വൈറലായി ‘മ്യൂസിക് കസിന്‍സ്’ ! കേരളത്തിനകത്തും പുറത്തുമിരുന്ന് 16 മല്ലു കസിന്‍സ് പാടിയ അടിപൊളി കവര്‍ ഗാനങ്ങള്‍ തരംഗമാവുന്നു; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായി ‘മ്യൂസിക് കസിന്‍സ്’. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് അവരവരുടെ വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് ‘മ്യൂസിക്ക് കസിന്‍സ്’. ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗായിക ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി ലോക്ക്ഡൗണ്‍കാലത്ത് ഒരു കവര്‍ സോങ് ആല്‍ബമിറക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. ഭര്‍ത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ കിട്ടിയതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു. പിന്നീട് അവര്‍ കൂടി മുന്‍കൈയെടുത്ത് സംഗീതത്തില്‍ താല്‍പ്പര്യമുള്ള ബന്ധുക്കളെ ഉള്‍പ്പെടുത്തി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പാട്ടുപാടാനും ഫ്ളൂട്ടും വയലിനും ഗിറ്റാറും വായിക്കാന്‍ കഴിവുള്ളവര്‍ ഗ്രൂപ്പിലുള്ളതിനാല്‍ അതിവേഗം ആല്‍ബം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കസിന്‍സ് പരസ്പരം പങ്കുവച്ചു. രണ്ടാഴ്ചയ്ക്കൊടുവില്‍ ബുധനാഴ്ച മ്യൂസിക്ക് കസിന്‍സ് യുട്യൂബിലെത്തി. ആല്‍ബം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാര്‍ മ്യൂസിക്ക് കസിന്‍സിനെ…

Read More

ഈശ്വര മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടിയത് ! തന്നെ പറ്റിക്കാനെത്തിയ ഗുലുമാല്‍ അനൂപിന് തിരിച്ച് കിടിലന്‍ പണി കൊടുത്ത് നടി ഷംന കാസിം…

പ്രാങ്ക് വീഡിയോകളിലൂടെ സെലിബ്രിറ്റികളെ പറ്റിക്കുന്നതില്‍ വിരുതനായ ഗുലുമാല്‍ അനൂപിന് തിരിച്ചു പണി കൊടുത്തിരിക്കുകയാണ് നടി ഷംന കാസിം. പിറന്നാളിനു മുന്നോടിയായി ഷംനയിലെ ഒന്നു പറ്റിക്കാമെന്നു പറഞ്ഞാണ് അനൂപ് പ്രാങ്ക് കോള്‍ ചെയ്തത് എന്നാല്‍ നടി നല്‍കിയത് ഒരു ഒന്നൊന്നര പണിയാണ്. വീടിനടിയില്‍ ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്. എന്നാല്‍ സംസാരം തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി. അതോടെ ആകെ ഗ്യാസു പോയ അവസ്ഥയിലായി അനൂപ്.

Read More

ആടിത്തിമിര്‍ത്ത് അല്ലിയും കൂട്ടുകാരിയും ! മകള്‍ കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് സുപ്രിയ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്‌ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീട്ടില്‍ത്തന്നെയാണ്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃത എന്ന അല്ലിയും വ്യത്യസ്തയല്ല. കൂട്ടുകാരിയ്ക്കൊപ്പം കളിക്കുന്ന അല്ലിയുടെ വീഡിയോ സുപ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. ജോര്‍ദാനിലെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായെങ്കിലും നാട്ടിലേക്കുള്ള ഇവരുടെ വരവ് നീളുമെന്നു തന്നെയാണ് സൂചന. ”എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോള്‍ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍,” സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നടനും സംവിധായകനുമടക്കം 58 അംഗ…

Read More

പാമ്പ്‌ പി​ടു​ത്തം മു​ഹ​മ്മ​ദാ​ലി​ക്ക് ഒ​രു ഹ​ര​മാ​ണ്; അ​ത് ഉ​ഗ്ര​വി​ഷ​സ​ർ​പ്പ​മാ​ണെ​ങ്കി​ൽ ആ​വേ​ശം കൂ​ടും! പാമ്പുകളെ ഇണക്കി വരുതിയിലാക്കുന്ന യുവാവിനെക്കുറിച്ച് അറിയാം…

വ​ട​ക്ക​ഞ്ചേ​രി:​ പാമ്പ്‌ പി​ടു​ത്തം മു​ഹ​മ്മ​ദാ​ലി​ക്ക് ഒ​രു ഹ​ര​മാ​ണ്. അ​ത് ഉ​ഗ്ര​വി​ഷ​സ​ർ​പ്പ​മാ​ണെ​ങ്കി​ൽ ആ​വേ​ശം കൂ​ടും.​ പാമ്പു​ക​ളു​ടെ ശ്ര​ദ്ധ തെ​റ്റി​ച്ച് കൈ ​കൊ​ണ്ടാ​ണ് ഏ​ത് വി​ഷ​പാമ്പി​നേ​യും പി​ടി​ക്കു​ക. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം നേ​ടി​യ വ​ന​പാ​ല​ക​ർ ഭ​യ​ന്ന് പിന്മാ​റു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം സ്വ​യം ആ​ർ​ജ്ജി​ച്ചെ​ടു​ത്ത അ​റി​വും ധൈ​ര്യ​വും ക​രു​ത്താ​ക്കി​യാ​ണ് ഈ ​യു​വാ​വ് പാ​ന്പു​ക​ളെ ഇ​ണ​ക്കി വ​രു​തി​യി​ലാ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം മ​ല​ന്പ്ര​ദേ​ശ​മാ​യ പാ​ല​ക്കു​ഴി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ രാ​ജ​വെ​ന്പാ​ല ഉ​ൾ​പ്പെ​ടെ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 9500 പാ​ന്പു​ക​ളെ മു​ഹ​മ്മ​ദാ​ലി പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ മൂ​ർ​ഖ​നാ​ണ് കൂ​ടു​ത​ലെ​ന്ന് മു​ഹ​മ്മ​ദാ​ലി പ​റ​യു​ന്നു. പാ​ന്പ് പി​ടു​ത്ത​ക്കാ​ര​നാ​യി​രു​ന്ന പി​താ​വ് വ​ട​ക്ക​ഞ്ചേ​രി കാ​ര​യ​ങ്കാ​ട് ബ​ഷീ​റി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് മ​ക​ൻ മു​ഹ​മ്മ​ദാ​ലി​യും ഈ ​രം​ഗ​ത്തെ​ത്തി​യ​ത്. ചെ​റു​പ്പ​ത്തി​ലെ പി​താ​വി​നൊ​പ്പം പാ​ന്പി​നെ പി​ടി​ക്കാ​ൻ പോ​യ പ​രി​ച​യ​വും മ​ന ധൈ​ര്യ​വു​മാ​ണ് മു​ഹ​മ്മ​ദാ​ലി​ക്ക് പി​ൻ​ബ​ല​മാ​കു​ന്ന​ത്.​രാ​ജ​വെ​ന്പാ​ല​യേ​യും മൂ​ർ​ഖ​നേ​യും പി​ടി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ പ​യ്യാ​നി (അ​ണ​ലി) പ്പോ​ലെ ആ​ളെ ക​ണ്ടാ​ലും ഓ​ടി പോ​കാ​ത്ത വി​ഷ​പാ​ന്പു​ക​ൾ ഏ​റെ…

Read More

മ​ക്ക​ളെ​ത്തും മു​ൻ​പേ ‘അ​മ്മി​ണി’ കൂ​ട്ടു​കാ​രി​യെ കൊ​ന്നു​തി​ന്നു..! മലമ്പാമ്പ്‌ – കോ​ഴി സൗ​ഹൃ​ദ​ത്തി​നു ഞെ​ട്ടി​ക്കു​ന്ന ക്ലൈ​മാ​ക്സ്; ഇ​തു ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള കൗ​തു​ക​ക്ക​ഥ

ചാ​ല​ക്കു​ടി: നാ​ളെ മ​ക്ക​ളെ​ത്തു​മെ​ന്ന​റി​ഞ്ഞ​തോ​ടെ “അ​മ്മി​ണി’​യു​ടെ ഭാ​വം മാ​റി. ഒ​രേ കൂ​ട്ടി​ൽ ച​ങ്ങാ​തി​മാ​രെ​പ്പോ​ലെ ക​ഴി​ഞ്ഞി​രു​ന്നി​ട്ടും അ​വ​ൾ റാ​ണി​യെ കൊ​ന്നു​തി​ന്നു. ഇ​തു ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള കൗ​തു​ക​ക്ക​ഥ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 17നാ​ണ് ക​രു​വ​ന്നൂ​ർ പു​ഴ​യു​ടെ തീ​ര​ത്തു​നി​ന്നും രാ​ത്രി റെ​സ്ക്യൂ വാ​ച്ച​ർ ഫി​ലി​പ്പ് കൊ​റ്റ​നെ​ല്ലൂ​ർ ഒ​രു മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച​ത്. മൂ​ന്നു മീ​റ്റ​ർ നീ​ള​മു​ള്ള മ​ല​ന്പാ​ന്പി​നെ അ​ടു​ത്ത​ദി​വ​സം വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി വി​ടാ​ൻ നോ​ക്കു​ന്പോ​ഴാ​ണ് മലമ്പാമ്പ് മു​ട്ട​യി​ടു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​തി​നാ​ൽ കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ടാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചു. ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ​ത​ന്നെ ഇ​രു​ന്പു​കൂ​ട്ടി​ൽ താ​മ​സി​പ്പി​ച്ചു. താ​റാ​വു​മു​ട്ട​യേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള 30 മു​ട്ട​ക​ൾ ഇ​ട്ട പാ​ന്പ് മു​ട്ട​ക​ൾ​ക്കു മു​ക​ളി​ൽ അ​ട​യി​രി​ക്കാ​നും തു​ട​ങ്ങി. ഒ​രു ദി​വ​സം ത​ന്നെ രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് മു​ട്ട​ക​ൾ ഇ​ട്ട​ത്. അ​ട​യി​രി​ക്കു​ന്ന പാ​ന്പി​നു ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഒ​രു കോ​ഴി​യെ ഇ​ട്ടു​കൊ​ടു​ത്തു​വെ​ങ്കി​ലും പാ​ന്പ് കോ​ഴി​യെ തൊ​ട്ടി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, മലമ്പാമ്പും കോ​ഴി​യും…

Read More

കോവിഡ് രോഗികളെ കണ്ടെത്താന്‍ പട്ടി ഡോക്ടര്‍മാര്‍ക്ക് ആവുമോ ? നായ്ക്കള്‍ക്ക് കോവിഡ് രോഗികളെ മണത്ത് കണ്ടെത്താന്‍ ആവുമോയെന്ന പഠനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുമ്പോട്ട്…

കോവിഡ് രോഗികളെ മണത്തറിയാന്‍ നായ്ക്കള്‍ക്ക് കഴിയുമോ എന്ന് കണ്ടെത്താനുള്ള അതിതീവ്ര ശ്രമത്തിലാണ് ബ്രിട്ടീഷ് ഗവേഷകര്‍. അതിവേഗത്തില്‍, സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്ക്കളെ ഉപയോഗിക്കാനാവുമോ എന്നാണു പരീക്ഷണം നടക്കുന്നത്. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനായി ആറു ലക്ഷം ഡോളറാണു ശനിയാഴ്ച ധനസഹായം അനുവദിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദറം സര്‍വകലാശാല, ബ്രിട്ടിഷ് ചാരിറ്റി സംഘടനയായ മെഡിക്കല്‍ ഡിറ്റെക്ഷന്‍ ഡോഗ്സ് എന്നിവരാണു പഠനം നടത്തുന്നത്. ബയോ ഡിറ്റെക്ഷന്‍ നായ്ക്കള്‍ ഇപ്പോള്‍ തന്നെ ചില തരത്തിലുള്ള കാന്‍സര്‍ രോഗികളെ ഗന്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേ രീതി കോവിഡ് രോഗികളുടെ കാര്യത്തിലും പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ജയിംസ് ബെത്തെല്‍ പറഞ്ഞു. ലണ്ടനിലെ ആശുപത്രികളില്‍നിന്ന് കോവിഡ് രോഗികളുടെ ഗന്ധത്തിന്റെ സാംപിളുകള്‍ ആറു നായ്ക്കള്‍ക്കു നല്‍കും. തുടര്‍ന്ന് ആളുകള്‍ക്കിടയില്‍നിന്നു അത്തരം ഗന്ധമുള്ള ആളുകളെ തിരിച്ചറിയാനുള്ള പരിശീലനമാണു നല്‍കുന്നത്. ലാബ്രഡോര്‍, കൊക്കര്‍ സ്പാനിയല്‍സ്…

Read More

പുറത്തെല്ലാം കൊറോണയാ അതുകൊണ്ടാ ! എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് മെഷീനിലേക്ക് കയറിപ്പോകുന്ന ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ…

വെയിലേറ്റു വാടിത്തളര്‍ന്നു വരുന്ന പലരും ഒരു കാര്യവുമില്ലാതെ എടിഎമ്മില്‍ കയറാറുണ്ട്. എസി കൊണ്ട് ഒന്നു കുളിരാം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തു കണ്ടിട്ടാ മൂര്‍ഖന്‍ പാമ്പ് എടിഎമ്മില്‍ കയറുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പണം പിന്‍വലിക്കാനെത്തിവരെ സ്തബധരാക്കി എടിഎം മെഷീനുള്ള മുറിയില്‍ ഉഗ്ര വിഷമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയത്. ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐസിഐസിഐയുടെ എടിഎമ്മിലാണ് പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറി പോയത്. പാമ്പ് എടിഎമ്മിന് അകത്ത് കയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ വാതിലടച്ചു. ഇതോടെ പുറത്ത് കടക്കാന്‍ സാധിക്കാതിരുന്ന പാമ്പ് എടിഎം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം . പുറത്ത്…

Read More

ഭാര്യ പ്രസവിച്ചെന്നറിഞ്ഞതോടെ പിന്നെ ഇരിപ്പുറച്ചില്ല ! തമിഴ്‌നാട്ടില്‍ നിന്നും ലോറിയുടെ സ്റ്റെപ്പിനിക്കുള്ളില്‍ ചുരുണ്ടുകൂടി യുവാവിന്റെ സാഹസിക യാത്ര; ഒടുവില്‍ കേരളത്തിലെത്തിയതോടെ പോലീസ് പിടിച്ച് ക്വാറന്റൈനിലാക്കി…

ഭാര്യ പ്രസവിച്ചെന്നറിഞ്ഞതോടെ ഭാര്യയെയും കുഞ്ഞിനെയും കാണാനുള്ള കൊതിമൂലം കേരളത്തിലേക്ക് സാഹസിക യാത്ര നടത്തി യുവാവ്. ലോറിക്കടിയിലെ സ്റ്റെപ്പിനിയില്‍ ചുരുണ്ടുകൂടി കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ച തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി എസ്. ഹരീഷ്(33) ആര്യങ്കാവില്‍ പൊലീസ് പിടിയിലായി. ലോറി ഡ്രൈവര്‍ പോലും അറിയാതെയാണ് ഇയാള്‍ ലോറിയുടെ അടിയില്‍ കടന്ന് കൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് ഡ്രൈവര്‍ അറിയാതെയുള്ള സ്റ്റെപ്പിനി യാത്ര തുടങ്ങിയതെന്നാണ് ഹരീഷ് പൊലീസിനോട് പറഞ്ഞത്. കൊല്ലം പരവൂരിലേക്കായിരുന്നു യാത്ര. ആര്യങ്കാവ് ചെക്‌പോസ്റ്റ് കടക്കുന്നതിനിടെ സ്റ്റെപ്പിനിയില്‍ നിന്നു രണ്ട് കാല്‍ പുറത്തേക്ക് നില്‍ക്കുന്നതു ജോലിയിലുണ്ടായിരുന്ന കെഎപിയിലെ പൊലീസ് അജിത് മൈനാഗപ്പള്ളി കണ്ടു. ഉടന്‍തന്നെ ഇതുവഴി വന്ന ബൈക്കില്‍ അജിതും ജീപ്പില്‍ എസ്‌ഐ ഷിബുവും മറ്റു പൊലീസുകാരും ലോറിയെ പിന്‍തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. ഇവിടെ നിന്നു വീഴാനുള്ള സാധ്യതയും ഏറെയായിരുന്നു. ഹരീഷിനെ പുനലൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇത്തരത്തില്‍ പല ആളുകളും അതിര്‍ത്തി…

Read More

കോവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീണു; അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു…

കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്നവര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് പറക്കുന്നതിനിടെ കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. കാംപ്‌ലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് അല്‍പം കഴിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു. വിമാനത്താവളത്തിന് സമീപത്തെ വീടിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഈ വീടിന് തീ പിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനാപകടത്തിന്റെ വിവരങ്ങള്‍ കനേഡിയന്‍ വ്യോമസേനാ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുഃഖം രേഖപ്പെടുത്തി.

Read More

വഴിയില്‍ വീണുകിടക്കുന്ന കള്ളു കുടിയന്മാരെ പൊക്കാന്‍ ആരുമുണ്ടാവില്ല ! പക്ഷെ സാമ്പത്തിക വ്യവസ്ഥയെ പൊക്കാന്‍ കള്ളു കുടിയന്മാരേയുള്ളൂ; ടിക് ടോക് വീഡിയോയുമായി നടി

കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ഇനി രക്ഷകരായി കള്ളു കുടിയന്മാര്‍ തന്നെ എത്തണമെന്ന വൈറല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ജെന്നിഫര്‍ ആന്റണി. നടിയുടെ ഈ ടിക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മദ്യപന്‍മാര്‍ റോഡില്‍ വീണു കിടന്നാല്‍ അവരെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നടി പറഞ്ഞു തുടങ്ങുന്നത്. ‘അതേ, കള്ളുകുടിയന്‍മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാല്‍ ഒരാളുമുണ്ടാവില്ല, അവരെ വന്നൊന്ന് പൊക്കാന്‍. പക്ഷേ ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണു കിടക്കുമ്പോള്‍ കള്ളു കുടിയന്‍മാരേ ഉള്ളൂ അതിനെ ഒന്ന് പൊക്കാന്‍’ എന്നാണ് ജെന്നിഫര്‍ പറയുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ ടിക് ടോക്കില്‍ വൈറലായത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കള്ളുകുടിയന്മാരെ പുകഴ്ത്തുന്നുവെന്നാരോപിച്ച് ചിലര്‍ വീഡിയോയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Read More