കാസർഗോഡ്: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം നോന്പുകാലത്തു ഭക്ഷണപ്പൊതിയോടൊപ്പം വീട്ടിലെത്തുക. പ്രവാസിയായ കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശിയായ ഇബ്രാഹിം തൈവളപ്പിലിന് ഇപ്പോഴും ഇതു വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞദിവസം വൈകുന്നേരം നോന്പുതുറക്കാൻ ഒരുക്കം നടക്കുന്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിലേയ്ക്ക് ഹെൽമറ്റ് ധരിച്ച യുവാവ് ഭക്ഷണപ്പൊതിയുമായെത്തുന്നത്. ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതിവാങ്ങിയത്. യുവാവിനോട് പേര് ചോദിച്ചെങ്കിലും “ഇതൊരാൾ തന്നയച്ചതാണ്, ഇവിടെ തരാനാണ് പറഞ്ഞത്’ എന്ന മറുപടി മാത്രമാണ് നൽകിയത്. അപ്പോഴേക്കും പള്ളിയിൽ നിന്ന് ബാങ്കുവിളിയുടെ ശബ്ദം കേട്ടതോടെ വീട്ടുകാർ നോന്പുതുറക്കാനിരിക്കുകയും യുവാവ് അവിടെ നിന്നു മടങ്ങുകയും ചെയ്തു. ഭക്ഷണപ്പൊതി അഴിച്ചപ്പോൾ അതിനുള്ളിൽ നെയ്ച്ചോറും കറിയുമായിരുന്നു. അതിനുള്ളിൽ മറ്റൊരു ചെറിയ പൊതിയും. രണ്ടു സ്വർണനാണയങ്ങളും ഒരു തുണ്ട് കടലാസുമായിരുന്നു അത്. കടലാസിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “”നിങ്ങളുടെ 20 വർഷം മുന്പ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അന്നെനിക്കതു തിരിച്ചുനൽകാൻ സാധിച്ചില്ല. അതിനുപകരമായി ഈ പവൻ…
Read MoreCategory: Today’S Special
ശുഭ വാർത്ത! കോവിഡ് ബാധിച്ച ഗർഭിണികളിൽ നിന്ന് ഈ ആശുപത്രിയിൽ പിറന്നത് നൂറിലേറെ കുഞ്ഞുങ്ങൾ; മൂന്നു കുഞ്ഞുങ്ങൾക്ക് അമ്മമാരിൽ നിന്ന് രോഗബാധയുണ്ടായി
മുംബൈ: കോവിഡ് 19 ബാധിച്ച ഗര്ഭിണികളില് നിന്ന് മുംബൈയിലെ ഈ ആശുപത്രിയിൽ പിറന്നുവീണത് നൂറിലധികം കുഞ്ഞുങ്ങൾ. മുംബൈയിലെ ലോക്മാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിക്കാണ് നേട്ടം. രോഗബാധിതരായ സ്ത്രീകളിൽ നിന്ന് 115 കുഞ്ഞുങ്ങളാണ് ആശുപത്രിയിൽ ജനിച്ചത്. മൂന്നു കുഞ്ഞുങ്ങൾക്ക് അമ്മമാരിൽ നിന്ന് രോഗബാധയുണ്ടായി. എന്നാൽ തുടർച്ചയായ പരിശോധനകളിലൂടെ ഇവരുടെ രോഗം ഭേദമാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ രണ്ടു ഗർഭിണികൾ മരിച്ചു. ഇവരിൽ ഒരാൾ പ്രസവിക്കും മുമ്പാണ് മരിച്ചതെന്നും അധികൃതർ പറഞ്ഞു. കോവിഡ് രോഗികളായ ഗർഭിണികളെ ചികിത്സിക്കാൻ 65 ഡോക്ടർമാരും രണ്ടു ഡസൻ നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഉള്ളത്. 40 കിടക്കയുള്ള പ്രത്യേക വാർഡാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മൂന്നു ഓപ്പറേഷൻ തിയേറ്ററുകളായി അര ഡസൻ ടേബിളുകളിലാണ് പ്രസവം നടത്തുന്നത്. ഡോക്ടർമാരും നഴ്സുമാരും അനസ്തെറ്റിസ്റ്റുകളും പിപിഇ കിറ്റുകൾ ധരിച്ചാണ് ഇതിന്റെ ഭാഗമാകുന്നത്. ‘പോസിറ്റീവായ സ്ത്രീകളിൽ ഭൂരിഭാഗവും…
Read Moreനടനവിസ്മയം@60! ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്… അവർക്കു മുന്നിൽ കാലവും പ്രായവുമെല്ലാം മാറിനിൽക്കും…
ബിജോ ജോ തോമസ് ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്.. അവർക്കു മുന്നിൽ കാലവും പ്രായവുമെല്ലാം മാറിനിൽക്കും. തലമുറകളുടെ പ്രതീകങ്ങളായി അവർ നിലനിൽക്കും. കേരളസമൂഹത്തിൽ ഇങ്ങനെയൊരു അപൂർവ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു മോഹൻലാൽ. പതിനെട്ടാം വയസിൽ തുടങ്ങിയ അഭിനയം. ഇന്നിപ്പോൾ അറുപതാം വയസിൽ എത്തിനിൽക്കുന്പോൾ ലാലിനു മാത്രം മാറ്റമില്ല. എണ്പതുകളിലെ ഒരു വയസുകാരനും 2020ലെ കൊച്ചുകുഞ്ഞിനും ലാലേട്ടൻ എന്ന ഇമേജ് ഒന്നു തന്നെ. നാൽപതു വർഷത്തെ കരിയർ പിന്നിട്ട് 60 വയസിൽ എത്തിനിൽക്കുന്പോൾ തന്റെ താരപദവിയിൽ അജയ്യനായി നിലനിൽക്കുകയാണ് അദ്ദേഹം. ലാലിന്റെ കരിയറിനെക്കുറിച്ച് അപഗ്രഥിക്കുംമുന്പ് അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും യഥാർഥ മോഹൻലാലും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. കരിയറിന്റെ ആദ്യഘട്ടങ്ങളിൽ പൊതുവേ ഉൾവലിഞ്ഞ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അടുത്ത സുഹൃദ്വലയത്തിൽ മാത്രം മനസു തുറക്കുന്ന പ്രകൃതം. പരിചയമില്ലാത്ത വ്യക്തികളോടോ സദസിനോടോ സംവദിക്കാൻ ലാലിനു വലിയ മടിയായിരുന്നു. എന്നാൽ,…
Read More19 കന്നുകാലികളെ കൊന്നൊടുക്കിയ കടുവ അഭിമന്യുവിന്റെ മുമ്പില് മുട്ടുമടക്കി ! നാലു വയസുകാരന് കടുവയെ പിടികൂടിയത് ഏറെ പ്രയത്നത്തിനു ശേഷം; വീഡിയോ വൈറലാകുന്നു…
കര്ഷകര്ക്ക് ഭീതി വിതച്ചു കൊണ്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില് 19 കന്നുകാലികളെ കൊന്നു തിന്ന നാലു വയസുകാരന് കടുവയെ ഒടുവില് കര്ണാടക വനംവകുപ്പ് അധികൃതര് പിടികൂടി. കടുവയ്ക്ക് ചെറിയ പരുക്കുകളുണ്ട്. പരുക്ക് പൂര്ണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതര് അറിയിച്ചു. ഇത്തരത്തില് പിടികൂടുന്ന കടുവകളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് അപൂര്വമാണ്. കടുവകളെ പിടികൂടിയ ശേഷം മൃഗശാലയിലേക്കും മറ്റുമാണ് സാധാരണ അയച്ചു കൊണ്ടിരുന്നത്. മൈസൂരു മൃഗശാലയിലാണ് കടുവയെ ചികിത്സിക്കുന്നത്. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരിലുളള ആന നയിക്കുന്ന നാലു ആനകളെ കൊണ്ടുവന്നിരുന്നു. കടുവയെ പിടികൂടിയതോടെ കഴിഞ്ഞ ഒരുമാസമായി ഭയചകിതരായി കഴിഞ്ഞിരുന്ന ഗ്രാമവാസികള്ക്കും അത് ആശ്വാസമായിരിക്കുകയാണ്. View this post on Instagram Tiger Capturing Operation :Cattle Hunter Tiger Captured in Bandipur Karnataka Abhimanyu Elephant led team…
Read Moreതനിക്ക് ഒന്നു പൊട്ടിക്കരഞ്ഞു കൂടെ ! ബ്രേക്ക് അപ്പിനു ശേഷവും കരയാത്ത കാമുകനെ കണ്ണീരിലാഴ്ത്താന് യുവതിയുടെ അറ്റകൈ പ്രയോഗം; ഇങ്ങനെ ചെയ്താല് ഏതു കാമുകനും കരഞ്ഞു പോകും…
ഒരേ വഴിയ്ക്ക് ഇനി പോകാനാവില്ലെന്ന് മനസ്സിലാകുമ്പോഴാണ് കമിതാക്കള് ബ്രേക്കപ്പിന് തയ്യാറാവുന്നത്. എന്നാല് ബ്രേക്കപ്പിനു ശേഷവും ഒരുമിച്ചുണ്ടായിരുന്ന നല്ല നിമിഷങ്ങളെ ഓര്ത്ത് ഒരിക്കലെങ്കിലും കണ്ണീര് പൊഴിക്കാത്ത കമിതാക്കള് ആരുമുണ്ടാവില്ല. എന്നാല് ചൈനക്കാരനായ ഒരു യുവാവ് തന്റെ കാമുകിയുമായുള്ള ഒരു വര്ഷത്തെ ജീവിതം അവസാനിപ്പിച്ചപ്പോള് കരയാന് പോയിട്ട് സങ്കടപ്പെടാന് പോലും നിന്നില്ല. ഇത് ചില്ലറ പ്രകോപനമൊന്നുമല്ല കാമുകിയില് ഉണ്ടാക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന ആ യുവതി അന്ന് തന്നെ ഒരു കാര്യം തീരുമാനിച്ചു. താനെത്ര കരഞ്ഞുവോ അതിന്റെ പത്തിരട്ടി തന്റെ കാമുകനും കരയണം. അതിനായി യുവതി തിരഞ്ഞെടുത്ത മാര്ഗമാണ് ഇപ്പോള് ചര്ച്ചയാവുന്നത്. സാവോ എന്ന പെണ്കുട്ടിയാണ് കാമുകനുമായി പിരിഞ്ഞ ശേഷം താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന് പ്രതിജ്ഞ ചെയ്തത്. അങ്ങനെ കാമുകന്റെ വാതില്പ്പടിക്കു മുന്നില് ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി. ഒരു വര്ഷത്തോളം ഒന്നിച്ചുജീവിച്ച കാമുകന് തന്നെ…
Read Moreസിനിമ-കായിക താരങ്ങള്, ഭരണകര്ത്താക്കള്, കാര്ട്ടൂണ് കഥാപാത്രങ്ങൾ! മാസ്കുകൾ ‘മാസ്’ ആകുന്നു; സ്കൂളുകളില് കുട്ടികളുടെ പേരും ക്ലാസും രേഖപ്പെടുത്തിയ മാസ്കുകള്ക്ക് ആവശ്യക്കാര് എത്തിത്തുടങ്ങി
കൊച്ചി: ഏതാനും മാസങ്ങളിലേക്കെങ്കിലും മാസ്കില്ലാതെ പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായതോടെ, മാസ്കിനെ “മാസ്’ആക്കാനുള്ള ശ്രമങ്ങളിലാണു നിര്മാതാക്കള്. ഓരോ പ്രായവിഭാഗങ്ങള്ക്കും ഇണങ്ങുന്ന ട്രെൻഡിംഗ് മാസ്കുകള് വിപണിയില് തരംഗമാകുന്നു. സിനിമ-കായിക താരങ്ങള്, ഭരണകര്ത്താക്കള്, കാര്ട്ടൂണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്കുകള്ക്കു വലിയ ഡിമാന്ഡാണ്. നോര്ത്ത് പറവൂരിലെ യുവസംരംഭക നീതു ബിപിന് മാസ്കുകളിൽ ഇത്തരം പല പരീക്ഷണങ്ങൾക്കും മുതിരുന്നു. ഡോറ, ബുജി, സ്പൈഡര്മാന്, ഛോട്ടാംബീം, ടോം ആന്ഡ് ജെറി എന്നീ കാര്ട്ടൂണ് കഥാപാത്രങ്ങളെ ചേർത്തുള്ള മാസ്കുകൾ കുട്ടികളെ മാസ്ക് ധരിക്കാന് പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. സ്കൂളുകളില് കുട്ടികളുടെ പേരും ക്ലാസും രേഖപ്പെടുത്തിയ മാസ്കുകള്ക്ക് ആവശ്യക്കാര് എത്തിത്തുടങ്ങിയിട്ടുണ്ടെന്നു നീതു പറയുന്നു. വിവിധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും പേരുകളും രേഖപ്പെടുത്തിയ മാസ്കുകളും തയാറാക്കി വരുന്നു. മാസ്ക് ധരിക്കുന്നവരുടെതന്നെ ചിത്രങ്ങള് പ്രിന്റ് ചെയ്തു നല്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. നോര്ത്ത് പറവൂരിലെ ഫ്ളൈ സ്പോര്ട്സ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് നീതു.…
Read Moreഞാന് ഞാനായതു കൊണ്ടാണ് അയാളെ എതിര്ക്കുന്നത് ! എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് ഫാത്തിമ അസ്ല…
യൂട്യൂബില് ഇപ്പോഴത്തെ ട്രെന്ഡിംഗ് ആണ് അര്ജുന്. പലരുടെയും ടിക് ടോക് വീഡിയോകള് എടുത്ത് പരിഹസിക്കുന്ന അര്ജുന് നിരവധി ആരാധകരാണുള്ളത്. എന്നാല് അര്ജുനെതിരെ വിമര്ശനവും ഉയരുന്നുണ്ട്. അര്ജുന് അവസാനമായി പങ്കുവെച്ച വീഡിയോയിലെ ചില പരാമര്ശങ്ങളെ വിമര്ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതുന്ന ഭിന്നശേഷിക്കാരിയായ ഫാത്തിമ അസ്ല, ‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അര്ജുന്റെ വീഡിയോയോടുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. സ്വവര്ഗാനുരാഗത്തെ പരിഹസിക്കുന്ന തരത്തില് വിഡിയോയില് ചില പരാമര്ശങ്ങള് അര്ജുന് നടത്തിയാണ് വിമര്ശനങ്ങള്ക്ക് ഇടയാക്കുന്നത്. ഫാത്തിമ വിമര്ശിക്കുന്നതും ഇതിനെതന്നെയാണ്. ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… Tiktok ചെയ്യുന്നത് കൊണ്ടോ vlog ചെയ്യുന്നത് കൊണ്ടോ അല്ല അര്ജുനെ എതിര്ക്കുന്നത്.. ഞാന് ഞാനായത് കൊണ്ടാണ്… എതിര്ക്കുന്നത് അയാള് എന്ന വ്യക്തിയെ അല്ല… അയാള് പറയാതെ പറഞ്ഞ് വെക്കുന്ന ആശയങ്ങളെ ആണ്…Dream beyond infinity എനിക്ക് ശെരി എന്ന് തോന്നുന്ന…
Read Moreമുഹൂര്ത്ത സമയത്ത് തലപ്പാടിയില് പാസ് കാത്ത് വധു ! ഒടുവില് താലികെട്ട് നടത്തിയത് സന്ധ്യയ്ക്ക്; പിന്നീട് വധൂവരന്മാരെ നേരെ കൊണ്ടുപോയത് ക്വാറന്റൈനിലിലേക്ക്…
മറ്റു സംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേക്ക് വരുന്നവര് നിര്ബന്ധമായും പാസെടുക്കണമെന്ന നിയമം വന്നതിനാല് തിങ്കളാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂര്ത്തത്തില് നടക്കേണ്ടുന്ന വിവാഹം നടന്നത് വൈകിട്ട് ആറരയോടെ. പി.എന്. പുഷ്പരാജന് എന്ന കാസര്കോടുകാരനും മംഗളൂരു സ്വദേശിനിയായ കെ.വിമലയും തമ്മിലുള്ള വിവാഹമാണ് പാസ് കിട്ടാന് കാലതാമസം നേരിട്ടതു മൂലം വൈകിയത്. മംഗളൂരുവില്നിന്ന് എത്തേണ്ടിയിരുന്ന വിമല തലപ്പാടി ചെക്ക്പോസ്റ്റില് കുടുങ്ങിയതാണ് വിവാഹം വൈകാന് കാരണമായത്. രാവിലെ ഏഴു മണി മുതല് വൈകിട്ട് നാലു മണി വരെയാണ് വിമല ചെക്ക്പോസ്റ്റില് കുടുങ്ങിയത്. ബദിയഡുക്കയിലെ, പുഷ്പരാജന്റെ വീടിനു സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കാനിരുന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് നിയന്ത്രണങ്ങള് നിലവില് വന്നതോടെ വിമലയും അമ്മയും മാത്രം വിവാഹത്തിന് കാസര്കോട്ടേക്ക് വരാന് തീരുമാനിക്കുകയായിരുന്നു. തുടര്ന്ന് ഇവര് പാസിന് അപേക്ഷിച്ചു. വേറെ മാര്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല് മെഡിക്കല് എമര്ജന്സി എന്ന കാരണം കാണിച്ചാണ് വിമല പാസിന് അപേക്ഷിച്ചത്. ചില…
Read Moreവൈറലായി ‘മ്യൂസിക് കസിന്സ്’ ! കേരളത്തിനകത്തും പുറത്തുമിരുന്ന് 16 മല്ലു കസിന്സ് പാടിയ അടിപൊളി കവര് ഗാനങ്ങള് തരംഗമാവുന്നു; വീഡിയോ കാണാം…
ലോക്ക്ഡൗണ് കാലത്ത് വൈറലായി ‘മ്യൂസിക് കസിന്സ്’. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്സ് അവരവരുടെ വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര് ഹിറ്റ് പാട്ടുകളുടെ കവര് പാട്ടാണ് ‘മ്യൂസിക്ക് കസിന്സ്’. ദുബായില് ഐടി മേഖലയില് പ്രവര്ത്തിക്കുന്ന ഗായിക ശാലിനിയാണ് കസിന്സിനെ ഉള്പ്പെടുത്തി ലോക്ക്ഡൗണ്കാലത്ത് ഒരു കവര് സോങ് ആല്ബമിറക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. ഭര്ത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ കിട്ടിയതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു. പിന്നീട് അവര് കൂടി മുന്കൈയെടുത്ത് സംഗീതത്തില് താല്പ്പര്യമുള്ള ബന്ധുക്കളെ ഉള്പ്പെടുത്തി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പാട്ടുപാടാനും ഫ്ളൂട്ടും വയലിനും ഗിറ്റാറും വായിക്കാന് കഴിവുള്ളവര് ഗ്രൂപ്പിലുള്ളതിനാല് അതിവേഗം ആല്ബം പുറത്തിറക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചു. നിരവധി ചര്ച്ചകളും നിര്ദ്ദേശങ്ങളും കസിന്സ് പരസ്പരം പങ്കുവച്ചു. രണ്ടാഴ്ചയ്ക്കൊടുവില് ബുധനാഴ്ച മ്യൂസിക്ക് കസിന്സ് യുട്യൂബിലെത്തി. ആല്ബം പുറത്തിറങ്ങി നിമിഷങ്ങള്ക്കുള്ളില് നിരവധി കാഴ്ചക്കാര് മ്യൂസിക്ക് കസിന്സിനെ…
Read Moreഈശ്വര മൂര്ഖന് പാമ്പിനെയാണല്ലോ ചവിട്ടിയത് ! തന്നെ പറ്റിക്കാനെത്തിയ ഗുലുമാല് അനൂപിന് തിരിച്ച് കിടിലന് പണി കൊടുത്ത് നടി ഷംന കാസിം…
പ്രാങ്ക് വീഡിയോകളിലൂടെ സെലിബ്രിറ്റികളെ പറ്റിക്കുന്നതില് വിരുതനായ ഗുലുമാല് അനൂപിന് തിരിച്ചു പണി കൊടുത്തിരിക്കുകയാണ് നടി ഷംന കാസിം. പിറന്നാളിനു മുന്നോടിയായി ഷംനയിലെ ഒന്നു പറ്റിക്കാമെന്നു പറഞ്ഞാണ് അനൂപ് പ്രാങ്ക് കോള് ചെയ്തത് എന്നാല് നടി നല്കിയത് ഒരു ഒന്നൊന്നര പണിയാണ്. വീടിനടിയില് ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്. എന്നാല് സംസാരം തുടങ്ങി അല്പസമയം കഴിഞ്ഞപ്പോള് വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി. അതോടെ ആകെ ഗ്യാസു പോയ അവസ്ഥയിലായി അനൂപ്.
Read More