സിനിമലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് സുശാന്ത് സിംഗ് രാജ്പുത്ത് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. പുറത്തിറങ്ങാനിരിക്കുന്ന ദില്‍ ബേച്ചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്. ഡല്‍ഹി സ്വദേശിനിയായ മോഡല്‍ സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. സഞ്ജനയുടെ നായികയായുള്ള ആദ്യചിത്രം കൂടിയായിരുന്നു ഇത്. തന്റെ ആദ്യനായകന്റെ അകാല വിയോഗത്തില്‍ ഏറെ ദുഃഖിതയായി കാണപ്പെട്ട സഞ്ജന താന്‍ സിനിമരംഗം വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിനിമയ്ക്കായി മുംബൈയില്‍ ചേക്കേറിയ താരം ഇപ്പോള്‍ മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് മടങ്ങി. യാത്രാമധ്യേ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സഞ്ജന, ഏറെ വൈകാരികമായ ഒരു കുറിപ്പാണ് പങ്കുവച്ചത്. ഇത് വായിച്ച പലരും, സഞ്ജന സിനിമാരംഗം വിടുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ്. ”മുംബൈക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ…
Read MoreCategory: Today’S Special
ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു ! പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യ അറസ്റ്റ്; ഇനി പ്രതിഷേധിക്കുന്നവര്‍ പുറംലോകം കണ്ടേക്കില്ല…
ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഫലമായി പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യത്തെ അറസ്റ്റ് സംഭവിച്ചു കഴിഞ്ഞു. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ അനുകൂല റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകമടക്കം പൊലീസ് പ്രയോഗിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ദേശീയ നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരെ രംഗത്തെത്തി. എന്നിരുന്നാലും പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടികളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം.
Read Moreഇതല്ലേ യഥാര്‍ഥ ഹീറോയിസം ! സ്കൂളിലെ തൂപ്പുകാരിയായി ജോലി ചെയ്തത് 12 വര്‍ഷം; ഇന്ന് അതേ സ്കൂളിലെ ഇംഗ്ലീഷ് ടീച്ചര്‍; ഇങ്ങനെയൊരു ടിസ്റ്റ് സിനിമകളില്‍ പോലും കാണില്ലെന്ന് സോഷ്യല്‍ മീഡിയ…
ദുരിതകരമായ ജീവിതത്തിനു മുമ്പില്‍ മനസ്സുകൊണ്ട് അടിയറവ് പറയുന്നവരല്ല. ആ സാഹചര്യങ്ങളെ മറികടന്നു വിജയതീരം പൂകുന്നവരാണ് യഥാര്‍ഥ ഹീറോകള്‍. 12 വര്‍ഷം ഒരു സ്കൂളില്‍ തൂപ്പുകാരിയായി ജോലി നോക്കിയ ശേഷം അതേ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യണമെങ്കില്‍ ഒരു റേഞ്ച് വേണം. കാഞ്ഞങ്ങാട്ടെ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപിക ലിന്‍സയെ ഇക്കാര്യത്തില്‍ മാസ് എന്നല്ല മരണമാസ് എന്നു തന്നെ വിളിക്കണം. ആത്മാര്‍ഥതയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ നമുക്ക് ചെന്നെത്താവുന്ന ഉയരങ്ങള്‍ക്ക് പരിധികളില്ലെന്നു തെളിയിക്കുകയാണ് ലിന്‍സ ടീച്ചര്‍. ആനന്ദ് ബെനഡിക്ട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിന്‍സ ടീച്ചറുടെ കഥ എല്ലാവരും അറിഞ്ഞത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; തൂപ്പുകാരിയില്‍നിന്നും ഇംഗ്ലീഷ് ടീച്ചറിലേക്ക് ലിന്‍സ … ?????? ബിഗ് സല്യൂട്ട് … ?????? ‘തൂപ്പുകാരിയുടെ ജോലിയില്‍ നിന്നും അതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായി മാറിയ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക…
Read Moreവണ്ണം കുറയ്ക്കല്‍ ബാലികേറാമലയല്ല;ആര്യയ്ക്ക് കഴിയുമെങ്കിൽ ആർക്കും കഴിയും; ഒരിക്കലും വണ്ണം കുറയില്ലെന്ന് പറയുന്നവർക്കായി, ആര്യയുടെ കഥ വായിക്കാം…
ശരീരവണ്ണം പലരുടെയും പ്രശ്നമാണ്. “നല്ല വണ്ണമാണ്’എന്നാണ് പറയുന്നതെങ്കിലും അർഥം വേറെയാണ്. വണ്ണം കുറയ്ക്കണമെന്ന് പലർക്കും ആഗ്രഹമുണ്ട്. “ആഗ്രഹം’മാത്രമേ ഉള്ളൂവെന്നതിനാൽ വണ്ണം ഒരിക്കലും കുറയുകയുമില്ല. ഇവർക്കുള്ള മറുപടിയാണ് ആര്യയുടെ കഥ. കൃത്യമായ ഡയറ്റിംഗും വര്‍ക്കൗട്ടും ആത്മാർതഥയുമുണ്ടെങ്കിൽ വണ്ണം കുറയ്ക്കല്‍ ബാലികേറാമലയല്ലെന്ന് തെളിയിക്കുകയാണ് ആര്യ പെര്‍മാന എന്ന പതിനാലുകാരന്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വണ്ണമുള്ള കുട്ടി എന്നറിയപ്പെട്ടിരുന്ന ആര്യ വെറും നാലുവര്‍ഷം കൊണ്ട് കുറച്ചത് 108 കിലോയാണ്. ഇന്തോനേഷ്യയില്‍ നിന്നുള്ള ആര്യയുടെ വണ്ണം കുറച്ച കഥയെക്കുറിച്ച് പേഴ്സണല്‍ ട്രെയിനറും ബോഡി ബില്‍ഡറുമായ ആദേ റായാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 2016ല്‍ ആദ്യമായി ആര്യയെ കണ്ട ദിവസത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് അഡെ റായ് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പങ്കുവെയ്ക്കുന്നത്. ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ സാധാരണകുടുംബത്തിലായിരുന്നു ആര്യ പെര്‍മാനയുടെ ജനനം. എട്ട് വയസ് വരെ സാധാരണ ജീവിതമായിരുന്നു. എട്ട്…
Read Moreവെളുത്തവരെ മാത്രമേ സ്നേഹിക്കാന്‍ കൊള്ളൂ എന്നാണ് ഫെയര്‍ ആന്‍ഡ് ലവ്ലി പരസ്യം പറയുന്നത് ! ഇന്ത്യയില്‍ എന്തിനാണ് ഇങ്ങനെയൊരു ഫെയര്‍നെസ് ക്രീം ! ഫെയര്‍ ആന്‍ഡ് ലവ്ലിയ്ക്കെതിരേ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഡാരന്‍ സമി…
അമേരിക്കയിലെ ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനു പിന്നാലെ വര്‍ണവിവേചനം തുറന്നു പറഞ്ഞ് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമി. ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ വര്ണവിവേചനത്തിന് ഇരയായെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ അവതരിപ്പിച്ച ഫെയര്‍ ആന്റ് ലവ്ലി ക്രീം വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ പോലൊരിടത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നാണ് സമി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഔട്ട്ലുക്കിന് അനുവദിച്ച ഒരു അഭിമുഖത്തിലായിരുന്നു സമിയുടെ വാക്കുകള്‍. ”വെളുത്തവരാണ് സ്നേഹിക്കാന്‍ കൊള്ളാവുന്നവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്റ് ലവ്ലി പരസ്യം പറയുന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് അത് സൂചിപ്പിക്കുന്നത്.” – സമി പറഞ്ഞു. ഇന്ത്യയെ പോലെ ഇത്രയും വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരമൊരു ഉത്പന്നത്തിന് നാലു പതിറ്റാണ്ടോളം പിടിച്ചുനില്ക്കാന് സാധിച്ചതില്‍ അദ്ഭുതം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയര്‍ ആന്‍ഡ് ലവ്ലിയിലെ ഫെയര്‍ എടുത്തുമാറ്റാന്‍ ദിവസങ്ങള്‍ക്കു…
Read Moreഎന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റായിരുന്നു അത് ! ഇനി ഞങ്ങള്‍ കാത്തിരിക്കുന്ന അതിനായി മാത്രം;വെളിപ്പെടുത്തലുമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി
നടി,അവതാരക എന്നീ നിലയില്‍ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. മലയാളത്തിന്റെ മഹാനടന് ജഗതിയുടെ മകള്‍ എന്ന നിലയ്ക്കുള്ള സ്നേഹവും ശ്രീലക്ഷ്മിയോട് മലയാളികള്‍ക്കുണ്ട്. അതിനാല്‍ത്തന്നെ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ശ്രമിക്കാറുമുണ്ട്. എന്നും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കോവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. വിസ ശരിയാക്കി വന്നപ്പോഴേക്കും ജനുവരിയായി. വിവാഹത്തിനു മുമ്പേതന്നെ കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണ എല്ലാം കുളമാക്കി. അങ്ങനെ ആ യാത്രകളൊക്കെ ലാപ്ടോപ്പില്‍ ഡോക്യുമെന്റാക്കി ഒതുക്കേണ്ടി വന്നു. ഇനി കൊറോണ മാറിയിട്ടു വേണം എല്ലാം… ആ കാത്തിരിപ്പിലാണ് ഞങ്ങള്‍’ താരം പറയുന്നു.
Read Moreഎന്തെങ്കിലും പ്രശ്നം ഉണ്ടെന്നു കേട്ടാല്‍ പിന്നെ സുരാജ് കുടുംബവുമായി ഒറ്റ മുങ്ങലാണ് ! കൊച്ചിയില്‍ നിന്ന് വെഞ്ഞാറമ്മൂട്ടിലേക്കുള്ള സുരാജിന്റെ മുങ്ങലിനെക്കുറിച്ച് തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
നടന്,സംവിധായകന് എന്നീ നിലകളില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ നടന് സുരാജ് വെഞ്ഞാറമ്മൂടിനെക്കുറിച്ച് ഷാജോണ്‍ നടത്തിയ ഒരു തുറന്നു പറച്ചിലാണ് വൈറലാകുന്നത്. കൊച്ചിയില്‍ ഒരേ അപ്പാര്‍ട്ട്മെന്റില്‍ അയല്‍വാസികളായാണ് ഇരുവരും താമസിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്നു എന്നു തോന്നുമ്പോഴേ സുരാജ് കുടുംബത്തേയും കൂട്ടി വെഞ്ഞാറമൂട്ടിലേക്ക് ഒറ്റ മുങ്ങലാണ്. പണ്ട് പ്രളയത്തിനു മുന്‍പും ഇപ്പോള്‍ കൊറോണ വരുന്നു എന്നു കേട്ടപ്പോഴും നാട്ടിലേക്ക് ഓടി എന്നും ഷാജോണ്‍ പറയുന്നു. ‘പലരും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ നാട്ടില്‍നിന്ന് ഒളിച്ചോടുകയല്ലേ പതിവ്. ഞാന്‍ പക്ഷേ, പ്രശ്നങ്ങളുണ്ടായപ്പോള്നാട്ടിലേക്ക് ഓടുകയാണ് ചെയ്തത്. അതൊരു പ്രതീക്ഷയാണ്. പ്രതിസന്ധിയുണ്ടായാല്‍ നാട് കൈവിടില്ല എന്ന വിശ്വാസം. വെഞ്ഞാറുംമൂട്ടില്‍ ഞാന്‍ എന്നും സാധാരണക്കാരനാണ്. അവരൊന്നും എന്നെ സിനിമാനടനായല്ല കാണുന്നത്. പക്ഷേ, കൊച്ചിയില്‍ ഞാന്‍ അതിഥിയാണ്. അവിടെ പലരുടെയും മുന്നില്‍ സിനിമാനടന് ആണ്. കൊറോണ വന്നപ്പോള്‍ പ്രവാസി സഹോദരങ്ങള്‍ പോലും സ്വന്തം…
Read More‘അനന്യം’ ഈ പാട്ടുവെട്ടം! ഉൾക്കണ്ണിലൂടെ മാത്രം ഈ ലോകം കാണുന്ന അനന്യയുടെ പാട്ടിനെക്കുറിച്ച് ബിജിബാൽ പറയുന്നു…
ടി.ജി.ബൈജുനാഥ് റിയാലിറ്റി വേദികളിൽ തിളങ്ങുന്നവർക്ക് പിന്നണി പാടാൻ മുന്തിയ പരിഗണന നല്കുന്ന കാലത്താണ് ‘വെള്ളം’ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സാധാരണ ജീവിതപരിസരങ്ങളിൽ നിന്ന് അസാധാരണ പ്രതിഭാസ്പർശമുള്ള അനന്യയെന്നെ അഞ്ചാം ക്ലാസുകാരിയെ ബിജിബാലിന്റെ ഈണത്തിൽ പാടാൻ വിളിക്കുന്നത്. “ അവർക്കൊക്കെ അവസരങ്ങളുണ്ട്. ഈ കുട്ടിക്ക് അത്തരം സാധ്യതകൾ കുറവല്ലേ. ഏറെ ഫീൽ ചെയ്താണ് അനന്യ പാടുന്നത്. ഫീലുള്ള ആ വോയ്സ് ബിജിബാലിന് വളരെ ഇഷ്ടമായി. ഇനിയും പാട്ടുകൾ അനന്യയെ തേടിയെത്തും…” കുഞ്ഞു സ്വപ്നങ്ങൾക്കു ചിറകുകൾ നല്കിയ പ്രജേഷ് സെൻ പറയുന്നു. ഉൾക്കണ്ണിലൂടെ മാത്രം ഈ ലോകം കാണുന്ന അനന്യയുടെ പാട്ട് അച്ഛനെക്കുറിച്ചാണ്, അമ്മയെക്കുറിച്ചാണ്, സർവ ചരാചരങ്ങളെയും തൊട്ടുണർത്തുന്ന സ്നേഹത്തെക്കുറിച്ചുമാണ്. ബിജിബാലും നിധീഷ് നടേരിയും ചേർന്നൊരുക്കിയ ‘പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നൂ തൂവെട്ടം..’ യൂട്യൂബിൽ ഇതുവരെ ആസ്വദിച്ചത് രണ്ടരലക്ഷത്തിലധികംപേർ. പാട്ടുകേട്ട് ഇഷ്ടമായിട്ടാണ് മഞ്ജുവാര്യർ അതു ഫേസ്ബുക്ക് പേജിൽ ലോഞ്ച് ചെയ്തത്. ജയസൂര്യ…
Read Moreചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് മനുഷ്യകുലത്തിന് ആകെ ഭീഷണിയുയര്‍ത്താന്‍ പോന്നത് ! നിലവിലുള്ള വാക്സിനുകള്‍ എല്ലാം ഈ മാരക വൈറസിനു മുമ്പില്‍ നിഷ്ഫലം; വ്യാപനമുണ്ടായാല്‍ ഒറ്റ മനുഷ്യന് പോലും അവശേഷിച്ചേക്കില്ല…
ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയുയര്‍ത്താന്‍ പോന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഏഴു മാസം പിന്നിട്ടിട്ടും വാക്സിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിലും ഭീകരനായ പുതിയ വൈറസിനെ തുരത്തുന്നതെങ്ങനെയെന്ന ചോദ്യമാണുയരുന്നത്. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1. സാധാരണ ഫ്ളൂവില്നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4 വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന കണ്ടെത്തലാണ് ശാസ്ത്രലോകം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. പ്രതിരോധ വാക്സിന് കണ്ടെത്തുന്നതിന് മുമ്പ് വൈറസ് വ്യാപനമുണ്ടായാല്‍ ഒരൊറ്റ മനുഷ്യന് പോലും അവശേഷിക്കാത്ത അവസ്ഥക്ക് ഇത് കാരണമാകും എന്ന് ആരോഗ്യ പ്രവര്‍ത്തകരും ഭയക്കുന്നു. 2009ലാണ് ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപ്പനിയ്ക്കു കാരണമായ എച്ച്1 എന്‍1 വൈറസിന് രൂപമാറ്റം സംഭവിച്ച…
Read Moreഇന്ത്യയുടെ ആപ്പ് നിരോധനം ചൈനയ്ക്ക് ‘ആപ്പ്’ ആകും ! ടെക് ലോകത്ത് അമേരിക്കയെ മറികടന്ന് ഒന്നാമനാകാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി…
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക്് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി ചൈനയ്ക്ക് കനത്ത ആഘാതമാവുമെന്ന് വിലയിരുത്തല്‍. ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന. 59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ജനങ്ങളുടെ വ്യക്തി സുരക്ഷ മുന്‍നിര്‍ത്തി യൂറോപ്പു മുതല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ ചൈനീസ് ആപ്പ് നിരോധിക്കാനുള്ള സാധ്യതയുണ്ട്. ടെക് ലോകത്ത് അമേരിക്കയ്ക്ക് വെല്ലുവിളിയായി ചൈന വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ചൈനക്കാര്‍ക്ക് പ്രഹരമാകുന്നത്. ലോകത്താകമാനം 100 കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ…
Read More