യൂറോപ്പിലെ ഒറ്റപെടൽ സഹിക്കാനാവുന്നില്ല, 7 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം, സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച് യുവാവ്; വൈകാരികമായ കുറിപ്പ് വൈറലാകുന്നു

യൂ​റോ​പ്പി​ൽ 7 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​ന് ശേ​ഷം ‘ഒ​റ്റ​പ്പെ​ട​ൽ സ​ഹി​ക്കാ​നാ​കാ​തെ’ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു പ്ര​വാ​സി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ളും വ​ലി​യ രീ​തി​യി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​രി​യ​റി​ലെ നേ​ട്ട​ങ്ങ​ളും ആ​ധു​നി​ക ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും, വി​ദേ​ശ​ത്തെ ക​ടു​ത്ത ഏ​കാ​ന്ത​ത​യും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും കാ​ര​ണം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണ് ഈ ​യു​വാ​വ്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ക​ടു​ത്ത സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലും ആ​ളു​ക​ൾ ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ അ​ക​ല​വും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു. നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ൾ, പ​ര​സ്പ​ര സ​ഹാ​യം എ​ന്നി​വ ന​ൽ​കു​ന്ന സ​ന്തോ​ഷം വി​ദേ​ശ​ത്ത് ല​ഭി​ക്കു​ന്നി​ല്ല. സ്വ​ന്തം ഭാ​ഷ സം​സാ​രി​ക്കാ​നും ത​ദ്ദേ​ശീ​യ​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ ആ​സ്വ​ദി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഈ ​കു​റി​പ്പി​ന് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും നി​ര​വ​ധി ആ​ളു​ക​ൾ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. പ​ണ​ത്തേ​ക്കാ​ൾ പ്ര​ധാ​നം മാ​ന​സി​കാ​രോ​ഗ്യ​വും സ​ന്തോ​ഷ​വു​മാ​ണെ​ന്നും, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം ശ​രി​യാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഇ​ന്ത്യ​യി​ലെ ക​ടു​ത്ത ജോ​ലി സ​മ്മ​ർ​ദ്ദം, ട്രാ​ഫി​ക്, മ​ലി​നീ​ക​ര​ണം, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കു​റ​വു​ക​ൾ എ​ന്നി​വ പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞ് വ​രു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. പെ​ട്ടെ​ന്ന് ജോ​ലി രാ​ജി​വെ​ച്ച് പോ​രു​ന്ന​തി​ന് മു​ൻ​പ് കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം ന​ട​ത്താ​നും, നാ​ട്ടി​ൽ ഒ​രു ബി​സി​ന​സ്സ് അ​ല്ലെ​ങ്കി​ൽ ക​രി​യ​ർ സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും വി​ദ​ഗ്ദ്ധ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Related posts

Leave a Comment