എറണാകുളം: കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ്. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 19. 72 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ അഞ്ച് റൂട്ടുകളിലാണ് മെട്രോ സർവീസുള്ളത്. ഒമ്പത് ബോട്ടുകളുമായി രണ്ട് റൂട്ടുകളിൽ ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം. കെ. സാനു എന്നിവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.
Read MoreCategory: Today’S Special
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു. പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ…
Read More‘മനോഹരമായ ഭൂപ്രകൃതി’; ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ; ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കൊച്ചി: 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു. 153 രാജ്യങ്ങളില്‍നിന്നു സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍നിന്ന് 13 ഫോട്ടോഗ്രാഫുകളാണ് തെരഞ്ഞെടുത്തത്. കൊച്ചി ആസ്ഥാനമായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷനും ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ യുഎന്‍ കണ്വന്ഷന് ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും സംയുക്തമായാണു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബ്രോമോ അഗ്നിപര്‍വതത്തിന്റെ പുലര്‍കാലദൃശ്യം പകര്‍ത്തിയാണ് മ്യാന്മറിലെ ഓങ് ചാന് തര്, കാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (10,000 ഡോളര്‍) നേടിയത്. രണ്ടാം സ്ഥാനം ഇറ്റലിയിലെ റോബര്‍ട്ടോ കൊറിനല്ഡെസിയാണ്. കോണ്‍വാള്‍ ഭൂപ്രകൃതിയുടെ വര്‍ണാഭമായ ചിത്രത്തിനാണ് ഇദ്ദേഹം 5,000 ഡോളറിന്റെ രണ്ടാം സ്ഥാനം നേടിയത്. മ്യാന്മറിലെ സ്വര്‍ണ നിറത്തിലുള്ള നെല്‍വയലില്‍ നടന്നുനീങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മ്യാന്മറില്നിന്നുള്ള മ്യത് സോ ഹെയ്ന് മൂന്നാം സ്ഥാനവും 3,000…
Read Moreകെഎസ്ആർടിസിയിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; അപകടങ്ങൾ 25 ശതമാനം കുറഞ്ഞു
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. ഈ മാസം 4 മുതലാണ് യൂണിറ്റുകളിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്. വനിതകൾ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു. വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആദ്യദിവസങ്ങളിൽ, ഒരു ദിവസം 22 പോസീറ്റീവ് (മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ )കേസുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. പരിശോധന ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട…
Read Moreഒടുവിൽ പിടിവീണു! വിമാനത്താവളത്തിൽ 10 അനാക്കോണ്ടകളുമായി യാത്രക്കാരൻ പിടിയിൽ
പത്ത് മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കിൽനിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ടകൾ. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.
Read Moreചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്. യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read Moreസ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..! കണ്ടുപിടിച്ച സഹാധ്യാപികയെ കടിച്ചു; കേസെടുത്ത് പോലീസ്
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച്ചുമുറിവേൽപ്പിക്കുകയും ചെയ്ത പ്രധാനാധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഉത്തരപ്രദേശിൽ ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ പ്രൈമറി സ്കൂളിലാണു സംഭവം. ഇവിടത്തെ പ്രധാനാധ്യാപികയായ സംഗീത സിംഗാണ് ഒരു ജീവനക്കാരിയെക്കൊണ്ടു സ്കൂൾ സമയത്തു ഫേഷ്യൽ ചെയ്യിച്ചത്. വിദ്യാർഥികൾക്കു ഭക്ഷണം പാചകംചെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു സൗന്ദര്യവർധകചികിത്സ. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ച വരുത്തുകയും സഹപ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്യുന്ന പ്രധാനാധ്യാപികയുടെ ചെയ്തികൾ മേലധികാരികളെ അറിയിക്കാനാണ് അധ്യാപികയായ ആനം ഖാൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഇതിൽ പ്രകോപിതയായ പ്രധാനാധ്യാപിക സഹപ്രവർത്തകയെ മർദിക്കുകയും കടിച്ചുമുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണു പോലീസ് കേസെടുത്തത്. In Unnao UP, Principal Sangita Singh of a primary school was enjoying facial during school timing in the…
Read Moreനിർത്താതെയുള്ള വിളി ഒടുവിൽ വള്ളിയായി; 2000 തവണ പോലീസിനെ വിളിച്ച 56കാരിക്ക് തടവ്
അത്യാവശ്യഘട്ടങ്ങളിലാണ് സാധാരണ പൊതുജനങ്ങൾ സഹായത്തിനായി പോലീസിനെ വിളിക്കാറുള്ളത്. എന്നാൽ ഇത് ദുരുപയോഗം ചെയ്ത യുകെയിൽ നിന്നുള്ള ഒരു സ്ത്രീ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2000 തവണയാണ് ഇവർ പോലീസിന്റെ എമർജൻസി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത നമ്പറിൽ നിന്നാണ് ഇവർ പോലീസിനെ നിരന്തരം വിളിച്ചിരുന്നത്. 2000 കോളുകളിൽ കഴിഞ്ഞ വർഷം മാത്രം വിളിച്ചത് 1,994 കോളുകൾ ആണ്. സംഭവത്തെ തുടർന്ന് ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണ് തടവിന് ശിക്ഷ ലഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തേക്ക് ഇവരുടെ കോളുകൾ കൊണ്ടുമാത്രം £4500 (4,63,043.98) ന്റെ നഷ്ടം പോലീസിനുണ്ടായി എന്നാണ് പറയുന്നത്. നിർത്താതെയുള്ള ഇവരുടെ ഫോൺവിളികൾ കാരണം സഹായം ആവശ്യമുള്ളവരെ പോലും സഹായിക്കാൻ പോലീസിന് സാധിച്ചില്ല. ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്റെ ഭക്ഷണം എവിടെ’ എന്നാണ്.…
Read Moreകല്യാണത്തിന് എല്ലാവരും വരണം, കെ.സിക്ക് വോട്ടും ചെയ്യണം; കെ.സി. വേണുഗോപാലിന് വോട്ടഭ്യര്‍ഥിച്ച് വിവാഹക്ഷണക്കത്ത്; ആലപ്പുഴയിലെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണര്‍ത്തി. ആലപ്പുഴ മുല്ലയ്ക്കല് വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്റെ മകന് വസീമിന്റെ വിവാഹ ക്ഷണക്കത്തിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ടീയപാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുള്‍ വഹീദും. മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു.
Read Moreചില്ലറക്കാരിയല്ല…മിടുക്കിയാണ്! കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ റിദ്ദി എന്ന പെൺകടുവ കൂറ്റൻ മുതലയെ വേട്ടയാടി തന്റെ കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കിയതിന്റെ വീഡിയോ അടുത്തിടെ വലിയ തരംഗമായി. ഒരു തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നതു വീഡിയോയിൽ കാണാം. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണു രൺഥംഭോർ നാഷണൽ പാർക്കിലെ റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള മുതലയെ ആ പെൺകടുവ വേട്ടയാടിപ്പിടിച്ചിരുന്നു. 392 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രൺഥംഭോർ ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഇവിടം റോയൽ ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, മുതലകൾ, സ്ലോത്ത് കരടികൾ, മറ്റു വന്യജീവികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ്. 256ലേറെ ഇനത്തിൽപ്പെട്ട പക്ഷികളും പാർക്കിലുണ്ട്. 1980ലാണ് പാർക്ക് രൂപവത്കരിക്കപ്പെട്ടത്. ഒരുകാലത്ത് രാജസ്ഥാനിലെ…
Read More