കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിത എന്ന മിടുക്കി ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. വീട്ടിലേക്ക് ആറോളം കുരങ്ങൻമാർ അടുക്കള വഴി വീടിനുള്ളിലേക്ക് കടന്നു. വീട്ടിൽ കടന്നയുടൻ തന്നെ അലമാരയ്ക്കുള്ളിലെ സാധനങ്ങളെല്ലാം നശിപ്പിക്കുവാൻ തുടങ്ങി. ആദ്യം ഇത് കണ്ട് ഭയന്നെങ്കിലും കൊച്ച് നികിത മനോബലം കൈവിടാതെ കുരങ്ങൻമാരെ തുരത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. എങ്ങനെയും കുരങ്ങന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞനുജത്തിയെ രക്ഷിക്കണം എന്നേ ചിന്ത ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഫ്രിഡ്ജിനു മുകളിൽ വച്ചിരുന്ന അലക്സയെ കണ്ടത്. ഉടൻതന്നെ അലക്സയോട് പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു. അലക്സ പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചതോടെ കുരങ്ങൻമാർ പേടിച്ച് സ്ഥലംകാലിയാക്കി. യഥാ സമയത്ത് നികിതയുടെ ബുദ്ധിപൂർവമുള്ള പ്രവർത്തിയിൽ നിന്നും കുഞ്ഞനുജത്തിയുടെ ജീവനാണ് രക്ഷിച്ചത്. നികിതയുടേയും അനുജത്തിയുടേയും വീഡിയോ വളരെ വേഗത്തിൽ വൈറലായി.…
Read MoreCategory: Today’S Special
കാക്ക സെറിന്‍ കുറുമ്പ് ലേശം കൂടുതലാ… 500 രൂപ തിരികെ കിട്ടാൻ കാക്കയ്ക്ക് കൈക്കൂലി കൊടുക്കുന്ന യുവതി; വൈറലായി വീഡിയോ
പക്ഷികളുടേയും മൃഗങ്ങളുടേയുമൊക്കെ പല തരത്തിലുള്ള വീഡിയോകൾ നമ്മൾ നിത്യേന കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമ്മുടെ നാട്ടിൽ യഥേഷ്ടം ജീവിക്കുന്ന പക്ഷിയാണല്ലോ കാക്ക. കാ..കാ..കാ.. എന്നു കരഞ്ഞുകൊണ്ട് നടക്കുന്ന അവ പരിസരം ശുചിയാക്കാൻ മിടുക്കരാണ്. ഭക്ഷണ സാധനങ്ങൾ കണ്ടാൽ അപ്പൊത്തന്നെ അവ വന്ന് കൊത്തിയെടുത്ത് പറന്നു പോകും. പിന്നെ നമ്മൾ എത്ര ശ്രമിച്ചാലും അവയെ പിടികൂടാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ കാക്കകളൊക്കെ വേറെ ലെവലാണെന്ന് പറയാം. ഭക്ഷണമല്ല, അവയ്ക്ക് പൈസ മതി. കേൾക്കുന്പോൾ ചിരി വരുന്നുണ്ടോ. എന്നാൽ ഈ വീഡിയോ കണ്ടു നോക്കു. അജാനിഷെട്ടി 11ഒഫിഷ്യൽ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ ആണിത്. ഇത് വളരെ വേഗം തന്നെ വൈറലായി. ‘എന്റെ കാക്ക പറയുന്നു, നമുക്ക് ഷോപ്പിംഗിന് പോകാം, എനിക്ക് 500 രൂപ കിട്ടി.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു…
Read Moreപ്രേമത്തിന് കണ്ണില്ലന്ന് പറയുന്നതെത്ര സത്യം; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു; 80 കാരനും യുവതിയും വിവാഹിതരായി
“ഏത് പ്രായത്തിലും പ്രണയിക്കാം’ എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളുകളില്‍ അതിശയം ഉളവാക്കും. പ്രത്യേകിച്ച് പ്രായത്തിലുള്ള വ്യത്യാസം വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. അത്തരത്തില്‍ ചര്‍ച്ചയാവുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു വയോധികനും യുവതിയും. കാരണം അവര്‍ അടുത്തിടെ വിവാഹിതരായിരുന്നു. അഗര്‍ മാല്‍വ ജില്ലയിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. എംപിയിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമിന് പ്രായം 80 ആണിപ്പോള്‍. അദ്ദേഹമാണ് വരന്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല ഇംഗള് എന്ന 34 കാരിയെ ആണ് അദ്ദേഹം പ്രണയിച്ച് വിവാഹം ചെയ്തത്. അവരുടെ പ്രണയസംഗമത്തിന് വഴിയൊരുക്കിയതാകട്ടെ സമൂഹ മാധ്യമങ്ങളും. അഗര്‍ മാള്‍വ ജില്ലയിലെ നൂറോളം വീടുകളുള്ള മഗാരിയ എന്ന ചെറുഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി അവരവരുടേതായ കുടുംബവുമായി മാറിത്താമസിക്കുന്നു. ബാലുവിന്റെ ഭാര്യ കുറച്ചുകാലം മുമ്പ്…
Read Moreഈസ് ഇറ്റ് 66557 ? നോ ഇറ്റ് ഈസ് 058-7777777; ഫാൻസി മെബൈൽ നമ്പർ ലേലത്തിൽ പോയത് കോടികൾക്ക്
ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുമില്ല. നമ്മുടെ നിത്യജീവിതവുമായി അവ അത്രമാത്രം ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സംഗീതാസ്വാദനത്തിനും, സിനിമ കാണാനും, ഗെയിം കളിക്കുന്നതിനും അങ്ങനെ തുടങ്ങി പല ആവശ്യങ്ങൾ മൊബൈൽ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ നമ്പരുകള്‍ എത്ര പ്രധാനപ്പെട്ട ഒന്നായി മാറി എന്ന് പറയേണ്ടതില്ലല്ലൊ. മിക്കവരും ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാറുണ്ട്. ചിലര്‍ക്ക് അവര്‍ ആഗ്രഹിച്ച നമ്പര്‍ ലഭിക്കും. മറ്റ് ചിലര്‍ അത് കണ്ട് “നല്ല നമ്പര്‍’ എന്ന് പറഞ്ഞാശ്വസിക്കും. ഇപ്പോഴിതാ ദുബായിയിലുള്ള ഒരു നമ്പരിന്റെ വിലകേട്ട് ഞെട്ടുകയാണ് നെറ്റിസണ്. അടുത്തിടെ 058-7777777 എന്ന മൊബൈല്‍ നമ്പര്‍ അവിടെ ലേലത്തില്‍ വച്ചിരുന്നു. നിരവധി ആളുകൾ വീറുംവാശിയുംവച്ച് അത് സ്വന്തമാക്കാന്‍ ശ്രമിച്ചു. നമ്പറിനായുള്ള ബിഡ്ഡിംഗ് 100,000 ദിര്‍ഹത്തില്‍ (ഏകദേശം 22 ലക്ഷം രൂപ) ആരംഭിച്ചു. ഒടുവില്‍ 3,200,000 ദിര്‍ഹം അതായത് ഏകദേശം ഏഴുകോടിക്കാണ് നമ്പര്‍ വിറ്റുപോയത്. യുഎഇ വൈസ്…
Read Moreമേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്… വിഷുദർശനം; ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച് കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…“സ്വാമിശരണം”ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച് കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് കെ എസ് ആർ ടി സി വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 10/04/2024 വൈകിട്ട് നടതുറക്കുന്നതും 18/04/2024 രാത്രി പൂജക്ക് ശേഷം നട അടക്കുന്നതുമാണ്. 10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. ട്രയിൻ…
Read Moreഅമ്മക്കരുതലിനായി എത്തി അവർ എത്തി; അമ്മത്തൊട്ടിലുകളിൽ രണ്ടു കുരുന്നുകൾ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച യഥാക്രമം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അമ്മക്കരുതലിനായി എത്തി. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് ആലപ്പുഴ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെണ്‍കുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആണ്‍കുട്ടി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്. കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി അറിയിച്ചു. ആലപ്പുഴയിൽ ലഭിച്ച മാനവിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തുടർചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ നടത്തി. പൂർണ ആരോഗ്യവാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണത്തിലാണ്. 2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ…
Read Moreവാടക ഗർഭധാരണം അവസാനിപ്പിക്കണം; അന്താരാഷ്ട്ര സമ്മേളനം ആവശ്യപ്പെടുന്നു
വാടകഗർഭധാരണം അവസാനിക്കാൻ സർക്കാരുകൾ നടപടി എടുക്കണമെന്ന് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ചേർന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ആവശ്യപ്പെട്ടു. പണം വാങ്ങിയോ അല്ലാതെയോ നടത്തുന്നതടക്കം എല്ലാവിധ വാടക ഗർഭധാരണ സംവിധാനങ്ങളെയും അപലപിക്കണം. 2022 വർഷത്തിൽ ആഗോളതലത്തിൽ വാടകഗർഭധാരണ വിപണിക്ക് 1400 കോടി യൂറോയുടെ മൂല്യമുണ്ടായിരുന്നുവെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വാടകഗർഭധാരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന ‘കാസബ്ലാങ്ക പ്രഖ്യാപനം’ നടത്തിയവരാണ് റോമിലെ ഉച്ചകോടിയും സംഘടിപ്പിച്ചത്. 2023 മാർച്ച് മൂന്നിന് മൊറോക്കോയിലെ കാസാബ്ലാങ്കാ നഗരത്തിൽ സമ്മേളിച്ച 75 രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിനു ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, ദാർശനികന്മാർ തുടങ്ങിയവരാണ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. റോമിലെ ലുംസ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ചേർന്ന സമ്മേളനത്തിൽ ഇറ്റാലിയൻ കുടുംബക്ഷേമ മന്ത്രി യൂജീനിയ റോസെല്ല, വത്തിക്കാൻ വിദേശകാര്യ അണ്ടർ സെക്രട്ടറി മോൺ. മിറോസ്ലാവ് വാച്ചോവ്സ്കി തുടങ്ങിയവരും യുഎന്നിൽനിന്നടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു. സമ്മേളനത്തിനെത്തിയവരിൽ കുറച്ചു പേർ വ്യാഴാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ്…
Read Moreഐശ്വര്യമുള്ള തുടക്കം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപിൽ സഞ്ചാരികളുടെ ഗണ്യമായ ഒഴുക്ക്; ലക്ഷദ്വീപ് ടൂറിസം
മാസങ്ങൾക്ക് മുൻപായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിനു പിന്നാലെ ലക്ഷദ്വീപിലെ ടൂറിസം മേഖലയിൽ വലിയ തോതിലുള്ള സ്വാധീനം ഉണ്ടായെന്ന് ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി. ബി. ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ദ്വീപിനെക്കുറിച്ച് അന്വേഷിച്ച് വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ടൂറിസം വിപണിയിൽ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്. സാധാരണ നിലയിൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലും, ദ്വീപിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനം മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ മികച്ച മാറ്റങ്ങൾ ദ്വീപിൽ വരുത്തുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ഇംതിയാസ് പറഞ്ഞു. അതേസമയം, കൂടുതൽ ക്രൂയിസ്ഷിപ്പ്…
Read Moreയുവാവിന്റെ അഭ്യാസം കൈവിട്ടു; തലകീഴായി മറിഞ്ഞ് കാർ; പരിഹസിച്ച് സോഷ്യൽ മീഡിയ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബു ഹസനിയ പബ്ലിക് ബീച്ചിൽ യുവാവ് കാറിൽ നടത്തിയ അഭ്യാസപ്രകടനം ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ടൊയോട്ടോ എഫ്ജെ ക്രൂയിസർ കാറിലായിരുന്നു 34കാരന്റെ അഭ്യാസപ്രകടനങ്ങൾ. നീലയും വെള്ളയും കലർന്ന കാർ ബീച്ചിലൂടെ തലങ്ങുംവിലങ്ങും ഓടിച്ചു രസിച്ച യുവാവ് ഇടയ്ക്കു തിരകളിലേക്കും വാഹനമിറക്കി. തിരമുറിച്ചു കാർ വരുന്നതു കണ്ട ഒരാൾ കരയിലേക്ക് ഓടിരക്ഷപ്പെടുന്നതും ഇതിന്റെ വീഡിയോയിൽ കാണാം. ഈവിധം രക്ഷപ്പെടുന്നയാളുടെ പിന്നാലെ കുതിച്ചു ചെല്ലുന്ന വാഹനം വീണ്ടും തിരയിലേക്ക് ഓടിച്ചിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി രണ്ടുപ്രാവശ്യം മറിയുന്നു. രണ്ടാമത്തെ മറിച്ചിലിൽ ഡ്രൈവിംഗ് സീറ്റിൽനിന്നു തെറിച്ചുപോകുന്ന യുവാവ് കടലിൽവീഴുന്നതും അദ്ഭുതകരമായി രക്ഷപ്പെടുന്നതും സോഷ്യൽ മീഡിയിൽ വൈറലായ വീഡിയോയിലുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണു കാർ കരയിലെത്തിച്ചത്. യുവാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreകണ്ണ് തുറന്ന് കാണ് മക്കളേ ഇത്; പ്ലസ് ടു മാർക്കല്ല എല്ലാത്തിന്റേയും അവസാനം; വൈറലായി യൂട്യൂബറുടെ മാർക്ക് ലിസ്റ്റ്
പരീക്ഷയൊക്കെ കഴിഞ്ഞ് അവധിക്കാലം ആഘോഷപൂർവമായി കൊണ്ടാടുകയാണ് വിദ്യാർഥികൾ. എന്നാൽ രണ്ട് മാസം കഴിഞ്ഞാൽ പരീക്ഷയുടെ റിസൾട്ട് വരുമെന്ന് ആലോചിക്കുന്പോൾ തന്നെ ഉണ്ടായിരുന്ന സന്തോഷം പെട്ടെന്ന് മാഞ്ഞു പോകുന്നു. ഇതിനു കാരണം വേറൊന്നുമല്ല, അധ്യാപകരുടേയും രകർത്താക്കളുടേയുമൊക്കെ സമ്മർദ്ദമാണ്. നല്ല മാർക്ക് വാങ്ങിയില്ലങ്കിൽ സമൂഹം മണ്ടനെന്നും മണ്ടിയെന്നും വിളിക്കും എന്നൊക്കെയുള്ള പല മിഥ്യാ ധാരണകളും കുഞ്ഞുങ്ങളുടെ മനസിൽ കുത്തി നിറക്കുന്നതും ഇവരൊക്കെത്തന്നെയാണ്. എന്നാൽ ഈ മാർക്കിലൊന്നും വല്യ കാര്യമില്ലന്ന് തെളിയിക്കുകയാണ് യൂട്യൂബറായ അങ്കുർ വാരിക്കൂ. ജീവിതത്തില്‍ ഈ മാര്‍ക്കുകള്‍ക്ക് വലുതായൊന്നും ചെയ്യാനില്ലെന്ന് തന്റെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് അങ്കുർ പറഞ്ഞു. പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷിന് 100 ല്‍ 57 മാര്‍ക്ക് മാത്രമാണ് അങ്കുറിന് ലഭിച്ചത്. എന്നാൽ ആ സമയത്ത് തനിക്ക് വലിയ തോതിൽ സങ്കടവും, നിരാശയും തോന്നിയിരുന്നു. പക്ഷേ പോകെ പോകെ അതൊരു അവസരമാക്കി അങ്കുർ…
Read More