സ്കൂളിലെ ഒരു ചടങ്ങിൽ മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് ആളുകളെ രസിപ്പിക്കുന്ന ഒരു വിദ്യാർഥിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ രണവാസ് ഗ്രാമത്തിൽ നിന്നുള്ള @newarisir_res എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നടന്ന ഒരു പരിപാടിയാണ് ഇതിൽ കാണിക്കുന്നത്. ഒരു കൊച്ചുകുട്ടി സദസിന് മുന്നിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ്. വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദമുണ്ടാക്കി കുട്ടി ആളുകളെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ആദ്യം അവൻ വേദനയോടെ നിലവിളിക്കുന്ന ഒരു നായയുടെ ശബ്ദം അനുകരിച്ചു. പലരും ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനാൽ ആളുകൾ ഈ ശബ്ദത്തോട് താൽപ്പര്യം കാണിച്ചില്ല. ആദ്യ ശബ്ദം കേട്ട് പുറകിൽ ഇരിക്കുന്നവർ ചിരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ പിന്നീട് കുട്ടി ഒരു പക്ഷിയുടെ ശബ്ദമാണ് അനുകരിച്ചത്. ഈ ശബ്ദം കേട്ടയുടനെ ആളുകൾ കൈയടിക്കാനും തുടങ്ങി. തുടർന്ന് ഒരു ആടിൻ്റെ…
Read MoreCategory: Today’S Special
2492 കാരറ്റ്! വലിപ്പത്തിൽ രണ്ടാം സ്ഥാനം നേടിയ വജ്രം
തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2,492 കാരറ്റ് വലിപ്പമുള്ള വജ്രം കണ്ടെത്തി. ഖനനം ചെയ്തെടുത്ത വജ്രങ്ങളിൽ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനം ഇതിനുള്ളതായി ബോട്സ്വാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വലിയ വജ്രങ്ങൾക്കു പേരുകേട്ട കരാവേ ഖനിയിൽനിന്നാണ് ഇതു കണ്ടെത്തിയത്. 1905ൽ ദക്ഷിണാഫ്രിക്കയിൽനിന്നു ഖനനം ചെയ്തെടുത്ത 3,106 കാരറ്റുള്ള കള്ളിനൻ എന്ന വജ്രമാണ് വലുപ്പംകൊണ്ട് ഒന്നാമത്. ഇത് ചെറുരത്നങ്ങളായി മുറിച്ചു മാറ്റി. ചില രത്നങ്ങൾ ബ്രിട്ടീഷ് കിരീടത്തിൽ ഘടിപ്പിച്ചു.
Read Moreചന്ദ്രന്റെ കാണാമറയത്തെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 3; മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യമെന്ന് പഠനം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ കിരീടത്തില്‍ പുതിയ ഒരു പൊന്‍തൂവല്‍ ആകുന്നു. ദൗത്യത്തിലെ അപൂര്‍വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറില്‍നിന്നും ലാന്‍ഡറില്‍നിന്നും ഇതുവരെ ലഭിക്കാത്ത ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്. ചന്ദ്രോപരിതലത്തില്‍ റോവര്‍ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങള്‍ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങള്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ ഇന്നു പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യം സയന്‍സ് ജേര്‍ണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചന്ദ്രനില്‍ ഒരിക്കല്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നു എന്ന സൂചനയാണു പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ കാലങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ഉരുകിയ…
Read More‘കഴുത്തറപ്പന്മാർ’ അല്ല ഓട്ടോ ഡ്രൈവർമാർ! വൈറലായി യാത്രക്കാരന്റെ കുറിപ്പ്
ചാർജിന്റെ കാര്യത്തിൽ “കഴുത്തറപ്പന്മാർ’ എന്ന പഴി കേൾക്കുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. മാന്യമായി ചാർജ് വാങ്ങുന്നവരാണ് ഏറെയുമെങ്കിലും ചിലരുടെ പ്രവൃത്തി കാരണം എല്ലാവരും ഈ പഴി കേൾക്കേണ്ടിവരുന്നു. എന്നാൽ, ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ കാട്ടിയ സത്യസന്ധത ഓട്ടോക്കാർക്കെല്ലാം അഭിമാനമായിരിക്കുകയാണ്. ഇന്ദിരാനഗറിൽനിന്നു ബിഎസ്കെ ഏരിയയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറപ്പിലൂടെയണ് ഓട്ടോ ഡ്രൈവരുടെ നന്മ പുറത്തറിഞ്ഞത്. യാത്ര പോകുന്നതിന് “നമ്മ യാത്രി’ ആപ്പ് വഴിയാണ് ഇയാൾ ട്രിപ്പ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോൾ പമ്പിൽ ഓട്ടോ നിർത്തി. ഇന്ധനത്തിന്റെ തുക പമ്പിൽ ഓൺലൈനായി നൽകാമോ എന്ന് യാത്രക്കാരനോട് ഡ്രൈവർ ചോദിച്ചു. 230 രൂപയായിരുന്നു ബിൽ. 200 രൂപയായിരുന്നു ഓട്ടോ കൂലി. യാത്ര കഴിയുമ്പോൾ 30 രൂപ ബാക്കി തരാമെന്നു ഡ്രൈവർ യാത്രക്കാരന് ഉറപ്പുനൽകി. അങ്ങനെ യാത്രക്കാരൻ…
Read Moreഓഫർ പ്രഖ്യാപിക്കല്ലേ ഇവർ പണി തരും..! വൈറലായി വീഡിയോ
ഉപഭോക്താക്കളെ ആകർഷിക്കാൻ കച്ചവടക്കാർ പല ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ഇതിൽ പലതിലും വലിയ വില ഈടാക്കിയശേഷം ചെറിയ ഓഫർ നൽകുന്നതായിരിക്കും. എന്നാൽ ഇത്തരക്കാരെ പറ്റിക്കുന്ന ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കണ്ടാൽ ഓഫർ പ്രഖ്യാപിക്കാൻ കച്ചവടക്കാർ ഇനി തെല്ല് മടിക്കും. സാർഥക് സച്ച്ദേവ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ആണ് വീഡിയോയ്ക്ക് പിന്നിൽ. സുഹൃത്തിനോടൊപ്പം തിയറ്ററിൽ സിനിമ കാണാൻ പോയ ഇയാൾ തിയറ്ററിലെ “അൺലിമിറ്റഡ് പോപ്കോൺ’ ഓഫർ മുതലാക്കുന്ന കാഴ്ചയാണ് വീഡിയോയിലള്ളത്. തിയറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് എത്ര വേണമെങ്കിലും പോപ്കോൺ കഴിക്കാമായിരുന്നു. ഓഫർ മുതലാക്കാൻ തീരുമാനിച്ച ഇരുവരും പണം നൽകിയശേഷം പോപ്കോൺ തുടർച്ചയായി വാങ്ങി തിന്നാൽ തുടങ്ങി. സ്വയം കഴിച്ചതിനു പുറമെ തിയറ്ററിലുള്ളവർക്കും യഥേഷ്ടം നൽകി. അവിടെയും നിർത്തിയില്ല, ഒരു സഞ്ചിയിൽ ശേഖരിച്ച് തിയറ്ററിന് പുറത്തുണ്ടായിരുന്നവർക്കും പോപ്കോൺ കൊടുത്തു. അങ്ങനെ…
Read Moreവിളിക്കാത്ത വിവാഹത്തിനെത്തിയ അതിഥി; ആസ്വദിച്ച് ഭക്ഷണം കഴിച്ചതിന് പിന്നാലെ വധുവിന് നൽകിയ സമ്മാനമിതോ!
ഒരു വിവാഹ ചടങ്ങിലെത്തിയ ക്ഷണിക്കപ്പെടാത്ത അതിഥിയുടെ നാടകീയമായ പ്രവേശനവും തുടർന്നുള്ള അയാളുടെ പ്രവൃത്തികളും കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രോഹിത് സിംഗ് ചൗഹാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, ഒരാൾ ഒരു വിവാഹ ആഘോഷത്തിൽ ക്ഷണിക്കപ്പെടാതെ എത്തി ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയാണ്. ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഓരോ ഇനത്തിന്റെ വിലയും അദ്ദേഹം പരസ്യമായി പറയുന്നു. വിവിധ വിഭവങ്ങളുടെ ഒരു പ്ലേറ്റ് 300 രൂപ, മഞ്ചൂറിയൻ 50 രൂപ, ഒരു ഗുലാബ് ജാമുൻ 20 രൂപ, മറ്റ് ഇനങ്ങൾക്ക് മൊത്തം 100 രൂപ. അങ്ങനെ ആകെ മൊത്തത്തിൽ ഭക്ഷണത്തിന്റെ വില 470 രൂപയായി. ഭക്ഷണം കഴിച്ചതിന് ശേഷം അതിഥി വധുവിന് ഒരു സമ്മാനവും നൽകുന്നു. ഒരു കവറിൽ പൊതിഞ്ഞ വെറും 10 രൂപ നോട്ടാണ് ആ സമ്മാനം. തുച്ഛമായ തുക കണ്ടെത്തിയപ്പോൾ വധുവിന്റെ പ്രതികരണം വീഡിയോ…
Read Moreശാന്തമ്മച്ചേച്ചിയുടെ വള്ളത്തിലെ ചായക്കടയ്ക്കിനി സൂപ്പർ താരപദവി; നാടൻ ചായയുടെ രുചിനുകർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി
കുമരകം: കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി കുമരകത്തെ കോക്കനട്ട് ലഗൂൺ ഹോട്ടലിൽ വള്ളത്തിൽ ചായക്കച്ചവടം നടത്തുന്ന ശാന്തമ്മച്ചേച്ചിയെ പരിചയപ്പെട്ടു. ശാന്തമ്മച്ചേച്ചിയുടെ തനി നാടൻ ചായയുടെ രുചി നുകർന്ന കേന്ദ്രമന്ത്രി കുടുംബവിശേഷങ്ങളും ചോദിച്ചറിഞ്ഞു.കോക്കനട്ട് ലഗൂൺ ജനറൽ മാനേജർ ഹരികൃഷ്ണനാണ് കവണാറ്റിൻകര ആറ്റുചിറ കേശവന്റെ ഭാര്യയായ ശാന്തമ്മയെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ 12 വർഷത്തിലേറെയായി വള്ളത്തിൽ ചായയും പലഹാരങ്ങളുമായി ഹോട്ടലിലെത്തി സഞ്ചാരികൾക്ക് വിൽപ്പന നടത്തിവരികയാണീ കുടുംബിനി. ഇന്നലെ മന്ത്രി സ്വകാര്യ സന്ദർശനത്തിനാണ് കുമരകത്തെത്തിയത്. അതിനാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല.
Read Moreമദ്യലഹരിയിൽ സവാരി; ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് 67കാരന് ദാരുണാന്ത്യം
ഒട്ടകത്തിന്റെ ആക്രമണത്തിൽ 67കാരൻ മരിച്ചു. മദ്യലഹരിയിൽ ഒട്ടകത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണ രമേശ് കുല്മിയെ ഒട്ടകം ചവിട്ടുകയും കടിക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ബദ്വാനി ജില്ലയിലാണ് സംഭവം. പുതുക്കുപ്പ് ബീച്ചിലെത്തുന്നവര്‍ക്ക് ഇയാൾ ഒട്ടകസവാരി നടത്താറുണ്ട്. സംഭവം നടന്ന ദിവസം രമേശിന്റെ സഹായി അജിത് ഒരു ഒട്ടകവുമായി ബീച്ചിലേക്ക് പോയി. തുടർന്ന് രമേശിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിലെ വാച്ച്മാന് ആണ് അജിത്തിനെ സംഭവം വിളിച്ചറിയിച്ചത്. രമേശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേശ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഇത് സ്റ്റാച്യൂ ഓഫ് യൂണിയൻ! ടെക്സസിൽ 90 അടി ഉയരത്തിലൊരു ഹനുമാൻ പ്രതിമ
അമേരിക്കയിലെ ടെക്സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ തന്നെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. രാമനെയും സീതയേും ഒന്നിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിയൻ എന്നാണ് പ്രതിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ്. പ്രതിമ ശക്തിയുടെയും ഭക്തിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയ ആത്മീയ ആചാര്യന്‍ചിന്ന ജീയർ സ്വാമി പറയുന്നു. 25 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ 2020 ൽ ഡെലവെയറിൽ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ തെലങ്കാനയിലെ വാറങ്കലിൽ നിന്നായിരുന്നു എത്തിച്ചത്.
Read Moreബീഡി കത്തിച്ചതിന് പിന്നാലെ തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു; തീപിടിത്തത്തിൽ കത്തിയെരിഞ്ഞത് കടയും വാഹനങ്ങളും
പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നത് പോലെ, ബീഡിയോ സിഗററ്റോ കത്തിച്ച ശേഷം തീപ്പെട്ടി അലക്ഷ്യമായി വലിച്ചെറിയുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും. അത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയിൽ നിന്നുമുണ്ടായ തീപ്പൊരിയിൽ നിരവധി കടകളാണ് കത്തിയെരിഞ്ഞത്. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ കല്യാണദുർഗം ടൗണിലാണ് സംഭവം. സംഭവസ്ഥലത്തിന് അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് അഞ്ച് ലിറ്റർ പെട്രോൾ ഒരാൾ വാങ്ങിയിരുന്നു. എന്നാൽ പെട്രോൾ റോഡിലേക്ക് ചോർന്ന് ഒഴുകുന്നുണ്ടായിരുന്നു. കടകൾക്ക് മുമ്പിലാണ് പെട്രോൾ തളംകെട്ടി കിടന്നത്. ദൃശ്യങ്ങളിൽ ഇതിന്റെ സമീപം രണ്ടുപേർ നിന്ന് സംസാരിക്കുന്നുമുണ്ട്. തുടർന്ന് അവരിൽ ഒരാൾ ബീഡി കത്തിച്ച ശേഷം കത്തുന്ന തീപ്പെട്ടിക്കൊള്ളി താഴെയിട്ടു. ഉടൻ തന്നെ തീ ആളിപ്പടരുന്നതും വീഡിയോയിൽ കാണാം. ഉയർന്ന് പൊങ്ങിയ തീജ്വാലകൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കാൻ ശ്രമിക്കുന്നുമുണ്ട്. തീപിടിത്തത്തിൽ നിരവധി കടകൾക്കും…
Read More