ഓ​ടി​യെ​ത്താ​ൻ വാ​നി​ൽ ലി​ഫ്റ്റ്; ഓ​ടി ര​ക്ഷ​പെ​ടാ​ൻ നോ​ക്കി​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് തു​ണ​യാ​യി ഡ്രൈ​വ​ർ; യു​കെ​യി​ൽ നി​ന്നൊ​രു ഹീ​റോ സ്റ്റോ​റി

യു​കെ​യി​ലെ കെ​ന്‍റി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സി​നി​മ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച വാ​ൻ ഡ്രൈ​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി. സാ​യു​ധ പോ​ലീ​സു​കാ​ർ​ക്ക് ത​ന്‍റെ വാ​നി​ൽ ലി​ഫ്റ്റ് ന​ൽ​കി​യാ​ണ് ഈ ​ഡ്രൈ​വ​ർ പോ​ലീ​സി​ന്‍റെ ര​ക്ഷ​ക​നാ​യ​ത്. യു​കെ​യി​ലെ താ​നെ​റ്റ് ജി​ല്ല​യി​ൽ ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ കെ​ന്‍റ് പോ​ലീ​സ് ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വാ​ർ​ത്ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഈ​സ്റ്റ് കെ​ന്‍റി​ലെ ഹൈ​സ്ട്രീ​റ്റി​ൽ വെ​ച്ച് ന​ട​ന്ന ഒ​രു അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​മ​റി​ഞ്ഞാ​ണ് കെ​ന്‍റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട​തോ​ടെ അ​ക്ര​മി ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പ്ര​തി ദൂ​രേ​ക്ക് ഓ​ടി മ​റ​ഞ്ഞു.

ഈ ​സ​മ​യ​ത്താ​ണ് ആ ​വ​ഴി ക​ട​ന്നു​പോ​യ വാ​ൻ ഡ്രൈ​വ​ർ പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്. ഓ​ടി ത​ള​ർ​ന്ന സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​ഥ​നോ​ട് വാ​നി​ന്‍റെ പി​ന്നി​ലേ​ക്ക് ക​യ​റാ​ൻ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ട്ടും സ​മ​യം ക​ള​യാ​തെ പോ​ലീ​സു​കാ​ര​ൻ വാ​നി​ൽ ക​യ​റു​ക​യും, ഡ്രൈ​വ​ർ വാ​ൻ മു​ന്നോ​ട്ട് എ​ടു​ത്ത് മി​നി​റ്റു​ക​ൾ​ക്ക​കം പ്ര​തി​യെ വ​ള​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക്രൂ​ര​നാ​യ ഒ​രു കു​റ്റ​വാ​ളി​യെ​യാ​ണ് പോ​ലീ​സ് പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്. അ​ടു​ത്തു​ള്ള ഒ​രു പാ​ർ​ക്കി​ലൂ​ടെ അ​യാ​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ തു​നി​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മു​ള്ള ആ ​ഡ്രൈ​വ​റു​ടെ പെ​ട്ടെ​ന്നു​ള്ള​തും സ്വാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​തു​മാ​യ പ്ര​വൃ​ത്തി​യാ​ണ് അ​പ​ക​ട​കാ​രി​യാ​യ ആ ​വ്യ​ക്തി​യെ ഉ​ട​ൻ ത​ന്നെ കീ​ഴ​ട​ക്കാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. ആ ​നാ​ട്ടു​കാ​ര​ന്‍റെ​യും അ​ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ത്തി​ന്‍റെ​യും സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​അ​റ​സ്റ്റ് സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല,” എ​ന്ന് ആം​ഡ് പോ​ലീ​സിം​ഗ് സൂ​പ്ര​ണ്ട് വി​ൽ ലേ ​പ​റ​ഞ്ഞു.

ത​ന്‍റെ ക​മ്മ്യൂ​ണി​റ്റി​യെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്താ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​യി​ൽ ആ ​ഡ്രൈ​വ​ർ​ക്ക് അ​ഭി​മാ​നി​ക്കാ​മെ​ന്നും പോ​ലീ​സ് വ​കു​പ്പ് അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി​യു​ള്ള​വ​രാ​ണെ​ന്നും സൂ​പ്ര​ണ്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടാ​ൻ ധീ​ര​മാ​യി മു​ന്നോ​ട്ടു​വ​ന്ന ഡ്രൈ​വ​ർ​ക്ക് കെ​ന്‍റ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment