സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണം: കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ ന​ടി അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും. അ​പ​ർ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ർ​ക്ക​ണോ എ​ന്നും പ​രി​ശോ​ധി​ക്കും. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​തു​വ​രെ കേ​സി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ജോ​ലി ഒ​രു മാ​സം മു​മ്പ് അ​പ​ർ​ണ രാ​ജി വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ക​ര​മ​ന ത​ളി​യി​ലെ വീ​ട്ടി​ൽ അ​പ​ർ​ണ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബ​ന്ധു​ക്ക​ൾ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​സ​മ​യ​ത്താ​യി​രു​ന്നു തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര​മ​ന പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധു​ക്ക​ളി​ൽ നി​ന്നു മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

അ​പ​ർ​ണ മ​ര​ണ​ത്തി​നു തൊ​ട്ടു മു​ന്പും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു ! ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ -സീ​രി​യ​ൽ ന​ടി അ​പ​ർ​ണ നാ​യ​രെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും പോ​ലീ​സ് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ർ​ണ​യെ ക​ര​മ​ന​യി​ലെ ത​ളി​യി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. അ​പ​ർ​ണ​യെ ബ​ന്ധു​ക്ക​ൾ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ട ായി​രു​ന്ന​ സ​മ​യ​ത്താ​യി​രു​ന്നു തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ര​മ​ന പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സി​നി​മാ സീ​രി​യ​ലു​ക​ളി​ൽ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ച് വ​രി​ക​യാ​യി​രു​ന്നു അ​പ​ർ​ണ. മ​ര​ണ​ത്തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ​ർ​ണ പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്നു. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് മ​ക​ളു​ടെ ചി​ത്ര​മു​ൾ​പ്പെ​ടെ​യു​ള്ള റീ​ലു​ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്‍റെ ഉ​ണ്ണി ക​ളി പെ​ണ്ണ് എ​ന്ന് കാ​പ്‌​ഷ​ൻ ന​ൽ​കി​യ ഇ​ള​യ​മ​ക​ളു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റാ​ണ് അ​പ​ർ​ണ…

Read More

കണ്ടിട്ട് കൊതിയാകുന്നുവെന്ന് ഞരമ്പന്‍ ! ഉഗ്രന്‍ മറുപടിയുമായി അപര്‍ണ നായര്‍; മറുപടി കേട്ട് ഞരമ്പന്റെ കിളിപോയി…

മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അപര്‍ണ നായര്‍.ഹരിഹരന്‍ എംടി ടീമിന്റെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപര്‍ണാ നായര്‍ അഭിനയിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ പ്രേക്ഷകര്‍ക്ക് സുപരിചിതയായതെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പ് രോഗി ഇട്ട കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അപര്‍ണ നായര്‍ ധരിച്ചിരുന്നത്. ഇതിന്റെ അടിയില്‍ ആയിരുന്നു ഞരമ്പന്റെ ചൊറി കമന്റ്. ‘കൊതിയാവുന്നു’ എന്നായിരുന്നു ഇയാള്‍ ചിത്രത്തിനു താഴെ…

Read More

നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ! ഞരമ്പുരോഗികള്‍ക്കെതിരേ തുറന്നടിച്ച് അപര്‍ണ നായര്‍…

നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ എന്ത് ഇട്ടാലും അതിന്റെ അടിയില്‍ അശ്ലീല കമന്റുമായി വരുന്ന ചിലരുണ്ട്. അത്തരത്തില്‍ വന്ന ഒരാള്‍ക്ക് ഇപ്പോള്‍ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അപര്‍ണാ നായര്‍ വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്. മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫേ്സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി പറയുന്നു. അപര്‍ണാ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക്…

Read More