കുടുംബ ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ പരസ്പരം വിട്ടു വീഴകൾ ചെയ്യണമെന്നാണ് പൊതുവെ പറയുന്നത്. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നിച്ചു പോകാൻ പറ്റാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി. ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ അത്ഭുതകരമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് കൊല്ലാൻ വേണ്ടി തന്നെ താഴേക്ക് തള്ളിയിട്ടു. അവിടെനിന്ന് പുതിയ ജീവിതത്തിൽ തിരിച്ചെത്തിയ കഥ കേട്ടാൽ കണ്ണു നിറഞ്ഞുപോകും. വാങ് നാൻ എന്ന 38 -കാരിയാണ് അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം. ഭർത്താവ് യുസിയാവോ ഡോംഗാനുമായി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ നല്ല രീതിയിൽ അവരുടെ ബന്ധം മുന്നോട്ട് പോയിരുന്നു. എന്നാൽ ചൂതാട്ടത്തിലൂടെ അയാൾക്ക്…
Read MoreCategory: Today’S Special
പബ്ജി കളിച്ച് കാറോടിച്ച് ഡ്രൈവർ: വിമർശനവുമായി സൈബറിടം
റോഡിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പറയുന്പോഴും യാതൊരു ശ്രദ്ധയുമില്ലാതെ വാഹനം ഓടിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഡ്രൈവർ കാറോടിക്കുന്നതിനിടയിൽ പബ്ജി കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത് അതും അയാൾ ഗെയിമിൽ തന്നെ മുഴുകിക്കൊണ്ടാണ് കാർ ഓടിക്കുന്നത്. കാറിനു പിൻസീറ്റിലിരുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പൂർണമായും ഡ്രൈവറുടെ ശ്രദ്ധ ഗെയിം കളിക്കുന്നതിൽ തന്നെയാണ്. അയാൾക്ക് റോഡിൽ തീരേയും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. ചില സമയങ്ങളിൽ അയാൾ രണ്ട് കൈയും ഉപയോഗിച്ച് ഗെയിം കളിക്കുന്നതും കാണാം. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകൾ വിമർശനവുമായി എത്തി. തീർച്ചയായും ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്. ബന്ധപ്പെട്ട അധികാരികളുടെ പക്കൽ എത്തുന്നതുവരെ ഈ വീഡിയോ മാക്സിമം…
Read Moreപ്രായം പറഞ്ഞപ്പോൾ എല്ലാം മാറി, ജോലിക്കുള്ള ഇന്റർവ്യൂവിനിടയിൽ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്; വൈറലായി പോസ്റ്റ്
എല്ലാ കന്പനികൾക്കും അവരുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. അവ അവരുടെ കന്പനി പോളിസികൾക്ക് അനുസൃതമായിട്ടാവും. ഇപ്പോഴിതാ റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. @Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക്വച്ചിരിക്കുന്നത്. തന്റെ പ്രായം മൂലം ഒരു ജപ്പാൻ കന്പനി ജോലിക്ക് എടുക്കാത്തതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. 21 വയസാണ് യുവാവിന്റെ പ്രായം. ചെറിയ പ്രായത്തിൽ ജോലി തേടിയതിന്റെ പരിഭവം എല്ലാം തന്റെ വയസ് അറിഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡിൽ ഉള്ളവരുടെ മുഖത്ത് പ്രകടമായിരുന്നു എന്ന് യുവാവ് പറഞ്ഞു. എച്ച് ആർ പോസ്റ്റിലേക്കുള്ളതായിരുന്നു ഇന്റർവ്യൂ. വയസ് ശന്പളം എന്നീ കാര്യങ്ങളായിരുന്നു പ്രധാനമായും ഇന്റർവ്യൂവിന് തന്നോട് ചോദിച്ചതെന്നാണ് യുവാവ് പറഞ്ഞത്. പ്രായം പറഞ്ഞതോടെ തന്റെ പ്രായം അനുസരിച്ച് ആ കന്പനിയിൽ ശമ്പളം വളരെ കൂടുതലാണ് എന്നാണ് ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ പറഞ്ഞത്. ഇതു അവർ പറഞ്ഞതോടെ…
Read Moreചൊവ്വാ ദൗത്യം അടുത്ത വർഷം അവസാനം: 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും; മസ്ക്
സ്പേസ് എക്സ് കന്പനി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് അടുത്തവർഷം അവസാനം ചൊവ്വാ ഗ്രഹത്തിലേക്കു വിക്ഷേപിക്കുമെന്ന് കന്പനി മുതലാളി ഇലോൺ മസ്ക്. 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. 2031ൽ മനുഷ്യൻ ചൊവ്വയിൽ കാലുത്താൻ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. 123 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റോക്കറ്റാണ്. അടുത്തിടെ നടന്ന റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്കും ഈ റോക്കറ്റാണ് പരിഗണനയിലുള്ളത്.
Read Moreഇതൊക്കെയെന്ത്? പാന്പിനെ തോളത്ത് കിടത്തി കളിക്കുന്ന കുട്ടി; വിമർശനവുമായി സൈബറിടം
കുഞ്ഞുങ്ങളുടെ പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മിക്കവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നത് താൽപര്യവുമാണ്. കളിപ്പാട്ടങ്ങളായി വീട്ടിലെ ചട്ടിയും കലവും വരെ കുഞ്ഞുങ്ങൾ എടുത്ത് കളിക്കാറുണ്ട്. എന്നാൽ ജീവനുള്ള പാന്പുമൊത്ത് കളിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കസേരയിൽ ഇരിക്കുന്ന ഒരു കുഞ്ഞിൽ നിന്നാണ് വീഡിയോയുടെ തുടക്കം. പെട്ടെന്നൊരു പാന്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു വരുന്നു. അത് കണ്ടയുടനെ അവൻ ആ പാന്പിനെ എടുക്കാൻ ചെല്ലുന്നത് കാണാം. പിന്നീട് പാന്പിന്റെ വാലിൽ പിടിച്ച് വലിച്ചു അവന്റെ അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. കുഞ്ഞ് പാന്പിനെ പിടിക്കുന്പോഴെല്ലാം അത് പല സ്ഥലത്തേക്ക് നീങ്ങിപ്പോകുന്നു. അപ്പോൾ അവൻ കരുതുന്നത് പാന്പും അവനോടൊപ്പം കളിക്കുകയാണെന്നാണ്. എന്നാൽ അൽപം സമയം കഴിഞ്ഞപ്പോൾ പാന്പ് നാക്ക് നീട്ടിയപ്പോഴാണ് ആശാന് കാര്യത്തിന്റെ ഗൗരവം മനസിലായത്.…
Read Moreചൂടൊക്കെയല്ലേ ചേട്ടാ, ഒന്നു ചിൽ ആകാൻ വന്നതാ… വീട്ടിലെ എസിക്കുള്ളിൽ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; വീഡിയോ വൈറൽ
കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലങ്കിൽ അപകടം ക്ഷണിച്ചു വരുത്തുന്ന ഉപകരണമാണ് എസി. മിക്ക വീടുകളിലും ഇപ്പോൾ എസി ഉണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ആകുന്നത്. വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലെ എസിയിൽ നിന്ന് പാന്പിനെയും പാന്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയ വാർത്തയാണ് വൈറലാകുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന എസിയിൽ നിന്നാണ് പാന്പ് സംഘത്തെ കണ്ടെത്തിയത്. ആദ്യം ഒരു പാന്പ് മാത്രമാണെന്നാണ് വിചാരിച്ചത്. എന്നാൽ അൽപ സമയത്തിനു ശേഷം എസിയിൽ നിന്ന് വരി വരിയായി പാന്പ് പുറത്തേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. അത്യധികം അപകടമുണ്ടെന്ന് കണ്ടതോടെ സത്യനാരായണ ഉടൻതന്നെ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരന്റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ…
Read Moreഊണിലും ഉറക്കത്തിലും 25 വർഷമായി കൂടെയുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ അടക്കാനാകാതെ കൂട്ടുകാരി; വീഡിയോ വൈറൽ
മനുഷ്യനു മാത്രമല്ല, ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വികാരവും വിചാരങ്ങളുമുണ്ട്. 25 വർഷമായി കൂടെ നടന്ന കൂട്ടുകാരിയുടെ വിയോഗത്തിൽ കരയുന്ന ആനയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഒരേ സർക്കസ് കൂടാരത്തിൽ പ്രകടനം നടത്തുന്ന രണ്ട് പിടിയാനകളാണ് ജെന്നിയും മഗ്ദയും. റഷ്യന്‍ സര്‍ക്കസില്‍ നിന്നും വിരമിച്ച തന്റെ പങ്കാളിയായിരുന്ന ജെന്നി കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്ന് ദുഃഖം സഹിക്കാനാകാതെ കണ്ണീർ വാർക്കുന്ന മഗ്ദയുടെ വീഡിയോയാണ് കാഴ്ചക്കാരന്റെ ഉള്ളുലച്ചത്. രണ്ട് മൃഗങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴം ഈ വീഡിയോയിൽ കാണാൻ സാധിക്കും. ജെന്നി മരിച്ചപ്പോൾ, മണിക്കൂറുകളോളം മൃഗഡോക്ടർമാരെ അവളുടെ അടുത്തേക്ക് വിടാൻ മഗ്ദ വിസമ്മതിച്ചു, പകരം അവളെ കെട്ടിപ്പിടിച്ച് അടുത്ത് നിന്ന് കരഞ്ഞു. തന്റെ തുമ്പിക്കൈ കൊണ്ട് അവളെ തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ അവളുടെ അരികിൽ നിന്നും മാറാതെ നിന്നു.
Read Moreവീടിനുള്ളിൽ നായകൾ ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം: കണ്ടെത്തിയത് ഒരു മാസത്തിനു ശേഷം
മനുഷ്യനുമായി വേഗത്തിൽ ഇടപെഴകുന്ന മൃഗങ്ങളാണ് നായകൾ. അതുകൊണ്ട്തന്നെ മിക്കവരും വീടുകളിൽ നായകളെ വളർത്താറുണ്ട്. നായകളെ ഏറ്റവും കൂടുതൽ സ്നേഹിച്ച യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇംഗ്ലണ്ടിലെ സ്വീഡൻ സ്വദേശിയായ ജെമ്മ ഹാർട്ട് എന്ന 45കാരി തന്റെ മക്കളെപ്പോലെ സ്നേഹിച്ച് രണ്ട് നായകളെ വളർത്തി. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ജെമ്മയ്ക്ക് നായകൾ ആയിരുന്നു മറ്റൊരു ആശ്വാസം. ഭർത്താവ് ഉപേക്ഷിച്ചതോടെ കടുത്ത വിഷാദത്തിലായിരുന്ന ഇവർക്ക് കൂട്ടായി ആ വീട്ടിൽ രണ്ട് നായകളും ഉണ്ടായിരുന്നു. എന്നാൽ വിഷാദം കടുത്തതോടെ ജെമ്മ ആത്മഹത്യ ചെയ്തു. ഒരുമാസം ആയിട്ടും ജെമ്മയെ വീടിനു പുറത്തേക്ക് കണ്ടിരുന്നില്ല. മാത്രമല്ല വീട്ടിൽ നായകൾ നിർത്താതെ കുരച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇവരുടെ അസഹനീയമായ കുരകേട്ട് അയൽവാസികൾ വീട് പരിശോധിക്കാൻ തുടങ്ങി. വീട് തുറന്നു നോക്കിയ അയൽക്കാർ ഞെട്ടിപ്പോയി. തറയിൽ നായകൾ പാതി ഭക്ഷിച്ച നിലയിൽ ജെമ്മയുടെ മൃതശരീരം കിടക്കുന്നു. അതിനു…
Read Moreപേടകം പുറപ്പെട്ടു, സുനിതയുടെ തിരിച്ചുവരവ് 19ന്
ഒമ്പതു മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരമായി വിക്ഷേപിച്ചു. ഫാൽക്കണ്‍ 9 റോക്കറ്റിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 4.33ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരുണ്ട്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് ഭൂമിയില്‍നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ക്രൂ 9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മാര്‍ച്ച് 19ന് ഇവർ തിരിച്ചെത്തിയേക്കും. എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.…
Read Moreട്രെയിനിന്റെ എസി കോച്ചിൽ പരക്കം പാഞ്ഞ് എലികൾ! വൈറലായി വീഡിയോ
ഇന്ത്യന്‍ റെയില്‍വേയുടെ വൃത്തിയില്ലായ്മ രാജ്യത്തിനകത്തും പുറത്തും ഒടുപാടുതവണ ചർച്ചയായിട്ടുള്ളതാണ്. ചിത്രങ്ങളും വീഡിയോകളും സഹിതമാണു സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ചു റിപ്പോർട്ടുകൾ വരാറുള്ളത്. എസി കോച്ചിലൂടെ പരക്കം പായുന്ന എലിയുടെ വീഡിയോ ആണ് ഇതിൽ ഏറ്റവും പുതിയത്. സൗത്ത് ബിഹാര്‍ എക്സ്പ്രസിലെ യാത്രക്കാരനായ പ്രശാന്ത് കുമാർ തന്റെ എക്സ് ഹാന്റിലിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഇന്ത്യന്‍ റെയില്‍വേയ്ക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും പ്രശാന്ത് കുമാർ വീഡിയോ ടാഗ് ചെയ്തു. 3,000 രൂപയ്ക്കു മേലായിരുന്നു തന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റിനെന്നും കോച്ചില്‍ മുഴുവനും എലിയുടെ മണമായിരുന്നെന്നും വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു. നാലോളം വീഡിയോകൾ പ്രശാന്ത് പങ്കുവച്ചിട്ടിണ്ട്. ചില വീഡിയോകളില്‍ എലി ബര്‍ത്തിന് മേലെ വിരിച്ച വിരിപ്പിലൂടെ ഓടിനടക്കുന്നത് കാണാം. മനുഷ്യസാമീപ്യമൊന്നും അതിന് അത്ര പേടിയുള്ളതായി തോന്നില്ല. ഒന്നിലധികം എലികൾ ഉണ്ടായിരുന്നെന്നും പ്രശാന്ത് എഴുതി. എലിയെ കണ്ടയുടനെ 139…
Read More