വന്യമൃഗങ്ങൾ കാടിറങ്ങി വരുന്ന വാർത്തകൾ അടുത്തിടയായി പതിവായി നമ്മൾ കേൾക്കാറുണ്ട്. മൃഗങ്ങളുടെ ആക്രമത്തിൽ മരിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വെള്ളിയാഴ്ച മീററ്റിൽ രണ്ട് ചുവടുകൾ മാത്രം അകലെ തന്റെ മുന്നിലൂടെ പുള്ളിപ്പുലി നടക്കുന്നതിന് ബൈക്ക് യാത്രികൻ സാക്ഷ്യം വഹിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നഗരത്തിലെ കങ്കർ ഖേര പ്രദേശത്തുകൂടി കടന്നുപോകുന്ന ഒരു ബൈക്ക് യാത്രികൻ സമീപത്തെ കുറ്റിക്കാട്ടിൽ അലഞ്ഞുതിരിയുന്ന പുള്ളിപ്പുലിയുടെ അടുത്തേക്കാണ് എത്തിയത്. വാഹനത്തിന്റെ കൂർത്ത വെളിച്ചം കണ്ണിൽ പെട്ടതിനെ തുടർന്ന് മൃഗം ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയാൾ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പുള്ളിപ്പുലി വഴി മുറിച്ചുകടന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. അക്ഷയ് താക്കൂർ എന്ന യുവാവാണ് പുലിയെ കണ്ടത്. സംഭവത്തെക്കുറിച്ച് അദ്ദേഹം ഉടൻ തന്നെ കോളനി സെക്രട്ടറിയെ വിവരമറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. വനംവകുപ്പ് സ്ഥലത്തെത്തി പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പരിശോധിച്ചു.…
Read MoreCategory: Today’S Special
എന്ത് കരുതലാണ് ഏട്ടായിക്ക്; ഭാര്യയ്ക്ക് സാരി ഇഷ്ടപ്പെട്ടില്ല; കടയുടമയെ മർദിച്ച് അവശനാക്കി ഭർത്താവ്
ബംഗളൂരു: ഭാര്യക്കൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് കടയുടമയെ മർദിച്ചവശനാക്കി. എന്തിനെന്നല്ലേ, തന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ ഇല്ലായിരുന്നു! ഉത്തര കന്നഡ ജില്ലയിലാണു സംഭവം. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയില്‍ സൂക്ഷിച്ചിരുന്ന മികച്ച സാരികള്‍ കാണിച്ചെങ്കിലും ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുവാവ് ആദ്യം കടയിലെ ജീവനക്കാരെ അധിക്ഷേപിച്ചു. അധിക്ഷേപം അതിരു കടക്കുകയും മോശം വാക്കുകൾ ഉപയോഗിക്കാനും തുടങ്ങിയപ്പോൾ കടയിലെ ജീവനക്കാർ എതിർത്തു. തുടർന്നു വാക്കുതർക്കവും ഉന്തുംതള്ളുമായി. ഇതിനിടയിൽ മുഹമ്മദ് തന്റെ കൂട്ടാളികളില്‍ ഒരാളെ വിളിച്ചുവരുത്തി കടയുടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreപിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹന ഉടമ
ബംഗളൂരു: ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്ടായിരുന്നു. ട്രാഫിക് പോലീസുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകവാർത്ത കൂടി ബംഗളൂരുവിൽനിന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുനിരാജ എന്ന വാഹനമുടമയാണ് ഈ സംഭവത്തിലെ കഥാനായകൻ. പലവിധ ട്രാഫിക് നിയമലംഘനങ്ങൾക്കായി ഇയാൾ പിഴയിനത്തിൽ 49,000 രൂപ ഒടുക്കാനുണ്ടായിരുന്നു. ട്രാഫിക് പോലീസ് പിടികൂടിയപ്പോൾ ഇയാൾ എതിർക്കാനൊന്നും പോയില്ലെന്നു മാത്രമല്ല, മുഴുവൻ തുകയും അപ്പോൾത്തന്നെ പിഴയൊടുക്കുകയും പോലീസുകാർക്കൊപ്പം രസീതും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ബംഗളൂരു പോലീസ് ഈ ചിത്രം എക്സിൽ ഷെയർ ചെയ്തു. നിമയലംഘകരിൽനിന്നു പിഴ ഈടാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞതായും പണം നൽകാൻ തയാറാത്തവർക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.
Read Moreകശേരുക്കളില്ലാത്ത ദ്വിലിംഗജീവി; പുതിയതായി കണ്ടെത്തിയ കടല്‍ ഒച്ചിന് രാഷ്ട്രപതിയുടെ പേര്
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞർ ബംഗാൾ ഉൾക്കടലിൽ നിന്ന് തലയില്‍ ആവരണമുള്ള പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തി. ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും അതിര്‍ത്തി തീരമായ ഉദയ്പൂർ, ദിഘ തീരത്ത് നിന്നാണ് പുതിയ ഇനം ഒച്ചിനെ കണ്ടെത്തിയത്. ‘മെലനോക്ലാമിസ് ദ്രൗപതി’ എന്നാണ് ഈ ഒച്ചിന്റെ പേര്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ബഹുമാര്ഥമാണ് ഈ ഒച്ചിന് പേര് നൽകിയിരിക്കുന്നത്. സാധാരണയായി വേലിയേറ്റമുള്ള മണല്‍ നിറഞ്ഞ ബീച്ചുകളിലാണ് ഇത്തരം ഒച്ചുകൾ കാണപ്പെടുന്നത്. ഏഴ് മില്ലീമീറ്ററോളം നീളമുള്ള തവിട്ട് കലർന്ന കറുപ്പ് നിറവും, പിൻഭാഗത്ത് ചുവന്ന നിറത്തോടെയുള്ള പൊട്ടും, ശരീരത്തില്‍ പുറന്തോടുമുള്ള, കശേരുക്കളില്ലാത്ത ഒച്ചുകളാണ് ഇവ. റിബൺ വേംസ്, കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ മുതലായവയാണ് ഇത്തരം ഒച്ചുകളുടെ ഭക്ഷണം. നവംബർ ജനുവരി മാസങ്ങൾക്കിടയിലാണ് ഇവയുടെ പുനരുൽപാദനം നടക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ…
Read Moreഎന്റെ രാജകുമാരി; വധുവായി അണിഞ്ഞൊരുങ്ങി മകള്‍, സന്തോഷമടക്കാൻ സാധിക്കാതെ അച്ഛന്; വീഡിയോ കാണാം
മക്കളെ വിവാഹ വേഷത്തിൽ കാണുന്ന മാതാപിതാക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ വേഷത്തിലെത്തിയ മകളെ അവളുടെ അച്ഛനും അമ്മയും കാണുന്നു. തൊട്ടടുത്ത നിമിഷം തന്നെ അവളുടെ അച്ഛൻ സന്തോഷത്താൽ മകളെ ബ്യൂട്ടിഫുൾ, മിസ് വേൾഡ്, മിസ് യൂണിവേഴ്സ് എന്നൊക്കെ വിളിക്കുന്നു. ആ അച്ഛന്റെ സന്തോഷം കണ്ടാൽ മനസിലാകും അദ്ദേഹത്തിന്റെ രാജകുമാരിയാണ് മകളെന്ന്. ഒപ്പം നിൽക്കുന്ന അമ്മയ്ക്കും സന്തോഷമടക്കാൻ സാധിക്കുന്നില്ല. ഇതിന്റെ വീഡിയോ വളരേ വേഗത്തിൽ തന്നെ വൈറലായി. മേക്കപ്പ് ബൈ റിതിക എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഇത്രയും ഭാഗ്യമുള്ള മകളാണിവൾ എന്നാണ് പലരും വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഇരു വശവും ഇടിഞ്ഞ് പൊളിഞ്ഞ് വീണ പാലം; അതിലൂടെ ഓടിപ്പോകുന്ന കുഞ്ഞ്, ഭയത്തോടെയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല
ഇടിഞ്ഞ് വീണ ഒരു പാലത്തിന്റെ നടുവിലൂടെയുള്ള ഭീമില്‍ കൂടി ഒരു കൊച്ചു കുട്ടി ഓടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പേടിയോടെ അല്ലാതെ ആർക്കും ആ വീഡിയോ കണ്ടു തീർക്കുന്നതിനു സാധിക്കില്ലായിരുന്നു. പാലത്തിന്റെ രണ്ടു വശവും ഏതോ ആക്രമണത്തിലോ മറ്റോ ഇടിഞ്ഞു വീണതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. അതിലൂടെയാണ് കുഞ്ഞ് ഓടിപ്പോകുന്നത്. കുട്ടിക്ക് പുറകിലൂടെ ക്യാമറയുമായി പോകുന്നയാള്‍ ഇടയ്ക്ക് കുട്ടിയെ ‘ലുലു ലുലു വിളിക്കുന്നു. പേര് കേട്ട് കുട്ടി പെട്ടെന്ന് തിരിഞ്ഞ് നോക്കുന്നത് വീഡിയോയിൽ കാണാം. അതോടെ വീഡിയോ അവസാനിക്കുന്നു. കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന പേടി നമ്മുടെ ഉള്ളിലേക്ക് സ്വാഭാവികമായും ഉണ്ടാകും. ബസ്ര ക്രിയേറ്റീവ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനകം മൂന്നരക്കോടിയോളം ആളുകളാണ് വീഡിയോ കണ്ടത്. മുപ്പത് മില്യണ്‍ കാഴ്ചക്കാര്‍! ലുലു ഭയമില്ലാത്തവളാണ്. ദയവായി ഭയപ്പെടുത്തരുത് അവൾ സുരക്ഷിതയാണ്. പിന്നെ ഇത് എഡിറ്റ് ചെയ്ത…
Read Moreലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദിച്ചു; അവതാരകന്റെ കരണത്തടിച്ച് പാക് ഗായിക, വീഡിയോ കാണാം
ലൈവ് ഷോയിൽ സഹ അവതാരകന്റെ കരണം അടിച്ച് പുകച്ച് പാക് ഗായിക ഷാസിയ. ഇതിനു പിന്നിലെ കാരണം കേട്ടാൽ ആർക്കായാലും ഒന്നല്ല രണ്ടെണ്ണം കൊടുക്കാൻ തോന്നിപ്പോകും. ഹണിമൂണിനെ കുറിച്ചാണ് സഹ അവതാരകൻ ഷാസിയയോട് ചോദിച്ചത്. ഇവർ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് സഹ അവതാരകനും ഹാസ്യനടനുമായ ഷെറി നൻഹ ഹണിമൂണിനെ കുറിച്ച് ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഷാസിയ മന്‍സൂറിനെ ചൊടിപ്പിച്ചു. ഉടൻ തന്നെ ഇവർ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഷെറി നൻഹയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘ഷാസിയ, വിവാഹശേഷം ഹണിമൂണിന് ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് കൊണ്ടുപോകും. ഏത് ക്ലാസിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയാമോ?’ എന്നായിരുന്നു നൻഹ പരിഹാസത്തോടെ ഷാസിയ മൻസൂറിനോട് ചോദിച്ചത്. ഇത് കേട്ട ഷാസിയയ്ക്ക് ദേഷ്യം…
Read Moreനിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ വ്യത്യസ്തനാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇരട്ടിയാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരി 29 ഉണ്ടാകും. അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. ഫെബ്രുവരി 29ന് ജനിച്ചവര്‍ നമുക്കിടയില്‍ സ്വാഭാവികമായും കൗതുകം ഉളവാക്കും. മറ്റ് വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 ലൊ അല്ലെങ്കില്‍ മാര്‍ച്ച് ഒന്നിനൊ ആകും ഇവര്‍ പിറന്നാള്‍ കൊണ്ടാടുക. ഏറ്റവും പ്രയാസമുള്ള കാര്യം ഇവരില്‍ ഒട്ടുമിക്കവര്‍ക്കും ജന്മദിനമായി മേല്‍പ്പറഞ്ഞ രണ്ട് ദിനങ്ങളിലൊന്നിനെ ഔദ്യോഗിക രേഖകളില്‍ കൊടുക്കേണ്ടി വരും. ഇനി ഏതെങ്കിലും കാലത്ത് ഈ ഭൂമിയില്‍ നിന്നും മാറി മറ്റൊരു ഗ്രഹത്തില്‍ താമസിക്കുമെന്ന് കരുതുക. അപ്പോഴും അധിവര്‍ഷ പ്രശ്നം…
Read More‘സോറി ഇങ്ങളല്ല ആളുമാറി’; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യങ്ങളെ പോലെ ഇതിനും ഗുണവും ദോഷവുമുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ദോഷം ആളുകള്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണം കുറഞ്ഞെന്നുള്ളതാണ്. കുശലാന്വേഷണങ്ങളുടെ സ്ഥാനത്ത് ഫോര്‍മല്‍ ആയി ഒന്നുരണ്ട് വാക്കുകള്‍ സംസാരിച്ചാലായി. അതുമാത്രമല്ല പലരും ഈ ഫോണില്‍ മുഴുകിയാണ് വഴിയിലൂടെ ഒക്കെ നടക്കുക. ഇപ്പോഴിതാ ഇത്തരത്തില്‍ ഫോണ്‍ കാരണം ഒരു യുവതിക്ക് സംഭവിച്ച അമളി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഇന്തോനേഷ്യയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള രംഗങ്ങളാണുള്ളത്. ദൃശ്യങ്ങളില്‍ വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച ഒരു യുവതി തന്റെ പങ്കാളിയുടെ ഇരുചക്രവാഹനത്തില്‍ പെട്രോള്‍ പമ്പില്‍ എത്തുന്നു. ഈ സമയം മുന്നില്‍ മറ്റൊരു യുവാവും ബൈക്കുമായി നില്ക്കുന്നു. ബൈക്കുകള്‍ പെട്രോള്‍ അടിക്കുമ്പോള്‍ യുവതി ഫോണിലാണ്. അതേ സമയം…
Read Moreരാഷ്ട്രീയത്തിൽ വാനരന് എന്താ കാര്യം..! വേദിയിൽ കുരങ്ങൻ; തരംഗമായി വീഡിയോ
ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി എത്തിയ “അതിഥി’ ആശങ്ക സൃഷ്ടിച്ചു. ഭീവണ്ടിക്കു സമീപമുള്ള ഖാർദിയിൽ പ്രസംഗിക്കവേ ഒരു കുരങ്ങ് വേദിയിലേക്കെത്തുകയായിരുന്നു. ഷിൻഡെ സേനയ്ക്കെതിരേ സുഷമ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്പോഴാണു വാനരൻ വേദിയിലേക്കു ചാടിക്കയറിയത്. ആദ്യം അന്പരന്നെങ്കിലും അക്രമകാരിയെല്ലെന്നു ബോധ്യമായതോടെ സുഷമ തന്റെ പ്രസംഗം തുടർന്നു. ഒരുവേള കുരങ്ങൻ സുഷമ അന്ധാരെയുടെ അരികിൽവരെ എത്തിയിരുന്നു. കുരങ്ങനെ അവിടെനിന്നു തുരത്താൻ സുഷമയുടെ അനുയായികൾ പഴം കാണിച്ചു വശീകരിക്കാൻ ശ്രമിച്ചെങ്കിലും അത് വഴങ്ങിയില്ല. പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയ സുഷമയുടെ പിന്നാലെ കുറച്ചുനേരം നടന്നശേഷം വാനരൻ ഓടിമറഞ്ഞു. എക്സിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ മഹാരാഷ്ട്രയിൽ വൻ തരംഗമായി മാറി. WATCH | Monkey Enters On Stage During Shiv Sena Leader Sushma Andhare's Speech In Bhiwandi#Monkey #ShivSena #SudhmaAndhare #Bhiwandi #Maharashtra pic.twitter.com/pd0xtiSGVa…
Read More