ശക്തമായ മഴയെ തുടർന്ന് ദുബായിയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ് ഇപ്പോൾ. മനുഷ്യരോടൊപ്പം ചെറുജീവികളും ഈ അവസ്ഥയിൽ ബുദ്ധിമുട്ടുകയാണ്. ഇത്തരത്തിൽ വെള്ളത്തില്‍ നിന്ന് ജീവൻ രക്ഷയ്ക്കായി കാറിന്റെ ഡോർ ഹാൻഡിലിൽ പിടിച്ച പൂച്ചയുടെ വീഡിയോയാണ് ദുബായി മീഡിയ ഓഫീസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ സംഭവസ്ഥലത്തേക്ക് ബോട്ടിലെത്തുന്ന ദുബായി പോലീസ് സേനാംഗങ്ങൾ പൂച്ചയെ രക്ഷിക്കുന്നതും കാണിക്കുന്നുണ്ട്. എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ദുബായിയിൽ ലഭിച്ചത്. അതിവേഗത്തില്‍ പേമാരി പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടായി. റോഡുകളിലെ വെള്ളക്കെട്ട് നിമിഷങ്ങള്‍ക്കകമാണ് അതിശക്തമായ ഒഴുക്കായി മാറിയത്. നിരവധി യാത്രക്കാര്‍ ഹൈവേയില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതും ജനങ്ങളെ പെരുവഴിയിലാക്കി. ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ…
Read MoreCategory: Today’S Special
ഇതിൽ ഒപ്പിടണം ! ബാങ്ക് ലോൺ തട്ടിയെടുക്കാൻ മൃതദേഹവുമായി എത്തി യുവതി; ഒടുവിൽ സംഭവിച്ചതിങ്ങനെ…
ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് മൃതദേഹം വീൽച്ചെയറിൽ കൊണ്ടുവന്ന് 3200 ഡോളർ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ച് യുവതി. പൗളോ റോബർട്ടോ(68) എന്നയാൾ മരിച്ച് ഏതാനും മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാളുടെ മൃതദേഹവുമായി അനന്തിരവൾ ലോൺ തട്ടിയെടുക്കാൻ ബാങ്കിലെത്തിയത്. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എറിക ഡി സൂസ നുനെസ് എന്ന യുവതിയാണ് തട്ടിപ്പിനെ തുടർന്ന് പിടിയിലായത്. എറിക വീൽച്ചെയറിലിരിക്കുന്ന ആളുടെ തല നേരെയാക്കി വയ്ക്കുന്നത് കണ്ടതോടെയാണ് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയത്. മൃതദേഹത്തോട് യുവതി സംസാരിക്കുകയും ചെയ്തിരുന്നു. “നിങ്ങൾ കേൾക്കുന്നുണ്ടോ? ഇതിൽ ഒപ്പിടണം. നിങ്ങൾക്കായി എനിക്ക് ഒപ്പിടാനാവില്ല’ എന്നാണ് ജീവനില്ലാത്ത ആളോട് യുവതി പറഞ്ഞത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ ഏതാനും മണിക്കൂർ മുൻപ് ഇയാൾ മരിച്ചതായി കണ്ടെത്തി. സംഭവത്തിൽ യുവതി തനിച്ചാണോ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പിന്നാൽ മറ്റാരെങ്കിലുമുണ്ടോ എന്നും…
Read Moreഅക്ബർ ഇനി സൂരജും, സീത തനയയും; സിംഹങ്ങൾക്ക് പുതിയ പേര് ശിപാർശ ചെയ്ത് ബംഗാൾ സർക്കാർ
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളായ അക്ബറും സീതയും ഇനി മുതൽ സൂരജും തനയയും ആയേക്കും. സിംഹങ്ങളുടെ അക്ബർ, സീത എന്നീ പേരുകളെ ചൊല്ലിയും അവർ ഒന്നിച്ച് താമസിക്കുന്നതിനെ ചൊല്ലിയും വിവാദം ഉണ്ടായതിന് പിന്നാലെയാണ് ബംഗാൾ സർക്കാർ സെൻട്രൽ സൂ അതോറിറ്റിക്ക് മുൻപിൽ പുതിയ പേര് നിർദേശിച്ചിരിക്കുന്നത്. അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായില്ലെന്നാണ് കൽക്കട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേരുകൾ നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു. സിംഹങ്ങളുടെ പേരും, അവയെ ഒന്നിച്ച് താമസിപ്പിക്കുന്നതിനെയും ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധമാണ് വിശ്വഹിന്ദു പരിഷത്തിൽ നിന്നും ഉയർന്നു വന്നത്. ഈ രണ്ട് സിംഹങ്ങളെ ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് ബംഗാളിലേക്ക് കൊണ്ടുവന്നത്. അക്ബർ എന്ന സിംഹത്തിന് ഏഴ് വയസും സീതയ്ക്ക് അഞ്ച് വയസുമാണ് പ്രായം.
Read Moreനമ്മൾ 144 കോടി; ജനസംഖ്യയിൽ ഒന്നാം സ്ഥാനം തുടർന്ന് ഇന്ത്യ
രാജ്യത്തെ ജനസംഖ്യ 144 കോടി ആയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്സ്(യുഎൻഎഫ്പിഎ) റിപ്പോർട്ട്.ജനസംഖ്യയിൽ 24 ശതമാനം പേർ 0-14 പ്രായപരിധിയിലുള്ളവരാണ്. ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടത്തിയ 2011ൽ ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ ഏഴു ശതമാനം പേരാണ് 65നു മുകളിലുള്ളവർ. രാജ്യത്തെ 68 ശതമാനം പേരും 15-64 പ്രായപരിധിയിലുള്ളവരാണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 71 വർഷവും സ്ത്രീകളുടേത് 74 വർഷവുമാണ്.
Read Moreതോൽപ്പിച്ചു കളഞ്ഞ സ്ഥിതിക്ക് ആ പൈസ തിരികെ തരണം സാർ… പരീക്ഷയ്ക്ക് ഫലമില്ലാതായ കൈക്കൂലിക്കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പലരും വേറിട്ട് കുറിക്കാറുണ്ട്. കാരണം മാര്‍ക്ക് വരുമ്പോള്‍ “മിടുക്കന്’, “മണ്ടന്‍’, “ആവറേജ്’, “ബ്രൈറ്റ്’ എന്നിങ്ങനെ നിരവധി തരംതിരുവുകള്‍ സംഭവിക്കാറുണ്ടല്ലൊ. ഇതുമാത്രമല്ല ഈ പരീക്ഷയുടെ പ്രശ്നം തോറ്റുകഴിഞ്ഞാല്‍ അപ്പനമ്മമാരുടെ തല്ലും കിട്ടും. അപ്പോള്‍ എന്തുചെയ്യണം? ഏതുവിധേനയേയും പരീക്ഷ ജയിക്കണം. ചില കുട്ടികള്‍ അതിനായി പഠിക്കും. ചില വിരുതന്മാര് കോപ്പിയടിക്കും. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരുവഴി പരീക്ഷിച്ച കുട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു അധ്യാപകന് പരീക്ഷ പേപ്പറുകള്‍ പരിശോധിക്കുകയാണ്. അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്ന പേപ്പറില്‍ ഒരു ഉത്തരവും ശരിയായിട്ടില്ല. തെറ്റിട്ട് തെറ്റിട്ട് സാര്‍ മടുത്തു. അപ്പോഴാണ് പേപ്പറിന്റെ ഇടയില്‍ ഒരു മഞ്ഞിപ്പ്. ശ്രദ്ധിച്ചുനോക്കിപ്പോള് അതൊരു 200 രൂപാ നോട്ടാണ്. ചോദ്യം തന്നെ ഉത്തരമായി എഴുതിവച്ചിരിക്കുന്ന ഈ വിദ്യാര്‍ഥി അധ്യാപകന് കൈക്കൂലിയായിട്ടാണ്…
Read Moreചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി ദമ്പതികളുടെ സ്കൂട്ടർ യാത്ര; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി യാത്ര ചെയ്ത ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. ബംഗളൂരുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ദമ്പതികൾക്കെതിരേ രൂക്ഷ വിമർശനവുമായി എത്തിയത്. ദമ്പതികൾ വൈറ്റ്ഫീൽഡിലാണ് സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുട്ടിയെ നിർത്തികൊണ്ട് യാത്ര ചെയ്തത്. ദൃശ്യങ്ങളിൽ മുന്നിൽ സ്കൂട്ടറോടിച്ച് ഭർത്താവും പിറകിൽ ഭാര്യയുമാണ് ഉള്ളത്. ചവിട്ടുപടിയിൽ നിർത്തിയിരിക്കുന്ന കുഞ്ഞിനെ യുവതി ചേർത്തുപിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ദമ്പതികൾ കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയാണെന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റ്. ഇത്തരം ഒരു പ്രവൃത്തി ചെയ്ത യുവതിക്ക് കർശനമായ ശിക്ഷ നൽകണമെന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ വീഡിയോയ്ക്ക് പ്രതികരണവുമായി ബംഗളൂരു ട്രാഫിക് പോലീസും രംഗത്തെത്തി. ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. Idiots…
Read More‘കേരള പോലീസിലെ സ്ട്രോംഗ് മാന്‍’
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ് കേരള പോലീസിന്റെ ഇന്‍ഫോപാര്‍ക്കിലുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഡെപ്യൂട്ടേഷനില്‍ സബ് ഇന്‍സ്പെക്ടറായ ആര്. ശരത്കുമാര്. പവര്‍ ലിഫ്ടിംഗ്, ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമെഡലുകളോടെ ചാമ്പ്യനായ ശരത്കുമാറിന് ഈ വര്‍ഷം നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, പോലീസ് നാഷണല്‍ മീറ്റ്, ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും തന്റെ കൈക്കരുത്ത് തെളിയിക്കണം. ജോലിക്ക് തടസമാവാത്ത വിധം കിട്ടുന്ന സമയത്തെല്ലാം കേരള പോലീസിലെ ഈ സ്ട്രോംഗ് മാന്‍ പരിശീലനം നടത്തുകയാണ്… ആ വിശേഷങ്ങളിലേക്ക് തുടക്കം സ്വാമി ജിമ്മില്‍നിന്ന് ആലപ്പുഴ സ്വദേശിയായ ശരത്കുമാര് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിമ്മില്‍ പോയി തുടങ്ങിയത്. പവര്‍ ലിഫ്ടര്‍ ആകണമെന്നുള്ള കുട്ടിക്കാലത്തെ മോഹം സാക്ഷാത്ക്കരിക്കുന്നതിനായാണ് ആലപ്പുഴ സ്വാമി ജിമ്മില്‍ പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് കോളജ് പഠനകാലത്ത്…
Read More4,500 വർഷം മുൻപും ശൗചാലയം! ബഹുനില കെട്ടിടങ്ങൾ, സ്റ്റേഡിയം; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ
സിന്ധു നദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഹരിയാനയിലെ രാഖിഗർഹിയിൽ തുടരുന്ന പര്യവേക്ഷണത്തിനിടെ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെയും ഒരു സ്റ്റേഡിയത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആളുകള്‍ക്ക് രണ്ടു വശത്തുമിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണു സ്റ്റേഡിയത്തിന്റെ നിര്‍മാണം. അതിശയകരമായ മറ്റൊരു കണ്ടെത്തല്‍ 4500 വർഷം പഴക്കമുള്ള ഒരു ശൗചാലയമാണ്. ശൗചാലയത്തോടു ചേര്‍ന്നു വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും ചെറിയ പാത്രവും കണ്ടെത്തി. ഡ്രെയിനേജ് സംവിധാനമുണ്ടായിരുന്നതിന്റെ തെളിവുകളും കിട്ടി. ചെമ്പ്, സ്വർണാഭരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും കണ്ടെത്തിയതിൽപ്പെടുന്നു. മണ് ഇഷ്ടികയിലും ചുട്ടെടുത്ത ഇഷ്ടികയിലും പണിത വീടുകള്‍ ആസൂത്രിതമായി നിര്‍മിക്കപ്പെട്ട ഒരു പട്ടണത്തിന്റെ അവശേഷിപ്പുകളാണെന്നു പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. ഹരിയാനയ്ക്കു പുറമെ ഉത്തർപ്രദേശിലെ ഹസ്തിനപുർ, അസമിലെ ശിവസാഗർ, ഗുജറാത്തിലെ ധോലവീര, തമിഴ്നാട്ടിലെ ആദിച്ചനല്ലൂർ എന്നിവിടങ്ങളിലും ഖനനങ്ങള്‍ തുടരുകയാണ്. ബാക്കി പ്രധാനപ്പെട്ട ഖനനകേന്ദ്രങ്ങളെല്ലാം ഇന്നു…
Read More”സാനിറ്ററി പാഡ് പോലെ തോന്നുന്നു”: വൈറലായി റെയിൽവേ സ്റ്റേഷന്റെ രൂപകൽപന
ചൈനയിലെ നാൻജിംഗ് നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ പുതിയ രൂപകല്പനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓൺലൈനിൽ ചർച്ചകൾ ഉയർന്നുവരികയാണ്. രസകരമെന്നു പറയട്ടെ, സംഭാഷണം നിർദ്ദിഷ്ട കെട്ടിടത്തിൻ്റെ ഉപയോഗത്തെക്കുറിച്ചോ ചെലവിനെക്കുറിച്ചോ അല്ല, മറിച്ച് അത് എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചാണ്. നിരവധി ഇൻ്റർനെറ്റ് ഉപയോക്താക്കൾ കെട്ടിടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ടു. ഇത് ഒരു ഭീമൻ സാനിറ്ററി പാഡിനോട് സാമ്യമുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്. ജിയാങ്സു പ്രവിശ്യയിലെ സർക്കാരും ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പും ചേർന്നാണ് ഈ സ്റ്റേഷൻ പ്രാഥമികമായി രൂപകല്പന ചെയ്തത്. 2024 -ൻ്റെ ആദ്യ പകുതിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുക. ചൈനീസ് പരമ്പരാഗത രീതിയിലുള്ള വസ്തുക്കളുപയോഗിച്ച് കൊണ്ട്, പരമ്പരാഗത രീതിയിലായിരിക്കും ഇതിന്റെ നിർമാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2763 മില്ല്യൺ ഡോളറാണ് ഇതിന് ഏകദേശം കണക്കാക്കുന്ന നിർമാണ ചിലവ്. നോർത്ത് നാൻജിംഗ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത് ‘പ്ലം ബോസ’മിൽ നിന്ന്…
Read Moreസിവില്‍ സര്‍വീസ് പരീക്ഷയില്‍ 922-ാം റാങ്ക്; അതിജീവന പാഠമായി ശാരിക
ശരീരത്തില്‍ ചലനശേഷിയുള്ളത് ഇടതുകൈയുടെ മൂന്നു വിരലുകള്‍ക്കു മാത്രം. എഴുന്നേറ്റു നടക്കാന്‍ പറ്റില്ല. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയില്ല. എല്ലാറ്റിനും അമ്മയുടെ സഹായം വേണം. വീല്‍ ചെയറിലാണ് യാത്ര. ജന്മനായുള്ള സെറിബ്രല്‍ പാള്‍സിയെന്ന രോഗത്തെ അതിജീവിച്ച് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടം നേടിയ കോഴിക്കോട് കീഴരിയൂര്‍ എരേമ്മന്‍ കണ്ടി എ.കെ. ശാരികയ്ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922 -ാം റാങ്ക് നേടിയ ശാരിക ഒരു നാടിന്റെ താരമായി മാറിക്കഴിഞ്ഞു. എണ്പതു ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ള ശാരികയുടെ ജീവിതം അതിജീവനത്തിന്റെ പുതിയ പാഠമാണ്. സ്പെഷല്‍ സ്കൂളില്‍ പോകാതെ മറ്റു കുട്ടികള്‍ പഠിക്കുന്ന സാധാരണ സ്കൂളില്‍ പഠിച്ച് വിജയത്തിന്റെ ഉന്നത തലത്തിലെത്തിയ അപൂര്‍വ വ്യക്തിത്വം. കീഴരിയൂര്‍ കണ്ണോത്ത് യുപി സ്കൂളിലും മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബിഎ ഇംഗ്ലീഷ് പാസായപ്പോഴണ് സിവില്‍…
Read More