ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമിച്ച് അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിയായ സെബിൻ സജി ഗിന്നസ് വേൾഡ് റിക്കാര്‍ഡിലേക്ക്. ഇന്നലെ രാവിലെ അമൽജ്യോതി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ 30 മിനിട്ടുകൊണ്ടാണ് 25.2 ഗ്രാം മാത്രം ഭാരവും 33.6 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയും 38.7 മില്ലിമീറ്റർ ഘനവുമുള്ള വാഷിംഗ് മെഷീൻ നിർമിച്ചത്. നിലവിലെ ആന്ധ്ര സ്വദേശിയുടെ 37 x 41 x 43 മില്ലി മീറ്റർ അളവാണ് സെബിൻ മറികടന്നത്. ഗിന്നസ് അധികൃതർ പറഞ്ഞിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചാണ് ഈ ഉദ്യമം നിർവഹിച്ചത്. വിദഗ്ധ സമിതി അംഗങ്ങളായ കാഞ്ഞിരപ്പള്ളി സിഐ എം.എസ്. ഫൈസൽ, ഡോ. ഗീവർഗീസ് ടൈറ്റസ്, ഡോ. റാണി ചാക്കോ, ഡോ.കെ.ജി. സതീഷ്കുമാർ എന്നിവരുടെ സാക്ഷ്യപത്രത്തോടെ എല്ലാ രേഖകളും ഗിന്നസ് അധികാരികൾക്ക് ഉടൻ…
Read MoreCategory: Today’S Special
മഷി പുരളാൻ ഇനി ആറ് നാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം കൈവിരലിൽ പതിക്കാൻ സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കേ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്.
Read Moreഎന്തൊരു ശല്യമാണ് ഇത്! മുപ്ലിവണ്ട് ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ
മുപ്ലി വണ്ടിന്റെ ശല്യം വർധിച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കഴിയാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പള്ളിക്കത്തോട്, കൂരോപ്പട, മീനടം എന്നിവിടങ്ങളിൽ മുപ്ലി വണ്ടിന്റെ ശല്യം അതിരൂക്ഷമാണ്. സമീപങ്ങളിലെ റബർത്തോട്ടങ്ങളിൽ നിന്നാണു വണ്ടുകളുടെ ആക്രമണം ഉണ്ടാകുന്നത്. വീടുകളുടെ വെന്റിലേഷനുൾപ്പെടെ അടച്ചിട്ടും ഫലമില്ലാതെ വന്നതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സന്ധ്യാസമയത്ത് ബൾബുകൾ പ്രകാശിപ്പിക്കുന്നതോടെ ചുറ്റും ആയിരക്കണക്കിനു വണ്ടുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. രാവിലെ ആകുമ്പോഴേക്കും ചുവരുകൾക്കിടയിലും മച്ചിലും ഇവ കയറിപ്പറ്റും. തോട്ടങ്ങൾക്കു സമീപമുള്ള വീടുകളിലാണു മുപ്ലി ശല്യം കൂടുതലായി കാണപ്പെടുന്നത്. ഈ വണ്ട് ശരീരത്തിൽ കയറിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും പൊള്ളലേൽക്കുന്നതും സാധാരണമാണ്. ആഹാര പദാർഥങ്ങളിൽ വീഴുമെന്നതിനാൽ പല വീടുകളിലും അത്താഴം മുടങ്ങുന്ന സ്ഥിതിയുമുണ്ട്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർക്കും ഇവ ഭീഷണിയാണ്. ഇവ കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലും കയറുന്ന സംഭവങ്ങളും ഉണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി മുപ്ലി വണ്ട് ശല്യം…
Read Moreലൈക്കിന് വേണ്ടി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ലംബോർഗിനിയുടെ വിൻഡ്ഷീൽഡ് തകർത്ത് യുവതിയുടെ നൃത്തം; വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമത്തിൽ, ഇൻഫ്ലുവൻസേഴ്സ് അപകടകരമായ വീഡിയോകൾ ചിത്രീകരിച്ച് പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീ ലംബോർഗിനിയുടെ വിൻഡ്ഷീൽഡ് തകർത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. റെഡ്ഡിറ്റിൽ പങ്കിട്ട വീഡിയോയിൽ, ഇൻഫ്ലുവൻസർ പിങ്ക് നിറത്തിലുള്ള ട്യൂബ് ടോപ്പും വെള്ള സ്കേർട്ടും ധരിച്ച്, നീല ലംബോർഗിനിയുടെ മുകളിലൂടെ അതിന്റെ വിൻഡ്ഷീൽഡ് തകർത്ത് മുകളിലേക്ക് ഓടി കയറുന്നത് കാണാം. യുവതി കാറിന് മേൽ ചുവടുവച്ച് കയറുമ്പോൾ ഗ്ലാസിൽ ഒരു വലിയ വിള്ളൽ അവശേഷിപ്പിച്ചുകൊണ്ട് വിൻഡ്ഷീൽഡ് തകർന്നു. എങ്കിലും നൃത്തം ഇൻഫ്ലുവൻസർ പൂർത്തിയാക്കി. ‘കാഴ്ചകളും ലൈക്കുകളും ലഭിക്കാൻ വേണ്ടി മാത്രം ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നത്?’ എന്ന അടിക്കുറിപ്പോടെയാണ് റെഡ്ഡിറ്റിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളെ ചൊടിപ്പിച്ചു. ഇത്തരത്തിൽ ഒരു വിലകൂടിയ കാർ കേടായത് കാണുമ്പോൾ വേദനിക്കുന്നു എന്നാണ് ആളുകൾ കമന്റിട്ടത്.…
Read Moreതർക്കത്തിനൊടുവിൽ അധ്യാപകിയെ തല്ലി വിദ്യാർഥി; വീഡിയോ വൈറലാകുന്നു!
അധ്യാപകനെ തല്ലുന്ന വിദ്യാർഥിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. @CollinRugg എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അധ്യാപികയുമായുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർഥി അധ്യാപകിയെ തല്ലുന്നത് കാണാം. യുഎസിലെ നോർത്ത് കരോലിന ഹൈസ്കൂളിലാണ് ഈ സംഭവം നടന്നതെന്ന് പോസ്റ്റിലെ അടിക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. അധ്യാപകനെ ആക്രമിച്ച വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇതിനകം 17.1 ദശലക്ഷത്തിലധികം ഉപയോക്താക്കൾ കണ്ടു. ഇതിനോടകം വീഡിയോയ്ക്ക് 68,000 ലൈക്കുകളും 16,000 റീപോസ്റ്റുകളും ലഭിച്ചു. ചില ഉപയോക്താക്കൾ വിദ്യാർഥിയുടെ പക്ഷത്ത് നിൽക്കുന്നതും മറ്റു ചിലർ ടീച്ചറോട് സഹതപിക്കുന്നതും വീഡിയോയുടെ കമന്റ് വിഭാഗത്തിൽ കാണാം. ടീച്ചറുടെ പക്ഷം ചേർന്ന് ഒരു ഉപയോക്താവ് എഴുതി, “ഈ വിദ്യാർഥിയെ പ്രായപൂർത്തിയായവനെപ്പോലെ വിചാരണ ചെയ്ത് ജയിലിലടക്കണം. മതി ഈ വിഡ്ഢിത്തം.” സമാനമായ ചിന്തകൾ പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതി. “ഈ കുട്ടിയെ ഇനി ഒരിക്കലും പൊതുവിദ്യാലയത്തിൽ…
Read Moreവോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്
വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? അതോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭാ വോട്ടെടുപ്പിനുള്ള നാളുകൾ അടുക്കുമ്പോൾ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്പുമായെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്തുകയും അവർക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് തെരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യുക,…
Read Moreഇന്ന് ലോക കരള്‍ ദിനം; കരളിന്റെ കരളായി കാക്കണം
കരള്‍ രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളിൽ വരെ വിവിധ തരം കരള്‍രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്. മദ്യപിക്കാത്ത ആള്‍ക്കാരില്‍ ഉണ്ടാകുന്ന കരള്‍രോഗമായ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് കൂടി വരുന്നതിനാല്‍ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളില്‍ എന്‍എഎഫ്എല്‍ഡി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്എഎഫ്എല് രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്കാന്‍ മെഷീന് വാങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19ന് ലോക കരള്‍ ദിനം ആചരിക്കുന്നത്. ‘ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക’…
Read Moreതോമസിന് രണ്ടാംവട്ടവും ഒന്നാംസമ്മാനം; ഇത്തവണ കിട്ടിയത് ഒരുകോടി
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിൽ എഫ്.ഡബ്ല്യൂ.239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്. 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം തോമസിന് ലഭിച്ചി രുന്നു. പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽനിന്നാണ് രണ്ടു ടിക്കറ്റും എടുത്തത്. രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന് വിറ്റതാണു ടിക്കറ്റുകൾ. ഇത്തവണ ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിനുശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കിൽ ഏൽപ്പിക്കുമെന്ന് തോമസ് പറഞ്ഞു.
Read Moreഅത്ര ചില്ലറക്കാരനല്ല! ഒരു ദിവസം 120 പബ്ബുകളിൽ നിന്ന് മദ്യപാനം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 69- കാരൻ
മദ്യപാനം നിങ്ങൾക്ക് ഒരു റെക്കോർഡ് നേടി തരുമെന്ന് കരുതുന്നുണ്ടോ? എന്നാൽ ഒരു ദിവസം കൊണ്ട് ഒന്നോ രണ്ടോ അല്ല, നൂറിലധികം പബ്ബുകളിൽ നിന്ന് വീണ്ടും വീണ്ടും മദ്യപിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച 69 കാരനായ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് ക്ലാർക്സൺ ആണ് 99 പബ്ബുകളുടെ മുൻ റെക്കോർഡ് തകർത്ത് 120 പബ്ബുകൾ സന്ദർശിച്ച് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അങ്ങനെ “24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ച വ്യക്തി” എന്ന റെക്കോർഡിൽ അദ്ദേഹം തന്റെ പേര് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ പരിശീലനത്തിലായിരുന്നു.17 വയസ് മുതൽ പബ്ബുകളിൽ ഡേവിഡ് ക്ലാർക്സൺ പോകാറുണ്ട്. അദ്ദേഹത്തിൻ്റെ ലിസ്റ്റിലെ ആദ്യത്തേത് സിഡ്നിയിലെ ക്യാപ്റ്റൻ കുക്ക് ഹോട്ടലും അവസാനത്തേത് സസെക്സ് ഗാർഡൻ ബാറിമാണ്.
Read Moreഎടാ മോനേ… കിട്ടിയാൽ തിരിച്ച് തരണേ: മോതിരത്തിലെ വജ്രം കുക്കിയിൽ വീണെന്ന് സംശയം; ഉപഭോക്താക്കളോട് സഹായം അഭ്യർഥിച്ച് ബേക്കറി ഉടമ
യുഎസിലെ ഒരു ബേക്കറി ഉടമ തങ്ങളുടെ ഉപഭോക്താക്കളോട് അവരുടെ കുക്കികൾ ശ്രദ്ധയോടെ കഴിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം കുക്കിയുടെ രുചി നന്നായി ആസ്വദിക്കാൻ കഴിയും എന്നതു മാത്രമല്ല വിലയേറിയ ഒരു വജ്രവും അതിൽ അടങ്ങിയിട്ടുണ്ടെന്നതാണ്. വെള്ളിയാഴ്ച ബേക്കറിയിൽ കുക്കികൾ പാകം ചെയ്തതിന് ശേഷമാണ് വിവാഹനിശ്ചയ മോതിരത്തിൻ്റെ മധ്യത്തിലുള്ള വജ്രം നഷ്ടപ്പെട്ടതായി ബേക്കറി ഉടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. ലീവൻവർത്തിലെ സിസ് സ്വീറ്റ്സ് കുക്കീസ് & കഫേയുടെ ഉടമ ഡോൺ സിസ് മൺറോയാണ് 36 വർഷമായി താൻ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് ഒരു വജ്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ബേക്കറി ഉടമ തൻ്റെ മോതിരത്തിൻ്റെ ഫോട്ടോ ഷെയർ ചെയ്യുകയും ഫെയ്സ്ബുക്ക് പോസ്റ്റിൽ സംഭവം അറിയിക്കുകയും ചെയ്തു. ബേക്കറിയുടെ ഔദ്യോഗിക പേജിലൂടെയാണ് അവർ കാര്യങ്ങൾ ഉപഭോക്താക്കളോട് പങ്കുവച്ചത്.
Read More