കന്യകാത്വം തെളിയിക്കാന്‍ ക്യാപ്‌സൂള്‍ ! ആമസോണില്‍ വ്യാജ ക്യാപ്‌സൂളുകളുടെ വില്‍പന തകൃതിയായതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയരുന്നു…

ഈ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഏറ്റവും അപമാനകരമായ ചോദ്യമാണ് നിങ്ങള്‍ കന്യകയാണോ എന്നത്. കന്യാ ചര്‍മം ഏതെങ്കിലും വിധത്തില്‍ നഷ്ടമാകുന്നതിനെ ഭയക്കുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. കിടക്കയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന ഭര്‍ത്താക്കന്മാരും അമ്മായിയമ്മമാരും ഇപ്പോഴുമുണ്ട്. ഇത്തരം അവസ്ഥയെയും അതിജീവിക്കാന്‍ വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളില്‍’ കന്യകാത്വം തെളിയിക്കാം. ഇപ്പോഴും സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം ചാരിത്ര്യമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപസ്യൂളുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് കാരണം. എന്നാല്‍ ഇത്തരം ക്യാപസൂളുകളുടെ വില്‍പ്പനയ്‌ക്കെതിരേ വന്‍പ്രതിഷേധമാണുയരുന്നത്.

Read More

ഇത്രയ്ക്ക് ക്രൂരത ഈ പാവങ്ങളോട് വേണോ? വിൽപ്പനയ്ക്ക് വച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളിലൂടെ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോന്യാസം-​വീ​ഡി​യോ

റോ​ഡ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ൽ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ക്രൂരത . ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​പു​രി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. വി​ൽ​പ്പ​ന​യ്ക്കാ​യി നി​ര​ത്തി വ​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം മ​ന​പ്പൂ​ർ​വം ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക്കു മു​ക​ളി​ലൂ​ടെ വാ​ഹ​നം നി​ര​വ​ധി ത​വ​ണ മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. നി​ര​വ​ധി പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഈ ​പ​രാ​ക്ര​മം. അ​നു​മ​തി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ന്‍ പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. This footage is from a @UPGovt sabzi mandi in #Hapur. A top official of the mandi went on a anti encroachment drive today. His driver seen in the footage using official vehicle to…

Read More

ലിംഗത്തിനുള്ളില്‍ മുട്ടയിട്ട് പെരുകി വിര ! 32കാരന്‍ മരണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

32വയസുകാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിനോദ സഞ്ചാരത്തിനായെത്തിയ യുവാവിനാണ് ഈ ദുര്‍വിധിയുണ്ടായത്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മാലവി തടാകത്തില്‍ നീന്തിയതാണ് ജെയിംസ് മൈക്കല്‍ എന്ന യുവാവിനെ ആശുപത്രിക്കിടക്കയിലെത്തിച്ചത്. ലണ്ടന്‍ സ്വദേശിയായ ജെയിംസ് സുഹൃത്തുക്കള്‍ക്കൊപ്പം സാംബിയയില്‍ നിന്ന് സിംബാബ്‌വെ വരെയായിരുന്നു സ്വപ്നയാത്ര നടത്തിയത്. അഞ്ച് ദിവസത്തെ നീണ്ട യാത്രക്ക് ശേഷമാണ് മാലവി തടാകക്കരയില്‍ ജെയിംസ് അടങ്ങുന്ന സംഘമെത്തിയത്. യാത്രാക്ഷീണം മാറുന്നതിന് വേണ്ടി തടാകത്തിലിറങ്ങി ദീര്‍ഘമായി കുളിച്ച് ശേഷമാണ് സംഘം ലണ്ടനിലേക്ക് മടങ്ങിയത്. 2017 ഓഗസ്റ്റില്‍ നടത്തിയ യാത്രക്ക് ശേഷം പലപ്പോഴായി യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കാലുകള്‍ തളരുന്ന അവസ്ഥയിലേക്കെത്തിയപ്പോഴാണ് യുവാവ് ചികിത്സ തേടിയത്. പടികള്‍ പോലും നടന്ന് കയറാന്‍ പറ്റാത്ത അവസ്ഥയിലായ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് നടുവിന്റെ അണുബാധ കണ്ടെത്തിയത്. ആറുമാസം സ്റ്റിറോയിഡ് ഗുളികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ജെയിംസ് അടുത്തകാലത്ത്…

Read More

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി ! വിവാഹം അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം; താരസമ്പന്നമായി വിവാഹവേദി…

ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. ഇരുവരും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ…

Read More

ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തി ! കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

സൈനികനെ സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ശീതള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 38കാരനായ സഞ്ജയ് ബോസലെയാണ് സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ നവംബര്‍ ഏഴിനാണ് സഞ്ജയ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും ഭാര്യയുടെ അവിഹിത ബന്ധം ഇയാള്‍ കണ്ടെത്തി. ഇതിനെ പറ്റി ഭാര്യയുടെ അടുത്ത് ചോദിക്കുകയും ചെയ്തു. ശേഷം താമസം മറ്റൊരിടത്തേക്ക് മാറാനും സഞ്ജയ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം…

Read More

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്‌ളോഗര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടി യൂട്യൂബ് കമ്പനി ! ഡിസംബര്‍ 10ന് പ്രാബല്യത്തില്‍ വരുന്ന യൂട്യൂബിന്റെ പുതിയ നയത്തില്‍ പറയുന്നത്…

സ്വന്തമായി ഒരു യൂട്യൂബ് ചാനലും വ്‌ളോഗര്‍ എന്ന മേല്‍വിലാസവും ആഗ്രഹിക്കാത്തവരായി എത്ര ടെക്്പ്രേമികള്‍ കാണും ? എല്ലാ മാസവും അക്കൗണ്ടിലേക്ക് പണം വരുമ്പോള്‍ യൂട്യൂബിനെ ജീവനെപ്പോലെ സ്‌നേഹിച്ച വ്‌ളോഗര്‍മാരുടെ നെഞ്ചിലാണ് കമ്പനി കുത്തുന്നത്. ഇന്നല്ലെങ്കില്‍ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാര്‍ന്ന വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് യൂട്യൂബിന്റെ പുതിയ പ്രഖ്യാപനം. ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകള്‍ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും. ഡിസംബര്‍ 10നു പ്രാബല്യത്തില്‍ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകള്‍ അവര്‍ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് കമ്പനി. അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിനു കീഴിലാണ് വ്‌ളോഗര്‍മാര്‍ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങള്‍…

Read More

മ​ല​യാ​ളി​പ്പെ​ണ്ണാ​ണു ഞാ​ൻ! ഇ​തു സി​നി​മ​യാ​ണ്, നൂ​റാ​യി​രം ക​ണ്ണു​ക​ൾ ന​മ്മ​ളെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട് എ​ന്നോർ​ത്താ​ണ് ഓ​രോ കാ​ര്യ​വും ചെ​യ്യു​ന്ന​ത്; മഹിമ നന്പ്യാർ‌ മനസുതുറക്കുന്നു…

ഷി​ജീ​ഷ് യു.​കെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കൈ​വ​ന്ന ഭാ​ഗ്യ​ത്തി​ൽ മ​നം​നി​റ​ഞ്ഞ ആ​ന​ന്ദ​ത്തി​ലാ​ണ് മ​ഹി​മ ന​ന്പ്യാ​ർ. 2010-ൽ ​ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ കാ​ര്യ​സ്ഥ​നി​ലൂ​ടെ​യാ​ണ് മ​ഹി​മ വെ​ള്ളി​ത്തി​ര​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സി​നി​മ വ​ലി​യ വി​ജ​യം നേ​ടി​യെ​ങ്കി​ലും മ​ല​യാ​ള​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഈ നായികയെ തേ​ടി​യെ​ത്തി​യി​ല്ല. എങ്കി​ലും ത​മി​ഴ​കം വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു. 2012-ൽ ​സാട്ടൈ എന്ന ചിത്രത്തിൽ നായികയായി അ​ര​ങ്ങേ​റ്റം കു​റി​ച്ച​തി​നു പി​ന്നാ​ലെ കു​ട്രം 23, കൊ​ടി വീ​ര​ൻ, ഇ​ര​വു​ക്കും ആ​യി​രം ക​ൺ​ക​ൾ എന്നിങ്ങനെ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ മ​ഹി​മ​യ്ക്കു സാ​ധി​ച്ചു. ഇ​തി​നി​ട​യി​ൽ മാ​സ്റ്റ​ർ പീ​സ്, മ​ധു​ര​രാ​ജ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ഈ ​ക​ലാ​കാ​രി​ക്കു സാ​ധി​ച്ചു. മ​ധു​ര​രാ​ജ നൂ​റു​കോ​ടി ക്ല​ബ്ബി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ത​മി​ഴി​ൽ റി​ലീ​സാ​യ മ​ഹാ​മു​നി​യും സൂ​പ്പ​ർ​ഹി​റ്റാ​യ​പ്പോൾ ത​മി​ഴി​ലെ ന​ന്പ​ർ വ​ണ്‍ നാ​യി​ക​യാ​യി മ​ഹി​മ​യ്ക്കു തി​ര​ക്കേ​റു​ക​യാ​ണ്… സി​നി​മ​യോ​ട് ആ​ഗ്ര​ഹം കാ​സ​ർ​ഗോ​ഡ് ജില്ലയിലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണു ഞാ​ൻ ജ​നി​ച്ച​ത്. സാ​ധാ​ര​ണ ഒരു…

Read More

ഒത്തുകിട്ടിയാൽ ആനയെയും വീഴിക്കാം! വെള്ളം കുടിക്കാനെത്തിയ കുട്ടിആനയെ വേട്ടയായി ആൺ സിംഹവും ആറ് പെൺസിംഹങ്ങളും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം

കാട്ടിലെ രാജാവാണെങ്കിലും കരിവീരന്‍റെ അടുത്ത് തന്‍റെ വേല നടക്കില്ലെന്ന് അറിയാമെങ്കിലും ഒത്തുകിട്ടിയാൽ ആനയെയും വീഴിക്കാം എന്ന് കാണിച്ചിരിക്കുയാണ് സിംഹം. ഇത്തരം ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ് ആഫ്രിക്കയിലെ ഹോങ്കെ ദേശീയ പാർക്കിൽ കാണാൻ കഴിയുന്നത്. പാർക്കിൽ വിനോദസഞ്ചാരികളായി എത്തിയ ആരോ പകർത്തിയതാണ് ഈ വിഡിയോ. നദീതീരത്ത് നിന്ന് ഒറ്റയ്ക്ക് വെള്ളം കുടിക്കുന്ന ആനകൂട്ടി. സമീപത്തെങ്ങും ആനക്കൂട്ടങ്ങളുമില്ല. ഇതിനെടാണ് ഇവിടേയ്ക്ക് ഒരു ആൺ സിംഹം എത്തുന്നത്. ഒറ്റയ്ക്കാണെന്ന് കണ്ട ആനകുട്ടിയെ സിംഹം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആന വിരട്ടിയോടിച്ചു വിട്ടു. സിംഹം പുറകോട്ട് പോകുന്നത് കണ്ട് വെള്ളം കുടിക്കാതെ നടന്ന ആനകുട്ടിയെ പിന്നാലെ എത്തി ആൺ സിംഹം ആക്രമിക്കുകയായിരുന്നു. ഒപ്പം കൂട്ടിനായി ആറ് പെൺസിംഹങ്ങളും എത്തി. നിമിഷങ്ങൾക്കുള്ളിൽ കുട്ടിയാനയെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  

Read More

മറച്ചുവയ്ക്കുമ്പോൾ എന്താണെന്നറിയാനുള്ള കൗതുകം കൂടും; ആ കൗതുകമാണ് പീഡനമായി മാറുന്നത്‌; ചില വെളിപ്പെടുത്തലുമായി നടി സാധിക വേണുഗോപാൽ

സാമൂഹികവിഷയങ്ങളിൽ ഇടപെട്ടും തന്‍റെ മോഡൽ ചിത്രങ്ങൾ ഇട്ടതിനും നിരവധി തവണ സോ‍ഷ്യൽ മീഡിയയുടെ ഇരയാകേണ്ടി വന്നിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. തനിക്കെതിരേയുണ്ടായ ഇത്തരം ആക്രമങ്ങൾക്ക് ഒരു മാസികയ്ക്ക് നൽകി അഭിമുഖത്തിലാണ് നടി മനസ് തുറന്നിരിക്കുന്നത്. തന്‍റെ ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും താഴെ വന്ന കമന്‍റുകൾ നിരത്തിയാണ് താരം അതിനുള്ള മറുപടി എല്ലാവർക്കുമായി നൽകിയത്. ഞാനെന്‍റെ ജോലിയുടെ ഭാഗമായി പലതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും, അതെന്‍റെ ഉത്തരവാദിത്വവും ആത്മാർഥതയുമാണ്. അതിന്‍റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനാവില്ല. കാശുണ്ടാക്കാൻ എന്തും ചെയ്യും, കെട്ടഴിച്ചു വിട്ടിരിക്കുകയാണ് എന്ന‌ൊക്കെ വന്ന ചില കമന്‍റുകൾക്കു് തുറന്നടിച്ച് മാസികയോട് പറഞ്ഞതിങ്ങനെ… മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീമെന്ന ബോധമാണ് ഇത്തരം കമന്‍റുകൾക്ക് പിന്നിൽ. മറച്ചു വയ്ക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ഒരു ആർട്ടായി കണ്ടാൽ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്ന് സാധിക…

Read More

തിരുവനന്തപുരത്തെ പൈപ്പിൽനിന്ന് വെള്ളം കുടിക്കരുത് ! ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ന​ല്ല കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത് മും​ബ​യി​ൽ; പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പൈ​പ്പ് തു​റ​ന്നാ​ൽ തീ​ർ​ത്തും കു​ടി​ക്കാ​ൻ കൊ​ള്ളാ​ത്ത വെ​ള്ളം മാ​ത്രം ല​ഭി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ തി​രു​വ​ന​ന്ത​പു​ര​വും. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ന​ല്ല കു​ടി​വെ​ള്ളം പൈ​പ്പു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത് മും​ബ​യി​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​ന്ന​ലെ ഇ​തു​സം​ബ​ന്ധി​ച്ച ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​സി​ന്‍റെ (ബി​ഐ​എ​സ്) പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചുകൊ​ണ്ട് കേ​ന്ദ്ര ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ 21 ന​ഗ​ര​ങ്ങ​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​ന്പി​​ളു​ക​ളി​ൽ ഡ​ൽ​ഹി​യും തി​രു​വ​ന​ന്ത​പു​ര​വും ഉ​ൾ​പ്പെടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ പൈ​പ്പ് വെ​ള്ളം കു​ടി​ക്കാ​ൻ കൊ​ള്ളാ​ത്ത​താ​ണെ​ന്നാ​ണു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മും​ബൈ​യി​ൽനി​ന്നു ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ൾ മാ​ത്ര​മാ​ണ് നി​ല​വാ​ര​മു​ള്ള​ത്. ചെ​ളി​മ​യ​മു​ള്ള​തും ക​ട്ടി​യേ​റി​യ​തും ദു​ർ​ഗ​ന്ധ​മു​ള്ള​തു​മാ​യ വെ​ള്ള​ത്തി​നു പു​റ​മേ ക്ലോ​റൈ​ഡ്, ഫ്ളോ​റൈ​ഡ്, ബോ​റോ​ണ്‍, കോ​ളി​ഫോം തു​ട​ങ്ങി മാ​ര​ക​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ബാ​ക്ടീ​രി​യ​ക​ളു​ടെ​യും സാ​ന്നി​ധ്യ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ത്തു മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ പ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നെ​ടു​ത്ത കു​ടി​വെ​ള്ളം പ​രാ​ജ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ നി​ന്നു​ള്ള…

Read More