ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന മോണിക കുഞ്ചേശ്വരി ദാസി എന്ന ലിത്വാനിയൻ സ്വദേശിനി, പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും കണ്ടുപഠിക്കേണ്ട അഞ്ച് മൂല്യങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. യൂറോപ്യന്മാർ പലപ്പോഴും ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ വെറും ‘ലളിതം’ എന്ന് മാത്രമായി ചുരുക്കിക്കാണാറുണ്ടെന്നും എന്നാൽ പാശ്ചാത്യർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മികച്ച സംസ്കാരം ഇന്ത്യയിലുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.അതിഥി ദേവോ ഭവ’ എന്ന ഭാരതീയ തത്ത്വചിന്തയെ അവർ ഏറെ പ്രശംസിച്ചു. വീട്ടിലെത്തുന്ന അതിഥികളെ ദൈവത്തെപ്പോലെ കണ്ട് ഭക്ഷണവും ചായയും നൽകി സ്നേഹത്തോടെ സ്വീകരിക്കുന്ന ശീലം ഇന്ത്യയിൽ മറ്റൊരു തലത്തിലാണെന്ന് അവർ പറയുന്നു.യൂറോപ്പിൽ വ്യക്തിബന്ധങ്ങൾ അകലുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുകിട നഗരങ്ങളിലും ആളുകൾ പരസ്പരം സഹായിക്കുന്ന മികച്ചൊരു സൗഹൃദ കൂട്ടായ്മയുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്ന പാശ്ചാത്യർക്ക് ഇത് വലിയൊരു മാതൃകയാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് പിന്നാലെ പോകാതെ, വീട്ടിൽ പാചകം ചെയ്ത…
Read MoreCategory: Today’S Special
ചിരട്ടയുണ്ടെങ്കിൽ വെറുതേ കളയണ്ട, നിങ്ങളുടെ പോക്കറ്റ് നിറയ്ക്കും; വിപണിയിൽ കത്തിക്കയറി ചിരട്ടവില
ആലപ്പുഴ: ഒരുകാലത്ത് അടുപ്പിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയപ്പെട്ടിരുന്ന തേങ്ങ ചിരട്ട, ഇന്ന് വിലപിടിപ്പുള്ള വസ്തുവായി മാറി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നതാണ് വിപണിയിലെ പുതിയ കാഴ്ച. നിലവില്‍ നാളികേരം കിലോയ്ക്ക് ഏകദേശം 45 രൂപ ലഭിക്കുമ്പോള്‍, ചിരട്ടയ്ക്കുമാത്രം 33 രൂപവരെ വില ലഭിക്കുന്നുണ്ട്. ഇതോടെ, വീട്ടുവളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ചിരട്ടകള്‍ ഇപ്പോള്‍ കച്ചവട വസ്തുവായി മാറി. ഗ്രാമപ്രദേശങ്ങളില്‍ വാഹനങ്ങളുമായി എത്തി വീടുകളില്‍നിന്ന് നേരിട്ട് ചിരട്ട ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.തമിഴ്നാടും കര്‍ണാടകയുമാണ് കേരളത്തില്‍നിന്നുള്ള ചിരട്ടയുടെ പ്രധാന വിപണി. അവിടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, അലങ്കാര ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡിക്രാഫ്റ്റുകള്‍, കരി നിര്‍മാണം എന്നിവയ്ക്കായി ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചിരട്ടക്കരിക്ക് ഇപ്പോള്‍ വലിയ ആവശ്യകതയാണ്. വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍റ്ററുകളിലും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ‘ആക്ടിവേറ്റഡ് കാര്‍ബണ്‍’ നിര്‍മിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നത് വ്യാപകമായതോടെയുമാണ് ചിരട്ടയുടെ ഡിമാൻഡ് കുത്തനെ ഉയര്‍ന്നത്. ഇതിനുപുറമെ ചിരട്ട ഉപയോഗിച്ചു…
Read Moreഎവറസ്റ്റിൽ ചരിത്രമെഴുതി; ഒറ്റദിവസം കീഴടക്കിയത് 274 പേർ; റിക്കാർഡിൽ പങ്കാളികളായി മൂന്ന് ഇന്ത്യക്കാരും
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ കീഴടക്കിയെന്ന അപൂർവ റിക്കാർഡ് ഇനി ചരിത്രത്തിലേക്ക്. നേപ്പാൾ ഭാഗത്തുനിന്ന് ഒരൊറ്റദിവസംകൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ ചരിത്രനേട്ടം കൈവരിച്ച സംഘത്തിൽ മൂന്ന് ഇന്ത്യൻ പർവതാരോഹകരും ഉൾപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 150 നേപ്പാളി ഷെർപ്പകൾ അടങ്ങുന്ന 274 അംഗ സംഘം സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയത്. എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി റാം ഭണ്ഡാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ പർവതാരോഹകരായ തുളസി റെഡ്ഢി പൽപുനൂരി, സന്ദീപ് ആരെ, അജയ്പാൽ സിംഗ് ധലിവാൽ എന്നിവരാണ് ലോകറിക്കാർഡ് കുറിച്ച സംഘത്തിലുണ്ടായിരുന്നത്. ഈ സീസണിൽ എവറസ്റ്റ് കീഴടക്കാൻ ആകെ 502 പർവതാരോഹകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 2019 മേയിൽ നേപ്പാൾ ഭാഗത്തുനിന്ന് ഒറ്റദിവസം…
Read Moreഇത് വെറും വൃത്തികേടാണ്, ഇത് മാധ്യമപ്രവർത്തനമല്ല. ഞങ്ങളെ വെറുതെ വിടൂ; പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ
പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ. തന്നെയും തന്റെ അടുത്ത സഹോദരിക്കുമെതിരെ അധിക്ഷേപകരമായ പേസ്റ്റ് പങ്കുവച്ച ആൾക്കെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ. തന്നെ തന്റെ അടുത്ത സഹോദരിയെയും മോശമായി ചിത്രീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തതിനെതിരെയാണ് അവർ പ്രതികരിച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്തത് കൊണ്ട് മാത്രം എല്ലാം അവസാനിക്കില്ലെന്ന് അവർ പറഞ്ഞു. അധിക്ഷേപകരമായ കാപ്ഷനോടു കൂടി വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സാറ, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അവർ ഇങ്ങനെ എഴുതി. ‘ഇത് വെറും വൃത്തികേടാണ്. ഇത് മാധ്യമപ്രവർത്തനമല്ല. ഞങ്ങളെ വെറുതെ വിടൂ.’ താഹിർ ജസൂസ് എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘നിങ്ങള്‍ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനായി കഴിയും. എന്നാൽ അത് പരിഹാരമാകില്ല’. പാപ്പരാസികളുടെ പേജ് മെൻഷൻ ചെയ്തുകൊണ്ട് സാറാ ടെണ്ടുൽക്കർ കൂട്ടിചേർത്തു.
Read Moreഎനിക്ക് ഇന്നലെ എന്റെ ഡുവോയെ നഷ്ടപ്പെട്ടു, ഗെയിമിംഗ് സമൂഹത്തെ ആകർഷിച്ച ആദരാഞ്ജലി, യുവാവ് റെഡിറ്റിൽ പങ്കുവച്ച ഹൃദസ്പർശിയായ പോസ്റ്റ് മനസ് കീഴടക്കി
15 വർഷത്തെ ഓൺലൈൻ ഗെയിമിങ് സൗഹൃദത്തിന് ശേഷം മരണപ്പെട്ട തന്റെ കൂട്ടാളിക്ക് ഒരു യുവാവ് നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലി സോഷ്യൽ മീഡിയയിൽ വൈറലായി. ‘Lost My Duo’ എന്ന കുറിപ്പോടെ, ഹാലോ, റെഡ് ഡെഡ് റിഡംപ്ഷൻ തുടങ്ങിയ ഗെയിമുകളിലൂടെ ഒത്തുചേർന്ന സുഹൃത്തിനെയാണ് ഇയാൾ ഓർത്തെടുത്തത്. തന്റെ ഗെയിമിംഗ് കൂട്ടുകാരന് ഒരു യുവാവ് നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലി സമൂഹ മാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വൈകാരികമായ കുറിപ്പാണ് യുവാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എനിക്ക് ഇന്നലെ എന്റെ ഡ്യുവോയെ നഷ്ടപ്പെട്ടു, എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ, 15-ാം വയസ്സ് മുതൽ ഒരുമിച്ച് വളർന്നതിന്റെയും ഹാലോ , റെഡ് ഡെഡ് റിഡംപ്ഷൻ, മൈൻക്രാഫ്റ്റ് തുടങ്ങിയ ഗെയിമുകളിലൂടെ കെട്ടിപ്പടുത്ത സൗഹൃദത്തിന്റയും ഓർമകളാണ് അദേഹം പങ്കുവച്ചത്. വളരെ ഭാരമേറിയ ഹൃദയത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. ഓൺലൈനിലെ എന്റെ ദീർഘകാല ഗെയിമിംഗ് സുഹൃത്തായ, ‘കെഎസ്ഐ അബോലിക്’ എന്ന്…
Read Moreപ്രസവം ജൂൺ മാസത്തിലാക്കാൻ പ്ലാൻ, ഇന്റർവ്യൂവിൽ അധ്യാപികയോട് പ്രിൻസിപ്പലിന്റെ വിചിത്ര ചോദ്യം, ഞട്ടൽ വിട്ട്മാറാതെ അധ്യാപിക; സമൂഹ മാധ്യങ്ങളെ പിടിച്ചുലച്ച് വൈറൽ പോസ്റ്റ്
ഒരു പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ പുതുതായി വിവാഹിതയായ ഒരു അധ്യാപികയോട് നടത്തിയ വിചിത്രമായ ആവശ്യത്തെക്കുറിച്ചുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രസവം ജൂൺ മാസത്തിലാക്കാൻ പ്ലാൻ ചെയ്യണം, എന്ന് ഇന്റർവ്യുവിൽ ആവശ്യപെടുന്ന വിചിത്രമായ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. അധ്യാപികയുടെ ഭർത്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. മികച്ച പ്രവൃത്തിപരിചയമുള്ള ഈ അധ്യാപിക ഒരു പ്രമുഖ പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് പോയതായിരുന്നു. ഇന്റവ്യുവിൽ അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു, എന്നാൽ അപ്പോഴാണ് ഈ വിചിത്രമായ ആവശ്യം പ്രിൻസിപ്പൽ ഉന്നയിക്കുന്നത്. സ്കൂളിലെ പ്രിൻസിപ്പൽ അധ്യാപിക പുതുതായി വിവാഹിതയായതാണെന്ന് മനസ്സിലാക്കി ഒരു നിബന്ധന മുന്നോട്ട് വെച്ചു. ഭാവിയിൽ കുഞ്ഞുണ്ടാകാൻ പ്ലാൻ ചെയ്യുമ്പോൾ പ്രസവം ജൂൺ മാസത്തിലാക്കാൻ ശ്രദ്ധിക്കണം എന്നായിരുന്നു ആവശ്യം. ജൂലൈയിലാണ് പ്രസവമെങ്കിൽ ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാൻ ബുദ്ധിമുട്ടായിരിക്കും.…
Read Moreയൂറോപ്പിലെ ഒറ്റപെടൽ സഹിക്കാനാവുന്നില്ല, 7 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം, സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച് യുവാവ്; വൈകാരികമായ കുറിപ്പ് വൈറലാകുന്നു
യൂറോപ്പിൽ 7 വർഷത്തെ ജീവിതത്തിന് ശേഷം ‘ഒറ്റപ്പെടൽ സഹിക്കാനാകാതെ’ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും അതിനോടനുബന്ധിച്ചുള്ള ചർച്ചകളും വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. കരിയറിലെ നേട്ടങ്ങളും ആധുനിക ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും, വിദേശത്തെ കടുത്ത ഏകാന്തതയും മാനസിക സമ്മർദ്ദവും കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളുടെ പ്രതിനിധിയാണ് ഈ യുവാവ്. യൂറോപ്യൻ രാജ്യങ്ങളിലെ കടുത്ത സാമൂഹിക ഒറ്റപ്പെടലും ആളുകൾ തമ്മിലുള്ള കൃത്യമായ അകലവും മാനസികമായി തളർത്തുന്നു. നാട്ടിലെ ഉത്സവങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, പരസ്പര സഹായം എന്നിവ നൽകുന്ന സന്തോഷം വിദേശത്ത് ലഭിക്കുന്നില്ല. സ്വന്തം ഭാഷ സംസാരിക്കാനും തദ്ദേശീയമായ ഭക്ഷണരീതികൾ ആസ്വദിക്കാനുമുള്ള ആഗ്രഹങ്ങളുമൊക്കെയാണ് ഇതിനു കാരണമെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഈ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും നിരവധി ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. പണത്തേക്കാൾ പ്രധാനം മാനസികാരോഗ്യവും സന്തോഷവുമാണെന്നും, നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ശരിയാണെന്നും…
Read Moreസാമ്പത്തിക സുരക്ഷിതത്വവും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹവുമാണ് ആ തീരുമാനത്തിലെത്തിച്ചത്,ഇലോൺ മസ്കുമായുള്ള ബന്ധത്തെകുറിച്ച് ആഷ്ലി സെന്റ് ക്ലെയർ
ടെസ്ല സിഇഒ ഇലോൺ മസ്കുമായി താൻ ഒരു കുഞ്ഞിന് ജന്മം നല്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്ലി സെന്റ് ക്ലെയർ. സാമ്പത്തിക സുരക്ഷിതത്വവും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആഷ്ലി വ്യക്തമാക്കുന്നത്. ഇലോൺ മസ്കുമായുള്ള ബന്ധത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും തുറന്നുപറഞ്ഞപ്പോൾ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള തന്റെ ആശങ്കകളാണ് ഇതിന് പ്രധാനകാരണമെന്നും ആഷ്ലി പറയുന്നു. കുട്ടികളുടെ ബില്ലുകൾ അടയ്ക്കാൻ കഴിയുമോ എന്ന് ആകുലപ്പെടാതെ, താൻ എപ്പോഴും ആഗ്രഹിച്ചതുപോലെ ഒരു അമ്മയാകാൻ വേണ്ടിയാണ് ഇലോൺ മസ്കുമായി കുഞ്ഞ് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അവർ വ്യക്തമാക്കി. തന്റെ ഗർഭകാലത്തും പ്രസവത്തിനുശേഷവും കാര്യങ്ങൾ ഏറെക്കാലം രഹസ്യമായി സൂക്ഷിക്കാൻ താൻ നിർബന്ധിതയായിരുന്നുവെന്നും, എന്നാൽ ടാബ്ലോയ്ഡ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ സത്യം വെളിപ്പെടുത്താൻ താൻ തയ്യാറാകുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇലോൺ മസ്ക് $2.5 മില്യൺ (ഏകദേശം 20…
Read Moreസിജെപിയിൽ ചേർന്ന് മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും: ജെൻ സികളുടെ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് വൻ സ്വീകാര്യത
വലുതും ചെറുതുമായ രാഷ്ട്രീയ പാർട്ടികൾ അരങ്ങ് വാഴുന്ന ഈ കാലത്ത് ജെൻസികളുടെ വകയായി പുതിയ പാർട്ടി വന്നിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ചത് സൈബറിടങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ കടന്നാക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചത്. ഇതിനു പിന്നാലെയാണ് കോക്ക്റോച്ച് ജനത പാർട്ടി അഥവാ സിജെപി രൂപീകരിച്ചത്. ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. ഇതിനകം 50,000ത്തിലധികം അംഗങ്ങൾ പാര്‍ട്ടിയിൽ ചേര്‍ന്നിട്ടുണ്ട്. ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്നാണ് പർട്ടിയുടെ ടാഗലൈൻ. യുവാക്കള്‍ക്കായി, യുവാക്കളാല്‍, ഒരു രാഷ്ട്രീയ മുന്നണി. സെക്കുലര്‍ -സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-മടിയന്മാർ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിജെപിയുടെ മാനിഫെസ്റ്റോ അഭിജീത് ദിപ്കെയാണ് കോക്രോച്ച് പാര്‍ട്ടി എന്ന ആശയത്തിനു പിന്നിൽ. ബോസ്റ്റണ്‍…
Read Moreഡൽഹിയിൽ ജോലിക്കായി താമസംമാറി, ഓഫീസ് കണ്ടെത്താനായില്ല, 75000 രൂപ ചെലവ് ; ദുരനുഭവം പങ്കുവയ്ക്കുന്ന യുവതിയുടെ പോസ്റ്റ് വൈറൽ
ഐഐഎം ബോധ് ഗയയിൽ നിന്നും എംബിഎ പാസായ ഒരു ഉദ്യോഗാർത്ഥിക്ക് ഡൽഹിയിലെ കമ്പനിയിൽ ജോലി വാഗ്ദാനം ലഭിക്കുകയും, അവിടെ എത്തിയപ്പോൾ ഓഫീസ് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്ത സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് യുവതി ഈ ദുരനുഭവത്തെകുറിച്ച് പങ്കുവയ്ക്കുന്നത്. ഡൽഹിയിലെക്കുള്ള താമസമാറ്റത്തിനായും ചെലവുകൾക്കായും തനിക്ക് 75000 രൂപയോളം ചിലവഴിക്കേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി. ഐഐഎം ബോധ് ഗയയിലെ 2026 ബാച്ച് എംബിഎ ബിരുദധാരിയായ യുവതിക്ക് ഔദ്യോഗിക ഓഫർ ലെറ്ററും ജോയിനിങ് തീയതിയും ലഭിച്ചിരുന്നു.മേയ് 4ന് നൽകിയിരുന്ന ഓഫീസ് വിലാസത്തിൽ എത്തിയെങ്കിലും അവിടെ അങ്ങനെയൊരു ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം കാത്തുനിന്നിട്ടും ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി ലഭിച്ചില്ലെന്നും യുവതി പറയുന്നു. പിന്നീട് കമ്പനിയിൽ നിന്നും ഓഫീസ് സ്പേസിന്റെ ലീസ് കാലാവധി കഴിഞ്ഞു, എന്ന മറുപടിയാണ് തനിക്ക് ഓഫീസിൽ നിന്ന് ലഭിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു.…
Read More