ഡ​ൽ​ഹി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ അ​പ​രി​ചി​ത​ൻ; ഹൃ​ദ​യം തൊ​ടു​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​ക്കാ​രു​ടെ കാ​രു​ണ്യ​വും അ​തി​ഥി​സ​ത്കാ​ര മ​ര്യാ​ദ​യും ലോ​ക​പ്ര​ശ​സ്ത​മാ​ണ്. അ​ത് അ​ടി​വ​ര​യി​ടു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. “ഡ​ൽ​ഹി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യി. ഭാ​ര​തീ​യ​രു​ടെ കാ​രു​ണ്യ​ത്താ​ൽ ര​ക്ഷ​പെ​ട്ടു,” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ സി​യ​റ ലി​ലി​യ​ൻ എ​ന്ന വി​ദേ​ശ യു​വ​തി പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

ഋ​ഷി​കേ​ശി​ലേ​ക്ക് പോ​കാ​നാ​യി സ്ലീ​പ്പ​ർ ബ​സ് ബു​ക്ക് ചെ​യ്ത സി​യ​റ​യ്ക്ക് വ​ഴി​മ​ധ്യേ ബ​സ് ര​ണ്ടു​ത​വ​ണ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. തു​ട​ർ​ന്ന് യാ​ത്ര തു​ട​രാ​നാ​യി അ​വ​ർ ഊ​ബ​ർ ക്യാ​ബ് ബു​ക്ക് ചെ​യ്തു. എ​ന്നാ​ൽ ക്യാ​ബ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ സി​യ​റ​യു​ടെ ഫോ​ണി​ലെ ചാ​ർ​ജ് പൂ​ർ​ണ​മാ​യും തീ​ർ​ന്നു​പോ​യി. അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്ത്, ഫോ​ൺ പോ​ലു​മി​ല്ലാ​തെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യ ആ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് യു​വ​തി വീ​ഡി​യോ​യി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.

“ഞാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഭ​യ​ന്ന് നി​ല​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് ഒ​രാ​ൾ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് വ​ന്നി​രി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം എ​ന്നെ ഓ​ഫീ​സി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കു​ടി​ക്കാ​ൻ ചാ​യ ന​ൽ​കു​ക​യും ചെ​യ്തു. ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച അ​ദ്ദേ​ഹം, ഫോ​ൺ ഓ​ണാ​യ​പ്പോ​ൾ ഊ​ബ​ർ ഡ്രൈ​വ​റു​മാ​യി സം​സാ​രി​ച്ച് വ​ഴി കൃ​ത്യ​മാ​യി പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും ചെ​യ്തു,” സി​യ​റ പ​റ​യു​ന്നു.

ക്യാ​ബ് വ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ, സ​മീ​പ​ത്തു​ള്ള ത​ന്‍റെ പ​ശു​ത്തൊ​ഴു​ത്തും അ​വി​ടെ ര​ണ്ടു മ​ണി​ക്കൂ​ർ മു​ൻ​പ് മാ​ത്രം ജ​നി​ച്ച ഒ​രു പ​ശു​ക്കി​ടാ​വി​നെ​യും അ​ദ്ദേ​ഹം സി​യ​റ​യ്ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് അ​വി​ടെ​യു​ള്ള ഹ​നു​മാ​ൻ ക്ഷേ​ത്ര​വും ചെ​ടി​ക​ളു​ടെ ന​ഴ്സ​റി​യും കാ​ണി​ച്ചു. ഒ​ടു​വി​ൽ ക്യാ​ബ് എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്നു​ണ്ടാ​ക്കി​യ മോ​രും ന​ൽ​കി​യാ​ണ് ആ ​അ​പ​രി​ചി​ത​ൻ സി​യ​റ​യെ യാ​ത്ര​യാ​ക്കി​യ​ത്. ഈ ​അ​നു​ഭ​വം ത​ന്‍റെ ഹൃ​ദ​യം നി​റ​ച്ചു​ക​ള​ഞ്ഞു എ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു.

“ഇ​ന്ത്യ​യി​ലേ​ക്ക് പോ​കാ​ൻ ഭ​യ​മി​ല്ലേ എ​ന്ന് ആ​ളു​ക​ൾ എ​ന്നോ​ട് ചോ​ദി​ക്കു​മ്പോ​ൾ എ​നി​ക്ക് ചി​രി​യാ​ണ് വ​രാ​റു​ള്ള​ത്. കാ​ര​ണം, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ന്നേ​വ​രെ ഇ​ന്ത്യ​യി​ലെ ആ​ളു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​ത്ര​യും സ്നേ​ഹ​വും കാ​രു​ണ്യ​വും മ​റ്റൊ​രി​ട​ത്തു​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​വ​ർ എ​പ്പോ​ഴും സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​ണ്, പി​ന്നീ​ട് സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്യും. ഇ​ന്ത്യ ജീ​വി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മാ​ണെ​ന്ന് ഞാ​ൻ ക​രു​താ​ൻ ഇ​താ​ണ് കാ​ര​ണം. ഇ​താ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല സ്ഥ​ലം. റാം ​റാം,” സി​യ​റ വീ​ഡി​യോ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ഇ​ന്ത്യ​ക്കാ​രു​ടെ ന​ന്മ​യെ പു​ക​ഴ്ത്തി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. ലോ​ക​മെ​മ്പാ​ടും ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റ​യും യ​ഥാ​ർ​ഥ മു​ഖം ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​ല​രും കു​റി​ച്ചു.

Related posts

Leave a Comment