വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാലും ഒറ്റയ്ക്ക് പെയിന്റ് ചെയ്ത് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകനു ഒരു ഹരമാണ്. 1996 ൽ ബാംഗ്ലൂരിൽ ജോലി തേടി പോയപ്പോഴാണ് പെയിന്റിംഗ് ജോലിയിൽ എത്തപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇതുവരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിന്റ് ചെയ്തുനൽകി. വീടുകൾ മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി മുരുകൻ പൂർത്തീകരിച്ചു. കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. ഭിത്തികളിൽ പൂട്ടിയിട്ട് പേപ്പർ പിടിച്ചാണ് പെയിന്റ് ചെയ്യുന്നത്. 2,000 സ്ക്വയർ ഫീറ്റ് വീട് പെയിന്റ് ചെയ്യാൻ ഒന്നരമാസം വരെ വേണ്ടിവരും. എന്നാൽ സാധാരണ വീടിന്റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും. വീട്ടുകാരുടെ ആവശ്യപ്രകാരം ഫർണീച്ചറുകളും…
Read MoreCategory: Today’S Special
“ഏറെ കൗതുകകരം, അദ്ഭുതാവഹം; വ്യത്യസ്തരാണ് ഗ്രീസിലെ എവ്സോണുകള്‍; മാര്‍ച്ച് വൈറല്‍
ഓരോരോ രാജ്യത്തിനും അവരുടെ പട്ടാളത്തിന് വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. സമൂഹ മാധ്യമങ്ങളില്‍ പല രാജ്യങ്ങളുടെയും മാര്‍ച്ചും മറ്റും ഹിറ്റായി മാറാറുണ്ട്. അത്തരം കാഴ്ചകള്‍ നെറ്റിസനില് കൗതുകം ഉളവാക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഏറെ നേടിയിരിക്കുകയാണ് ഗ്രീസിന്റെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സായ എവ്സോണുകള്‍. സമ്പന്നമായ ചരിത്രമുള്ള ഗ്രീസിലെ എലൈറ്റ് സൈനികരാണ് എവ്സോണുകള്‍. യഥാര്‍ഥത്തില്‍, അവര്‍ ഗ്രീക്ക് ആര്‍മിയിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയും പര്‍വത യൂണിറ്റുകളുമായിരുന്നു. ഇന്ന്, ഈ പദം പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് ഈ എവ്സോണുകളെല്ലാം ഹെല്ലനിക് ആര്‍മിയുടെ ഇന്‍ഫന്‍ട്രി കോര്‍പ്സില്‍ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ്. ഇവരുടെ യൂണിഫോമും വ്യത്യസ്തമാണ്. ഓട്ടോമന്‍ അധിനിവേശത്തിനെതിരേ പോരാടിയ ഗ്രീക്ക് പ്രതിരോധ പോരാളികളായ ക്ലെഫ്റ്റുകള് ധരിച്ച വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എവ്സോണുകള്ക്ക് വസ്ത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ വേറിട്ട വസ്ത്രധാരണം എവ്സോണുകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍…
Read Moreകരടി വസ്ത്രം കൊള്ളാം, പക്ഷേ ആർക്കും വേണ്ട!
ഒരാളുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഒരേ വസ്ത്രധാരണം വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലായിരിക്കും കാണുക. മഹാരാഷ്ട്രയിലെ ഭയന്ദർ വെസ്റ്റിലെ തെരുവിലൂടെ ഫാഷൻ റാംപുകളിൽപോലും കാണാൻ കഴിയാത്ത അപൂർവ വസ്ത്രം ധരിച്ചെത്തിയ യുവാവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. “ടെഡി ഹൂഡി’ എന്നു വിളിക്കുന്ന വസ്ത്രമാണു യുവാവ് ധരിച്ചത്. സാധാരണ ഹൂഡിയിൽ നിറയെ ചെറിയ ടെഡികൾ തുന്നിപ്പിടിച്ചിരിക്കുന്നു എന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. യുവാവ് “ടെഡി ഹൂഡി’ ധരിച്ചു തെരുവിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്. ഇതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ധാരാളം പ്രതികരണങ്ങളും ലഭിച്ചു. എന്നാൽ, ഈ വിചിത്ര വസ്ത്രം വാങ്ങാൻ താത്പര്യം കാണിച്ചവർ തുലോം കുറവായിരുന്നു.
Read Moreഅവർ ആഗ്രഹിക്കുമ്പോൾ… ഗാന്ധി കുടുംബത്തിൽനിന്നു ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നത്; ബിസിനസുകാരനുമായ റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക്
ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്ര. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.”ബിജെപി എന്നെയും എന്റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്നു ജനം കാണുന്നുമുണ്ട്. ഞാൻ രാഷ്ട്രീയ ത്തിൽ നിൽക്കുകയാണെങ്കിൽ ഇതൊക്കെ പാർലമെന്റിലും തെരുവിലും നേരിടാൻ കഴിയുമെന്നു ജനം കരുതുന്നു. ഇതുവരെ ഞാൻ മാറിനിന്നു. എന്നാൽ, ബിസിനസ് ചെയ്യാൻ അനുവദിക്കാതെ തന്നെ ചിലർ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്. റായ്ബറേലിയും അമേഠിയിലും മാത്രമല്ല മറ്റു സ്ഥലങ്ങളിൽനിന്നും മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു. ഗാന്ധി കുടുംബത്തിൽനിന്നു ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെട്ടു.
Read More‘ചൂടാകണ്ട… ഫോൺ എടുക്കാത്തതല്ല…’; കഠിനമായ വേനലിലും പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു; നയം വ്യക്തമാക്കി എഫ്ബിയിൽ പോസ്റ്റിട്ട് കെഎസ്ഇബി
കോഴിക്കോട്: കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്നുമുള്ള ആരോപണങ്ങള്‍ വാസ്തവമല്ലെന്ന് കെഎസ്ഇബി. നിരവധിപ്പേര്‍ ഒരേ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ടെലിഫോണ്‍ NU Tone എന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യമുണ്ട്. വിളിക്കുന്നയാള്‍ക്ക് ഈ അവസ്ഥയില്‍ എന്‍ഗേജ്ഡ് ടോണ്‍ മാത്രമേ കേള്‍ക്കുകയുള്ളുവെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കെഎസ്ഇബിയുടെ ഫേസ് ബുക്ക് കുറിപ്പ്…സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു. തടസരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് കെഎസ്ഇബി ഇന്നലെ മാക്സിമം ഡിമാൻഡ് 5419 മെഗാവാട്ടായി വർധിച്ചു. രാത്രി 10.47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റിക്കാർഡ് തലത്തിലേക്ക് ഉയർന്നത്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍…
Read Moreപാനൂരിലെ ബോംബ് ട്രോളിൽ പിടഞ്ഞ് സിപിഎം; പാർട്ടിക്കു പങ്കില്ല അല്ലേ, റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്നവൻ ആരാണെന്നറിയാമോ..!
കോഴിക്കോട്: പാനൂര്‍ ബോംബ് നിര്‍മാണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം ആണയിടുമ്പോഴും പാര്‍ട്ടിയെ കടന്നാക്രമിച്ച് സോഷ്യ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന വടകരയില്‍ ബോംബ് വിഷയം കത്തിപ്പടരുകയാണ്. ടിപിയുടെ കൊലപാതകവും രാഷ്ട്രീയ അക്രമവും കൂടുതൽ ചര്‍ച്ചയാക്കാന്‍ പാനൂര്‍ ബോംബ് സ്ഫോടനം വഴിയൊരുക്കി എന്ന വിലയിരുത്തലാണുള്ളത്. സിപിഎം കേന്ദ്രത്തിൽ നടന്ന ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിനും പരിക്കേറ്റ നാലുപേരും സിപിഎം അനുഭാവികളാണ്. കേസിൽ ഇതുവരെ അറസ്റ്റിലായ ആറു പേരിൽ അമല്‍ബാബു ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. മറ്റുള്ളവരാകട്ടെ സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്. അമല്‍ബാബു സിപിഎം നടത്തിയ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന്റെ വീഡിയോ സഹിതമാണ് പ്രചാരണം. മരിച്ച ഷെറിൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. സ്ഫോടനത്തില്‍…
Read Moreറൈസ്ക്രീം… ചോറിനു കറികൾക്കു പകരം ഇനി ഐസ്ക്രീം..!
ഭക്ഷണത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മൾ. വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്റെ “പാൻ മസാലദോശ’ വൈറലായതിനു പിന്നാലെ ഐസ്ക്രീമിന്റെ വെറൈറ്റി സാധനം എത്തി. ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. “റൈസ്ക്രീം’എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു ധാരാളം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പുതുതലമുറ ഭക്ഷണപ്രിയർക്കിടയിൽ ഇതു ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിന്റെ അവകാശവാദം. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്ക്രീം തരംഗമായി മാറിയിരുന്നു.
Read Moreഅത്യപൂർവ ആകാശക്കാഴ്ച; സമ്പൂർണ സൂര്യഗ്രഹണം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. പകൽ പോലും രാത്രിക്ക് സമമാകുന്ന അവസ്ഥയാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും. സമ്പൂർണ സൂര്യഗ്രഹണ സമയത്ത് ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കുക. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്ന സമയം സൂര്യനെ വീക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കണ്ണുകൾക്ക് സുരക്ഷ നൽകുന്ന സംവിധാനം ഉപയോഗിക്കേണ്ടതുണ്ടെന്ന് നാസ നിർദേശിക്കുന്നു. കാമറ ലെൻസിലൂടെയും, ടെലിസ്കോപ്, ബൈനോക്കുലർ തുടങ്ങിയ ഉപകരങ്ങൾ വഴിയും സൂര്യനെ ദർശിക്കരുത്. അങ്ങനെ ചെയ്താൽ അത് കണ്ണിന് പരിക്കേൽക്കാൻ കാരണമാകും. സാധാരണ സൺഗ്ലാസുകൾ ഗ്രഹണം വീക്ഷിക്കാൻ സുരക്ഷിതമല്ല. സുരക്ഷിതമായ സോളാർ വ്യൂവിങ് ഗ്ലാസുകളാണ് ധരിക്കേണ്ടത്. ഗ്രഹണ…
Read Moreപകൽ പോലും കുറ്റാക്കൂരിരുട്ടാകും; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്
50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദ്യശ്യമാകും. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കില്ല. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ടോട്ടൽ സോളാർ എക്ലിപ്സ്ലും, നാസാ പ്ലസ്ലും, നാസ ടിവിയിലും, ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും. 2026 ഓഗസ്റ്റ് 12നായിരിക്കും ഇനി അടുത്ത സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുന്നത്. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും പ്രകടമാകുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന്…
Read Moreആനന്ദ് മഹീന്ദ്രയിലേക്ക് സ്വാഗതം; കുരങ്ങുകളിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച 13കാരി നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. നിരവധി ആളുകളാണ് നികിതയെ പ്രശംസിച്ച് രംഗത്തെത്തിയത്. അതിനു പിന്നാലെയിതാ നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയിലേക്ക് സ്വാഗതം എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞു. നികിതയുടേയും ഒരു വയസുകാരി അനുജത്തിയുടേയും വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. നാം സാങ്കേതികവിദ്യയുടെ അടിമകളാകുമോ അതോ യജമാനന്മാരാകുമോ എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ പ്രധാന ചോദ്യം. സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ പ്രവർത്തനക്ഷമമാകുമെന്ന ആശ്വാസം ഈ പെൺകുട്ടിയുടെ കഥ നൽകുന്നു. അവളുടെ പെട്ടെന്നുള്ള ചിന്ത അസാധാരണമായിരുന്നു. തികച്ചും പ്രവചനാതീതമായ ഒരു ലോകത്ത് നേതൃത്വത്തിനുള്ള സാധ്യതയാണ് അവൾ പ്രകടമാക്കിയത്. അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവൾ എപ്പോഴെങ്കിലും കോർപ്പറേറ്റ് ലോകത്ത് ജോലി…
Read More