ഇ​ത് കൊ​ടും ഭീ​ക​ര ആ​ക്ര​മ​ണം..! ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ക​ര​ഞ്ഞ് ത​ള​ർ​ന്ന് മൂ​ന്നു വ​യ​സു​കാ​ര​ൻ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ മു​ത്ത​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് മൂ​ന്ന് വ​യ​സു​കാ​ര​ൻ ര​ക്ഷ​പെ​ട്ട​ത് അ​ദ്ഭു​ത​ക​ര​മാ​യി. ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍റെ ചോ​ര​യി​ൽ കു​തി​ർ​ന്ന മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ നി​ന്നും പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷി​ച്ചു. ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സി​ആ​ർ​പി​എ​ഫ് പ​ട്രോ​ൾ പാ​ർ​ട്ടി​ക്കു നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യം കാ​റി​ലെ​ത്തി​യ കു​ട്ടി​യും മു​ത്ത​ച്ഛ​നും ആ​ക്ര​മ​ണ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ മു​ത്ത​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു. കാ​റി​ൽ​നി​ന്നും പു​റ​ത്തു​വീ​ണ മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി. കു​ട്ടി​യും മു​ത്ത​ച്ഛ​നും മാ​രു​തി കാ​റി​ൽ ശ്രീ​ന​ഗ​റി​ൽ​നി​ന്നും ഹ​ന്ദ്‌​വാ​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Read More

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു ! നാല് ആടുകള്‍ ചത്തതോടെ നാട്ടുകാര്‍ ഭീതിയില്‍; 47 ആടുകളെ ക്വാറന്റൈനിലാക്കി…

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുമാക്കുരു ജില്ലയിലെ ഗോഡേക്കറില്‍ ഉണ്ടായ സംഭവത്തില്‍ ഇടയന് കോവിഡ് ഉറപ്പാക്കിയതോടെ 47 ആടുകള്‍ക്കാണ് ക്വാറന്റൈന്‍ നല്‍കിയത്. ബംഗളുരുവില്‍ നിന്നും 127 കിലോമീറ്റര്‍ മാറി തുമാക്കുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ രണ്ടു ഗ്രാമങ്ങളില്‍ 300 വീടുകളിലായി 1000 ലധികം പേരുണ്ട്. അടുത്തിടെ ആട്ടിടയന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാല് ആടുകള്‍ ചാകുകയും കൂടി ചെയ്തതോടെ ഗ്രാമീണര്‍ ഭീതിയിലായി. ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടില്‍ നിന്നും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വിഭാഗത്തിലാണ് ആടുകള്‍ക്ക് ക്വാറന്റൈന്‍. ഗ്രാമീണരുടെ കടുത്ത എതിര്‍പ്പാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്നാണ് ഗ്രാമീണര്‍ കരുതിയത്. ആടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചത്ത ആടുകളെ…

Read More

വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് നടി കാര്‍ത്തിക നായര്‍ ! ബില്ലായി വന്നത് ഒരു ലക്ഷം രൂപ; മീറ്റര്‍ റീഡിംഗ് പോലും എടുത്തിട്ടില്ല…

ലോക്ഡൗണിനു ശേഷമുള്ള വൈദ്യുത ബില്ല് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നടി കാര്‍ത്തിക നായരും ഇക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. കാര്‍ത്തികയ്ക്ക് വന്ന ബില്ലിലെ തുക കണ്ടാല്‍ ആര്‍ക്കും ഷോക്കായി പോവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ലോക്ഡൗണിനിടെ മീറ്റര്‍ റീഡിംഗ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത…

Read More

വിനോദ സഞ്ചാരികള്‍ നല്‍കുന്ന ‘ജങ്ക് ഫുഡ്’ തായ് തെരുവുകളിലെ കുരങ്ങന്മാരില്‍ പ്രവര്‍ത്തിച്ചത് വയാഗ്ര പോലെ ! ക്രമാതീതമായി പെറ്റു പെരുകാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നേരെ കുരങ്ങന്മാരുടെ അതിക്രമം വര്‍ധിക്കുന്നു…

തായ്‌ലാന്‍ഡിലെ ലോപ്ബുരി നഗരം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് തന്നെ അവിടുത്തെ കുരങ്ങന്മാരുടെ പേരിലായിരുന്നു. തായ്‌ലാന്‍ഡില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശ സഞ്ചാരികള്‍ കുരങ്ങന്മാരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കുവാനുമൊക്കെയായി തദ്ദേശവാസികള്‍ക്ക് പണം നല്‍കുമായിരുന്നു. മാത്രമല്ല, വിദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാക്ക്ഡ് ഭക്ഷണം പോലുള്ളവ ഈ കുരങ്ങന്മാര്‍ക്ക് ഇഷ്ടം പോലെ നല്‍കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള ജങ്ക് ഫുഡ് ശീലമാക്കിയ കുരങ്ങന്മാര്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ശരിക്കും പട്ടിണിയിലായി. വിശപ്പ് സഹിക്കവയ്യാതെ പതിയെ തദ്ദേശവാസികളുടെ വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈക്കലാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ വാനരസേന. നഗരത്തിലെ ചൂട് 35 ഡിഗ്രിയോട് അടുത്തതോടെ സമീപത്തുള്ള ഒരു തടാകവും ഇവര്‍ കൈയ്യടക്കിക്കഴിഞ്ഞു. ചില കുരങ്ങന്മാര്‍ കാറുകളില്‍ നിന്നും മറ്റും ഭക്ഷണപ്പൊതികള്‍ തട്ടിക്കൊണ്ടു പോകുന്നുമുണ്ട്. കഴിയാവുന്ന രീതിയില്‍ ഭക്ഷണം നല്‍കി ഇവരെ പ്രീതിപ്പെടുത്താന്‍ തദ്ദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എണ്ണം…

Read More

കുളിക്കുന്നത് തന്നെ ഇഷ്ടമല്ല …പല്ല് തേക്കുന്നത് അതിലും വലിയ ജോലി ! തന്നെ ബ്യൂട്ടി ക്വീന്‍ എന്നു വിശേഷിപ്പിച്ച അവതാരകയോട് പാര്‍വതി പറഞ്ഞത് ഇങ്ങനെ…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളസിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ നടിയാണ് പാര്‍വതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന സിനിമയില്‍ കൂടി മലയാളികള്‍ക്ക് പരിചിതയായ താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ഉയരെ തുടങ്ങിയ ചിത്രങ്ങളില്‍ കൂടി മുന്‍ നിര നായികയായ നില്‍ക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കര്‍ണാടക സംസ്ഥാനകളുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സ്വന്തമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയയും അത് തുറന്നു പറയുകയും ചെയ്യുന്ന നടിയുടെ പല പ്രസ്താവനകളും പലപ്പോഴും വിവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. എന്നാല്‍ താരം പറഞ്ഞ ചില വ്യക്തിപരമായ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു നവമാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പാര്‍വതിയെ ബ്യൂട്ടി ക്വീന്‍ എന്ന വിശേഷിപ്പിച്ച അവതാരികയോടാണ് കുളിക്കുന്നതും പല്ല് തേക്കുന്നതും…

Read More

പണ്ടൊരു റിയാലിറ്റി ഷോയില്‍ വന്ന കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് വിചാരിച്ചു പോയി ! അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോള്‍ ആളുകള്‍ക്ക് എല്ലാം മനസ്സിലായി…അമൃത സുരേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാല…

മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാല രംഗത്ത്. അമൃതയുടെ പേര് എടുത്തു പറയാതെയായിരുന്നു ബാലയുടെ വിമര്‍ശനം. പത്ത് വര്‍ഷം മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ വന്ന് കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് താന്‍ വിചാരിച്ചുവെന്നും അടുത്തിടെ മറ്റൊരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അവരുടെ യഥാര്‍ഥ മുഖം ആളുകള്‍ക്ക് മനസ്സിലായതെന്നും ബാല പറഞ്ഞു. അതിനിടയില്‍ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു. ഇപ്പോള്‍ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും തന്നെ ഉപയോഗിച്ച് പബ്ലിസിറ്റി തിരിച്ചു പിടിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബാല വ്യക്തമാക്കി. സൂപ്പര്‍ഹിറ്റ് ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്നും ആ ഗാനത്തെക്കുറിച്ചു പറയാന്‍ മാത്രം അജിത്ത് വിളിച്ച് അരമണിക്കൂര്‍ തന്നോട് സംസാരിച്ചെന്നും ബാല പറഞ്ഞു. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല.…

Read More

തെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…

അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്. ഷക്കീലയായി പ്രിയ…

Read More

കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ ! ഇന്ത്യയില്‍ ആദ്യം; കൊടും വില്ലനായ കാവസാക്കിയുടെ പരിണിത ഫലങ്ങള്‍ ഇങ്ങനെ…

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. യു.എസ്,യു.കെ എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമാണ്. മുംബൈയില്‍ കോവിഡ് ബാധിതയായ പതിനാലുകാരിയെ കാവസാക്കി ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്.

Read More

കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുരച്ച് പേടിപ്പിക്കാന്‍ പട്ടിയുടെ ശ്രമം; കലി മൂത്ത് പട്ടിക്കൂട് തകര്‍ത്ത് കാട്ടാന; കണ്ണൂരില്‍ നടന്നത്…

കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയ്ക്ക് നഷ്ടമായത് സ്വന്തം കൂട്. പട്ടിയുടെ കുര കേട്ട് കലിമൂത്ത ആന വന്ന് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. ഇതുകേട്ട് കലി പൂണ്ട ആനകളിലൊന്ന് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്. വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.

Read More

തട്ടിപ്പ് സംഘം നിരവധി തവണ വിളിച്ചു ! സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് പരിചയപ്പെടുത്തി; ഷംനയുടെയും മിയയുടെയും നമ്പരും ചോദിച്ചു; ധര്‍മ്മജന്‍ പറയുന്നത്…

ഷംന കാസിം ബ്ലാക്‌മെയില്‍ കേസില്‍ മൊഴി നല്‍കി നടന്‍ ധര്‍മജന്‍. തട്ടിപ്പു സംഘം തന്നെ പലതവണ വിളിച്ചുവെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി. ഇവര്‍ ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും മൊഴി രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതികളിലൊരാളായ…

Read More