വിവാഹത്തിന് മണിക്കൂറുകള് ബാക്കി നില്ക്കെ വധു കാമുകനൊപ്പം ഒളിച്ചോടിയാല് എന്താണവസ്ഥ. എന്തു ചെയ്യാന് വരന് വിവാഹം കഴിക്കേണ്ടേ…ഉടന് തന്നെ ബന്ധുക്കളെല്ലാം കൂടി എവിടുന്നോ ഒരു പെണ്കുട്ടിയെ തപ്പിയെടുത്ത് നിശ്ചയിച്ച മുഹൂര്ത്തത്തില് തന്നെ കല്യാണമങ്ങ് നടത്തി. തിരൂരങ്ങാടിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും ആയുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂര്ത്തിയായിരുന്നു. എന്നാല് ബുധനാഴ്ച വധു തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാര് സംഭവം വരന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ എത്രയപം പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള് തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില് ചെറുപ്പാറയില് നിന്നുള്ള പെണ്കുട്ടിയെ വരനായി കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തില് വെച്ച് നിശ്ചയിച്ച മുഹൂര്ത്തത്തില് തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം…
Read MoreCategory: Today’S Special
പഴഞ്ചന് ഗെറ്റപ്പ് ഒന്നു മാറണമെന്ന് എല്ലാവരും പറയാറുണ്ട് ! എന്നാല് ഒന്നു മാറിയേക്കാമെന്നു കരുതി; കിടിലന് മേക്കോവറുമായി പൊന്നമ്മ ബാബു…
മലയാളികളുടെ ഇഷ്ടതാരമാണ് പൊന്നമ്മ ബാബു. ഇപ്പോളിതാ പുതിയ മേക്കോവറിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ മേക്കോവറിനു പിന്നിലെ കാരണവും പൊന്നമ്മ ബാബു വ്യക്തമാക്കുന്നു. പഴയ രീതികളൊക്കെ മാറി അതുകൊണ്ട് സ്വയം ഒന്ന് മാറിയേക്കാം എന്ന് കരുതി എന്നാണ് പൊന്നമ്മ പറയുന്നത്. പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങള് ആകുമ്പോള് എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തില് എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആര്ക്കും തന്നെ അറിയില്ല. വെട്ടിക്കഴിഞ്ഞപ്പോള് എല്ലാവരും ചോദിച്ചു. അപ്പോഴാണ് ഇവരൊക്കെ ഇത് ശ്രദ്ധിച്ചിരുന്നെന്ന് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവര് എല്ലാവര്ക്കും ഇഷ്ടമായി. ‘മമ്മിക്ക് ഇതല്പം നേരത്തെ ആകാമായിരുന്നില്ലേ’ എന്നാണ് മക്കള് ചോദിച്ചത്. പിന്നെ, ഇങ്ങനെയൊക്കെ ചെയ്യാന് തോന്നണമല്ലോ! എനിക്ക് ഇപ്പോഴാണ്…
Read Moreഇത് ഐഫോണ് തന്നെയോ ? ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയില് ഐഫോണ് ഇറക്കി ആപ്പിള്; കൂടെ ഒരു കിടിലന് ഗിഫ്റ്റും…
ആപ്പിളിന്റെ ബജറ്റ് ഫോണായ ഐഫോണ് 9ന്റെ പ്രീബുക്കിംഗ് ആരംഭിച്ചതായി സൂചന. കൊറിയയിലാണ് ഫോണിന്റെ പ്രീബുക്കിംഗ് പരസ്യങ്ങള് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആപ്പിളിന്റെ വിലകുറഞ്ഞ ഫോണ് ഐഫോണ് എസ്ഇ2 അല്ല ഐഫോണ് 9 തന്നെയാണ് എന്ന് ഉറപ്പായി. മുന്പ് ഐഫോണ് 8 സീരിസിന് ശേഷം ആപ്പിള് ഇറക്കിയത് ഐഫോണ് 10 സീരിസാണ്. അതിനാല് തന്നെ 2018ല് ആപ്പിള് ഉപേക്ഷിച്ച ഐഫോണ് 9 സീരിസില് ഇപ്പോള് വിലകുറഞ്ഞ ഫോണുകള് വിപണിയിലേക്ക് എത്താന് പോവുകയാണ്. ഫെബ്രുവരിയിലോ മാര്ച്ചിലോ വില കുറഞ്ഞ ഐഫോണ് എത്തുമെന്ന് മുമ്പുവന്ന വാര്ത്തകളെ സാധൂകരിക്കുന്നതാണ് പുതിയ വിവരം. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില് ഏറ്റവും കുറഞ്ഞ വില ഐഫോണ് എസ്ഇ മോഡലായിരുന്നു. എന്നാല് ഐഫോണ് 9ല് എത്തുമ്പോള് അതിനേക്കാള് വില കുറവായിരിക്കും എന്നാണ് സൂചന. അതിനൊപ്പം, എയര്പോഡ് കൂടെ ഫ്രീ ആയി നല്കും എന്ന വാര്ത്തയും പരക്കുന്നുണ്ട്. ടെക് ലോകത്തെ അഭ്യൂഹങ്ങള്…
Read Moreശരീരം മുഴുവന് മീന് ചെതുമ്പലിനു സമാനമായ ചര്മം ! അപൂര്വ രോഗം ബാധിച്ച ഏഴു വയസുകാരി അനുഭവിക്കുന്നത് നരകയാതന…
ശരീരം മുഴുവന് മീനിനു സമാനമായ ചെതുമ്പല് വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇത്തരത്തില് ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരി അനുഭവിക്കുന്നത് സമാനതകളില്ലാത്ത നരകയാതനയാണ്. ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്കുട്ടിയാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്വ ത്വക്ക് രോഗമാണ് ഏഴുവയസുകാരിയുടെ മീന് ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ മാറുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന് രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്കുട്ടിയ്ക്ക്. ചത്തീസ്ഢിലെ ഗോത്രവര്ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്കുട്ടി ഉള്ളത്. അടുത്തുള്ള നഗരത്തിലെത്തി ചികിത്സ തേടാന് പോലുമുള്ള സാഹചര്യവും ഇവര്ക്ക് അപ്രാപ്യമാണ്. ഒരു വയസു മുതലാണ് പെണ്കുട്ടിയുടെ ശരീരത്തില് രോഗബാധയുടെ ലക്ഷണങ്ങള് കാണിച്ചു തുടങ്ങുന്നത്. ‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില് കല്ലു പോലെയാണ് ശരീരം മുഴുവന് മാറുന്നത്.…
Read Moreഎത്ര മനോഹരമായ ആചാരങ്ങള് ! എവിടെ ഉപേക്ഷിച്ചാലും വണ്ടി നേരം വെളുക്കുമ്പോള് അപകട സ്ഥലത്ത് കാണും ! ബുള്ളറ്റ് ക്ഷേത്രത്തിന്റെ കഥയിങ്ങനെ…
പല തരത്തിലുള്ള ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങള് വസിക്കുന്ന നാടാണ് ഇന്ത്യ. ഇത്തരത്തില് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രവുമുണ്ട്. രാജസ്ഥാനിലെ ജോധ്പ്പൂരില് നിന്ന് 50 കിലോമീറ്റര് മാറി ഛോട്ടില എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. ഓം ബന്ന എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ബുള്ളറ്റ് ബാബയെന്നും വിളിപ്പേരുള്ള ഈ ക്ഷേത്രം നിര്മ്മിച്ചതിന് പിന്നില് ഒരു കഥയുണ്ട്. ഛോട്ടില ഗ്രാമത്തലവന്റെ മകന് ഓം സിംഗ് റാത്തോഡാണ് കഥയിലെ നായകന്. 1991ല് ഒരു അപകടത്തില് ഓം സിംഗ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥര്ക്ക് കാണാന് സാധിച്ചത്. അവര് വീണ്ടും ഇത് സ്റ്റേഷനില് കൊണ്ടു വച്ചു. ആരും എടുത്തു കൊണ്ട് പോകാതിരിക്കാന് പെട്രോളും കാലിയാക്കി. എന്നാല്, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്ക്ക് വിട്ടു…
Read Moreനിനക്കായി മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം! 60 ലക്ഷം ഇരിട്ടിയിലെ കടല വില്പനക്കാരന്; ഭാഗ്യവഴിയിൽ ഏജന്റിന്റെ നന്മമനസും
ഇരിട്ടി: സംസ്ഥാന നിര്മല് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ഇരിട്ടി ടൗണില് നിലക്കടല വറുത്തു വിറ്റ് ഉപജീവനം നയിക്കുന്ന കൂരന്മുക്ക് എളമ്പയിലെ പി.വി.ഷമീറിന്. കുഞ്ഞുനാൾ മുതൽ കടല വില്പന നടത്തുന്ന ഷമീർ 22 വര്ഷത്തെ അധ്വാനത്തിന് ദൈവം നല്കിയ അനുഗ്രഹമായാണ് ഭാഗ്യദേവതയുടെ അനുഗ്രഹത്തെ കാണുന്നത്. ലോട്ടറി ഏജന്റ് വിശ്വന്റെ സത്യസന്ധതയും വിശ്വനിൽനിന്ന് എന്നും ടിക്കറ്റെടുക്കണമെന്ന ഷെമീറിന്റെ ഉറച്ച മനസും ഒന്നിച്ചപ്പോള് ഭാഗ്യദേവത ഇവര്ക്കൊപ്പം നിൽക്കുകയായിരുന്നു. 12 വര്ഷമായി ലോട്ടറി എടുക്കുന്ന ഷമീര് ഫോണ് വിളിച്ചുപറഞ്ഞപ്പോള് വിശ്വന് മൂന്ന് ടിക്കറ്റ് മാറ്റിവയ്ക്കുകയായിരുന്നു. വിശ്വന്തന്നെയാണ് ടിക്കറ്റ് കൈയില് സൂക്ഷിച്ചതും. ഫലമറിഞ്ഞപ്പോൾ വിശ്വന്തന്നെ ഷമീറിനെ അറിയിച്ചു: ” നിനക്കായി മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.’ രണ്ടരമാസം മുന്പാണ് ഷമീർ ലോണെടുത്ത് വീടുപണി പൂര്ത്തിയാക്കിയത്. “വീടുനിര്മാണത്തിന് എടുത്ത 15 ലക്ഷം രൂപയുടെ ലോണ് അടച്ചുതീര്ക്കണം. മൂന്നു മക്കളുടെ വിദ്യാഭ്യാസം നന്നായി…
Read Moreമൂത്തോനിലെ മുല്ല! ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മൂത്ത സഹോദരന്റെ മകള്; ബംഗളൂരുവില് ബിഎ രണ്ടാം വര്ഷ വിദ്യാര്ഥിനിയായ സഞ്ജനയുടെ വിശേഷങ്ങളിലേക്ക്…
മൂത്തോന് സിനിമയിലൂടെ പ്രേക്ഷക മനസില് ഇടം പിടിച്ച കഥാപാത്രമാണ് മുല്ല. വേഷപ്പകര്ച്ചയിലും നടപ്പിലൊക്കെ ഒരു ആണ്കുട്ടിത്തന്നെയാണ് മുല്ല. പക്ഷേ മുല്ല വിരിയുന്നത് സഞ്ജന എന്ന കൊച്ചുമിടുക്കിയിലൂടെയാണ് എന്ന് പറയുമ്പോള് ആരും ഞെട്ടിപോകും. എന്നാല് അതിനെക്കാള് ആശ്ചര്യപ്പെടുത്തുന്നത് സഞ്ജനയുടെ സിനിമയിലേക്കുള്ള കടന്നുവരവാണ്. സിനിമ കാണാന് പോയി അഭിനേതാവായി മാറിയ ആളാണ് സഞ്ജന. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് തന്നെ സിനിമയില് എത്തിച്ചത്. അതുകൊണ്ടുതന്നെ മുല്ലയെന്ന കഥാപാത്രം യാദൃച്ഛികമായി തന്നില് സംഭവിക്കുകയായിരുന്നുവെന്നാണ് സഞ്ജന വിശ്വസിക്കുന്നത്. ബംഗളൂരു ക്രിസ്തു ജയന്തി കോളജിലെ ബിഎ രണ്ടാം വര്ഷ വിദ്യാര്ഥിനിയായ സഞ്ജനയുടെ വിശേഷങ്ങളിലേക്ക്… മൂത്തോനിലെ വിശേഷങ്ങള് സെന്സിറ്റീവായ വിഷയങ്ങള് കോര്ത്തിണക്കിയ സിനിമയാണ് മൂത്തോന്. ക്രോസ് ഡ്രസിംഗ്, ഗേ റൊമാന്സ് തുടങ്ങിയ വിഷയങ്ങളാണ് സിനിമയില് ചേര്ക്കപ്പെട്ടിട്ടുള്ളത്. ഇത്തരം വിഷയങ്ങള് മലയാളസിനിമകളില് കൊണ്ടുവരാന് അധികമാരും ധൈര്യപ്പെട്ടിട്ടില്ല എന്നത് മൂത്തോന് എന്ന സിനിമയെ മറ്റു മലയാളസിനിമകളില് നിന്നു വ്യത്യസ്തമാക്കുന്നു. സിനിമയില്…
Read Moreതാന് രണ്ടെണ്ണം അടിക്കുമെന്നു പറഞ്ഞതിനെ ട്രോളിയവരെ കണ്ടംവഴി ഓടിച്ച് വീണ നന്ദകുമാര്; മാലാഖ നായികയുടെ പ്രതികരണം ഇങ്ങനെ…
ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ യിലൂടെ മലയാള സിനിമയില് അരങ്ങേറ്റം കുറിച്ച നടിയാണ് വീണ നന്ദകുമാര്. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമ ഹിറ്റായതിനു ശേഷം നടത്തിയ ഒരു അഭിമുഖത്തില് ‘രണ്ടെണ്ണം അടിച്ചാല് നന്നായി സംസാരിക്കും’ എന്നു വീണ പറഞ്ഞതിനെ ട്രോളി സദാചാരക്കാര് രംഗത്തു വന്നിരുന്നു. ഇപ്പോള് അത്തരക്കാര്ക്ക് മറുപടി നല്കിയിരിക്കുകയാണ് വീണ. മദ്യപിക്കുന്നത് തുറന്നുപറയാന് എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയര് കഴിച്ചാല് കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില് പറഞ്ഞിരുന്നു. ഞാന് ബിയര് കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര് അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില് കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ.അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന് പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്…
Read Moreമറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ ! ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാണ്; വിമര്ശിച്ച ആരാധകനെ ഞെട്ടിക്കുന്ന മറുപടിയുമായി അമേയ…
ജനപ്രിയ വെബ്സീരീസായ കരിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പെണ്കുട്ടിയാണ് അമേയ മാത്യു. സോഷ്യല് മീഡിയയില് സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഒരു ആരാധകന് ചൂടന് കമന്റിട്ടിരുന്നു. ഗ്ലാമറസ് വേഷത്തിലുള്ള ചിത്രമായിരുന്നു അമേയ പോസ്റ്റ് ചെയ്തത്. എന്നാല് അയാള്ക്ക് നല്ല ചുട്ട മറുപടിയാണ് അമേയ നല്കിയത്. ആ മറുപടിയാണ് ഇപ്പോള് സോഷ്യല് മീഡിയയില് ഹിറ്റായിരിക്കുന്നത്. ഹെയര് കട്ട് ചെയ്ത് പുതിയ മേക്കോവറില് സ്റ്റൈലിഷ് ലുക്കിലുളള പുതിയ ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയതത്. താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്സ്റ്റഗ്രാമില് ലഭിക്കുന്നത്. ഇന്സ്റ്റഗ്രാമില് വളരെയധികം സജീവമായ ഒരാളാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അമേയയുടെ ചൂടന് ചിത്രങ്ങള്ക്ക് മുമ്പേ…
Read Moreഅകാലനര ബാധിക്കുന്നതിന്റെ കാരണം കണ്ടെത്തി ! പരിഹാരവും; ലോകത്തുള്ള അനവധി ആളുകളുടെ ദുഖം അകറ്റാനുള്ള ആ വഴി ഇങ്ങനെ…
ഇക്കാലത്ത് ധാരാളം ആളുകളുടെ പ്രശ്നമാണ് അകാലനര. എന്നാല് ഇതിനു പിന്നിലുള്ള യഥാര്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്. നേച്ചര് ജേര്ണലില് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഗവേഷകര് റെസിനിഫെറാടോക്സിന് എന്ന പദാര്ത്ഥം ഉപയോഗിച്ച് ചില കറുത്ത എലികളില് വേദന ഉണ്ടാക്കി. പതിയെ എലികളുടെ രോമങ്ങള് പൂര്ണ്ണമായും വെളുക്കുകയും ചെയ്തു. സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്ത്തനം തടഞ്ഞപ്പോള് മുടി നരയ്ക്കുന്നത് തടയാന് കഴിഞ്ഞതായും ഗവേഷകര് കണ്ടെത്തി. സമ്മര്ദം മുടി നരയ്ക്കാന് കാരണമാകുമെന്ന് പണ്ടു മുതലേ പറഞ്ഞു കേള്ക്കുന്നതാണ്. ഇതുവരെ ഇത് അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസം മാത്രമായിരുന്നു. എന്നാല് പുതിയ പരീക്ഷണം ഈ വിശ്വാസം ശരിവയ്ക്കുന്നതാണ്. ഇതു കൂടാതെ സമ്മര്ദ്ദം മൂലം മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കാനുള്ള ഒരു മാര്ഗ്ഗവും തങ്ങള് കണ്ടെത്തിയെന്ന് യുഎസിലെ ഹാവാര്ഡ് സര്വകലാശാല ഗവേഷകനായ തിയാഗോ മാത്താര് കന്ഹ പറഞ്ഞു. ” എലികളിലേക്ക് റെസിനിഫെറാടോക്സിന് കുത്തിവച്ചശേഷം, സിംപതെറ്റിക് നാരുകള്…
Read More