നടി പ്രിയ വാര്യർക്കെതിരേ രൂക്ഷ വിമർശനവുമായി കന്നഡ നടൻ ജഗ്ഗേഷ്. പ്രിയ ഒരു ചടങ്ങിൽ പങ്കെടുത്തതാണ് ജഗ്ഗേഷിനെ ചൊടിപ്പിച്ചത്. സമൂഹത്തിന് യാതൊരു സംഭാവനയും നൽകാത്ത ഒരാൾ മഹദ് വ്യക്തിത്വങ്ങൾക്കൊപ്പം എങ്ങനെയാണ് വേദി പങ്കിട്ടതെന്ന് ജഗ്ഗേഷ് ചോദിക്കുന്നു. ബംഗളൂരുവിൽ കലാ -സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച ഒരു ചടങ്ങിൽ പ്രിയാ വാര്യർ പങ്കെടുത്തിരുന്നു. പ്രിയ വാര്യർ സാഹിത്യകാരിയോ സ്വാതന്ത്ര്യ സമര സേനാനിയോ അല്ല. അവർ നൂറിലധികം സിനിമകളിൽ അഭിനയിച്ച സിനിമാ നടിയോ അനാഥരെ സംരക്ഷിച്ച മദർ തെരേസയുമല്ല. ഒരു യുവാവിനെ നോക്കി കണ്ണിറുക്കിയെന്ന പേരിൽ പ്രശസ്തയായ വ്യക്തി മാത്രമാണ്. സായി പ്രകാശും നിർമലാന്ദ സ്വാമിജിക്കുമൊപ്പമാണ് അവർ വേദി പങ്കിട്ടത്. നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. – ജഗ്ഗേഷ് ചോദിക്കുന്നു. എന്നാൽ പ്രിയയ്ക്ക് പിന്തുണയുമായും ആരാധകരുണ്ട്.
Read MoreCategory: Today’S Special
ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടും..! 23 വയസുകാരിയും മോഡലുമായ യുവതി ഗര്‍ഭിണിയായിരുന്നു എന്നറിയുന്നത് പ്രസവത്തിന് തൊട്ടുമുന്‍പ് ശുചിമുറിയില്‍വച്ച്
അമേരിക്കയിലുള്ള 23 വയസുകാരിയും മോഡലുമായ എറിൻ ലാങ്മെയ്ഡ് താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയുന്നത് അതു സംഭവിക്കുന്നിതിനു പത്തു നിമിഷം മുന്‍പു മാത്രം. ഗർഭിണിയാണെന്നും ഒരു കുട്ടിക്കു ജന്മം കൊടുക്കാൻ പോകുകയാണെന്നു മനസിലാക്കിയ യുവതി പക്ഷേ പതറിയില്ല. ശുചിമുറിയിൽവച്ച് ഈ സത്യം മനസ്സിലാക്കി പത്തു നിമിഷം കഴിഞ്ഞപ്പോഴേക്കും പ്രസവവും കഴിഞ്ഞു. ലാങ്മെയ്ഡ് പ്രസവിച്ച കുട്ടി ആരോഗ്യവതിയാണ്. എട്ടു പൗണ്ട് തൂക്കവുമുണ്ട്. പേര് ഇസ്ല. പ്രസവത്തിനു തൊട്ടുമുന്‍പു വരെയും ലാങ്മെയ്ഡിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവരുടെ ചിരിക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നു. അവയിലൊന്നിൽപ്പോലും അവരുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും കാണാനില്ല. വയർ വീർത്തിട്ടില്ല. സാധാരണ ധരിക്കുന്ന വസ്ത്രങ്ങൾതന്നെയാണ് ഗർഭകാലത്തും ധരിച്ചിരുന്നത്. എല്ലാം വസ്ത്രങ്ങളും പൂർണമായും ഫിറ്റ് ആയിരുന്നു. ഗർഭനിരോധന ഗുളികകൾ ലാങ്മെയ്ഡ് സ്ഥിരമായി കഴിക്കാറുമുണ്ടായിരുന്നു. ഗർഭകാലത്ത് ഒരിക്കൽപ്പോലും ഛർദിച്ചിട്ടുമില്ല. ശാരീരികമായ ഒരു വ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത്…
Read Moreജീവനെടുത്തും കൊടുത്തും സോഷ്യൽ മീഡിയ! ലതാ മങ്കേഷ്കറിനോട് ദ്രോഹം; ലതാ മങ്കേഷ്കറിന് “ആദരാഞ്ജലി’ അർപ്പിച്ച് സോഷ്യൽ മീഡിയ
ലതാ മങ്കേഷ്കറിന് “ആദരാഞ്ജലി’ അർപ്പിച്ച് സോഷ്യൽ മീഡിയ. ചില മലയാളികളുടെ അക്കൗണ്ടുകളിൽ കൂടിയാണ് ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പുറത്തുവന്നിരിക്കുന്നത്. “ലതാ മങ്കേഷ്കർ വിട വാങ്ങി’ യെന്ന പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അവരുടെ ഓഫീസ് അറിയിച്ചു. മാധ്യമങ്ങളിൽ കൂടി അപവാദപ്രചാരണം നടത്തുരതെന്നും ലതാ മങ്കേഷ്കറിന്റെ ഓഫീസ് അഭ്യർഥിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.30ന് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലതാ മങ്കേഷ്കറിന് സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞു. ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് ലഭിച്ചു. എം.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി…
Read Moreടാഗ് കെട്ടൂ, സുരക്ഷിതരാകു; ശബരിമലയിൽ തിരക്കിനിടയിൽ കാണാതാവുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയുമായി കേരളാ പോലീസ്
ശബരിമലയിൽ ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ വേഗത്തിൽ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് സംവിധാനം ഒരുക്കി. സ്വകാര്യ മൊബൈൽ നെറ്റവർക്ക് സേവനദാതാക്കാളുമായി ചേർന്ന് ആർഎഫ്ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാകും കണ്ടെത്തുകയെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. തീർഥാടകരായി എത്തുന്ന കുട്ടികളുടെ കൈയിൽ പോലീസ് ടാഗ് കെട്ടികൊടും. പന്പയിലുള്ള കണ്ട്രോൾ റൂമിലാണ് ടാഗ് അണിയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിയും. തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Read Moreഗോ ഗോ.. ഷാജിയേട്ടാ…! ഓടുന്ന ബസിന്റെ ഗിയർമാറ്റി മാറ്റികളിച്ച് പെൺകുട്ടികൾ, വളയം പിടിച്ച് രസിച്ച് ഡ്രൈവർ; വീഡിയോ വൈറലായതോടെ എട്ടിന്റെ പണി നൽകി മോട്ടോർ വാഹന വകുപ്പ്
ആടിയും പാടിയും വിനോദയാത്രയ്ക്ക് പോയ കുട്ടികൾ ഓടുന്ന ബസിന്റെ ഗിയർമാറ്റി മാറ്റി കളിച്ച വീഡിയോ വൈറലായതോടെ ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ വക എട്ടിന്റെ പണി. വയനാട് കൽപ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും അജാഗ്രമായും മനുഷ്യജീവനു അപായമുണ്ടാക്കത്തക്ക വിധം ബസോടിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ അറിയിച്ചു. ഗോവയിലേക്ക് ഗവൺമെന്റ് കോളജിലെ വിദ്യാർഥികൾ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് കാബിനിൽ കയറിയ പെൺകുട്ടികളാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തുകയും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അയച്ചു കൊടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതർ നടപടി എടുക്കുകയായിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഷാജിക്ക് മോട്ടർവാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടിയിൽ ഷാജി കുറ്റസമ്മതം നടത്തി. 2020 മേയ് അഞ്ച്…
Read Moreഎനിക്ക് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം മതി..! നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്കായി സോഷ്യൽ മീഡിയയിൽ നിറകണ്ണു കളോടെയുള്ള വിഷ്ണുവിന്റെ അഭ്യർഥനയ്ക്ക് ഫലം; വടക്കുംനാഥ ക്ഷേത്ര സമീപത്ത് നിന്ന് രേഖകൾ തിരികെ കിട്ടി
നഷ്ടപ്പെട്ട തന്റെ സർട്ടിഫിക്കറ്റുകൾക്കായി നിറകണ്ണുകളായി സോഷ്യൽ മീഡിയയിൽ പറഞ്ഞ ആ വാക്കുകളുടെ വേദന ബാഗ് കൊണ്ടുപോയവരും കണ്ടു കാണുമോ? ഗൂഢല്ലൂർ സ്വദേശ വിഷ്ണു പ്രസാദിന്റെ കരച്ചിലിനും പ്രാർഥനയ്ക്കും ഒടുവിൽ ഫലം കണ്ടു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചുകിട്ടി. ഞായറാഴ്ച തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലിരിക്കുമ്പോഴാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ജര്‍മന്‍ കപ്പലില്‍ ജോലി ലഭിച്ച വിഷ്ണു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായി കമ്പനിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ബാഗ് തിരികെ ലഭിച്ചതെന്ന് വിഷ്ണു പറഞ്ഞു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. പോലീസിലില്‍ പരാതി നല്കി നാല് ദിവസത്തോളം അന്വേഷണം നടത്തിയെങ്കിലും ബാഗ് ലഭിച്ചിരുന്നില്ല. പാസ്പ്പോര്‍ട്ടും കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതിയുമടക്കം ബാഗിലുണ്ടായിരുന്നു. ഈ ഒറിജിനല്‍ രേഖകള്‍ കാണിച്ചാലെ ജോലി ലഭിക്കുമായിരുന്നുള്ളൂ. ഇതോടെ വിഷ്ണുവിന്റെ ബാഗ്…
Read Moreഈസി ഈസി വെരി ഈസി…! ഒരു ബക്കറ്റും ലേശം ഉപ്പുമുണ്ടെങ്കിൽ, ഡയപ്പർ എന്തുചെയ്യണമെന്ന അമ്മമാരുടെ സംശയത്തിന് ഇതാ ഒരു പ്രതിവിധി….
പണ്ട് കാലങ്ങളിൽ കുട്ടികളുടെ മലവും മൂത്രവും എടുക്കാൻ വെള്ളത്തുണിയാണ് ഉപയോഗിച്ചിരുന്നത്. ദിവസവും കഴുകി ഉണക്കാൻ സ്ഥലവും സൗകര്യവും ഉണ്ടായിരുന്നു. അതിവേഗം മാറുന്ന കാലത്തിനൊപ്പം കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടംബത്തിലേക്കുള്ള മാറ്റം തുണിയേ ഉപേക്ഷിക്കാൻ യുവതികളെ നിർബന്ധിതരാക്കി. കഴുകി ബുദ്ധിമുട്ടേണ്ടന്ന സൗകര്യം പുതുതലമുറയിലെ വീട്ടമ്മമാരെ ഡയപ്പിറിലേക്ക് കൂടുതൽ അടുപ്പിച്ചു. പക്ഷേ ഇവിടേയും ഒരു ബുദ്ധിമുട്ട് വീട്ടമ്മമാർക്ക് തലവേദനയാകുന്നു. മൂത്രം വീണ് നിറയുന്ന ഡയപ്പർ കളയാൻ ഒരു ഇടമില്ല. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമാകുന്നത്. മൂത്രം നിറഞ്ഞ ഡയപ്പർ വെള്ളം നിറഞ്ഞ ഒരു ബക്കറ്റിൽ ഇടുക. കുറച്ച് നേരം കഴിയുമ്പോൾ ഇതിലെ ജെൽ വെള്ളം വലിച്ച് വീർക്കുന്നു. പിന്നീട് ഇതിന് പുറമേയുളള കവർ കീറിയ ശേഷം ലഭിക്കുന്ന ജെല്ലിന് പുറത്ത് മൂന്ന് സ്പൂൺ ഉപ്പ് വിതറി ഇളക്കുക. കുറച്ചു കഴിയുമ്പോൾ ഇവ അലിഞ്ഞ് വെള്ളംപോലെയാകും. ഇങ്ങനെ ലഭിക്കുന്ന വെള്ളം ബാത്ത് റൂമിലെ…
Read Moreക്രാഷ് ടെസ്റ്റ് പരീക്ഷണത്തിന് ബലിയാടായി ജീവനുള്ള പന്നികൾ; പരീക്ഷണത്തിന് ഒരു ദിവസം മുന്‍പ് പന്നികളെ പട്ടിണിക്കിടും, ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കില്ല; പ്രതിഷേധമുയരുന്നു
കാറുകളുടെ ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിനായി ഉപയോഗിച്ചത് ജീവനുള്ള പന്നികളെ. ചൈനയിൽ നിന്നുമാണ് ഏറെ ഞെട്ടലുളവാക്കുന്ന റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം 15ലധികം പന്നികളെ ഇത്തരത്തിൽ ഉപയോഗിച്ചുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഡ്രൈവറില്ലാത്ത കാറിനുള്ളിൽ പന്നികളെ ഇരുത്തിയതിന് ശേഷം കാർ മതിലിലും മറ്റും ഇടിപ്പിക്കുകയായിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ ഏഴ് പന്നികൾ ചത്തുവെന്നും എട്ട് പന്നികൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട പന്നികളുടെ ആന്തരീകാവയവങ്ങൾ തകർന്ന നിലയിലായിരുന്നു. പരീക്ഷണത്തിന് ഒരു ദിവസം മുൻപ് പന്നികളെ പട്ടിണിക്കിട്ടുവെന്നും ആറ് മണിക്കൂർ വെള്ളം പോലും നൽകാതിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പരീക്ഷണമായിരുന്നുവെന്നാണ് ഗവേഷകരുടെ വാദം. ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കു പ്രത്യേകതമായി നിർമിക്കുന്ന സീറ്റ് ബെൽറ്റിനുവേണ്ടിയാണ് ഈ പരീക്ഷണം നടത്തിയതെന്നും ചെറിയ പന്നികളുടെയും കുട്ടികളുടെയും ആന്തരീകാവയവങ്ങളുടെ ഘടന ഒരുപോലെയാണെന്നും ഇവർ പറയുന്നു. ക്രാഷ് ടെസ്റ്റിനായി പന്നികളെ കോണ്ടുപോകുന്നതിന്റെ ചിത്രങ്ങൾ വൈറലായി…
Read Moreഎന്തിനു കൊള്ളാം ഇന്നത്തെ സിനിമകൾ? വെറുതേ കളയാൻ സമയമില്ല; കാണാൻ കൊള്ളാവുന്ന സിനിമകളൊന്നും ഇന്നിറങ്ങുന്നില്ലെന്ന് നടൻ വിനായകൻ
കാണാൻ കൊള്ളാവുന്ന സിനിമകളൊന്നും ഇന്നിറങ്ങുന്നില്ലെന്ന് നടൻ വിനായകൻ. “കഴിഞ്ഞ 20 വർഷത്തിനിടയിൽ വന്ന സിനിമകളിൽ മനസിൽ തങ്ങി നിൽക്കുന്ന അഞ്ചു ചിത്രങ്ങൾ പെട്ടെന്ന് പറയാനാകുമോ? ഇല്ല. അതു തന്നെയാണ് ഇന്നത്തെ സിനിമകളുടെ കുഴപ്പവും.’ “1980കളും തൊണ്ണൂറിന്റെ തുടക്കവുമെല്ലാം നമ്മുടെ സിനിമയുടെ സുവർണകാലമായിരുന്നു. അന്നു താൻ എല്ലാ സിനിമകളും കാണുമായിരുന്നു. ഇന്നു കാണാൻ കൊള്ളാവുന്ന സിനിമകൾ ഇറങ്ങുന്നില്ല. അഭിനയത്തിൽ തിരക്കായതോടെ സിനിമ കാണൽ പൂർണമായും നിറുത്തി. വെറുതേ കളയാൻ സമയമില്ല എന്നതുകൊണ്ടാണിത്’- ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി. കഥ പൂർണമായും കേട്ടിട്ടല്ല താൻ ഒരു സിനിമയ്ക്കും ഡേറ്റ് നൽകുന്നതെന്നും വ്യക്തികളെ വിശ്വസിച്ച് പ്രോജക്ടുകൾ ഏറ്റെടുക്കുകയാണെന്നും വിനായകൻ പറഞ്ഞു. “സിനിമയുടെ തിരക്കഥയിൽ വിശ്വാസമില്ല. സിനിമ സംവിധാനം ചെയ്യുന്നയാൾ അതു ചെയ്യാൻ പ്രാപ്തനായ വ്യക്തിയാണോ എന്നു മാത്രമാണ് നോക്കാറ്’- നടപ്പു വ്യവസ്ഥിതികളോട് എന്നും മുഖം തിരിച്ചു നിൽക്കുന്ന വിനായകൻ…
Read Moreഭാര്യയുടെ വെളിപാട് സത്യമായി! എന്റെ ആദ്യ പ്രതികരണം ഈ ജന്മത്തിൽ ഇത് പറ്റില്ലെന്നായിരുന്നു; സുരേഷ് ഗോപി പറയുന്നു…
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടൻ സുരേഷ് ഗോപി വീണ്ടും സജീവമാവുകയാണ്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് സുരേഷ് ഗോപിക്കുള്ളത്. അതിനൊപ്പം ഹിറ്റ് ടെലിവിഷൻ പരിപാടിയായ നിങ്ങൾക്കുമാകാം കോടീശ്വരനുമുണ്ട്. ഈ ഷോ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് അവതാരകനായിട്ടെത്തുന്നത്. ഈ പരിപാടിയുടെ ഭാഗമാവുമെന്ന് താൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്ന് പറയുകയാണ് താരമിപ്പോൾ. അന്നും തനിക്ക് പിന്തുണ നൽകി കൂടെ ഉണ്ടായിരുന്നത് ഭാര്യ രാധിക ആണെന്നും ഭാര്യ നടത്തിയ പ്രവചനം സത്യമാവുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. “അമിതാഭ് ജി ചെയ്ത കോൻ ബനേഗ കോർ പതി പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. ആ സമയത്ത് രാധിക പറഞ്ഞു, ചേട്ടാ ഈ പരിപാടി മലയാളത്തിൽ ചെയ്യുകയാണെങ്കിൽ അത് ചേട്ടനായിരിക്കുമെന്ന്. അതെനിക്കൊരു വെളിപാടുപോലെ തോന്നുന്നു. പക്ഷേ എന്റെ ആദ്യ…
Read More