ഭോപ്പാൽ: അലംപുരിലെ എസ്ബിഐ രണ്ട് ഉപഭോക്താക്കൾക്ക് നൽകിയത് ഒരേ അക്കൗണ്ട് നന്പർ. റൂറായ് ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗും റോനി ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് എടുത്തത്. ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകൾക്ക് ഒരേ നന്പർ നൽകുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞില്ല. അക്കൗണ്ട് എടുത്തതിന് പിന്നാലെ റൂറയ് ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗ് ഹരിയാനയിലേക്ക് ജോലി തേടി പോയി. അവിടെയെത്തി ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാൾ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുർ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും. എന്നാൽ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിംഗിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാൾ അറിഞ്ഞില്ല. കഴിഞ്ഞ മാസം ഹരിയാനയിൽ നിന്നു ഹുക്കും സിംഗ് മടങ്ങിയെത്തി പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് സത്യം മനസ്സിലായത്. ബാങ്കിൽ ഉണ്ടാകേണ്ട…
Read MoreCategory: Today’S Special
ഇനി പേടിക്കേണ്ട! ദിവസങ്ങളായി കൊല്ലമ്പുഴയിലെ നാട്ടുകാരെ ഭീതിയിലാക്കിയ പെരുന്പാമ്പ് വാവയുടെ പിടിയിൽ; പാമ്പ് ഇവിടെ എത്തിയതിനെക്കുറിച്ച് വാവ പറയുന്നത് ഇങ്ങനെ…
ആറ്റിങ്ങൽ: ദിവസങ്ങളായി കൊല്ലമ്പുഴയിലെ നാട്ടുകാരെ ഭീതിയിലാക്കിയ പെരുംപാമ്പിനെ ഒടുവിൽ വാവ സുരേഷ് പിടികൂടി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വാവ സുരേഷ് കൊല്ലമ്പുഴ കോട്ടപ്പുറം റോഡിൽ നിന്നും പെരുന്പാന്പിനെ പിടികൂടിയത്. നവംബർ പത്തിനാണ് കൊല്ലമ്പുഴയ്ക്കു സമീപം ജെ സി ബി ഉപയോഗിച്ച് പുരയിടം വൃത്തിയാക്കുന്നതിനിടെ പെരുന്പാന്പിനെ കാണുന്നത്. വാഹനത്തിലുള്ളയാൾ മൊബൈലിൽ വീഡിയോ ദൃശ്യം പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ അത് പ്രചരിക്കുകയും ചെയ്തു. നാട്ടിൽ പെരുന്പാന്പിനെ കണ്ടെത്തിയെന്നത് പരിസരവാസികൾക്കിടയിൽ ഭീതി പരത്തി. അടുത്ത ദിവസങ്ങളിൽ കോട്ടപ്പുറം റോഡിൽ പാമ്പിനെ കണ്ടതായും ചിലർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഒരു യുവാവ് ഈ റോഡിൽ കലുങ്കിന് സമീപമായി പാമ്പിനെ കാണുകയായിരുന്നു. തുടർന്നിയാൾ പരിസരവാസികളെ വിവരമറിയിക്കുകയും നാട്ടുകാർ ഒത്തുകൂടി വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ വാവ സുരേഷിനെ വിവരമറിയിക്കുകയുമായിരുന്നു. വാവസുരേഷ് സ്ഥലത്തെത്തി പരിസരം നിരീക്ഷിക്കുകയും കലുങ്കിന്റെ സമീപമുള്ള വയലിലെ പുല്ല്…
Read Moreമൂന്നു മക്കളില്‍ മൂത്തവള്‍! മകളുടെ വിയോഗത്തില്‍ നെഞ്ചുരുകി അഭിഭാഷക ദമ്പതികള്‍; കരയാന്‍പോലും കരുത്തില്ലാത്ത അവസ്ഥയില്‍ ഷഹലയുടെ മാതാവ്
പുത്തൻകുന്ന്(വയനാട്): മകൾ ഷഹല ഷെറിനിന്റെ വിയോഗത്തിൽ നെഞ്ചുരുകി അഭിഭാഷക ദന്പതികൾ. ബന്ധുമിത്രാദികളുടെ സാന്ത്വന വചനങ്ങൾക്കു ഷഹലയുടെ പിതാവ് പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻ വീട്ടിൽ അഡ്വ.അബ്ദുൽ അസീസിന്റെയും ഭാര്യ അഡ്വ.ഷജ്നയുടെയും തപിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. ദന്പതികളുടെ കണ്ണീരൊട്ടിയ മുഖങ്ങൾ ദുഃഖഭാരത്തോടെ നൊട്ടൻ വീടിന്റെ പടി കയറുന്നവരെയും നൊന്പരപ്പെടുത്തുകയാണ്. കരയാൻപോലും കരുത്തില്ലാത്ത അവസ്ഥയിലാണ് ഷഹലയുടെ മാതാവ്. അബ്ദുൽ അസീസ്-ഷജ്ന ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തതാണ് ഷഹ്ല ഷെറിൻ. ബുധനാഴ്ച രാവിലെ സന്തോഷവതിയായി വീട്ടിൽനിന്നു വിദ്യാലയത്തിലേക്കു പുറപ്പെട്ട ഷഹല കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബലിയാടാകുകയായിരുന്നു. ക്ലാസ് മുറിയിലെ തറയിലുണ്ടായ മാളത്തിൽ പതുങ്ങിയ പാന്പിന്റെ കടിയേറ്റ ഷഹലയ്ക്കു യഥാസമയം ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ദുര്യോഗം ഉണ്ടാകുമായിരുന്നില്ലെന്നു അബ്ദുൽ അസീസ് പറയുന്നു. ഷഹലയ്ക്കു അസുഖമാണെന്നു അറിയിച്ച് ബുധനാഴ്ച വൈകുന്നേരം 3.36നാണ് അബ്ദുൽ അസീസിനു സ്കൂളിൽനിന്നു വിളിയെത്തിയത്. ഈ സമയം കോടതിയിലായിരുന്ന അദ്ദേഹം ഓട്ടോ വിളിച്ച് സ്കൂളിലെത്തി.…
Read Moreസഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധം; ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചു മൂടി; ഇതിന് സമീപത്ത് പാചകം ചെയ്ത് ഭക്ഷണം കഴിച്ച് ഭാര്യ; ഒടുവിൽ പോലീസ് പിടിയിലായപ്പോൾ മറ്റൊരു സത്യവും കൂടി പുറത്ത്
സഹോദരന്റെ ഭാര്യയുമായി വഴിവിട്ട ബന്ധത്തിലേർപ്പെട്ട ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചു മൂടി ഭാര്യ. 35 കാരനായ മഹേഷ് ബനവാലിനെയാണ് ഭാര്യ കൊന്ന് അടുക്കളയിലെ സ്ലാബിനടിയിൽ കുഴിച്ചു മൂടിയത്. പിന്നീട് ഒരു മാസത്തോളം ഇതിന് സമീപത്ത് പാചകം ചെയ്യുകയും ചെയ്തു. ഒക്ടോബർ 22നാണ് മധ്യപ്രദേശില കരോണ്ടി ഗ്രാമവാസിയായ മഹേഷിനെ കാണാതാവുന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യുവാവിനെ കാണാതായ സംഭവത്തിൽ ജേഷ്ഠസദോരൻ പോലീസിൽ ബന്ധപ്പെട്ടു. താനും ബന്ധുക്കളും മഹേഷിന്റെ വീട്ടിലെത്തിയപ്പോൾ സഹോദരന്റെ ഭാര്യ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന അർജുന്റെ വാക്കുകളാണ് മഹേഷിന്റെ തിരോധനത്തിൽ തുമ്പുണ്ടായത്. ഉടൻ പോലീസ് ഇവരുടെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും ചെയ്തു. വീട് മുഴുവൻ ഗുർഗന്ധം, ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്തി അടുക്കളയിലെ സ്ലാബ് പൊക്കിയപ്പോൾ കണ്ടത് അഴുകിയ നിലയിലെ മഹേഷിന്റെ മൃതദേഹം. പോലീസ് ചോദ്യം ചെയ്യലിൽ എല്ലാ സത്യവും തുറന്ന്…
Read More“വെയിൽ’ വീണ്ടും ചൂടുപിടിക്കുന്നു! സംവിധായകന് ശരതും നിര്‍മാതാവ് ജോബി ജോര്‍ജും മാനസികമായി പീഡിപ്പിക്കുന്നു; നിർമാതാക്കളുടെ വിലക്കിൽ “അമ്മ’ ഇടപെടണമെന്ന് ഷെയ്ൻ നിഗം
കൊച്ചി: “വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ലംഘിച്ചെന്നു കാട്ടി മലയാള സിനിമാ നിർമാതാക്കൾ വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. പ്രശ്നത്തിൽ താരസംഘടനയായ “അമ്മ’ ഇടപെടണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ സംവിധായകൻ ശരതും നിർമാതാവ് ജോബി ജോർജും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഷെയ്ൻ ആരോപിച്ചു. സംവിധായകൻ തന്റെ മനസാന്നിധ്യം ഇല്ലാതാക്കുകയാണ്. ആത്മാഭമാനം പണയപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. സംഘടന ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ചിത്രവുമായി സഹകരിക്കാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് “അമ്മ’ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം- ഷെയ്ൻ ആവശ്യപ്പെട്ടു. ഒരു കലാകതാരന് സഹിക്കാവുന്നതല്ല സംവിധായകന്റെയും നിർമാതാവിന്റെയും പ്രവൃത്തിയെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. “വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ലംഘിച്ചെന്നു കാട്ടി വ്യാഴാഴ്ചയാണ് ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ സംഘടനു വിലക്ക് ഏർപ്പെടുത്തിയത്. ഷെയ്നിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗം തീരുമാനിക്കുകയായിരുന്നു. നിർമാതാവ് ജോബി ജോർജ്…
Read Moreഈ ഓഫർ വേണ്ട! ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്; ഒരു കോടി രൂപയുടെ അവസരം നിഷേധിച്ച് സായ് പല്ലവി
പ്രേമത്തിലെ മലർ മിസിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളി പ്രേക്ഷകർക്കാവില്ല. തമിഴ് കലർന്ന മലയാളവുമായെത്തിയ മലർ മിസിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയിൽ നിന്നും ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കിൽ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു താരം മുന്നേറിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിൽത്തന്നെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ സ്വന്തം നിലപാടുകൾ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു. നേരത്തെ രണ്ടു കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചിരുന്നുവെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഒരു കോടി രൂപയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരമാണ് താരത്തെ…
Read Moreഇത്രയും വേണ്ടായിരുന്നു! തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഗ്ലാമർ പ്രദർശനത്തെ വിമർശിച്ച് ആരാധകരും; ശരീര പ്രദര്‍ശനമല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാന്‍സ്
തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഗ്ലാമർ പ്രദർശനത്തെ ആരാധകരും വിമർശിക്കുന്നു. സുന്ദർ സി സംവിധാനം ചെയ്ത് വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രമാണ് പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ തമന്ന ചിത്രം. നവംബർ 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ആക്ഷനിലെ തമന്നയുടെ ഗ്ലാമർ പ്രദർശനം അതിരുകടന്നതാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. സിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് അതീവ ഗ്ലാമറസായിട്ടാണ് സിനിമയിൽ തമന്ന എത്തുന്നത്. ആക്ഷനിൽ വിശാലിന്റെ നാല് നായികമാരിൽ ഒരാളാണ്. ചിത്രത്തിൽ സ്പൈ ഏജന്റുമാരായിട്ടാണ് വിശാലും തമന്നയും എത്തുന്നത്. വിശാലിനും തമന്നയ്ക്കും പുറമേ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആകാൻഷ പുരി, ഛായാ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായികമാർ. തമന്നയിൽ നിന്നും ശരീര പ്രദർശനമല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്ന തമന്ന ഫാൻസ് ക്ലബ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നത്. ആക്ഷന്‍ ലഭിക്കുന്ന ഗംഭീര…
Read Moreഈ വർഷം മാത്രം 991 പരാതികള്‍! അഞ്ചു വർഷത്തിനിടെ പ്രവാസികൾ ഉപേക്ഷിച്ചു പോയത് ആറായിരം ഭാര്യമാരെ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ പ്രവാസി ഇന്ത്യക്കാർ ഉപേക്ഷിച്ച ഭാര്യമാരിൽ നിന്നായി ആറായിരം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ജനുവരി മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള പരാതികളുടെ കണക്കുകളാണു മന്ത്രി സഭയിൽ വ്യക്തമാക്കിയത്. പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരിൽനിന്ന് 2015-ൽ 796 പരാതികൾ ലഭിച്ചു. 2016-ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ഈ വർഷം മാത്രം ഒക്ടോബർ 31 വരെ 991 പരാതികളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ വിവിധ വിദേശ രാജ്യങ്ങളിലായി 77 ഇന്ത്യക്കാർ അകപ്പെട്ടു പോകുകയോ തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ട്. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഇവരിൽ 73 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ തടവിൽ മരിക്കുകയും മറ്റു മൂന്നു പേർ ഇപ്പോഴും…
Read Moreവെയിലേറ്റ് വാടി ഷെയ്ൻ നിഗം..! തന്നെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; എത്ര കഷ്ടപ്പെട്ടാലും ഒടുവിൽ ലഭിക്കുക പഴി മാത്രം; വെയിൽ സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ സമയം കാട്ടി പ്രതികരിച്ച് ഷെയ്ൻ
കൊച്ചി: സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എത്ര കഷ്ടപ്പെട്ടാലും പഴികൾ മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഷെയ്നിന്റെ ഫേസ്ബുക്ക് കുറിപ്പ്: എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വെയിൽ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്…
Read Moreപാമ്പിനെ വളര്‍ത്തുന്ന ക്ലാസില്‍ ചെരിപ്പിടാന്‍ പാടില്ല! അധ്യാപകര്‍ക്കെതിരെ പാരവയ്ക്കാനും കള്ളം പറയാനും ഈ കുട്ടികള്‍ ആയിട്ടില്ല; ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിയുടെ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചാനല്‍ റിപ്പോര്ട്ടറുമാരോട് സംഭവം തുറന്നുപറയുന്ന വീഡിയോ പങ്കുവച്ച് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതൊരു സാധാരണക്കാരനും ചോദിച്ചുപോകുന്ന കാര്യങ്ങള്‍ തന്നെയാണ് ഇത്. കഴിഞ്ഞയാഴ്ച സ്വന്തം മകന് സ്കൂളില്‍ ഉണ്ടായ അപകടവും അധ്യാപകരുടെ പ്രവര്‍ത്തിയും പിന്നെ കുറേ ചോദ്യങ്ങളുമാണ് ഡോക്ടര്‍ പങ്കുവയ്ക്കുന്നത്. ഒരു കുട്ടി ‘പാമ്പ് കടിച്ചു’ എന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് സത്യമാണോ എന്നറിയാനെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകില്ലേ. അധ്യാപകര്‍ക്കെതിരെ പാര വെക്കാനും കള്ളം പറയാനും പ്രായം കൊണ്ട് ഈ കുട്ടികള്‍ ആയിട്ടില്ല. അല്പം കൂടി മുതിര്‍ന്ന കുഞ്ഞുങ്ങള്‍ ആയിരുന്നെങ്കില്‍ അവര്‍ മീഡിയയുടെ മുന്നില്‍ ഇത്ര ധൈര്യത്തോടെ ഇത് പറയുകയുമില്ല. ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്നയുടെയും മകള്‍ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്.…
Read More