ച​ട​ങ്ങി​നി​ടെ വ​ധു​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നൊ​രു​ങ്ങി അ​മ്മ​യും ബ​ന്ധു​ക്ക​ളും: ത​ട​യാ​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ മു​ള​കു​പൊ​ടി വി​ത​റി; കീഴ്‌പ്പെടുത്തി വ​ര​ന്‍റെ കൂ​ട്ട​ർ

വ​ധു​വി​നെ വി​വാ​ഹ​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച് വ​ധു​വി​ന്‍റെ കു​ടും​ബം. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം. വ​ധു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞ​വ​രെ സം​ഘം മു​ള​കു​പൊ​ടി എ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് നേ​രി​ട്ട​ത്. ഒ​ടു​വി​ൽ വ​ര​ന്‍റെ കൂ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വ​ധു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ധു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​റ്റ​റി​ന​റി സ​യ​ൻ​സ​സ് ഡി​പ്ലോ​മ കോ​ഴ്സ് ചെ​യ്യു​മ്പോ​ഴാ​ണ് സ്നേ​ഹ​യും വെ​ങ്കി​ട്ട​ന​ന്തു​വും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​രു​വ​രും ഏ​പ്രി​ൽ 13ന് ​വി​ജ​യ​വാ​ഡ​യി​ലു​ള്ള ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച് വി​വാ​ഹി​ത​രാ​യി. തു​ട​ർ​ന്ന് വെ​ങ്ക​ട്ട​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. ഇ​വ​രു​ടെ വി​വാ​ഹം ക‍​ഴി​ഞ്ഞെ​ന്ന വി​വ​രം അ​റി​ഞ്ഞ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി ച​ട​ങ്ങ് ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​യു​ടെ വീ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ച്ചു.​വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ധു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ച്ച​ത്. ഇ​തി​നി​ടെ വ​ധു​വി​നെ​യു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​വ​രെ വ​ര​ന്‍റെ കൂ​ട്ട​ർ കീഴ്‌പ്പെടുത്തി  ​പോലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ…

Read More

ക​ണ്ണേ ക​ൺ​മ​ണി​യേ… ഇ​ത് മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ; ഒ​റ്റ പ്ര​സ​വ​ത്തി​ൽ ആ​റ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ൻ​മം ന​ൽ​കി 27കാ​രി

ഒ​റ്റ പ്ര​സ​വ​ത്തി​ൽ ആ​റ് ക​ൺ​മ​ണി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ 27 കാ​രി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്താ​നി​ലാ​ണ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​റ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഇവർ ജ​ന്മം ന​ൽ​കി​യ​ത്. നാ​ല് ആ​ൺ​കു​ഞ്ഞു​ങ്ങ​ളും ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​മാ​ണ് മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​റ​ന്നു വീ​ണ​ത്. റാ​വി​ൽ​പി​ണ്ഡി സ്വ​ദേ​ശി​ക​ളാ​യ സീ​ന​ത്ത്- വ​ഹീ​ദ് എ​ന്നീ ദ​മ്പ​തി​ക​ൾ​ക്കാ​ണ് ആ​റ് കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന​ത്. നി​ല​വി​ൽ കു​ഞ്ഞു​ങ്ങ​ളെ ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​സ​വ സ​മ​യ​ത്ത് സീ​ന​ത്തി​ന് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും അ​തെ​ല്ലാം ത​ര​ണം ചെ​യ്താ​ണ് സീ​ന​ത്ത് മ​ക്ക​ൾ​ക്ക് ജ​ന്മം കൊ​ടു​ത്ത​ത്. അ​മ്മ​യും കു‍​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സീ​ന​ത്തി​ന്‍റെ ആ​ദ്യ പ്ര​സ​വ​മാ​യി​രു​ന്നു ഇ​ത്. 4.5 ദ​ശ​ല​ക്ഷം ഗ​ർ​ഭ​ധാ​ര​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

Read More

‘എ​നി​ക്ക് നാ​ണ​മൊ​ന്നു​മി​ല്ല’: മെ​ട്രോ​യി​ൽ ഇ​രി​ക്കാ​ൻ സീ​റ്റി​ല്ല; ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​ന്‍റെ മ​ടി​യി​ൽ ഇ​രു​ന്ന് യു​വ​തി

അ​ടു​ത്ത​കാ​ലങ്ങളിലായി​ ​സോഷ്യ​ൽ മീ​ഡി​യ​യി​ൽ ഡ​ൽ​ഹി, ബം​ഗ​ളൂ​രു മെ​ട്രോ​യി​ലെ സം​ഭ​വ​ങ്ങ​ൾ വൈ​റ​ലാ​കാ​റു​ണ്ട്. മെ​ട്രോ​യി​ൽ സീ​റ്റ് ത​ർ​ക്ക​വും, ബി​ക്കി​നി​യി​ട്ട് യു​വ​തി ക​യ​റി​യ​തും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ സംഭവങ്ങളാണ്. എ​ന്നാ​ൽ സീ​റ്റ് കി​ട്ടാ​തെ വ​ന്ന​തോ​ടെ ഒ​രു യു​വാ​വി​ന്‍റെ മ​ടി​യി​ൽ യു​വ​തി ക​യ​റി​യി​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ പ്ര​ച​രി​ക്കു​ന്ന​ത്. യു​വ​തി സീ​റ്റി​ന് വേ​ണ്ടി ത​ർ​ക്കി​ക്കു​ന്ന​തും യു​വാ​വി​നോ​ട് എ​ഴു​നേ​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ യു​വാ​വ് എ​ഴു​നേ​റ്റ് മാ​റാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​പ്പോ​ൾ ‘എ​നി​ക്ക് നാ​ണ​മൊ​ന്നു​മി​ല്ല’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ഇ​വ​ർ അ​യാ​ളു​ടെ മ​ടി​യി​ൽ ക​യ​റി ഇ​രു​ന്നു. പി​ന്നാ​ലെ തൊ​ട്ട​ടു​ത്തി​രു​ന്ന ഒ​രാ​ൾ എ​ഴു​നേ​റ്റ് മാ​റു​ന്നു​മു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് യു​വ​തി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​സം​ഭ​വം എ​ന്നാ​ണ് ന​ട​ന്ന​ത് എന്നതിൽ വ്യ​ക്ത​ത​യി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സും മെ​ട്രോ​യും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ളു​ക​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.  #delhimetro दिल्ली मेट्रो में महिला को सीट न…

Read More

താ​പ​നി​ല വാ​യി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യി ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക; വീ​ഡി​യോ വൈ​റ​ൽ

ചൂ​ട്ടു​പൊ​ള്ളു​ന്ന ചൂ​ടാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തെ താ​പ​നി​ല​യു​ടെ നി​ര​ക്ക് വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന​തി​നി​ടെ അ​വ​താ​ര​ക ക​ഠി​ന​മാ​യ ചൂ​ട് കാ​ര​ണം ര​ക്ത​സ​മ്മ​ർ​ദം താ​ഴ്ന്ന് ബോ​ധ​ര​ഹി​ത​യാ​യി വീ​ഴുന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ദൂ​ര​ദ​ര്‍​ശ​ന്‍ കൊ​ല്‍​ക്ക​ത്ത സെ​ക്ഷ​ന്‍ അ​വ​താ​ര​ക ലോ​പാ​മു​ദ്ര സി​ന്‍​ഹ​യാ​ണ് താ​പ​നി​ല അ​പ്ഡേ​റ്റു​ക​ള്‍ വാ​യി​ക്കു​ന്ന​തി​നി​ടെ​ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ​ത്. ‘ടെ​ലി പ്രോം​പ്റ്റ​ര്‍ മാ​ഞ്ഞു, ഞാ​ന്‍ ബ്ലാ​ക്ക് ഔ​ട്ടാ​യി, ബോ​ധ​ര​ഹി​ത​യാ​യി വീ​ണു’​എ​ന്നാ​ണ് ഇ​വ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​ന്‍റെ 21 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ പ്ര​ക്ഷേ​പ​ണ​ത്തി​നി​ടെ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല, എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന ദി​വ​സം വാ​ർ​ത്ത വാ​യി​ച്ച് തു​ട​ങ്ങി പ​തി​ന​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ തൊ​ണ്ട ഉ​ണ​ങ്ങു​ന്ന പോ​ലെ തോ​ന്നി, തു​ട​ർ​ന്ന് വി​ഷ്വ​ൽ​സും സ്റ്റോ​റി​യും ഓ​ൺ എ​യ​ർ പോ​വു​ന്ന​തി​നി​ടെ ഫ്ലോ​ർ മാ​നേ​ജ​രോ​ട് വെ​ള്ളം ത​രാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഹോ​ൾ​ഡ് ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം കു​ടി​ക്കാ​നു​ള്ള സ​മ​യം കി​ട്ടി​യി​ല്ലെ​ന്നും…

Read More

100 വ​ർ​ഷ​ത്തെ പ​ഴ​ക്കം: കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ഗു​ഡ്സ് വാ​ഗ​ൺ; ദു​രൂ​ഹ​ത​യെ​ന്ന് ഗ​വേ​ഷ​ക​ർ

ബെ​ൽ​ജി​യ​ത്തി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗു​ഡ്സ് ട്രെ​യി​ൻ വാ​ഗ​ൺ ക​ണ്ടെ​ത്തി.ആ​ന്‍റ് വെ​ർ​പ് ന​ഗ​ര​ത്തി​ൽ പു​രാ​ത​ന കോ​ട്ട​യു​ടെ ഖ​ന​ന​ത്തി​നി​ടെ​യാ​ണു വാ​ഗ​ണി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ‌ല​ണ്ട​ൻ നോ​ർ​ത്ത് ഈ​സ്റ്റ് റെ​യി​ൽ​വേ​യു​ടെ ആ​ദ്യ​കാ​ല മോ​ഡ​ലു​ക​ളി​ൽ ഒ​ന്നാ​ണു ത​ടി​കൊ​ണ്ടു​ള്ള ഈ ​വാ​ഗ​ൺ. 1930ലാ​ണ് ഇ​ത് ഉ​പ​യോ​ഗി​ച്ച​ത്. ക​ടും​ചു​വ​പ്പു പെ​യി​ന്‍റാ​ണ് വാ​ഗ​ണി​ൽ പൂ​ശി​യി​രു​ന്ന​ത്. മ​ഞ്ഞ പെ​യി​ന്‍റി​ലു​ള്ള അ​ക്ഷ​ര​ങ്ങ​ളും കാ​ണാം. എ​ഴു​ത്തു​ക​ൾ വ്യ​ക്ത​മാ​യി വാ​യി​ക്കാം. പെ​യി​ന്‍റി​നും കാ​ര്യ​മാ​യ മ​ങ്ങ​ൽ സം​ഭ​വി​ച്ചി​ട്ടി​ല്ല. പ്രാ​ദേ​ശി​ക ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യി​രു​ന്നു ഈ ​വാ​ഗ​ൺ. യു​കെ​യി​ൽ അ​ക്കാ​ല​ത്ത് ച​ര​ക്കു​നീ​ക്ക​ത്തി​നു ധാ​രാ​ള​മാ​യി ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ല​ണ്ട​ൻ നോ​ർ​ത്ത് ഈ​സ്റ്റ് റെ​യി​ൽ​വേ​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്ന് 500 മൈ​ൽ അ​ക​ലെ കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ വാ​ഗ​ൺ ക​ണ്ടെ​ത്തി​യ​തു ദു​രൂ​ഹ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

Read More

പു​തി​യ സാ​ധ​ന​ങ്ങ​ൾ ചു​ളു​വി​ല​യി​ൽ! പ​ണി​കി​ട്ടു​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ഏ​റ്റ​വും പു​തി​യ സാ​ധ​ന​ങ്ങ​ള്‍ ചു​ളു​വി​ല​യ്ക്കു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മെ​ന്ന് കേ​ര​ള പോ​ലീ​സ്. പു​തി​യ​മോ​ഡ​ൽ കാ​റു​ക​ൾ, അ​തും ഇ​തു​വ​രെ ഉ​പ​യോ​ഗി​ക്കാ​ത്ത​ത്. പ​ക്ഷേ ചെ​റി​യ ചി​ല പോ​റ​ലു​ക​ളു​ണ്ട്. അ​തു​കൊ​ണ്ടു വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്കു കി​ട്ടും. കാ​റു​ക​ൾ മാ​ത്ര​മ​ല്ല, പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ടി​വി​ക​ൾ, വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ, സോ​ഫ​ക​ൾ അ​ങ്ങ​നെ ഏ​താ​ണ്ടെ​ല്ലാ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഇ​ങ്ങ​നെ ചു​ളു​വി​ല​യ്ക്കു സ്വ​ന്ത​മാ​ക്കാം. ചെ​റി​യ ചി​ല പോ​റ​ലു​ക​ളൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്നേ​യു​ള്ളൂ. ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു ത​ട​സ​വു​മി​ല്ല. ഇ​ത്ത​ര​മൊ​രു പ​ര​സ്യം കാ​ണാ​ത്ത​വ​രും ചാ​ടി വീ​ഴാ​ത്ത​വ​രു​മാ​യി ആ​രും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ഇ​തും ക​ണ്ടു​നേ​രേ ചാ​ടി വീ​ഴു​ന്ന​തി​നു മു​മ്പു സാ​മാ​ന്യ ബു​ദ്ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് പോ​ലീ​സ്. ത​ട്ടി​പ്പു​കാ​ർ വി​രി​ക്കു​ന്ന വ​ല​യാ​ണി​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ പോ​യി ഫോ​ൺ ന​മ്പ​റോ ഇ-​മെ​യി​ൽ വി​ലാ​സ​മോ ഒ​ക്കെ കൊ​ടു​ക്കു​ന്ന​വ​ർ​ക്കു തൊ​ട്ടു​പി​ന്നാ​ലെ ത​ട്ടി​പ്പു​കാ​രു​ടെ വി​ളി വ​രും. അ​ല്ലെ​ങ്കി​ൽ ഇ-​മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ടും.…

Read More

വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും മു​മ്പ് വ​ള​ർ​ത്തു​നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വ​ധു; വീ​ഡി​യോ വൈ​റ​ൽ

സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ കൂ​ടാ​തെ കൊ​ച്ചു കൊ​ച്ചു വി​ഷ​മ​ങ്ങ​ളും കൂ​ടി ചേ​ർ​ന്ന് ദി​വ​സ​മാ​ണ് വി​വാ​ഹ ദി​വ​സം. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളും പ്രത്യേക നി​മി​ഷ​ങ്ങ​ളു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ പോ​സ്റ്റ് ചെ​യ്യാ​റു​മു​ണ്ട്. വി​വാ​ഹ ദി​വ​സം പ്രി​യ​പ്പെ​ട്ട​വ​രെ വി​ട്ടു​പി​രി​ഞ്ഞ് വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ൽ സ​ങ്ക​ട​പ്പെ​ട്ടു ക​ര​യു​ന്ന യു​വ​തി​ക​ളു​ടെ വീ​ഡി​യോ​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. സ​മാ​ന​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രചരിക്കുന്നത്. എ​ന്നാ​ൽ ഇ​വി​ടെ വ​ധു ത​ന്‍റെ വ​ള​ർ​ത്ത് നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് ക​ര​യു​ന്ന​ത്. കാ​റി​ലി​രി​ക്കു​ന്ന വ​ധു ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ച് പൊട്ടിക്ക​ര​യു​ക​യാ​ണ്. ഈ ​രം​ഗം ക​ണ്ട് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും സ്തം​ഭി​ച്ചു​പോ​യി. ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ ക​ണ്ട​വ​രും വി​കാ​ര​ഭ​രി​ത​രാ​യാ​ണ് ക​മ​ന്‍റുകളുമായെത്തിയത്. പെ​ൺ​കു​ട്ടി​യു​ടെ ദുഃ​ഖം മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ന്നും ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ നാ​യ​ക്കു​ട്ടി​യെ കൂ​ടി കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.    

Read More

കു​ടും​ബ​ത്തോ​ടെ പ​റ്റി​ച്ച​ല്ലോ! 34000 രൂ​പ​യ്ക്ക് ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് എ​ട്ടം​ഗ കു​ടും​ബം; ഒ​ടു​വി​ൽ ബി​ല്ല​ട​യ്ക്ക​തെ സ്ഥ​ലം​വി​ട്ടു

ഹോ​ട്ട​ലി​ൽ നി​ന്ന് സു​ഭി​ക്ഷ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ മു​ങ്ങി എ​ട്ടം​ഗ കു​ടും​ബം. 34,000 രൂ​പ​യ്ക്കാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഭ​ക്ഷ​ണം ക​ഴി​ച്ച് സ്ഥ​ലം​വി​ട്ട​ത്. യു​കെ​യി​ലെ ബെ​ല്ലാ സ​യോ സ്വാ​ൻ​സീ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ ​ര​ണ്ട് ത​വ​ണ ബി​ൽ അ​ട​യ്ക്കാ​നാ​യി കാ​ർ​ഡ് സ്വൈ​പ് ചെ​യ്തെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​ടും​ബ​ത്തി​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള പ​രാ​തി​യാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ച​ത്. മ​റ്റൊ​രു കാ​ർ​ഡു​മാ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് മ​ക​നെ ഹോ​ട്ട​ലി​ൽ ഇ​രു​ത്തി​യ​ശേ​ഷം അ​വ​ർ ഹോ​ട്ട​ലി​ൽ നി​ന്ന് മു​ങ്ങി. അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷം മ​ക​ന് ഒ​രു കോ​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. അ​തേ​സ​മ​യം റി​സ​ർ​വേ​ഷ​ൻ സ​മ​യ​ത്ത് ഹോ​ട്ട​ലി​ൽ കു​ടും​ബം ന​ൽ​കി​യ ഫോ​ൺ ന​മ്പ​റും വ്യാ​ജ​മാ​യി​രു​ന്നെ​ന്ന് ഹോ​ട്ട​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ കു​ടും​ബ​ത്തി​നെ​തി​രേ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ…

Read More

പ്രാ​യ​ത്തി​ലൊ​ക്കെ എ​ന്ത് ഇ​രി​ക്കു​ന്നു മോ​നേ! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ലീ​ലാ​മ്മ​യു​ടെ അ​ടി​പൊ​ടി നൃ​ത്തം

ഒ​രു മ​ധു​ര​ക്കി​നാ​വി​ൻ ല​ഹ​രി​യി​ലെ​ന്ന പാ​ട്ട് കേ​ട്ടാ​ൽ താ​ളം പി​ടി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ൽ വി​വാ​ഹ വീ​ട്ടി​ലെ ആ​ഘോ​ഷ​ത്തി​ൽ ഈ ​പാ​ട്ടി​ന് ചു​വ​ടു വ​യ്ക്കു​ന്ന മു​ത്ത​ശി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. പ്രാ​യം വെ​റും സം​ഖ്യ മാ​ത്ര​മാ​ണെ​ന്നാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​വ​ർ ഒ​ന്ന​ട​ങ്കം ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന മു​ത്ത​ശി​യു​ടെ അ​സാ​ധ്യ എ​ന​ർ​ജി​യും എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹം കൂ​ടാ​നാ​യി പ​ട്ടാ​മ്പി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ ലീ​ലാ​മ്മ ജോ​ൺ കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത് ശ്ര​ദ്ധ നേ​ടി​യ​ത്. ലീ​ലാ​മ്മ​യു​ടെ നൃ​ത്തം ക​ണ്ട ബ​ന്ധു​ക്ക​ൾ എ​ല്ലാ​വ​രും അ​വ​രെ അ​ഭി​ന്ദി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ക​ൻ സ​ന്തോ​ഷ് ആ​ണ് ലീ​ലാ​മ്മ​യു​ടെ നൃ​ത്തം പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ഉ​ട​ൻ ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വി​ച്ച​തെ​ല്ലാം അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നു​ന്നു​വെ​ന്നാ​ണ് ലീ​ലാ​മ്മ പ​റ​ഞ്ഞ​ത്.

Read More

വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒ​രുപെ​ട്ടി പ​ട​ക്കം ത​ല​യി​ല്‍ ചു​മ​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്; വീഡിയോ കാണാം

ആ​ഘോ​ഷ​ങ്ങ​ൾ ഏ​തു​മാ​ക​ട്ടെ ഇ​ന്ന് പ​ട​ക്കം പൊ​ട്ടി​ക്കു​ക എ​ന്ന​ത് പ​ര​ക്കെ​യു​ള്ള ട്രെ​ൻ​ഡ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല വ​ർ​ണ​ങ്ങ​ളാ​ലും ആ​കൃ​തി​യാ​ലും ഇ​ന്ന് പ​ട​ക്കം ആ​ക​ര്‍​ഷ​ക​മാ​കു​ന്നു. അ​ധി​ക​മാ​യാ​ൽ അ​മൃ​തും വി​ഷ​മെ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ ഏ​ത് കാ​ര്യ​വും അ​തി​രു​ക​ട​ന്നാ​ല്‍ ദോ​ഷ​മാ​യി മാ​റും. പ്ര​ത്യേ​കി​ച്ച് പ​ട​ക്ക​ങ്ങ​ള്‍ പോ​ലു​ള്ള​വ. അ​തീ​വ സു​ര​ക്ഷ​യോ​ടെ വേ​ണം പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​വാ​ൻ. ഇ​പ്പോ​ഴി​താ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ല്‍ ഒ​രാ​ള്‍ കൊ​ളു​ത്തി​യ പ​ട​ക്കം​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. വീ​ഡി​യോ​യി​ല്‍ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. വ​ധൂ വ​ര​ന്മാ​രെ ആ​ശി​ർ​വ​ദി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ള്‍ നൃ​ത്തം​ചെ​യ്തു തി​മി​ര്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ മ​ദ്യ​പി​ച്ചി​ട്ടു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ എ​ത്തു​ന്നു. അ​യാ​ള്‍ നി​ല​ത്തി​രു​ന്ന ഒ​രു​പെ​ട്ടി പ​ട​ക്കം ഉ​യ​ര്‍​ത്തി ത​ല​യി​ല്‍ വ​യ്ക്കു​ന്നു. ത​ല​യ്ക്ക് മു​ക​ളി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ള്‍ വെ​ളി​വ് ല​വ​ലേ​ശ​മി​ല്ലാ​ത്ത ഇ​യാ​ള്‍ ഡാ​ൻ​സ് ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ചി​ല​രും ന​ര്‍​ത്ത​ക​രാ​യി എ​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. അ​ല്‍​പം ക​ഴി​ഞ്ഞ് പ​ട​ക്ക​ത്തി​ല്‍ നി​ന്നു​ണ്ടാ​യ തീ​പ്പൊ​രി ഇ​യാ​ളു​ടെ…

Read More