മു​ട്ട പൊ​ട്ടി​ കൗമാരക്കാരനെ കുത്തിക്കൊന്നു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച, മുട്ടയെ ചൊല്ലിയുള്ള കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത്…

 
ന്യൂ​ഡ​ൽ​ഹി: ക​ട​യി​ല്‍ ക​ല്ല് വീ​ണ് മു​ട്ട പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കൗമാര ക്കാരനെ ക​ട​യുടമയുടെ മകൻ കു​ത്തി​ക്കൊ​ന്നു. 16കാ​ര​നാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ന്‍ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 22 കാ​ര​നാ​യ ഫ​റൂ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ സം​ഗം വി​ഹാ​റി​ലാ​ണ് സം​ഭ​വം.​അ​ച്ഛ​നും സ​ഹോ​ദ​ര​നു​മൊ​പ്പം ചേ​ര്‍​ന്ന് മു​ഹ​മ്മ​ദ് ‍ ക​ല്ലു​ക​ള്‍ കൂ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന ക​ട​യ്ക്ക് വെ​ളി​യി​ലാ​ണ് ക​ല്ലു​ക​ള്‍ കൂ​ട്ടി​വെ​ച്ചി​രു​ന്ന​ത്.

അ​തി​നി​ടെ ക​ട​യ്ക്ക് വെ​ളി​യി​ല്‍ ട്രേ​യി​ല്‍ വ​ച്ചി​രു​ന്ന മു​ട്ട ക​ല്ല് വീ​ണ് പൊ​ട്ടി​യ​തി​നെ ചൊ​ല്ലി ര​ണ്ടു ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി. താ​ജ് മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലാ​ണ് ക​ട.​ത​ര്‍​ക്ക​ത്തി​നി​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്ന്് മു​ഹ​മ്മ​ദി​ന്‍റെ അ​ച്ഛ​ന്‍ പ​റ​ഞ്ഞ​തോ​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി.

എ​ന്നാ​ല്‍ ക​ട​യു​ട​മ​യു​ടെ മ​ക​ന്‍ തി​രി​ച്ചു​വ​ന്ന് വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ സ​ഹോ​ദ​ര​നെ മു​ഹ​മ്മ​ദ് ത​ള​ളി​നീ​ക്കി.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ക​ട​യു​ട​മ​യു​ടെ മ​ക​ന്‍ ഫ​റൂ​ഖ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ടും​ബം നോ​ക്കി​നി​ല്‍​ക്കേ മു​ഹ​മ്മ​ദി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Related posts

Leave a Comment