തെന്നിന്ത്യയിൽ സിനിമയിൽ മുൻനിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്. സൂപ്പർ താരങ്ങളുടെയെല്ലാം സിനിമകളിൽ നായികയായി നടി അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാൾ ഗ്ലാമർ റോളുകളിലാണ് നടി കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹശേഷം കുറച്ചു കാലം സിനിമ വിട്ട നടി സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോഴും സജീവമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കൾക്കും ഭർത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ് ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുളള തന്റെ ഭർത്താവിനെയുംകൊണ്ട് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവം നടി വിവരിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ ഭർത്താവിനൊപ്പം സ്പെയിനിലാണ് നടി താമസിക്കുന്നത്. ഇതിനിടെയാണ് ഭർത്താവ് ആൻഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടർന്ന് ഉടൻ തന്നെ ബാഴ്സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. ഭർത്താവിന് പനിയും ചുമയും വന്നു. ഞങ്ങൾ ഉടനെ ആശുപത്രിയിൽ…
Read MoreCategory: Today’S Special
ജാന്വിയ്ക്കാണോ ഖുശിയ്ക്കാണോ ആദ്യം കുഞ്ഞുണ്ടാവുകയെന്ന് ചോദിച്ച് ആരാധകര് ! ശ്രീദേവിയുടെ മക്കളുടെ മറുപടി ഇങ്ങനെ…
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്വിയും ഖുശിയും മിക്കവാറും വാര്ത്തകളില് നിറഞ്ഞു നില്ക്കാറുണ്ട്. ലോക്ഡൗണ് കാലത്ത് സോഷ്യല് മീഡിയയില് സജീവമായ ജാന്വിയുടെയും ഖുശിയുടെയും ഒരു വീഡിയോ ആണ് ഇപ്പോള് സമൂഹമാധ്യമങ്ങളല് വൈറലായിക്കൊണ്ടിരിക്കുന്നത്. ടിക്ടോക് വീഡിയോയില് #whoisthemostlikely എന്ന ട്രെന്ഡിംഗ് ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാന്വിയും ഖുശി കപൂറും. നിങ്ങളില് ആരാണ് ആദ്യം വിവാഹം കഴിക്കാന് സാധ്യത എന്ന ചോദ്യത്തിന് രണ്ടുപേരും നല്കിയ ഉത്തരം ഖുശി എന്നായിരുന്നു. ആര്ക്കാണ് ആദ്യം കുഞ്ഞുങ്ങള് ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേര്ക്കും ഒരേ ഉത്തരമായിരുന്നു ഖുശി. കൂട്ടത്തില് ആര്ക്കാണ് മികച്ച ഫാഷന് സെന്സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയര്ന്നുവന്നത്. എന്നാല് നിങ്ങളില് ആരാണ് ഏറ്റവും കൂടുതല് പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാന്വി എന്നാണ് ഉത്തരമേകിയത്. @khushi05k Let’s pray for my sister, hopefully she learns how to…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയോ… വൈശാഖ് നിങ്ങളുടെ ചിത്രം വരച്ചു നൽകും
മുക്കം: ലോക്ക് ഡൗണിൽപെട്ട് ആബാലവൃദ്ധം ജനങ്ങളും വീടുകളിൽ തന്നെ തളച്ചിടപ്പെട്ടതോടെ എല്ലാവരുടെയും മൊബൈൽഫോണുകളിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് പോസ്റ്റുകൾ വന്നു നിറയുകയാണ്. കളിയും തമാശയും കാര്യവും നിറഞ്ഞ പോസ്റ്റുകൾ, എന്നാൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി മേലേപറന്പിൽ വൈശാഖിന്റെ മൊബൈൽ ഫോണിൽ വരുന്നതു മുഴുവൻ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ ഫോട്ടോകളാണ്. കാര്യം മറ്റൊന്നുമല്ല. ശാഖിന് തങ്ങളുടെ ഒരു ഫോട്ടോ അയച്ചു കൊടുത്താൽ അതേ പോലുള്ള തങ്ങളുടെ ഒരു ചിത്രം വൈശാഖ് വരച്ചു അയയ്ച്ചുതരും. പകരം നൽകേണ്ടത് ഒന്നുമാത്രം. ഈ കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 രൂപയിൽ കുറയാത്ത ഒരു സംഖ്യ അയച്ചു അതിന്റെ രസീത് സ്ക്രീൻഷോട്ട് എടുത്ത് വൈശാഖിന് അയച്ചു കൊടുക്കണം. ഇങ്ങനെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം ചിത്രകല ഇതുവരെ അഭ്യസിച്ചിട്ടില്ലാത്ത വൈശാഖ് വരച്ച നൽകിയത്. അങ്ങനെയാണ് താൻ ഇതുവരെ പ്രയോഗിച്ചു നോക്കിയിട്ടില്ലാത്ത കലാവൈഭവം നാടിൻറെ ന·യ്ക്കായി…
Read Moreലോക്ക് ഡൗണ് കാലത്ത് പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള് വകവെച്ചില്ല ! ഒടുവില് കുഴിയില് നിന്ന് പ്രേതങ്ങള് ഇറങ്ങിയതോടെ കളിമാറി; കെപുവയില് ഇപ്പോള് രാത്രി ഒരൊറ്റ മനുഷ്യനെ പുറത്തു കാണാനാവില്ല…
കോവിഡ് ബാധയെത്തുടര്ന്ന് ഒട്ടു മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണ് പ്രഖ്യാപിച്ചെങ്കിലും പല ആളുകളും ഇത് അനുസരിക്കുന്നില്ല. വീട്ടിലിരിക്കണമെന്ന നിര്ദ്ദേശം അംഗീകരിക്കാന് മടിയുള്ളവരാണ് ഇത്തരക്കാര്. ഈ ഗ്രാമത്തിലും ഒരാഴ്ച മുമ്പ് സ്ഥിതി ഇതിനു സമാനമായിരുന്നു. പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജനങ്ങള് വകവെച്ചില്ല. ഒടുവില് കുഴിയില് നിന്ന് പ്രേതങ്ങള് എഴുന്നേറ്റു വന്നതോടെ കളിമാറി. പ്രേതങ്ങള് റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്ക്ക് ഇപ്പോള് പുറത്തിറങ്ങാന് കഴിയുന്നില്ല. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപുവ ഗ്രാമത്തിലാണ് ഈ സ്ഥിതിവിശേഷങ്ങള്. 4,500 പേര്ക്ക് രോഗം പടരുകയും 400 പേര് മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില് നിയന്ത്രണങ്ങള് ലംഘിച്ചും ആള്ക്കാര് പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു. ആള്ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന് നാടോടിക്കഥകളില് ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ? ‘പൊക്കോംഗ്’ കളെ ഇറക്കി. ഇന്തോനേഷ്യന് പഴമക്കാരുടെ കഥകളില്…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ… ലോക്ക് ഡൗണ് കാലത്ത് ടിക് ടോക്കിലൂടെ തകര്പ്പന് മദ്യ വില്പ്പന; ടിക് ടോക്ക് താരം കുടുങ്ങിയതിങ്ങനെ…
രാജ്യത്ത് ലോക്ക് ഡൗണ് ആയിരിക്കെ ടിക് ടോക്ക് വീഡിയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം. കള്ളുഷാപ്പില് എത്തിയ ചിലര്ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില് ഇയാള് ഷെയര് ചെയ്തത്. മദ്യം വേണ്ടവര്ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള് വീഡിയോയിലൂടെ നല്കിയത്. ഹൈദരാബാദ് എക്സൈസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്. എന്നാല്, ദിവസവേതനക്കാരായ തൊഴിലാളികള്ക്ക് വേണ്ടിയാണ് താന് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം. എന്തായാലും സംഭവം ജോറായി.
Read Moreവിവാഹ മുഹൂര്ത്ത സമയത്ത് വരന് നടുറോഡില് ട്രാഫിക് നിയന്ത്രിച്ചു ! പ്രതിശ്രുത വധു ആശുപത്രിയിലെ ഒ.പി തിരക്കിലും; കോവിഡ് കാലത്ത് സിവില് പോലീസ് ഓഫീസര് പ്രസാദും ഡോ.ആര്യയും മാതൃകയാകുന്നതിങ്ങനെ…
കോവിഡ് നിരവധി ജീവിതങ്ങളാണ് മാറ്റിമറിച്ചത്. പലരുടെയും ഭാവി തന്നെ മാറിപ്പോയി. പല വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു. ഇത്തരത്തില് മാറ്റിവയ്ക്കപ്പെട്ട ഒരു വിവാഹത്തിലെ നായകനും നായികയുമാണ് ഇപ്പോള് ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച വിവാഹ മുഹൂര്ത്തത്തില് വധു ഒ.പിയിലെ തിരക്കില് മുഴുകിയിരിക്കുകയായിരുന്നു പോലീസുകാരനായ വരനാവട്ടെ തിരുവനന്തപുരത്ത് ട്രാഫിക്കിലും. ഡോ.ആര്യയുടെയും പ്രസാദിന്റെയും പ്രവൃത്തി ഏവര്ക്കും മാതൃകയാവുകയാണ്. വിവാഹ മുഹൂര്ത്ത സമയത്ത് പ്രസാദിന്റെ ഫോണില് നിന്ന് ഡോക്ടറുടെ ഫോണിലേക്ക് ഒരു വീഡിയോ കോള് എത്തി. നമ്മുടെ തീരുമാനമാണ് ശരി പ്രസാദ് പറഞ്ഞപ്പോള് അതെ, അതുമാത്രമാണ് ശരി എന്നും യുവഡോക്ടര് ആര്യ പ്രതികരിച്ചു. ഏതാനും നിമിഷത്തെ സ്വകാര്യ സംഭാഷണം.വീണ്ടും ജോലിത്തിരക്കിലേക്ക്. ഈ രീതിയിലേയ്ക്ക് ഒരു തലമുറ മാറി മാതൃകയാവുകയാണ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര് വിതുര സ്വദേശി എം.പ്രസാദും കന്യാകുളങ്ങര ഗവണ്മെന്റ് കമ്മ്യുണിറ്റി ഹെല്ത്ത് സെന്ററിലെ ഡോക്ടര് പോത്തന്കോട് സ്വദേശിനി…
Read Moreകാരുണ്യത്തിന്റെ ആള്രൂപമായി വീണ്ടും സുരേഷ് ഗോപി ! ഭിന്നശേഷിക്കാരന്റെ വായ്പ അടച്ചു തീര്ത്തു…
കരുണാര്ദ്രമായ ഒരു മനസ്സിന്റെ ഉടമയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സഹായമഭ്യര്ഥിച്ച് തന്റെ മുമ്പിലെത്തുന്ന ആളുകളെ യാതൊരു മടിയും കൂടാതെ സഹായിക്കാനുള്ള മനസ്ഥിതിയും താരത്തിനുണ്ട്. രാഷ്ട്രീയത്തില് പ്രവേശിക്കുന്നതിനു മുമ്പു തന്നെ താരം സന്നദ്ധ പ്രവര്ത്തനങ്ങളില് സജീവമാണ്. കനിവിന്റെ കരങ്ങളുമായി പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകര്ന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്. പുല്ലൂറ്റ് സ്വദേശിയായ അനീഷ് ഒരു കമ്പ്യൂട്ടര് സ്ഥാപനം നടത്തുന്നതിനായി ഫെഡറല് ബാങ്കില് നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല് അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്ക്കുള്ള പെന്ഷന് തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടര്ന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്ക്കുകയായിരുന്നു. കേരളത്തില് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസര്ഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്റര്…
Read Moreമൂന്നു കോടി ഒന്നിനും തികയില്ലെന്ന് എനിക്കു തന്നെ മനസ്സിലായി; ആ കത്തുകള് വായിച്ച് എന്റെ ഹൃദയം തകര്ന്നു; വീണ്ടും സഹായ ഹസ്തവുമായി രാഘവ ലോറന്സ്…
കോവിഡ് പ്രതിരോധത്തിനായി താന് നല്കിയ തുക അപര്യാപ്തമാണെന്ന് മനസ്സിലായെന്നും കൂടുതല് എന്തെങ്കിലും ചെയ്യണമെന്നാണ് വിചാരിക്കുന്നതെന്നും നടന് രാഘവ ലോറന്സ്. തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം ഉടന് നടത്തുമെന്ന് ലോറന്സ് പറഞ്ഞു. ലോറന്സിന്റെ വാക്കുകള് ഇങ്ങനെ…സുഹൃത്തുക്കളേ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവര്ക്കും നന്ദി. എന്നാല് ആ സംഭാവന വാര്ത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളും കത്തുകളുമെത്തി. കൂടുതല് സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അവ. കത്തുകളിലെ വിവരങ്ങള് വായിച്ചപ്പോള് ഹൃദയം തകര്ന്നു. എന്റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസ്സിലായി. കൂടുതല് സഹായങ്ങള് എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോള് തോന്നിയത്. അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികള്ക്ക്, ഞാന് തിരക്കിലാണെന്ന് മറുപടി നല്കാനാണ് അസിസ്റ്റന്റ്സിനോട് നിര്ദേശിച്ചത്. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോള് വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ആളുകള് കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു.…
Read Moreപണി വരുന്നുണ്ട് മോനൂസേ… തന്റെ പേരില് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കിയവര്ക്കെതിരേ നിയമ നടപടികള് സ്വീകരിച്ചു കഴിഞ്ഞുവെന്ന് സ്വാസിക
നടിമാരുടെ പേരില് വ്യാജ പ്രൊഫൈലുകളുണ്ടാക്കി അശ്ലീല ചാറ്റിംഗും മറ്റും നടത്തുന്നത് ചിലര്ക്ക് ഹരമാണ്. കൊറോണക്കാലത്തും ഇത്തരം ഞരമ്പന്മാരുടെ മനോഭാവത്തില് മാറ്റം വന്നിട്ടില്ല. തന്റെ പേരില് ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് പേജിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്സ നടി സ്വാസിക. പേജിനെതിരേ സൈബര് പോലീസില് പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികള് സ്വീകരിച്ചു കഴിഞ്ഞുവെന്നും സ്വാസിക വ്യക്തമാക്കി. സ്വാസിക സീത എന്ന പേരില് ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജില് നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോര്ഫ് ചെയ്ത ചിത്രങ്ങള് പോസ്റ്റ് ചെയ്തിരുന്നു. പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില് ഒരു വ്യാജ ഫേസ്ബുക് പേജില് നിന്നും അനാവശ്യമായ പോസ്റ്റുകള് വരുന്നതായി ശ്രദ്ധയില് പെട്ടു, അതിനെതിരെയായുള്ള സൈബര് നടപടികള് നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്ട്ട് ചെയ്യുക. സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.
Read Moreസഹായഹസ്തവുമായി പാർവതിയും! പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറി
കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നടി പാർവതി നായരും. പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറി. കൂടാതെ തമിഴ് സിനിമയിലെ സംഘടനയായ ഫെഫ്സിക്ക് 1,500 കിലോഗ്രാം അരിയും സിനിമാ പത്രികൈ അളർഗൾ സംഘത്തിന് 1,000 കിലോഗ്രാം അരിയും നൽകി. യെന്നൈ അരിന്താൾ, കോടിട്ട ഇടങ്കളൈ നിരപ്പുഗ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടിയാണ് പാർവതി നായർ. മലയാളത്തിൽ വി.കെ. പ്രകാശ് ചിത്രം പോപ്പിൻസിലൂടെയാണ് അരങ്ങേറ്റം. നീ കോ ഞാ ചാ, ഡോൾസ്, ഡി കന്പനി, ജെയിംസ് ആൻഡ് ആലീസ്, നീരാളി തുടങ്ങിയ മലയാളചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്.
Read More