കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… ഓർക്കാൻ വയ്യല്ലേ… ചൂടിന്റെ കാഠിന്യം കൂടിയിരിക്കുന്ന സമയമാണിപ്പോൾ. ആളുകൾ വെള്ളമില്ലാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ ഇത്രയും വരണ്ട കാലാവസ്ഥയിലും വെള്ളം കിട്ടാതെ വലയുന്നൊരു ജനത നമ്മുടെ സമൂഹത്തിലുണ്ട്. കർണാടകയിലെ സിർസി ഗ്രാമം വെള്ളം കിട്ടാതെ വലയുന്പോൾ ഗൗരി നായിക് എന്ന 55 -കാരി ചെയ്ത മഹത് പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്നത്. ജലക്ഷാമത്താൽ പൊറുതിമുട്ടുകയായിരുന്നു ആ ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി ഗൗരി തനിയെ ഒരു കിണർ കുത്തിയത്. പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ് ഗൗരി നായിക്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്. ‘ജനുവരി 30 -നാണ് ഞാൻ ഈ കിണർ കുത്തി തുടങ്ങിയത്. അതിന് മുമ്പ് എന്റെ കവുങ്ങുകൾക്ക് വെള്ളം…
Read MoreCategory: Today’S Special
വിഷമാണെന്നറിയാതെ കഴിക്കുന്ന കോട്ടൻ കാന്റികൾ; പഞ്ഞി മിഠായികൾ ഇത്രയും അപകടകാരികളോ
നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ ഒന്നാമനാണ് പഞ്ഞി മിഠായി. ഉത്സവപ്പറമ്പിലും, പള്ളിപ്പെരുന്നാളിനും, ബീച്ചിലും പഞ്ഞിമിഠായികൾ വിപണി കീഴടക്കുന്ന ഒരു കാലമുണ്ടായിരുന്നു. മദാമ്മ പൂഡ, സായിപ്പ് പൂഡ, ബോംബൈ പൂഡ ഇങ്ങനെ പോകുന്നു പഞ്ഞി മിഠായിയുടെ പേരുകൾ. സുതാര്യമായ കവറിൽ മനം മയക്കുന്ന പിങ്ക് നിറത്തിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ സാധിക്കുന്ന തരത്തിലുള്ള തലയെടുപ്പോടെ നിൽക്കുന്ന പഞ്ഞി മിഠായി ഒരു അഴക് തന്നെയാണ്. പ്രായഭേദമന്യേ പലരുടേയും ഇഷ്ട മധുരം തന്നെയാണ് പഞ്ഞി മിഠായി. എന്നാൽ ഇത് കഴിക്കുന്നത് മൂലം വലിയ വിഷമാണ് വയറിൽ എത്തുന്നത് എന്നതിനെക്കുറിച്ച് എത്ര പേർ ബോധാവാന്മാരാണ്? കഴിഞ്ഞ ദിവസം പഞ്ഞിമിട്ടായിയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് തമിഴ്നാട്ടിൽ ഉത്തരവിറങ്ങിയതോടെയാണ് ഇതിൽ പതിയിരിക്കുന്ന വില്ലനെ കുറിച്ച് അറിയുന്നത് പോലും. പഞ്ഞിമിഠായിയിൽ ചേർക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിൻ ബി എന്ന രാസവസ്തു ക്യാൻസറുണ്ടാകാൻ കാരണമാകുന്നു. യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ…
Read Moreകാലിൽ ചരട് കെട്ടുന്ന പെൺകുട്ടികൾ ലൈംഗികത ഇഷ്ടപ്പെടുന്നവരോ? സത്യാവസ്ഥ അറിയാം
കാലിൽ ചരട് കെട്ടുന്നത് ഇപ്പോൾ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള ചരടുകൾക്ക് പുറമേ പല തരത്തിലും ഡിസൈനിലുമുള്ള ചരടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇങ്ങനെ ചരട് കെട്ടുന്നതിന് എന്തെങ്കിലും പ്രത്യേക അര്‍ഥമുണ്ടോ? അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ച് പല രസകരമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെ കുറിച്ച് അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പാശ്ചാത്യ വനിതകളാണ് ഒരു കാലില്‍ ചരട് കെട്ടുന്നതെന്നും ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറാണ് എന്നതിന്റെ പ്രതീകമാണ് ഇതെന്നും തരത്തിലുള്ള പല വാർത്തകളും നടക്കുന്നുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ച് കേരളത്തിലെ പെണ്‍കുട്ടികളും കാലിൽ ചരട് ധരിക്കുന്നതെന്നാണ് പലരുടേയും വിലയിരുത്തല്‍. എന്നാല്‍ മഠയൻമാരായ ആളുകളാണ് ഇത്തരത്തിലുള്ള ധാരണ കൊണ്ട് നടക്കുന്നത്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്. കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെല്ലാം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍…
Read Moreനാമജപത്തോടെയും ജയ്ശ്രീറാം വിളികളോടെയും രാമനെ കാണാൻ അയോധ്യയിലേക്ക്; കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു
അയോധ്യ: രാമക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു. ഞായർ രാത്രി 7.50 നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ടത്. കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യല്‍ ട്രെയിനില്‍ രാമനെ കാണാൻ പോകാൻ സാധിക്കാതിരുന്ന കര്‍സേവകരടക്കമുള്ള തീര്‍ത്ഥാടകരാണ് രണ്ടാമത്തെ സ്പെഷല്‍ ട്രെയിനില്‍ യാത്ര തിരിച്ചത്. 144 പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘത്തില്‍ ഉള്ളത്. കര്‍സേവയില്‍ പങ്കെടുത്തവരാണ് അധികവും. രാമനാമജപത്തോടെയും, ജയ്ശ്രീറാം വിളികളോടെയുമാണ് രാമഭക്തര്‍ അയോധ്യയിലേക്ക് പുറപ്പെട്ടത്. 21ന് ഉച്ചയ്ക്ക് ഒന്നിന് ട്രെയിന്‍ അയോധ്യയില്‍ എത്തും.
Read Moreഎന്തൊരു ക്രൂരതയാണിത്! നായയെ കമ്പികൊണ്ട് കഴുത്ത് ഞെരിച്ച് വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
ഇന്നത്തെ കാലത്ത് നിരപരാധികളായ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വർധിച്ചുവരികയാണ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി ഉയർന്നു വന്നിട്ടുണ്ട്. നായയുടെ കഴുത്ത് കമ്പിയിൽ കെട്ടി ക്രൂരമായി വലിച്ചെറിഞ്ഞതാണ് ഡൽഹിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു സംഭവം. വേദനാജനകമായ ആ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതോടെ നായയോട് കാട്ടിയ ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഡൽഹി മുഖർജി നഗറിലെ ഇന്ദ്ര വികാസ് കോളനിയിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് ഒരാൾ നായയെ കമ്പിയിൽ കെട്ടിയിട്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. നിരപരാധിയായ നായയ്ക്കെതിരെ ക്രൂരമായ പ്രകടനം നടത്തുന്ന മനുഷ്യന്റെ സമീപത്ത് നിന്ന് നിരവധി ആളുകൾ കടന്നുപോകുന്നത് വീഡിയോയിൽ കാണാം. കഴുത്തിൽക്കെട്ടിയ വയർ ഉപയോഗിച്ച് യുവാവ് നായയെ എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി വ്യൂസ് നേടുകയും ചെയ്തു. വ്യാഴാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ്…
Read Moreഇത് ഫ്രീ ആണോ? ഓർഡർ ചെയ്ത് വാങ്ങിയ ഓറഞ്ചിൽ ഇഴയുന്ന പുഴു; വൈറലായി ചിത്രങ്ങൾ
ജീവിതശൈലിയിലെ മാറ്റത്തിനൊപ്പം, ഭക്ഷണത്തിന് വേണ്ടി ഡെലിവറി ആപ്പുകളിലുള്ള നമ്മുടെ ആശ്രിതത്വം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആപ്പുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ? അടുത്തിടെ, ഈ ആപ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത സംഭവങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ട്. സെപ്റ്റോ എന്ന യൂട്ടിലിറ്റി ഡെലിവറി ആപ്പിൽ നിന്ന് ഓർഡർ ചെയ്ത ഓറഞ്ചുകളിലൊന്നിനുള്ളിൽ പുഴു ഇഴയുന്നത് ഒരു ഉപഭോക്താവ് കണ്ടെത്തിയതാണ് ഒടുവിലായെത്തിയ വാർത്ത. സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കിട്ടുകൊണ്ട് ജനാർദൻ ചിൽമുള എഴുതി, “ഞാൻ Zepto Now-ൽ നിന്ന് ഓറഞ്ച് ഓർഡർ ചെയ്തു, എനിക്ക് ലഭിച്ച ഓറഞ്ചുകളിലൊന്നിൽ ഒരുവിരയെ കണ്ടെത്തി’. കൂടാതെ, സെപ്റ്റോയിൽ പരാതിപ്പെടാൻ കഴിയുന്നില്ല.. എന്നും അദ്ദേഹം എഴുതി. ‘സോഷ്യൽ മീഡിയ അഡ്മിനായ ഒരാൾ സെപ്റ്റോയിൽ നിന്ന് എന്നെ വിളിച്ചു. അദ്ദേഹം ഈ വിഷയത്തിൽ ക്ഷമാപണം നടത്തി, റീഫണ്ട് ആരംഭിച്ചു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ…
Read Moreഒരു കരിമ്പുലി അല്ലെ ആ പോണെ..! വൈറലായി വീടിന് പുറത്തുകൂടി നടക്കുന്ന കരിമ്പുലിയുടെ ദൃശ്യങ്ങൾ; അപൂർവങ്ങളിൽ അപൂർവമെന്ന് സോഷ്യൽ മീഡിയ
മനുഷ്യരുടെ എണ്ണം വർധിക്കുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ, സമീപകാലത്തായി ജനവാസ മേഖലകളിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചു. ഭക്ഷണമോ വെള്ളമോ തേടി വന്യമൃഗങ്ങൾ പലപ്പോഴും നഗരങ്ങളിൽ അലയുകയാണ്. അടുത്തിടെ ഒരു കരിമ്പുലി തമിഴ്നാട്ടിലെ കൂനൂരിൽ വീടിന്റെ പുറത്ത് അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഒരു സിസിടിവി കാമറയിൽ പതിഞ്ഞ വീഡിയോയിൽ, കരിമ്പുലി നിശബ്ദമായി പരിസരത്തേക്ക് പ്രവേശിക്കുന്നതും ഒരു വീടിന്റെ പ്രധാന വാതിലിലൂടെ കടന്നുപോകുന്നതും കാണിക്കുന്നു. ‘ആരെങ്കിലും നിങ്ങളെ ഇതുപോലെ സന്ദർശിക്കുന്നതായി സങ്കൽപ്പിക്കുക. നീലഗിരിയിലെ ഒരു വീട്ടിൽ നിന്നുള്ള വീഡിയോ. ബ്ലാക്ക് പാന്തറിനെ മറ്റെവിടെ കാണാമെന്ന് നിങ്ങൾക്കറിയാമോ’? ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്റെ എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് ഇങ്ങനെ എഴുതി. പ്രദേശവാസികൾക്കും വന്യജീവി പ്രേമികൾക്കും ഇടയിൽ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയ അപൂർവ ദൃശ്യം സോഷ്യൽ മീഡിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.…
Read Moreപിടിവിടടാ പാമ്പേ… മദ്യപിച്ചെത്തി ആനയെ കടന്നുപിടിച്ച് യുവാവ്; വിരണ്ടോടിയ ആന ഓട്ടം നിർത്തിയത് ഉടമയുടെ വീടിന്റെ മുന്നിൽ
കാട്ടാന ആക്രമണത്തിന് പുറമേ ഉത്സവകാലത്തുള്ള ആനയുടെ പരാക്രമങ്ങളും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവിടെ സ്ഥിതി അല്പം വ്യത്യസ്തമാണ്. ഉത്സവത്തിന് എഴുന്നെള്ളിക്കാൻ കൊണ്ടുവന്ന ആനയെ മദ്യപിച്ച് കടന്നു പിടിച്ച യുവാവ് ഒടുക്കം പുലിവാല് പിടിച്ചെന്ന് തന്നെ പറയാം. കൊല്ലം ചിറക്കരയിലാണ് സംഭവം. ചിറക്കര ദേവീ ക്ഷേത്രത്തിൽ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ദേവനാരായണനാണ് വിരണ്ടോടിയത്. മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചത് പാപ്പാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. എന്നാൽ ആന ഈ ഓട്ടം അവസാനിപ്പിച്ചത് ഉടമയുടെ വീട്ടിലെത്തിയാണ്. തുടർന്ന് നൂറു മീറ്ററോളം ഓടി ആനയെ തളച്ചു. ജാഗ്രത പുലർത്തേണ്ട അവസരങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ അപകടങ്ങളിൽ ചെന്നുത്തകയാണ് ചെയ്യുന്നത്. കഴിഞ്ഞ ജിവസം ചങ്ങരംകുളം ചിവല്ലൂർ ചന്ദനക്കുടം നേർച്ചയ്ക്കിടെ ആനയിടഞ്ഞതും വാർത്തയായിരുന്നു.
Read Moreസൂക്ഷിച്ച് നോക്കണ്ട സംഗതി അത് തന്നെ: നൂറ് കണക്കിന് കോണ്ടത്താൽ തീർത്തൊരു കുട്ടിയുടുപ്പ്; വൈറലായി എയ്ഡ്സ് ബോധവൽക്കരണം
പ്രണയദിനം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രണയദിനം ആഘോഷിക്കപ്പെടുമ്പോൾ ഉത്തരവാദിത്തവും സുരക്ഷിതവുമായ ലൈംഗിക പെരുമാറ്റത്തിന്റെ സന്ദേശത്തിന് ഊന്നൽ നൽകിയുള്ള രാജ്യാന്തര കോണ്ടം ദിനത്തിന്റെ ബോധവൽക്കരണവും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ ഈ ബോധവൽക്കരണത്തിന്റെ ആവശ്യക്തയ്ക്ക് പ്രസക്തി കൂട്ടുകയാണ്. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘സേഫർ ഈസ് സെക്സി’ എന്ന മുദ്രാവാക്യത്തിൽ എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ ബോധവൽക്കരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാലന്റെൻസ് ഡേയ്ക്ക് തൊട്ടുമുൻപുള്ള ദിവസം ഫെബ്രുവരി 13ന് ആണ് രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നത്. പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിലുള്ള പ്രായക്കാരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കൂടുമ്പോൾ…
Read Moreകോൺസ്റ്റബിൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ട് എത്താതെ സണ്ണി ലിയോൺ: വൈറലായി നടിയുടെ ചിത്രങ്ങളടക്കമുള്ള അഡ്മിറ്റ് കാർഡ്
പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഉത്തർപ്രദേശിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിൽ സണ്ണി ലിയോണിന്റെ പേരും ചിത്രവും അടങ്ങുന്ന അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡിന്റെ (യുപിപിആർബി) വെബ്സൈറ്റിൽ കോൺസ്റ്റബിൾ (സിവിൽ പൊലീസ്) തസ്തികയിലേക്കാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനൗജിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ച മൊബൈൽ നമ്പർ യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടേതാണെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലുമാണ്. അതേസമയം, പ്രത്യേക അഡ്മിറ്റ് കാർഡുമായി പരീക്ഷാ ദിവസം ഒരു ഉദ്യോഗാർഥിയും ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും…
Read More