സാഹസികതയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് കടലാഴവും കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊമേഴ്സല്‍ സ്കൂബ ഡൈവിംഗില്‍ ഇന്ത്യയില്‍നിന്നുള്ള ഏക വനിതയായ പാലക്കാട് പട്ടാമ്പി പരുദൂരിലെ മണികണ്ഠന്-ലീന ദമ്പതികളുടെ മകള്‍ കെ.വി. അതുല്യ. സ്കൂബാ ഡൈവിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ വനിതയും കൊമേഴ്സ്യല്‍ സ്കൂബ ഡൈവിംഗില്‍ ഐഎന്‍സിഎ സര്‍ട്ടിഫിക്കറ്റ് നേടുന്ന ഇന്ത്യയിലെ പ്രഥമ വനിതയുമെന്ന ബഹുമതിയും കൈക്കലാക്കിയതിന് പിന്നില്‍ ഇരുപത്തിയൊന്പതു വയസുകാരിയായ അതുല്യയുടെ നിശ്ചയദാര്‍ഡ്യം ഒന്നുമാത്രം. കൊമേഴ്സ്യല്‍ ഡൈവിംഗ് രംഗം അപകടസാധ്യതകള്‍ നിറഞ്ഞതായതിനാല്‍ പുരുഷാധിപത്യത്തിന്റേതാണ്. വിനോദത്തിനും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കുമായി നടത്തുന്ന സ്കൂബ ഡൈവിംഗില്‍ നിന്ന് വ്യത്യസ്തമായി സമുദ്രത്തിന്റെ അടിത്തട്ടിലെ സാങ്കേതിക ജോലികളാണ് കൊമേഴ്സ്യല്‍ സ്കൂബ ഡൈവര്‍മാരുടെ പ്രധാന ദൗത്യം. കടലിനടിയിലൂടെ കടന്നുപോകുന്ന ഓയില്‍-ഗ്യാസ് പൈപ്പ് ലൈനുകളുടെ പരിപാലനം, ഇന്റര്‍നെറ്റ് കേബിളുകളുടെ അറ്റകുറ്റപ്പണികള്‍, വെല്‍ഡിംഗ് ജോലികള്‍ തുടങ്ങി അതീവ അപകടകരമായ പ്രവര്‍ത്തനങ്ങളാണ് കൊമേഴ്സ്യല്‍ ഡൈവര്‍മാര്‍ നിര്‍വഹിക്കുന്നത്. സാഹസികത നിറഞ്ഞ ഈ മേഖലയിലേക്കാണ്…
Read MoreCategory: Today’S Special
മകനെ പരിചരിക്കുന്നതിനായി ജോലി രാജി വെക്കാൻ ആഗ്രഹിച്ച ഒരാൾക്ക് തണലായി മാറി, മകന്റെ ചികിത്സയ്ക്കായി പണം നല്കി, ഉദ്യോഗസ്ഥന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി
ഗുരുതരമായി രോഗം ബാധിച്ച തന്റെ മകനെ പരിചരിക്കുന്നതിനായി ജോലി രാജി വെക്കാൻ ആഗ്രഹിച്ച ഒരാൾക്ക് തന്റെ തൊഴിലുടമയിൽ നിന്ന് ലഭിച്ച തികച്ചും അപ്രതീക്ഷിതമായ ഒരു പ്രതികരണമാണ് ഇപ്പോൾ വൈറൽ. എക്സിൽ അങ്കിത് പാണ്ഡേ എന്ന ഉപയോക്താവ് പങ്കുവെച്ച കുറിപ്പിൽ, തന്റെ സ്ഥാപനത്തിലെ അക്കൗണ്ടന്റ് തന്നെ സമീപിച്ച് രാജിവെക്കുന്ന കാര്യം പറഞ്ഞതായി പറയുന്നു. അദ്ദേഹം 10 വർഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്ന ആളാണ്, അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതമായി. മകന് സുഖമില്ലെന്നും, മുഴുവൻ സമയവും അവന്റെ അരികിൽ ഉണ്ടായിരിക്കേണ്ടത് ആവശ്യമായതിനാലാണ് ജോലി ഉപേക്ഷിക്കേണ്ടി വരുന്നത്. അതിനാൽ താൻ രാജി സമർപ്പിക്കുന്നുവെന്നും അക്കൗണ്ടന്റ് പറഞ്ഞു. എന്റെ മകന്റെ അവസ്ഥ വളരെ ഗുരുതരമാണ്. അവൻ സുഖം പ്രാപിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാർ ചെറിയ പ്രതീക്ഷയേ നൽകുന്നുള്ളൂ. എനിക്ക് എന്റെ മുഴുവൻ സമയവും അവനോടൊപ്പം ചെലവഴിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ…
Read Moreഒന്നര മില്ല്യൺ ഫോളോവേഴ്സുള്ള സെലിബ്രിറ്റി നായ ചുതു ഇനിയില്ല, ഇറച്ചിക്കായി വിറ്റ് മോഷ്ടാക്കൾ, പിന്നീട് അതിന്റെ ഉടമ അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞതിങ്ങനെ…
ന്യൂഡൽഹി: 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു നായയെ നഷ്ടപ്പെട്ട വേദനയിലാണ് അതിന്റെ ഉടമയും ചൈനീസ് ട്രാവൽ വ്ലോഗറായ ഗുവോ. സോഷ്യൽ മീഡിയയിലെ താരമായ തന്റെ പ്രിയപ്പെട്ട ബോർഡർ കോളി ഇനത്തിൽപ്പെട്ട ചുതു (Chutou) എന്ന നായയെ മോഷ്ടിച്ച്, ഇറച്ചിക്കായി ഒരു റസ്റ്റോറന്റിന് വിറ്റുവെന്നും അവർ അതിനെ പാകം ചെയ്ത് കഴിക്കുകയും ചെയ്തതാണ് ഗുവോയുടെ ദുഖത്തിന് കാരണം. വ്ലോഗറായ ഗുവോ വർഷങ്ങളോളം ചുതുവിനൊപ്പം ചൈനയിലുടനീളം യാത്ര ചെയ്യുകയും അവരുടെ യാത്രാവിശേഷങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ചുതുവിന് വലിയൊരു ആരാധകവൃന്ദം ഉണ്ടായത്. ഒരു ചെറിയ നായ്ക്കുട്ടിയിൽ നിന്നും ഒരു സെലിബ്രിറ്റിയായി ചുതു വളർന്നു. 2018ൽ ചുതുവിന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നാണ് ഗുവോ അതിനെ വാങ്ങിയത്. അന്ന് 2,000 യുവാനിലധികം (ഏകദേശം 28,145 ഇന്ത്യൻ രൂപ) നൽകിയാണ് സ്വന്തമാക്കിയത്. ഗുവോ ജോർജിയയിൽ ഒറ്റയ്ക്ക്…
Read Moreരണ്ടര ലക്ഷം രൂപ പ്രതിമാസം നേടിയിട്ടെന്ത് കാര്യം, ഇത്രയും ദാരിദ്ര്യം ഞാൻ മുൻപെങ്ങും അനുഭവിച്ചിട്ടില്ല, വൈറലായി ഒരു ചെറുപ്പക്കാരന്റെ കുറിപ്പ്
വലിയ സാലറിയുണ്ടെങ്കിലും ജീവിതത്തിൽ അത്രയൊന്നും സന്തോഷമോ സംതൃപ്തിയോയില്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്ന, കോർപറേറ്റ് ചട്ടക്കൂടിനകത്ത് ഞെരുങ്ങിക്കഴിയുന്ന ചെറുപ്പക്കാരും ചില്ലറയല്ല. ജോലി ചെയ്ത് തുടങ്ങിയ സമയത്ത് ലഭിച്ചിരുന്ന നിസാരമായ സാലറിയിൽ താൻ അനുഭവിച്ചത്രയും സന്തോഷവും സമാധാനവും പിന്നീടുള്ള ജീവിതത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഒരു ചെറുപ്പക്കാരന്റെ കുറിപ്പ്. ചെറിയ സാലറിയുമായി ജീവിതം തള്ളിനീക്കുമ്പോൾ ചുറ്റിലും കുടുംബവും നാട്ടുകാരും കൂട്ടുകാരുമെല്ലാമുണ്ടായിരുന്നെന്നും എന്നാൽ, പിന്നീട് അതെല്ലാം പതിയ വിട്ടകന്നുപോയെന്നും ഇയാളുടെ എഴുത്തിലുണ്ട്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ, ‘സന്തോഷമില്ലെങ്കിൽ എത്ര പണമുണ്ടായിട്ടെന്ത് കാര്യ’മെന്ന പഴയ ചർച്ചാവിഷയം പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് വ്യത്യസ്ത കമന്റുകളുമായി പോസ്റ്റിന് ചുറ്റും വട്ടംകൂടിയിരിക്കുന്നത്. ‘രണ്ടര ലക്ഷം രൂപ പ്രതിമാസം നേടിയിട്ടെന്ത് കാര്യം. ഇത്രയും ദാരിദ്ര്യം ഞാൻ മുൻപെങ്ങും അനുഭവിച്ചിട്ടില്ല. ഇരുപതിനായിരം മാത്രം സാലറിയുണ്ടായിരുന്നപ്പോൾ ഇതിലും കൂടുതൽ സന്തോഷവാനായിരുന്നു ഞാൻ’. അയാൾ റെഡിറ്റിൽ കുറിച്ചു. ‘ഒരിക്കൽ ഞാൻ വല്ലാതെ ആഗ്രഹിച്ച പദവിയിൽ തന്നെയാണുള്ളത്.…
Read Moreനാല്പത് ലക്ഷംരൂപ വരുമാനവും ബിഎംഡബ്ല്യു കാറും സ്വന്തമായുള്ള യുവാവിന് ഉറങ്ങാൻ സാധിക്കുന്നില്ല, താൻ പാവപ്പെട്ടവനാണെന്ന തോന്നലിൽ ജീവിക്കുന്നു, രോഗാവസ്ഥയെകുറിച്ച് വിശദീകരണവുമായി ഡോക്ടർ
പ്രതിവർഷം 40 ലക്ഷം രൂപ ശമ്പളവും സ്വന്തമായി ബിഎംഡബ്ല്യു കാറും ഉണ്ടായിട്ടും താൻ ദരിദ്രനാണെന്ന് കരുതി ഉറക്കം നഷ്ടപ്പെട്ട ഗുഡ്ഗാവ് സ്വദേശിയായ 34കാരനായ യുവാവിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേടുന്നത്. എവർഹോപ്പ് ഓങ്കോളജിയുടെ സഹസ്ഥാപകനും ഡോക്ടറുമായ സണ്ണി ഗാർഗ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ മാനസികാവസ്ഥ പങ്കുവെച്ചതും ഇതിന് പിന്നിലെ മനഃശാസ്ത്രം വിശദീകരിച്ചതും. ഇന്ത്യയിലെ ഉയർന്ന വരുമാനക്കാരായ 1% ആളുകളിൽ ഒരാളായിട്ടും ഈ യുവാവ് നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു. പണ്ട് ആളുകൾ തങ്ങളെക്കാൾ താഴെയുള്ളവരുമായോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ സാധാരണക്കാരുമായോ ആണ് തങ്ങളെ താരതമ്യം ചെയ്തിരുന്നത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും ലിങ്ക്ഡ്ഇനും കാരണം 28 വയസ്സിൽ സ്റ്റാർട്ടപ്പ് വിറ്റ് 80 കോടി നേടുന്നവരുമായാണ് ആളുകൾ സ്വയം താരതമ്യം ചെയ്യുന്നത്. വരുമാനം കൂടുമ്പോഴും അതിനേക്കാൾ വേഗത്തിൽ പ്രതീക്ഷകളും ആഗ്രഹങ്ങളും…
Read Moreഎന്റെ ശരീരത്തിലുള്ള 11 കോടിയുടെ മുഴുവൻ സ്വർണവും രാജ്യത്തിനുവേണ്ടി ഞാൻ ദാനം ചെയ്യും; വൈറലായി ഗോൾഡ്മാൻ ഓഫ് ബിഹാറിന്റെ പുതിയ പ്രഖ്യാപനം
ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ പ്രേം സിംഗിനെ ആരും ഒന്നു നോക്കിനിന്നുപോകും. ‘ഗോൾഡ്മാൻ ഓഫ് ബിഹാർ’ എന്നറിയപ്പെടുന്ന പ്രേം സിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. പക്ഷേ, ഇത്തവണത്തെ ചർച്ചാ വിഷയം സ്വർണം വാങ്ങിക്കൂട്ടുന്നതല്ലെന്നതാണ് ശ്രദ്ധേയം. മറിച്ച് രാജ്യം ആവശ്യപ്പെട്ടാൽ തന്റെ ശരീരത്തിലുള്ള കോടികളുടെ സ്വർണം മുഴുവൻ ദാനം ചെയ്യാൻ തയാറാണെന്ന് പ്രഖ്യാപിച്ചതിലൂടെയാണ് വൈറലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുമാണ് പ്രേം സിംഗിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇനി പുതിയ സ്വർണം വാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭോജ്പൂർ ജില്ലയിലെ ബിഹിയ സ്വദേശിയായ പ്രേം സിംഗ് ദിവസവും ധരിക്കുന്നത് ചെറിയ അളവിലുള്ള സ്വർണമൊന്നും അല്ല. 6 കിലോ 300 ഗ്രാം സ്വർണമാണ് എപ്പോഴും അദ്ദേഹം ധരിച്ചുകൊണ്ട് നടക്കുന്നത്. ഇന്നത്തെ മാർക്കറ്റ് വില വെച്ച്…
Read Moreലോകത്തിലെ ഏറ്റവും വലിയ വേദന, ഇന്ത്യവിടുന്ന ബ്രിട്ടീഷുകാരന്റെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളെ കീഴടക്കുന്നു
ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഡേവ് ഫ്ലൂ ഇന്ത്യയോട് വിടപറഞ്ഞുകൊണ്ട് പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങുന്നത് “ലോകത്തിലെ ഏറ്റവും വലിയ വേദന” എന്നാണ് അദ്ദേഹം തന്റെ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഇന്ത്യ വിടുന്നു, ഏറ്റവും പ്രയാസമേറിയ വിടപറച്ചിലുകളിൽ ഒന്നാണ്, എന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫറായ ഡെവ് ഫ്ലൂ, തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറയുന്നതും ഞാൻ ഇവിടെനിന്ന് പോവുകയാണെന്ന് ഓർക്കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഓരോ തവണ ഇന്ത്യ വിടുമ്പോഴും എനിക്ക് ആ തോന്നൽ വെറുപ്പാണ്. മറ്റൊരു രാജ്യത്തെയും ഞാൻ ഇതുപോലെ സ്നേഹിച്ചിട്ടില്ല” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. തിരികെ യുകെയിലേക്ക് മടങ്ങുകയാണെങ്കിലും, ജീവിതം മുന്നോട്ട് പോകുമെന്നും താൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ‘ജയ് ഹിന്ദ്’ പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ്…
Read Moreപുതിയ ജോലിയിൽ പ്രവേശിച്ച യുവാവിന് പഴയ ജോലിയിലേക്ക് തിരികെപോകാൻ ആഗ്രഹം, ദുരനുഭവം പങ്കുവച്ച യുവാവിന്റെ പോസ്റ്റ് വൈറൽ
27 ലക്ഷം രൂപ പ്രതിവർഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുറഞ്ഞ ശമ്പളമുള്ള തന്റെ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആഗ്രഹിച്ച് യുവാവ്. തനിക്ക് ഇവിടെ സമാധാനം ലഭിക്കുന്നില്ലെന്നും തനിക്ക് പഴയ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നുള്ള ആഗ്രഹവും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐടി ജീവനക്കാരൻ പങ്കുവച്ചത്. ഡെവലപ്പർസ് ഇന്ത്യ, എന്ന റെഡിറ്റ് കമ്മ്യൂണിറ്റിയിലാണ് ഈ യുവാവ് തന്റെ ദുരനുഭവം പങ്കുവച്ചത്. യുവാവിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവച്ചിരിക്കുന്നത്. യുവാവ് മുൻപ് ഒരു പ്രമുഖ എംഎൻസിയിൽ ജെൻ എഐ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. മാസം 1.25 ലക്ഷം രൂപയായിരുന്നു ശമ്പളം. ദിവസവും 1 മുതൽ 2 മണിക്കൂർ വരെ മാത്രമായിരുന്നു ജോലി സമയം. കരിയറിലെ ദീർഘകാല വളർച്ചയും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള ആഗ്രഹവും മുൻനിർത്തിയാണ് 600 മില്യൺ ഡോളർ മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിലേക്ക് ഇയാൾ…
Read More5300 വർഷങ്ങൾ പഴക്കമുള്ള ഓറ്റ്സി മമ്മിക്കുള്ളിൽ ശാസ്ത്രജ്ഞർ ജീവന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്
കൈറോ: 5300 വർഷങ്ങൾക്കുമുൻപ് ഇറ്റാലിയൻ മലനിരകളിൽ വച്ച് കൊല്ലപ്പെട്ടയാളാണ് ‘ദി ഐസ്മാൻ’ എന്നറിയപ്പെടുന്ന ഓറ്റ്സി. ശരീരത്തിൽ അമ്പു പതിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ മമ്മി കൂടിയാണ് ഓറ്റ്സി. ഇപ്പോഴിതാ ഓറ്റ്സിയിൽ ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മമ്മിക്കുള്ളിൽ ഇപ്പോഴും സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് ഇറ്റലിയിലെ യൂറോഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് സർഹാ ന്റെ കീഴിലുള്ള ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. മമ്മിയുടെയുള്ളിൽ ഗട്ട് ബാക്ടീരിയകളും തണുപ്പുമായി പൊരുത്തപ്പെടുന്ന ഈസ്റ്റ് ഇനങ്ങളുമാണ് കണ്ടെത്തിയത്. മൈനസ് ആറ് ഡിഗ്രി സെൽഷ്യസിലാണ് ഓറ്റ്സിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. മമ്മിക്കുള്ളിലെ 5300 വർഷങ്ങൾക്കുമുൻപുള്ള സൂക്ഷ്മജീവികൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പരിവർത്തനം ചെയ്യപ്പെടുകയുമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മമ്മിയുടെ ചർമം, ആന്തരിക കോശങ്ങൾ, ഉരുകിയ വെള്ളം എന്നിവ വിശകലനം ചെയ്തുള്ള പഠനത്തിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രാതീത ആവാസവ്യവസ്ഥയാണ് കണ്ടെത്തിയത്. കൊഴുപ്പ് കൂടിയ കാട്ടുമാംസം, പുരാതന ധാന്യങ്ങൾ, വിഷാംശമുള്ള ചെടി…
Read Moreഹോണസ്റ്റി ഷോപ്പ്, ഞെട്ടൽ വിട്ടുമാറാതെ ഇന്ത്യൻ യുവാവ്, രാത്രിയിലും നോർവേയിലെ പൂക്കടയിൽ ആളില്ലാതെ കച്ചവടം; വീഡിയോ വൈറൽ
നോർവേയിലെ ഉയർന്ന പരസ്പര വിശ്വാസത്തെയും സാമൂഹിക വ്യവസ്ഥിതിയെയും കുറിച്ചുള്ള ഒരു ഇന്ത്യൻ യുവാവിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആദിത്യ എന്ന കൺഡന്റ് ക്രിയേറ്ററാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. രാത്രി 10 മണിക്ക് നോർവേയിലെ ഒരു പൂക്കടയ്ക്ക് മുന്നിൽ നിന്നാണ് അദ്ദേഹം ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കട അടച്ച് ജീവനക്കാർ വീട്ടിൽ പോയെങ്കിലും, വിലപിടിപ്പുള്ള അലങ്കാരച്ചെടികളും പൂച്ചട്ടികളും വിൽപനയ്ക്കായി റോഡരികിൽ തന്നെയാണ് വെച്ചിരിക്കുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒരു രീതിയാണിത്. കടകളിൽ ആളില്ലെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാം. ഓരോ ചെടിയുടെയും വിലയും ഒപ്പം ഡിജിറ്റൽ പേയ്മെന്റ് നടത്താനുള്ള ഫോൺ നമ്പറും കടയുടെ വാതിലിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. സാധനം വാങ്ങുന്നവർ തനിയെ പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്താൽ മതിയാകും. ആഗോള സന്തോഷ സൂചികയിലും വികസനത്തിലും നോർവേ പോലുള്ള രാജ്യങ്ങൾ എപ്പോഴും…
Read More