ജി​മ്മി​ലെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച് ട്രെ​യി​ന​ര്‍ ! അ​തി​ക്ര​മം യു​വ​തി വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ…

ജി​മ്മി​ല്‍ വ്യാ​യാ​മ​ത്തി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ട്രെ​യി​ന​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​ജ്മ​ലി​നെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ടൂ​ക്ക​ര ഫോ​ര്‍​മ​ല്‍ ഫി​റ്റ്‌​ന​സ് സെ​ന്റ​റി​ല്‍ ക​ഴി​ഞ്ഞ മാ​സം 22നാ​ണ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യ​ത്. ജി​മ്മി​ല്‍ വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. യു​വ​തി ബ​ഹ​ളം വെ​ച്ച് പ്ര​തി​രോ​ധി​ച്ച​തോ​ടെ അ​ജ്മ​ല്‍ പി​ന്മാ​റി. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ജ്മ​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ത​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മ​ല്‍ പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ അ​നു​ദാ​സ്, സി​പി​ഒ​മാ​രാ​യ പ്രി​യ​ന്‍, ശ്രീ​ജി​ത്ത്, ജോ​വി​ന്‍​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ…

Read More

സിനിമ തീയറ്ററുകളും ജിമ്മുകളും ഉടന്‍ തുറക്കും ! അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയില്‍; എല്ലാം വീണ്ടും സജീവമാകുന്നു…

രാജ്യത്ത് സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന. ജൂലൈ 31നു ശേഷമായിരിക്കും ഇത്. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലം പാലിച്ചായിരിക്കുമിത്. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല. ഓരോത്തരും പരിശോധന നടത്തേണ്ടത് അവരവരുടെ ചെലവിലാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്.…

Read More

പയ്യന്റെ ദയനീയത കണ്ട് ജിംനേഷ്യം ഉടമയുടെ മനസ്സലിഞ്ഞു; അഭയാര്‍ഥി ബാലന് ജിംനേഷ്യത്തില്‍ ആജീവനാന്ത അംഗത്വം…

തുര്‍ക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്‌സ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. അഭയാര്‍ഥിബാലന് ഇതേ ജിംനേഷ്യത്തില്‍ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഈ ബാലനെ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മില്‍ ആജിവനാന്ത അംഗത്വം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതര്‍ അവന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.…

Read More