കുരങ്ങന്മാർ മനുഷ്യനെപ്പോലെ പെരുമാറുന്നതിന് പേരുകേട്ട മൃഗങ്ങളാണ്. എന്നാൽ കുരങ്ങന്മാരെ കൊണ്ടുള്ള ഉപദ്രവം ചില്ലറയല്ല. ഇത്തരത്തിൽ അതിക്രമം കാണിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു വീടിന്റെ മുറ്റത്തിരുന്ന കുഞ്ഞിനെ കുരങ്ങൻ എടുത്തുകൊണ്ട് ഓടുന്നതാണ് വീഡിയോ. കളിപ്പാട്ട ബൈക്കിലാണ് കുരങ്ങനെത്തുന്നത്. പാഞ്ഞെത്തിയ കുരങ്ങൻ നിമിഷനേരം കൊണ്ടാണ് കൊച്ചുകുഞ്ഞിനെ പിടിച്ചുവലിക്കുന്നതും അതേ വേഗത്തിൽ കുഞ്ഞിനെയും കൊണ്ട് ഓടുകയും ചെയ്യുന്നത്. നിലത്തൂടെ വലിച്ചിഴച്ചാണ് കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നത്. കുറച്ച് ദൂരം പോവുകയും ചെയ്തു. ഇതുകണ്ട് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ആകെ പേടിച്ചു നിന്നു. കുരങ്ങൻ പാഞ്ഞുവരുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. ഒരു വീടിന്റെ മുറ്റത്ത് നാല് കുട്ടികൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഈ കുഞ്ഞുകുട്ടിയും അതിനിടയിൽ ഇരിക്കുകയാണ്. അവിടെ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകുന്നത്. പിന്നാലെ ഒരു മുതിർന്നയാൾ വന്ന് ഒച്ചയിടുമ്പോഴാണ് കുഞ്ഞിനെ…
Read MoreCategory: Today’S Special
10 വര്‍ഷത്തെ കാത്തിരിപ്പ്; കുഞ്ഞനിയത്തിയെ ആദ്യമായി കണ്ടപ്പോഴുള്ള ചേച്ചിയുടെ സന്തോഷം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
എല്ലാ കുട്ടികളുടെയും ഒരു ആഗ്രഹമാണ് സ്വന്തമായൊരു കുഞ്ഞനിയനോ അനിയത്തിയോ വേണമെന്നുള്ളത്. ഇത്തരത്തിൽ താൻ ആഗ്രഹിച്ച് കിട്ടിയ തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കാണുന്ന ഒരു പത്ത് വയസുകാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഹോദരിയെ കിട്ടിയത്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാൻ സാധിക്കും. അച്ഛൻ അവൾക്ക് അവളുടെ കുഞ്ഞനിയത്തിയെ ആദ്യമായി കാണിച്ചു കൊടുക്കുകയാണ്. സന്തോഷം കൊണ്ട് മതിമറന്ന പെൺകുട്ടി കുഞ്ഞിനെ എടുക്കാൻ കൈനീട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അച്ഛൻ അവളുടെ കൈകളിലേക്ക് കുഞ്ഞിനെ വച്ച് കൊടുത്തു. കുഞ്ഞിനെ കയ്യില്‍ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ഒരു ഫോട്ടോ കൂടി വീഡിയോയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഒരു അമ്മയെ പോലെയാണ് അവൾ തന്റെ നിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്നത്. ആ കുഞ്ഞ് ഭാഗ്യമുള്ളവളാണ്, അവളുടെ ചേച്ചി അവളെ…
Read Moreആദ്യം തൊഴുത് അനുഗ്രഹം വാങ്ങും, പിന്നാലെ ഭണ്ഡാരം കുത്തിപ്പൊളിക്കും; സിസിടിവിയിൽ കുടുങ്ങിയ കള്ളന്റെ മോഷണ രീതി ഇങ്ങനെ…
വന്ന് വന്ന് ദൈവത്തിന് പോലും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ആരാധനാലയങ്ങളെ ലക്ഷ്യം വച്ച് മോഷണം നടത്തുന്ന കള്ളന്മാർ നിരവധിയാണ്. ഇത്തരത്തിൽ ക്ഷേത്രത്തിൽ കയറി പ്രാർഥന നടത്തുകയും പിന്നാലെ മോഷണം നടത്തുകയും ചെയ്യുന്ന ഒരു മോഷ്ടാവ് പോലീസ് പിടിയിലായ വാർത്തയാണ് ഒടുവിലായി പുറത്തുവന്നത്. ജയ്പൂരിലാണ് സംഭവം. മറ്റ് കള്ളന്മാരിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിൽ കയറി പ്രാർഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ മോഷണ രീതി. ആൽവാറിലെ ആദർശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശർമ്മ പ്രാർഥിക്കുകയും ഒടുവിൽ സംഭാവന പെട്ടിയിൽ നിന്ന് പണം കവരുകയുമായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിൻ്റെ പൂട്ട് തകർത്ത് വെള്ളിയാഭരണങ്ങൾ, കുടകൾ, വഴിപാട് പെട്ടിയിലെ പണം എന്നിവയും ഇയാൾ മോഷ്ടിച്ചു. മോഷണത്തിനിടെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ്…
Read Moreഒളിപ്പിച്ച 500 രൂപ നോട്ടുകൾ കണ്ടെത്തിയാൽ അത് നിങ്ങൾക്ക് സ്വന്തം; വൈറലായി നിധിവേട്ട
500 രൂപാ നോട്ടുകൾ ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെഷർ ഹണ്ട് ഡൽഹി എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ഡൽഹി നഗരവാസികൾക്ക് മുൻപിൽ ഇത്തരത്തിലൊരു വെല്ലുവിളി അവതരിപ്പിച്ചത്. “ഡൽഹിയിലെമ്പാടും യഥാർഥ നിധി വേട്ട” എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ‘നോർത്ത് ഡൽഹിയിലേക്ക് ബോട്ടിങ്ങിനായി വരൂ, വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന 500 രൂപാ നോട്ടുകൾ കണ്ടെത്തി സ്വന്തമാക്കൂ’ എന്നാണ് സോഷ്യൽ മീഡിയ പങ്കുവച്ച ചലഞ്ചിൽ പറയുന്നത്. ഇതോടൊപ്പം 500 രൂപയുടെ നോട്ട് ചുരുട്ടി ഒരു മതിലിന്റെ വിടവിൽ ഇടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിധി കണ്ടെത്തുന്നവർ തങ്ങളെ അറിയിക്കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകൾ ചലഞ്ചിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ചിലർ…
Read Moreറിച്ചാണ് ഈ യാചകൻ: ആസ്തി 7.5 കോടി, തൊഴിൽ ഭിക്ഷാടനം; താമസം ഒന്നരക്കോടിയുടെ ഫ്ലാറ്റിൽ
ഒരു നേരം ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റാൻ വകയില്ലാത്തവരാണ് ഗദ്യന്തരമില്ലാതെ ഭിക്ഷ യാചിക്കുന്നത്. ശാരീരക ബുദ്ധിമുട്ടുകളും മറ്റ് ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഭിക്ഷ യാചിക്കുന്നത് ഒരു തൊഴിലായി ഏറ്റെടുക്കുന്നവർ കാണുമോ നമുക്ക് ചുറ്റും? എങ്കിൽ സംശയം വേണ്ട അത്തരത്തിലുള്ളവരുമുണ്ട്. തന്റെ പതിനാലാമത്തെ വയസിൽ ഭിക്ഷ യാചിക്കാൻ തുടങ്ങിയ ആളാണ് ഭാരത് ജെയിൻ. ഇയാൾക്ക് ഇപ്പോൾ 54 വയസാണ് പ്രായം. അതായത് നാല്പത് വർഷത്തോളമായി ഇയാൾ ഭിക്ഷ യാചിക്കുകയാണ്. ഒരു ദിവസം 2500 മുതൽ 3000 രൂപ വരെയാണ് ഇയാൾക്ക് വരുമാനമായി ലഭിക്കുന്നത്. ഇതിൽ അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഏഴരക്കോടി രൂപയാണ് ഇയാളുടെ ആസ്തി. സമ്പന്നർ താമസിക്കുന്ന മുബൈ പോലുള്ളൊരു നഗരത്തിൽ ഒന്നരക്കോടിയുടെ ഫ്ലാറ്റാണ് ഇയാൾക്ക് ഉള്ളത്. ഭാര്യയും രണ്ട് മക്കളും സഹോദരനും അച്ഛനും അടങ്ങുന്ന കുടുംബത്തോടൊപ്പം വളരെ സന്തോഷത്തിലാണ് ഇയാൾ…
Read Moreമൂസ… മൂസ… സമൂസ; വെണ്ടയ്ക്ക കൊണ്ടൊരു സമോസ; വൈറലായി വീഡിയോ
പാചകം ഇഷ്ടപ്പെടുന്നവർ ഭക്ഷണത്തിൽ പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ചേരുവകൾ യഥേഷ്ടം ചേർത്തുണ്ടാക്കുന്പോൾ പല പുതിയ തരം വിഭവങ്ങളുടെ ഉത്ഭവവും ഉണ്ടാകും. അത്തരത്തിലൊരു വിഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, പനീർ, ചിക്കൻ ഇവയൊക്കെകൊണ്ട് സമോസ ഉണ്ടാക്കുന്നത് നമ്മൾ കേട്ടിട്ടും ,കണ്ടിട്ടും, കഴിച്ചിട്ടുമുണ്ട്. എന്നാൽ വെണ്ടയ്ക്ക കൊണ്ട് സമോസയെ കുറിച്ച് കേട്ടിട്ടുണ്ടോ… വെണ്ടക്ക കൊണ്ട് ഉണ്ടാക്കിയ ചൂടൻ സമോസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുഡിഷ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വെണ്ടയ്ക്ക സമോസയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. വെണ്ടയ്ക്ക കൊണ്ട് തോരനും ഉപ്പേരിയുമൊക്കെ കഴിച്ചിട്ടുണ്ട്. സമോസ ഉണ്ടാക്കുമോ എന്നാണ് ഒരു പറ്റം ആളുകളുടെ ആശങ്ക. എന്നാൽ മറ്റൊരു കൂട്ടർ പറഞ്ഞിരിക്കുന്നത് ഇത് വളരെ വ്യത്യസ്തമായിരിക്കുന്നല്ലോയെന്നും. എന്തായാലും ഇതൊന്ന് പരീക്ഷിച്ച് നോക്കണമെന്നാണ് വേറെ…
Read Moreനാലിഞ്ച് നീളത്തിൽ ഒരു വാൽ: അപൂർവ അവസ്ഥയിൽ കുഞ്ഞിന്റെ ജനനം; കണ്ണ് തള്ളി സോഷ്യൽ മീഡിയ
വാലുമായി ജനിച്ച നവജാതശിശുവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ ഹാങ്ഷൂ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ രംഗത്തെ പോലും അത്ഭുതപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്. കുഞ്ഞ് ജനിച്ച് അപൂർവ അവസ്ഥയിലെന്ന് പീഡിയാട്രിക് ന്യൂറോസർജറി ചീഫ് ഫിസിഷ്യൻ ഡോക്ടർ ലി വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തിന്റെ പുറകിൽ നിന്നും നാലിഞ്ച് നീളമുള്ള ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. സംഭവത്തിന്റെ വീഡിയോയും ഡോക്ടർ ലി പങ്കുവച്ചിട്ടുണ്ട്. വാൽഭാഗമാണ് നാലിഞ്ച് നീളത്തിലുള്ളതെന്ന് എംആർഐ പരിശോധനയിലൂചടെ വ്യക്തമായതായി ഡോക്ടർ പറയുന്നു. നട്ടെല്ലിന്റെ അടിഭാഗത്ത് ചുറ്റുമുള്ള കലകളിൽ സുഷുമ്ന നാഡി അസാധാരണമായി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ടെതർഡ് സുഷുമ്ന നാഡി. സാധാരണ നിലയിൽ സുഷുമ്ന കനാലിനുള്ളിൽ സുഷുമ്ന നാഡി സ്വതന്ത്രമായി പൊങ്ങി കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. ഇതാണ് മനുഷ്യന്റെ ചലനത്തിനും പ്രവർത്തനത്തിനും അനുവദിക്കുന്നത്. ഈ വിധം സുഷുമ്ന നാഡി ഘടിപ്പിച്ചിരിക്കുന്നത് പലതരം ന്യൂറോളജിക്കൽ…
Read Moreമിടുക്കി…മിടുമിടുക്കി; ഷൂ ക്ലീനിംഗിലൂടെ മാസം ഒന്നരലക്ഷം സമ്പാദിക്കുന്ന കൊച്ചിക്കാരി
ഷൂ വൃത്തിയാക്കുന്നത് ഒരു ചെറിയ പണിയല്ല. എന്നാൽ ഇതൊരു തൊഴിലാഴി തിരഞ്ഞെടുത്ത കൊച്ചിക്കാരിക്ക് ഒരു മാസം ഷൂ ക്ലീനിംഗിലൂടെ ലഭിക്കുന്നത് ഒന്നരലക്ഷം രൂപയാണ്. പഠനത്തിന് ശേഷം യൂട്യൂബിലൂടെയാണ് കൃഷ്ണ ഷൂ ക്ലീനിംഗ് പഠിച്ചത്. സംരംഭം തുടങ്ങിയ സമയത്ത് ഇൻസ്റ്റഗ്രാമിൽ വീഡിയോസ് അപ്ലോഡ് ചെയ്യുകയും തുടർന്ന് വീഡിയോ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് ഓർഡർ വരാൻ തുടങ്ങിയത്. മുപ്പതിലധികം ഷൂസ് ആണ് ദിവസേന ക്ലീനിംഗിനായി എത്തിയത്. 250 രൂപയാണ് ക്ലീനിംഗിന് കൃഷ്ണ വാങ്ങുന്നത്. ചെളിയും അഴുക്കും പറ്റിയ ഷൂ കൃഷ്ണയുടെ കൈയിൽ കൊടുത്താൽ എമർജൻസി ആണെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ വൃത്തിയാക്കി തരും. അതല്ല കുറച്ച് സമയമൊക്കെ എടുത്ത് മതിയെങ്കിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പുത്തൻ ഷൂ പോലെ കൃഷ്ണ വൃത്തിയാക്കി തിരികെ നൽകുകയും ചെയ്യും. സെലിബ്രിറ്റീസ് അടക്കമുള്ള സ്ഥിരം കസ്റ്റമേഴ്സ് കൃഷ്ണയ്ക്ക് ഉണ്ട്. ഹിദ ദി ഷൂ ഷൈനി എന്ന…
Read Moreഉയരം എവറസ്റ്റിനെക്കാൾ കൂടുതൽ! ചൊവ്വയിൽ വമ്പൻ അഗ്നിപർവതം കണ്ടെത്തി
എവറസ്റ്റിനെക്കാൾ വലിപ്പമുള്ള അഗ്നിപർവതം ചൊവ്വയിൽ കണ്ടെത്തി. 29,600 അടി ഉയരമുള്ള സജീവ അഗ്നിപർവതമാണ് ഇത്. എന്നാൽ ഈ അഗ്നിപർവതത്തിന് എവറസ്റ്റിനേക്കാൾ ഉയരമുണ്ടെങ്കിലും ചെവ്വയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിൽ ഏഴാമതാണ് സ്ഥാനം. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് 9,022 മീറ്റർ ഉയരമുള്ള ഈ പർവതം സ്ഥിതി ചെയ്യുന്നത്. 450 കിമീ ആണ് വീതി. താൽകാലികമായി നോക്ടിസ് അഗ്നിപർവതമെന്നാണ് ഇതിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. നോക്ടിസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ 55ാമത് ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് വെളിപ്പെടുത്തിയത്. 1971 മുതൽ ചൊവ്വയെ ഭ്രമണം ചെയ്യുന്ന പല ഉപഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊരു അഗ്നിപർവതമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. നോക്ടിസില് ഹിമപാളികളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയില്‍ ചൊവ്വയിലെ ജീവന്റെ തുടിപ്പ് തേടിയുള്ള ആസ്ട്രോബയോളജിക്കല്‍ പര്യവേഷണങ്ങളുടെ പ്രധാന ഇടം നോക്ടിസ് ആയേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എത്ര നാള് ഈ അഗ്നിപര്‍വതം സജീവമായിരുന്നു? ഇപ്പോള്‍ സജീവമാണോ…
Read Moreമലയാളി പൊളിയല്ലേ… ദര്ബൂക്കയില് തകര്‍പ്പന്‍ താളമിട്ട് അറബിയെ മലർത്തിയടിച്ച് ഇന്ത്യക്കാരുടെ അഭിമാനം കാത്ത് യുവാവ്
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ്യമായ ദര്‍ബൂക്ക ഡ്രമില്‍ താളമിടാന്‍ വെല്ലുവിളിക്കുന്നതാണ് വീഡിയോ. അല്‍ റഫേലോയുടെ ഭൂരിപക്ഷം വീഡിയോകളിലും ഈ വെല്ലുവിളിയാണ്. പലപ്പോഴും ഇരയാകുന്നത് ഇന്ത്യക്കാരും. ഇന്ത്യക്കാര്‍ക്ക് അധികം പരിചയമില്ലാത്ത ദര്ബൂക്കയില് താളംപിടിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. പരാജയമായിരിക്കും ഫലം. വൈറല്‍ വീഡിയോയില്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിന്ന ആളോട് എവിടെനിന്നാണ് വരുന്നതെന്ന് റഫേലോ ചോദിക്കുന്നു. ഇന്ത്യയെന്ന് പറയുമ്പോള്‍ പുച്ഛവും വിജയവും കലർന്ന ഭാവത്തില്‍ ദര്ബൂക്കയില് താളമിട്ടുകൊണ്ട് ഇന്ത്യക്കാരനോട് താളമിടാന്‍ വെല്ലുവിളിക്കുന്നു. എന്നാല്‍ റഫേലോയെ ഞെട്ടിച്ചുകൊണ്ട് ആ ഇന്ത്യക്കാരന് ദര്ബൂക്കയില് തകര്‍പ്പന്‍ താളമിടുന്നു. കാണുന്ന ഒരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കുന്നു വീഡിയോ. രണ്ടു ദിവസം കൊണ്ട് 60 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. അറബിയെ മലർത്തിയടിച്ച് ഇന്ത്യക്കാരുടെ അഭിമാനം കാക്കുകയെന്ന നിലയിലാണ് ഇന്ത്യൻ സൈബർ ലോകം ഈ…
Read More