ബംഗളൂരു: പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ “പുള്ളിപ്പുലി സഫാരി’ ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. ഇരുപതു ഹെക്ടർ ഭൂമിയാണ് സഫാരിക്കായി ചുറ്റും വല കെട്ടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇരുപതു പുള്ളിപ്പുലികളെ പാർപ്പിക്കാൻ ഇവിടെ സ്ഥലമുണ്ട്. എന്നാൽ പന്ത്രണ്ട് പുള്ളിപ്പുലികളാണു തുടക്കത്തിൽ ഉണ്ടാവുക. മൃഗശാലയുടെ പരിചരണത്തിൽ വളർത്തുന്ന ഇവ ഒരു വയസ് പ്രായമുള്ളവയാണ്. വഴക്കില്ലാതെ പരസ്പരം ഇണങ്ങിക്കഴിയാനുള്ള പരിശീലനത്തിലാണു പുള്ളിപ്പുലികൾ. മരങ്ങളിൽ ഓടിക്കയറാൻ കഴിവുള്ള പുള്ളിപ്പുലികൾ സഫാരി പ്രദേശത്തുനിന്നു രക്ഷപ്പെടാതിരിക്കാൻ ഉയരമുള്ള മരങ്ങൾ ഒഴിവാക്കിയാണു വേലി സ്ഥാപിച്ചത്. സിംഹം-കടുവ സഫാരി മാതൃകയിൽ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്ന കാര്യം കർണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് അറിയിച്ചത്. അടുത്ത 45 ദിവസത്തിനുള്ളിൽ പുള്ളിപ്പുലി സഫാരി യാഥാർഥ്യമാക്കാനാണു ബയോളജിക്കൽ പാർക്ക് അധികൃതരുടെ ശ്രമം. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ആകെ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ട്.
Read MoreCategory: Today’S Special
വധുവിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി വരൻ, കയ്യടിച്ച് കുടുംബം; ലോകത്തിലെ ഏറ്റവും ഭാഗ്യം സിദ്ധിച്ച സ്ത്രീയാണ് വധുവെന്ന് സോഷ്യൽ മീഡിയ
പരമ്പരാഗത രീതികളിൽ നിന്ന് ഒരുപാട് വിഭിന്നമായാണ് ഇന്നത്തെ കാലത്ത് വിവാഹങ്ങൾ നടക്കുന്നത്. വരൻ വധുവിനെ താലി ചാർത്തിയ ശേഷം പുടവ നൽകുന്ന സമയം വധു തന്റെ പങ്കാളിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇന്നും പല സ്ഥലങ്ങളിലും നിലനിന്നു പോകുന്നു. വരനും അതുപോലെ തിരിച്ച് ചെയ്തെങ്കിലോ? ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ വീഡിയോയിലാണ് വരൻ തന്റെ വധുവിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത്. സംഭവം വേഗത്തിൽ വൈറലായി. പരമ്പരാഗതമായ ഒരു ഹിന്ദു വിവാഹചടങ്ങാണ് വീഡിയോയിൽ കാണുന്നത്. ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്നു. വധുവിനെ എഴുന്നേൽപ്പിച്ച ശേഷം വരൻ വധുവിന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന കാഴ്ചയാണ് തൊട്ട് പിന്നാലെ കാണുന്നത്. ചുറ്റുമുണ്ടായിരുന്ന കുടുംബാംഗങ്ങൾ ആരും തന്നെ വരന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടാകുമെന്ന് ഓർത്തില്ല. കൂടയുള്ളവർ…
Read Moreവെള്ളത്തിന്റെ പുറത്താണെ… മദ്യലഹരിയിൽ തമ്മിലടിച്ച് യുവതികൾ; അമ്പരന്ന് നാട്ടുകാർ
സ്ത്രീകൾ മദ്യപിക്കുന്നത് ഇക്കാലത്ത് അത്ര അസാധാരണസംഭവമല്ല. എന്നാൽ പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ അടിപിടി കൂടുന്നത് അത്ര സാധാരണമായിട്ടില്ല. അതുകൊണ്ടുതന്നെ ലക്നൗവിൽനിന്നു പുറത്തുവന്ന ഒരു വീഡിയോ ആളുകളെ അന്പരിപ്പിച്ചിരിക്കുകയാണ്. പാർട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ട യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. ലക്നൗവിലെ ഫീനിക്സ് പലാസിയോ മാളിലെ ഒരു ക്ലബിനു പുറത്തായിരുന്നു യുവതികളുടെ പരാക്രമം. പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് ഏറെനേരം നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും മറ്റുള്ളവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. രണ്ടു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വൻ വിമർശനങ്ങളാണു സോഷ്യൽ മീഡിയയിൽ ഉയർന്നത്. രാത്രി വൈകി നടക്കുന്ന ഇത്തരം പാർട്ടികളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു.
Read Moreമുതലെടുക്കുകയാണല്ലേ…? അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് നെയ് പായ്ക്കറ്റുകൾ പെറുക്കിയെടുത്ത് വഴിയാത്രക്കാർ
ഹൈവേയിൽ അപകടത്തിൽപ്പട്ട് കേടായ ട്രക്കിൽ നിന്നും ആളുകൾ നെയ്യ് പാക്കറ്റുകൾ എടുത്ത് കൊണ്ടുപോകുന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെയ്യ് പാക്കറ്റുകൾ കയറ്റിയ ട്രക്ക് കാലിയാക്കുന്ന ഗ്രാമവാസികളെ വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഹൈവേയിൽ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ ആളുകൾ റോഡിൽ ചിതറിക്കിടന്ന നെയ്യ് പൊതികളുമായി ഓടാൻ തുടങ്ങി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉത്തർപ്രദേശിലെ ഝാൻസിയിലെ റോയൽ സിറ്റി കോളനിക്ക് സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന ഹൈവേയിൽ തിങ്കളാഴ്ച (ഫെബ്രുവരി 19) വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ കൂടി കടന്നുപോയ ട്രക്ക് ഫിനാൻസ് കമ്പനിയിലെ ജീവനക്കാർ തടഞ്ഞുനിർത്തി ട്രക്കിൻ്റെ രേഖകൾ പരിശോധിക്കുകയായിരുന്നു. ആയിരക്കണക്കിന് നെയ്യ് പാക്കറ്റുകളാണ് ട്രക്കിൽ നിറച്ചിരുന്നത്. ഇതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് റോഡരികിൽ…
Read Moreഎന്തൊരു മഞ്ഞാണ്… തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു. ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 52.3 ഡിഗ്രി സെൽഷ്യസ് ആണ്. 1960 ജനുവരി 21ന് രേഖപ്പെടുത്തിയ മൈനസ് 51.5 സെൽഷ്യസ് ആയിരുന്നു ഇതുവരെ ഇവിടെയുണ്ടായ കുറഞ്ഞതാപനില. അതേസമയം, ചൈനയിൽ ഇതിനു മുൻപ് ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തിയ ഒരു സ്ഥലമുണ്ട്. കഴിഞ്ഞ വർഷം ജനുവരി 22ന് വടക്കുകിഴക്കൻ പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഒരു നഗരമായ മോഹെയിൽ മൈനസ് 53 സെൽഷ്യസ് തണുപ്പ് അനുഭവപ്പെട്ടിരുന്നു. ഇതാണ് ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ദേശീയ താപനില. കൊടുംതണുപ്പിൽ മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം സിൻജിയാങ്ങ് മേഖലയിൽ ട്രെയിൻ-വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Read Moreസ്യൂട്ട്കേസിൽ സെക്സ് ടോയ്: മോഡലിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; വീഡിയോ വൈറലാകുന്നു
സ്യൂട്ട്കേസിൽ സൂക്ഷിച്ചിരുന്ന സെക്സ് ടോയ്സിൽ ഒന്ന് മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് മോഡലും ഇൻഫ്ലുവൻസറുമായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. 2,50,000 ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ അമാൻഡ ഡയസ് റോജാസാണ് സെക്സ് ടോയുമായി യാത്ര ചെയ്യാനെത്തിയത്. സംഭവത്തിൻ്റെ വീഡിയോ മോഡലിൻ്റെ സുഹൃത്ത് ചിത്രീകരിക്കുകയും പിന്നീട് ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു, അത് വൈറലായി. പറന്നുയരുന്നതിന് തൊട്ടുമുമ്പ് അവളുടെ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് അമാൻഡ ഡയസ് റോജാസിനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ടിക് ടോക്ക് വീഡിയോയിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ അമണ്ടയോട് തൻ്റെ സ്യൂട്ട്കേസ് മുഴങ്ങാൻ തുടങ്ങുമ്പോൾ ഓവർഹെഡ് ലോക്കറിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് കാണിക്കുന്നു. തുടർന്ന് സ്യൂട്ട്കേസുമായി വിമാനം വിടാൻ അവളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോയിൽ, അവൾ ജെറ്റ്വേയിൽ സ്യൂട്ട്കേസ് തുറക്കുന്നത് കാണിക്കുന്നു. അപ്പോൾ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അവളുടെ സ്യൂട്ട്കേസിൽ…
Read Moreഎന്തിനാണീ ക്രൂരത? തെരുവ് നായയെ ഇരുമ്പ് വടികൊണ്ട് അടിച്ച് ദമ്പതികൾ; ഒടുഞ്ഞ് തൂങ്ങി നായയുടെ കാല്
തെരുവ് നായയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കാൽ ഒടിച്ചതിന് ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. ലക്നോവിലെ ഇന്ദിരാ നഗറിലാണ് സംഭവം. കോളനിയിൽ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണം നൽകുന്ന പ്രദേശവാസി വിജയകുമാർ ഉപാധ്യായയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് കേസെടുത്തത്. കുറ്റാരോപിതനായ അഭയ് ശുക്ല, നായ്ക്കൾക്ക് ഭക്ഷണം നൽകുമ്പോഴെല്ലാം എതിർക്കുമെന്ന് ഉപാധ്യായ ആരോപിച്ചു. “കുറച്ച് ദിവസം മുമ്പ് അദ്ദേഹം എന്റെ വീട്ടിൽ വന്ന് തെരുവ് നായ്ക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു,” ഉപാധ്യായ പറഞ്ഞു. അഭയയും ഭാര്യയും തെരുവ് നായ്ക്കളെ കോളനിയിൽ നിന്ന് ഓടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇരുവരും ഇരുമ്പ് ദണ്ഡുമായി വരികയായിരുന്നു, അവർ ഒരു നായയെ ആക്രമിച്ചു. അവർ അതിൻ്റെ കാലുകളിലൊന്നിൽ പലതവണ അടിച്ച് ഒന്നിലധികം ഒടിവുകൾ ഉണ്ടാക്കി. ഇനി കോളനിയിൽ നായ്ക്കളെ കണ്ടെത്തിയാൽ എല്ലാ നായ്ക്കളെയും കൊല്ലുമെന്നും അവർ എന്നോട് പറഞ്ഞു.,” പരാതിക്കാരൻ ആരോപിച്ചു. കോളനിയിൽ അലഞ്ഞുതിരിയുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പരിക്കേറ്റ നായയുടെ മെഡിക്കൽ…
Read Moreപോരു നീ വാരിളം ചന്ദ്രലേഖേ… കൂടെയോടാന്‍ ആളെ വേണം; വൈറലായി ഇ- റിക്ഷാക്കരന്റെ വിവാഹപരസ്യം
യോജിച്ച കാലത്തെ വിവാഹാലോചനകള്‍ സര്‍വ സാധാരണമായ ഒരു കാര്യമാണല്ലൊ. നാട്ടുകാരും ബന്ധുക്കളും വിവാഹ ദല്ലാളുമാരുമൊക്കെ “നമ്മുടെ ഒരു പയ്യനുണ്ടെ’ അല്ലെങ്കില്‍ “നല്ല അടക്കോം ഒതുക്കോം ഉള്ള പെണ്ണാ’ എന്നൊക്കെയുള്ള ഡയലോഗുകള്‍ ഒരാളുടെ ജീവിതത്തിന്റെ അരങ്ങില്ക്കേറിയങ്ങ് കാച്ചും. സംഭവം ഉള്ളതാണോ അല്ലയോ എന്നൊക്കെ പില്ക്കാലത്ത് വിവാഹിതര്‍ക്ക് അനുഭവത്തിലൂടെ മനസിലാകും. അതുപോകട്ടെ, കാര്യത്തിലേക്ക് വരാം. ചിലയാളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരെ ആരും കല്യാണത്തിന് നിര്‍ബന്ധിക്കാത്തത് ആയിരിക്കും. “ഇത്രേം കോടി ജനങ്ങള്‍ ഈ ഭൂമുഖത്തുണ്ടായിട്ടും ഒറ്റ ഒരുത്തന് പോലും നമ്മുടെ കാര്യം ഒന്ന് പരിഗണിക്കുന്നില്ലല്ലൊ ദൈവമേ’ എന്നോര്ത്തവര് ആശങ്കപ്പെടും. എന്നാല്‍ വേറേ ചിലരുണ്ട്. അവര്‍ “ആവശ്യം സൃഷ്ടിയുടെ മാതാവ്’ എന്ന് വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടര്‍ ഏതുവിധേനയും തങ്ങളുടെ കാര്യം അവതരിപ്പിക്കും. അത്തരത്തിലുള്ള ഒരു മിടുക്കന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ദീപേന്ദ്ര റാത്തോഡ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മധ്യപ്രദേശിലെ ദാമോയിലാണ്…
Read Moreനിലയ്ക്കാതെ സെക്കന്‍ഡ് സൂചി… കടലാഴങ്ങളില്‍ നിന്നും 50 വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !
ക്വീൻസ്ലാൻഡ്: അഞ്ചു വര്‍ഷത്തോളം കടലിനടിയില്‍ കിടന്ന വാച്ചിന്റെ അവസ്ഥ എന്തായിരിക്കും? ഉപ്പുവെള്ളത്തിൽ കിടന്നു തുരുന്പിച്ചു ദ്രവിച്ചുപോയിരിക്കണം! എന്നാൽ, ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്തുനിന്നു മുങ്ങല്‍ വിദഗ്ധന്‍ മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്സ് വാച്ച് ഏവരെയും വിസ്മയിപ്പിച്ചു കളഞ്ഞു. തുരുമ്പെടുത്തു തുടങ്ങിയിരുന്നെങ്കിലും അതിന്റെ സെക്കന്‍ഡ് സൂചിയുടെ ചലനം നിലച്ചിരുന്നില്ല. കടലിൽ കാണാതാകുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മിക്കുന്ന ഒരാളായിരുന്നു മാറ്റ് കുഡിഹി. കടലിനടിയിലെ തെരച്ചിലിനിടെ കിട്ടിയ ദ്രവിച്ച വാച്ച് പായൽ നീക്കി പരിശോധിക്കുന്പോഴാണ് അതിന്റെ സെക്കന്‍ഡ് സൂചി ചലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം നിലയ്ക്കാത്ത വാച്ച് കണ്ടെത്തിയതോടെ അതിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാച്ചിന്റെ വിവരങ്ങൾ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. അതോടെ വാച്ച് താരമായി. അധികം താമസിയാതെ വാച്ചിന്റെ ഉടമയെയും കണ്ടെത്തി. റോയൽ ഓസ്ട്രേലിയൻ നേവിയിൽനിന്നു വിരമിച്ച റിക്ക് ഔട്രിമിന്റേതായിരുന്നു വാച്ച്. ഒരു കടൽയാത്രയിലാണ്…
Read Moreറീൽസ് തകർത്തെറിഞ്ഞ കുടുംബം; എപ്പോഴും ഇൻസ്റ്റഗ്രാമിൽ, ഭർത്താവ് ഫോൺ വാങ്ങിവച്ചു; ഭാര്യ ജീവനൊടുക്കി
റായ്പുർ: ഭർത്താവ് ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. നിർമാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഛത്തീസ്ഗഡിലെ ഭിലായിലാണു സംഭവം. യുവതി എപ്പോഴും മൊബൈൽ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും വീഡിയോകൾ കാണുന്നതും പതിവായിരുന്നുവെന്നും ഭർത്താവ് പറയുന്നു. വീട്ടുജോലികൾപോലും നടക്കാതെ വന്നതോടെയാണ് താൻ ഫോൺ വാങ്ങി വച്ചതെന്നും ഇയാൾ പറയുന്നു. സംഭവദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞു ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. പിന്നീട് ഭൂപേന്ദ്ര ജോലിസ്ഥലത്തേക്കു പോയ സമയത്തായിരുന്നു ആത്മഹത്യ. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട്. ഭൂപേന്ദ്ര തന്റെ ബന്ധുക്കളോടൊപ്പം ഇരുനിലവീട്ടിലായിരുന്നു താമസം.
Read More