കോട്ടയം: എംബിബിഎസ് ക്ലാസിൽ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകൻ കയ്യോടെ പിടികൂടി. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലായിരുന്നു സംഭവം. കോട്ടും ഐഡന്റിറ്റി കാർഡും ധരിച്ചു മറ്റു വിദ്യാർഥികളെപ്പോലെ തന്നെയാണ് ഇതര സംസ്ഥാനക്കാരനും ക്ലാസിൽ കയറിയിരുന്നിരുന്നത്. അതിനാൽ മറ്റു വിദ്യാർഥികൾക്കും സംശയമുണ്ടായിരുന്നില്ല. പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകൻ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോഴും ഐഡന്റിറ്റി കാർഡിലുണ്ടായിരുന്ന പേര്് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകൻ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുന്പോഴാണു തങ്ങൾക്കൊപ്പം ക്ലാസിലുണ്ടായിരുന്നവൻ വ്യാജനായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്. ഇതേ ക്ലാസിലെ ഒരു വിദ്യാർഥി ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ കൈക്കലാക്കി ഇതര സംസ്ഥാനക്കാരൻ ക്ലാസിൽ കയറിയത്. ഡൽഹി…
Read MoreCategory: Today’S Special
മനസിലായോ, എങ്കിൽ എന്നോട് പറ..! മൂന്ന് കുട്ടിചിത്രങ്ങൾ പങ്കുവച്ച്, മകൻ ഇസഹാക്കിനൊപ്പം ശിശുദിനാശംസകൾ നേർന്ന് ചാക്കോച്ചൻ; ആശംസകൾ അറിയിച്ച് ആരാധകരും
ഇസഹാക്കിന്റെ വരവോടെ ഓരോ ആഘോഷവും കൊണ്ടാടി കുഞ്ചാക്കോ ബോബനും പ്രിയയും. ഇത്തവണ ശിശുദിനത്തിൽ മൂന്ന് ചിത്രങ്ങൾ തന്റെ ഫേസ് ബുക്കിലൂടെ പോസ്റ്റു ചെയ്താണ് ശിശുദിനം ആഘോഷമാക്കിയത്. ഇസഹാക്കിന്റെയും ചാക്കോച്ചന്റെയും പ്രിയയുടെയും ചെറുപ്പത്തിലേയുളള ചിത്രങ്ങൾ ഇട്ടാണ് മൂവരും ശിശുദിനാശംസകൾ നേർന്നത്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും. പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന മകന്റെ ഓരോ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു.
Read Moreകൊല്ലപ്പെട്ടതാര് ? കൊന്നത് പ്രഫഷണല്‍ കില്ലര്‍; മരണം ഉറപ്പാക്കിയ ശേഷം മൂര്‍ച്ചയുള്ള ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; രക്തം പരന്നൊഴുകാതിരിക്കാന്‍ ഒരു ദിവസം കാത്തു; കോഴിക്കോട് ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങൾ ഇങ്ങനെ…
കോഴിക്കോട് : ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വിദഗ്ധനായ കൊലപാതകിയെന്ന് ക്രൈംബ്രാഞ്ച്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗവും മറ്റും അടിസ്ഥാനമാക്കിയാണ് പ്രതി വിദഗ്ധനായ കൊലപാതകിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. കഴുത്ത് മുറുക്കിയാണ് കൊലനടത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയത്. ശരീരഭാഗങ്ങളിലൊന്നും രക്തം തളം കെട്ടി നിന്നിരുന്നില്ല. ഇക്കാരണത്താലാണ് രക്തം കട്ടപിടിച്ച ശേഷം അറുത്തുമാറ്റിയതാവാമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. ശരീര ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്. ഒരുപക്ഷേ മാര്‍ബിള്‍ മുറിക്കുന്ന ബ്ലേഡോ, കൈകൊണ്ടുപയോഗിക്കാവുന്ന മരം മുറിയ്ക്കുന്ന മെഷിനോ ഇതിനായി ഉപയോഗിച്ചിരിക്കാം. മുറി ഭാഗങ്ങളില്‍ മാംസം ചിന്നിച്ചിതറിയിട്ടുണ്ട്. അതിനാല്‍ മുറിയ്ക്കുന്നതിനിടെ ബ്ലേഡ് ഒന്നില്‍കൂടുതല്‍ തവണ മുറിയിലൂടെ കടന്നുപോയിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ എല്ലിന് ഭാഗങ്ങള്‍ ഒഴിവാക്കി കൃത്യമായി മാസംഭാഗങ്ങളില് കൂടിയാണ് മുറിച്ചത്. വിദഗ്ധനായ…
Read Moreമാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടി കുടുക്കരുതേ, ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓഡിച്ച ഡ്രൈവറുടെ അനുഭവം ഇങ്ങനെ…
കോട്ടയം: മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്്ടറും പോലീസിന്റെ മദ്യപരിശോധയിൽ കുടുങ്ങി. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ നിന്നും സ്വകാര്യ ബസ് കോട്ടയത്തിനു വരുന്പോഴാണു സംഭവം. വഴിയിൽ വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഉൗതാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡ്രൈവർ ഉൗതുകയും ബ്രീത്ത് അനലൈസറിൽ നിന്നും ബീപ് ശബ്ദം കേൾക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ബസ് ഓടിക്കാൻ സാധിക്കില്ലെന്നു പറഞ്ഞു. പ്രശ്നത്തിൽ കണ്ടക്ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുന്‍പ് പത്തു രൂപയുടെ പായ്ക്കറ്റിൽ കിട്ടുന്ന മാങ്ങ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്്ദം കേൾക്കാനുണ്ടായ സാഹചര്യമെന്നും കണ്ടക്ടർ വീശദികരിച്ചു. കണ്ടക്ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഉൗതാൻ പോലീസ് ആവശ്യപ്പെട്ടു. ഒരു മിനിറ്റ് പോലും താമസിക്കാതെ കണ്ടക്്ടർ ഉൗതിയെങ്കിലും ബീപ് ശബ്്ദം കേട്ടതുമില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നു…
Read Moreജഗതീശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയാകുന്നു; പൂവണിയുന്നത് അഞ്ചുവർഷത്തെ പ്രണയം; വരനെക്കുറിച്ചും മറ്റുകാര്യങ്ങളെക്കുറിച്ചും അറിയാൻ കാത്ത് ആരാധകരും
നടൻ ജഗതീ ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. വിവാഹത്തിലേക്ക് കടക്കുന്നുവെന്ന സന്തോഷം ശ്രീലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഭാവി വരന്റെ കൈ ചേർത്ത് പിടിച്ച ചിത്രത്തിന് താഴെ താരം എഴുതയതിങ്ങനെ. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’. ഇതിന് പിന്നാലെയാണ് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ കാര്യവും പ്രണയവും തുറന്ന് പറയുന്നത്. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. അഞ്ചുവർഷത്തെ പ്രണയത്തന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതെന്നും ലക്ഷ്മി പറയുന്നു. 2016ൽ സിനിമാലോകത്ത് എത്തിയെങ്കിലും ഈ മേഖലയിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് ഷോയിലൂടെയും വേദികളിൽ അവതാരകയാ യും എല്ലാവരുടേയും മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. മസ്ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍…
Read Moreപൂജാരിയോടാ കളി..! കതിർമണ്ഡപത്തിലെ പൂവർഷത്തിന് പകരം ഫോം സ്പ്രേ; ന്യൂജനറേഷന്റെ പത പ്രയോഗത്തിൽ നിന്നും രക്ഷപെടാനുള്ള പൂജാരിയുടെ തന്ത്രം വൈറലാകുന്നു( വീഡിയോ)
കതിർമണ്ഡപത്തിൽ വധുവിന് വരൻ താലിചാർത്തുമ്പോൾ ബന്ധുക്കൾ പൂവർഷം നടത്തുന്നതായിരുന്നു പതിവെങ്കിൽ, ഇന്ന് ന്യൂ ജനറേഷൻ പഴഞ്ചൻ രീതികളെ പാടെ മാറ്റി . പുതിയ തലമുറയുടെ ചില ചെയ്തികൾ കണ്ട് കണ്ണു തള്ളുകയാണ് ഓൾഡ് ജനറേഷൻ. കല്യാണ ദിവസം ചെറുക്കനും പെണ്ണിനും നൽകുന്ന പുതിയ പണി ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗമാണ്. സ്പ്രേ പ്രയോഗത്തിന് ഇരയാകേണ്ടി വരുന്ന പൂജാരിയുടെ ഒരു പുതിയ തന്ത്രമാണ് ഇപ്പോൾ സമൂഹ മാധ്യത്തിൽ വൈറലാകുന്നത്. മുഹൂർത്തത്തിന് തൊട്ടു മുൻപ് വരന് വളരെ വേഗത്തിൽ താലി ചാർത്തേണ്ട വിധം പറഞ്ഞ് കൊടുത്തശേഷം മേൽമുണ്ട് തലവഴി മൂടി കുനിഞ്ഞ് സുരക്ഷിതനാകുന്ന പൂജാരി. നിമിഷങ്ങൾക്കുള്ളിൽ ഫോം സ്പ്രേ പ്രയോഗം നടത്തുമ്പോൾ സൂരക്ഷിതനാകുന്ന പൂജാരിയുടെ വീഡിയോ കേരളത്തിലും ഇന്ത്യയിലുമൊട്ടാകെ വൈറാലാകുകയാണ്.
Read Moreഞാൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ല! ഭർത്താവ് എന്ന നിലയിൽ മാർക്ക് ഇടേണ്ടത് കാവ്യയാണ്; കാവ്യയുടെ മടങ്ങിവരവിനെക്കുറിച്ച് ദിലീപ്
കാവ്യ മാധവൻ സിനിമയിൽ അഭിനയിക്കുന്നത് താൻ വിലക്കിയിട്ടില്ലന്ന് നടൻ ദിലീപ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. താൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ലെന്നും അച്ഛൻ എന്ന നിലയിൽ പത്തിൽ പത്ത് മാർക്കും നേടാനുള്ള ശ്രമത്തിലാണെന്നും ഭർത്താവ് എന്ന നിലയിൽ മാർക്ക് ഇടേണ്ടത് കാവ്യയാണെന്നും താരം പറഞ്ഞു. ജാക്ക് ഡാനിയേലാണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. സിനിമ നവംബർ 15ന് തീയറ്ററുകളിലെത്തും. അഞ്ജു കുര്യനാണ് സിനിമയിലെ നായിക. അർജുൻ, അജു വർഗീസ്, ദേവൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്എൽപുരം ജയസൂര്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Read Moreഅതിബുദ്ധി വിനയായി! പരീക്ഷ എഴുതാതിരിക്കാൻ ഗൂഗിൾ നോക്കി “കൈയൊടിച്ച്’ ഒന്നിച്ച് പഠിക്കുന്ന നാല് വിദ്യാർഥികൾ; കൈയോടെ പിടികൂടി അധ്യാപകർ
പരീക്ഷ എഴുതാതിരിക്കുവാൻ കൈ ഒടിക്കുവാൻ ശ്രമിച്ച് വിദ്യാർഥികൾ. തൃശൂരിലെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിൽ ഒന്നിച്ച് പഠിക്കുന്ന നാല് കുട്ടികളാണ് പരീക്ഷ എഴുതാതിരിക്കുവാൻ അൽപ്പം കടന്ന് ചിന്തിച്ചത്. മാർക്ക് കുറഞ്ഞാൽ തോൽക്കുമെന്ന ചിന്തയിലാണ് കൈ ഒടിക്കുകയെന്ന ആശയം ഇവരുടെ മനസിൽ കയറിപ്പറ്റിയത്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ കൂടി ഗൂഗിളിൽ തിരഞ്ഞാണ് ഇവർ ഇതിനുള്ള മാർഗം കണ്ടെത്തിയത്. രണ്ടു ദിവസത്തെ ഇടവേളകളിൽ പ്ലാസ്റ്ററിട്ട് സ്കൂളിൽ വന്ന ഇവരെ കണ്ട അധ്യാപകർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ബസിലേക്ക് കയറുന്നതിനിടെ വീണു, കളിക്കുന്നതിനിടെ വീണു, സ്കൂട്ടറിൽ കയറുന്നതിനിടെ വീണു എന്നിങ്ങനെയുള്ള മറുപടികളാണ് ഇവർ സ്കൂളിലും മാതാപിതാക്കളോടും പറഞ്ഞിരുന്നത്. കുട്ടികളുടെ അതിബുദ്ധിയെക്കുറിച്ച് അറിഞ്ഞ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. നാല് പേരെയും കൗണ്‍സിലിംഗിന് വിധേയരാക്കാനാണ് തീരുമാനം.
Read More‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും; വിവാഹവേദിയില്‍ വധുവിന്റെ കാര്യം കഷ്ടമെന്ന് അനശ്വര രാജന്
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന് നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ… ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ.…
Read Moreവൈശാലിയില്‍ ഇറങ്ങിയ സമയത്തും സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ…
വൈശാലി എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആളാണ് സുപര്‍ണ ആനന്ദ്. 1979 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശനം. ഭരതന് സംവിധാനം ചെയ്ത വൈശാലിയുലൂടെ ആയിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് ഹിന്ദിയിലും കന്നഡയിലും നിരവധി സിനിമകള്‍ സുപര്‍ണയ്ക്ക് ലഭിച്ചു. വൈശാലി ഇറങ്ങിയ അതേ വര്‍ഷം ഹിന്ദി ചിത്രം തെസാബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസിനെത്തിയ ഞാന്‍ ഗന്ധര്വ്വന് ആയിരുന്നു വൈശാലിയുടെ അവസാന മലയാള ചിത്രം. വൈശാലിയ്ക്ക് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, എന്നിങ്ങനെയുള്ള മലയാള സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. പിന്നീട് സുപര്‍ണയ്ക്ക് കൂടുതലും ലഭിച്ചത് ഹിന്ദി സിനിമകളായിരുന്നു. 1997 ല്‍ ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് അവസാന ചിത്രം. അതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി സുപര്‍ണ വിവാഹ…
Read More