കാലിഫോർണിയ: ഡയാന രാജകുമാരി ഈ ലോകത്തോടു വിടപറഞ്ഞിട്ടു കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇവരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവുമൊടുവിൽ രാജകുമാരിയുടെ ടു പീസ് വെൽവെറ്റ് വസ്ത്രം റിക്കാർഡ് വിലയ്ക്കു ലേലത്തിൽ വിറ്റതാണു വാർത്തകളിൽ നിറയുന്നത്. ഹോളിവുഡ് ലെജൻഡ്സ് ഇവന്റിൽ ജൂലിയൻസ് ഓക്ഷൻസ് എന്ന ലേലക്കമ്പനിയാണ് രാജകുമാരിയുടെ വസ്ത്രം ലേലത്തിൽ വിറ്റഴിച്ചത്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നടന്ന വലിയ ഇവന്റിന്റെ ഭാഗമായിരുന്നു ലേലം. 11,43,000 ഡോളർ (ഏകദേശം ഒന്‍പതര കോടിയിലേറെ രൂപ) എന്ന അന്പരപ്പിക്കുന്ന തുകയ്ക്കാണ് വസ്ത്രം ലേലത്തിൽ പോയത്. ഈ വസ്ത്രത്തിന്റെ യഥാർഥ വില 1,00,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണെന്നാണു കണക്കാക്കുന്നത്. ഷോൾഡർ പാഡുകൾ, നീല ഓർഗൻസ പാവാട, ബോ എന്നിവയുൾപ്പെടെയുള്ള ഫാഷൻ ഈവനിംഗ് ഡ്രസാണിത്. 1985ൽ ഇറ്റലിയിൽ ഒരു സായാഹ്നത്തിലാണ് ഈ നീല ജാക്വസ് അസാഗുറി രാജകീയവസ്ത്രം ഡയാന ധരിച്ചത്.…
Read MoreCategory: Today’S Special
ചേട്ടാ… എന്റെ ഒരു കാന്റിഡ്… പ്രീവെഡിംഗ് ഷൂട്ടില്‍ ഗസ്റ്റ് റോളിലെത്തിയ പാമ്പ്; വൈറലായി വീഡിയോ
പ്രീവെഡിംഗ് ഫോട്ടോഷൂട്ടുകള്‍ ട്രെന്റായി മാറിയ കാലമാണ് ഇത്. വൈറല്‍ ഫോട്ടോകള്‍ക്കായി പല ആശയങ്ങളും ഫോട്ടോഗ്രാഫര്‍മാര്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഷൂട്ടിനിടെ എത്തിയ ഒരു അഥിതിയാണ് ഫോട്ടോഷൂട്ടിലെ താരം. ഒരു അരുവിയുടെ നടുവിലായി നടത്തിയ ഫോട്ടോഷൂട്ടിലേക്കാണ് ഗസ്റ്റ് റോളില്‍ പാമ്പ് എത്തിയത്. പാമ്പിനെകണ്ട പങ്കാളികളുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാമറാമാന്മാരില് ഒരാളാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കണ്ട് പെണ്‍കുട്ടി ഭയന്നെങ്കിലും പങ്കാളി ആശ്വസിപ്പിച്ച് പാമ്പിനെ ശല്യം ചെയ്യാതെ ഷൂട്ട് തുടര്‍ന്നു. പാമ്പാകട്ടെ ഷൂട്ട് തടസപ്പെടുത്തേണ്ട എന്നുവച്ച് ഇവര്‍ക്കിടയിലൂടെ ഒരു ശല്യത്തിനും നില്‍ക്കാതെ കടന്നുപോകുകയും ചെയ്തു. ഫോട്ടേഗ്രാഫര്മാരാണ് ഷൂട്ട് കാണാനെത്തിയ അതിഥിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കാണികള്‍ ഏറ്റെടുത്ത വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ… ക്രിസ്മസ് ദിനത്തിലെ മെഴുകുതിരികളുടെ പ്രാധാന്യം ഇതാണ്
ക്രിസ്മസ് ദിനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മെഴുകുതിരികള്‍. എന്നാല്‍ മെഴുകുതിരികളുടെ പ്രാധാന്യമെന്താണെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ബൈബിള്‍ രേഖകള്‍ പ്രകാരം മധ്യകാലഘട്ടംമുതല്ക്കേ മെഴുകുതിരികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. യേശുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാന്‍ ഒരു മാര്‍ഗമായി ആളുകള്‍ ഈ പാരമ്പര്യം ഇന്നും മുറുകെപിടിക്കുന്നു. ദൈവപുത്രന് പിറന്ന പുല്തൊഴുത്തിലേക്ക് രാജാക്കന്മാരെ നയിച്ച നക്ഷത്രത്തിന്റെ പ്രതീകമായും ക്രിസ്മസ് ദിനത്തില്‍ മെഴുകുതിരികള്‍ പ്രകാശിക്കാറുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലും മെഴുകുതിരികള്‍ക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും ജാലകങ്ങളില്‍ മെഴുകുതിരികള്‍ തെളിച്ചുവയ്ക്കാറുണ്ട്. വഴിയാത്രക്കാര്‍ക്ക് ഭക്ഷണവും അഭയവും ലഭ്യമാണന്നതാണ് ആ മെഴുകുതിരികള്‍ സൂചിപ്പിച്ചിരുന്നത്. പുരോഹിതരായ യാത്രക്കാര്‍ക്കായി ഐറിഷ് കത്തോലിക്കരും ഇപ്രകാരം ചെയ്തിരുന്നു. ഇന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കൊളോണിയല്‍ കെട്ടിടങ്ങളിലെ ജാലകങ്ങളില്‍ പഴമയെ അനുസ്മരിക്കാന്‍ മെഴുകുതിരികള്‍ കൊളുത്തിവയ്ക്കാറുണ്ട്. ക്രിസ്തീയ വിശ്വാസപ്രകാരം യേശു ലോകത്തിന്റെ വെളിച്ചമാണ്. മെഴുകുതിരികള്‍ തെളിയിക്കുകവഴി ഈ പ്രകാശത്തെ വിശ്വാസികളുടെ വീടുകളിലേക്കും ഹൃദയത്തിലേക്കും സ്വാഗതം ചെയ്യുന്നതായും ഐതിഹ്യമുണ്ട്.…
Read Moreവെളുക്കാൻ തേച്ചത് പാണ്ടായി; സ്വര്‍ഗത്തിലൊരു വിവാഹ നിശ്ചയം; സമൂഹ മാധ്യമങ്ങളില്‍ ആപ്പിലായി മാലാഖമാര്‍
വിപുലമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യയില്‍ വിവാഹ ചടങ്ങുകള്‍ നടക്കാറുള്ളത്. വ്യത്യസ്തമായ തീമുകള്കൊണ്ട് ശ്രദ്ധേയമായ വിവാഹങ്ങള്‍ക്കും നമ്മള് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ പലതരം കല്യാണ വീഡിയോകളുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. പറക്കുന്ന മാലാഖമാരുള്പ്പടെ വൈവിധ്യമാര്‍ന്ന പലതരം കൗതുക കാഴ്ചകള്‍ അവതരിപ്പിച്ച ചടങ്ങാണ് സൈബര്‍ ലോകത്തിനെ ചൊടുപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം യുസറായ നിഖിത ചതുര്‍വേദിയാണ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. പറക്കുന്ന മാലാഖമാരുടെ പ്രതീകമായി വെളുത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീകളെ ഹാളിന് മുകളില്‍ തൂക്കിയിരിക്കുന്നു. മുകളില്‍ നിന്ന് പതുക്കെ ഇറങ്ങുമ്പോള്‍ ദമ്പതികള്‍ക്കുള്ള മോതിരങ്ങളടങ്ങിയ ട്രേകളും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. കഴിഞ്ഞ മാസം പങ്കുവെച്ച വീഡിയോ രണ്ട് മില്ല്യണ്‍ ആളുകളാണ് കണ്ടത്. 35,000ത്തിലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. വീഡിയോയെ വിമര്‍ശിച്ച് ആയിരങ്ങളാണ് രംഗത്തെത്തുന്നത്. പണകോയ്മ കാണിക്കാന്‍ മനുഷ്യനെ ഇത്തരം താരംതാഴ്ത്തലിന് വിധേയരാക്കരുതെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.…
Read Moreഇതൊക്കെയെന്ത്; മുതലയുടെ വായില്‍ നിന്ന് പുറത്തക്ക്; വൈറലായി വീഡിയോ
രൂപത്തലും ഭാവത്തിലും ഭയമുളവാക്കുന്ന ജീവിയാണ് മുതല. അപകടകാരികളായ മുതലകളെ ഭയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ മുതലകളുടെ ആക്രമണങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പലതരം കഥകളും വീഡിയോകളും പ്രചരിക്കാറുണ്ട്. അടുത്തിടെ ഒരു മനുഷ്യനെ മുതല വിഴുങ്ങിയതായി കാണിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ കഥ തികച്ചും വ്യത്യസ്തവും ആശ്ചര്യകരവുമാണെന്ന് കണ്ടെത്തി. മുതല ആക്രമിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വീഡിയോ കാണികളെ ഞെട്ടിതരിപ്പിച്ചിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ രക്തദാഹിയായ മുതല റോബോട്ടാണെന്ന് കണ്ടെത്തി. കാഴ്ചയിലും പ്രവര്‍ത്തനത്തിലും മുതലയുമായി നല്ല സമാനതകളാണ് റോബോട്ടിനുള്ളത്. വ്യത്യസ്തമായ അനുഭവമാണ് വീഡിയോ കാഴ്ചക്കാര്‍ക്ക് നല്‍കിയത്.ഒറ്റനോട്ടത്തില്‍ ജീവനുള്ള മുതലയാണെന്ന് തോന്നുന്ന റോബോട്ടിനെ നിര്‍മിച്ചവരെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ആദ്യം ഭയപ്പെടുത്തി പിന്നീട് അമ്പരപ്പിച്ച മുതല റോബോട്ടാണ് സമൂഹമാധ്യമങ്ങളിലെ താരം. റോബോട്ട് ക്രോക്കഡൈല്‍ എന്ന ക്യാപ്ഷനോടു കൂടി പങ്കുവച്ച വീഡിയോയ്ക്ക് ആരാധകരേറെയാണ്. 600,000ത്തിലധികം ലൈക്കുകളാണ് വീഡിയോ സ്വന്തമാക്കിയത്. രസകരമായ കമന്റുകളുമായി നിരവധി പേരാണ്…
Read Moreകിഡ്സ്മസ്..! ചുവന്ന തൊപ്പിയും ഉടുപ്പുമണിഞ്ഞും കുഞ്ഞിളം മോണകൾ കാട്ടി അവരെത്തി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കളുടെ ക്രിസ്മസ് ആഘോഷം
കാഞ്ഞിരപ്പള്ളി: നവജാത ശിശുക്കൾക്കൊപ്പം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. കുന്നുംഭാഗം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. തൊപ്പിയും ഉടുപ്പും അണിഞ്ഞ അമ്പതോളം നവജാത ശിശുക്കളും അവരുടെ മാതാപിതാക്കളുമാണ് ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായത്. ചുവന്ന തൊപ്പിയും ഉടുപ്പുമണിഞ്ഞും കുഞ്ഞിളം മോണകൾ കാട്ടി ചിരിച്ചും അന്‍പതോളം കുഞ്ഞുങ്ങൾ ആഘോഷത്തിലെ പ്രധാന താരങ്ങളായി. ഇതിൽ ഒരു മാസം പ്രായമുള്ളവർ മുതൽ ഇന്നലെ ഭൂമിയിലേയ്ക്ക് പിറന്നുവീണവർ വരെ ഉണ്ടായിരുന്നു.ദൈവപുത്രന്റെ ജനനത്തെ വരവേല്‍ക്കുന്നത് ഭൂമിയിലേക്ക് പുതിയതായി പിറന്നു വീണവർ തന്നെയാകട്ടെ എന്ന തീരുമാനത്തോടെയാണ് കുന്നുംഭാഗത്തെ കർഷക കൂട്ടായ്മയായ കാർഷിക കൂട്ടം കിഡ്സ്മസ് എന്ന പേരിൽ ആഘോഷം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എൻ.…
Read Moreഎല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… തൊണ്ണൂറ്റിയഞ്ചാം വയസിൽ തുല്യതാ പരീക്ഷ എഴുതാനൊരുങ്ങി കൃഷ്ണേട്ടൻ
ഒറ്റപ്പാലം : അക്ഷരമഭ്യസിക്കുന്നതിന് പ്രായമൊന്നും ഒരു തടസമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് ചെർപ്പുളശ്ശേരി കുറ്റാനിശ്ശേരി കൃഷ്ണൻ എന്ന കൃഷ്ണേട്ടൻ. പ്രായം തളർത്താത്ത മനസുമായി അക്ഷരങ്ങളോടും അറിവുകളോടും ആത്മബന്ധം പുലർത്താനുള്ള വ്യഗ്രതയിലാണ് ഇദ്ദേഹം.ജില്ലാ സാക്ഷരതാ മിഷനു കീഴിൽ അടിസ്ഥാന സാക്ഷരതാ പരീക്ഷ ഇദ്ദേഹം മറികടന്നിരുന്നു. ഇതിനും കൃഷ്ണനു പ്രായമൊന്നും ഒരു പ്രശ്നമല്ലായിരുന്നില്ല. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ല. ജീവിതത്തിലെ വലിയ ആഗ്രഹം എഴുത്തും വായനയും പഠിക്കണമെന്നായിരുന്നു. എന്നാൽ ഇതിനെല്ലാം അവസരമെത്തിയതു 95-ാം വയസിലാണെന്ന് മാത്രം. മനസ് ചെല്ലുന്നിടത്ത് ശരീരമെത്തിക്കാൻ കഴിയാത്തതിന്റെ ശാരീരിക അവശതകളൊക്കെ മറന്ന് ഇദ്ദേഹം കുത്തിയിരുന്നു പഠിച്ചു. തുടർന്നാണ് അടിസ്ഥാന സാക്ഷരതാ പരീക്ഷയെഴുതിയത്. ഇവിടെ നിന്ന് നേടിയ വിജയമാണ് തുടർപഠനത്തിന് പ്രചോദനമായത്. സാക്ഷരതാ മിഷൻ വൊളന്റിയർ അധ്യാപികയായ മരുമകൾ ശശികലയാണ് ഇദ്ദേഹത്തിന്റെ ഗുരു. എഴുത്തും വായനയുമെല്ലാം പേരക്കുട്ടികൾക്കൊപ്പമായതോടെ കൃഷ്ണന്റെ പഠനം വീടിനും ആഘോഷമാണ്.കൃഷ്ണനു സ്വർണപണിയായിരുന്നു തൊഴിൽ.…
Read Moreരണ്ട് കിലോ വെള്ളിയിൽ തീർത്ത മാലയിൽ രാമക്ഷേത്രം; അലങ്കാരമായി അയ്യായിരം അമേരിക്കൻ വജ്രങ്ങൾ
രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡയമണ്ട് വ്യാപാരി നിർമിച്ചത് അയ്യായിരം അമേരിക്കൻ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മാലയാണ്. അയോധ്യയിൽ വരാനിരിക്കുന്ന രാമക്ഷേത്രത്തിനുള്ള സമ്മാനമായാണ് ഈ അതിശയകരമായ കലാസൃഷ്ടി. ശ്രീരാമൻ, ഹനുമാൻ, സീത, ലക്ഷ്മണൻ, രാജകൊട്ടാരം എന്നിവയെ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ സൃഷ്ടിയും ഇതിൽ ഉൾപ്പെടുന്നു. 40 കരകൗശല വിദഗ്ധർ 35 ദിവസങ്ങൾ കൊണ്ട് വളരെ സൂക്ഷ്മമായി കൊത്തിയെടുത്തതാണ് ഇവ. ശ്രദ്ധേയമായ ഈ മാലയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ശ്രദ്ധ നേടുകയാണ്. “2 കിലോ വെള്ളിയിൽ നിർമിച്ച മാലയിൽ അയ്യായിരത്തിലധികം അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അയോധ്യയിൽ അടുത്തിടെ നിർമിച്ച രാമക്ഷേത്രത്തിൽ നിന്നാണ് ഈ സൃഷ്ടിയുടെ പ്രചോദനം ഉൾക്കൊണ്ടത്” രസേഷ് ജ്യുവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ നെക്ലേസിനെ കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വേളയിൽ പ്രതീക്ഷിക്കുന്ന ഭക്തജനപ്രവാഹത്തെ ഉൾക്കൊള്ളുന്നതിനായി അയോധ്യയിൽ ഒരുക്കങ്ങൾ നടക്കുകയാണ്. ശ്രീരാമ…
Read Moreബസിൽ ഉല്ലസിച്ച് സവാരി നടത്തി നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നായ്ക്കളെ മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. മനുഷ്യന്റെ കൂട്ടാളി മാത്രമല്ല നായ്ക്കൾ. സഹായികളും സംരക്ഷകരും കൂടാതെ ജീവൻ രക്ഷിക്കുന്നവരുമാണ്. അടുത്തിടെ, ഒരു നായ ബസിൽ കയറുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബംഗുളൂരുവിലാണ് സംഭവം. മാറത്തഹള്ളിയിൽ നിന്ന് ഇന്ദിരാനഗറിലേക്കുള്ള റൂട്ടിലെ ബസിലാണ് നായ യാത്ര ചെയ്തത്. നായയെ കണ്ടതോടെ യാത്രക്കാർ അമ്പരന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ യാത്രക്കാർ നായയെ തലോടുന്നുണ്ട്. ഹൃദയസ്പർശിയായ ഈ രംഗം അവർക്ക് യാത്രയെ വിലമതിക്കുന്ന ഒരു ഓർമ്മയാക്കി മാറ്റി. ഇൻസ്റ്റാഗ്രാമിൽ വീഡിയോ 1.5 മില്യൺ വ്യൂസും ഒരു ലക്ഷത്തോളം ലൈക്കുകളും നേടി. ”ബാംഗളൂരുവിനെ സ്നേഹിക്കാനുള്ള കാരണം …വളർത്തുമൃഗങ്ങളുടെ സൗഹൃദ നഗരം … മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഓരോ ദിവസവും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഞങ്ങൾ കാണും …ഇതുകൊണ്ടാണ് ഞാൻ ബംഗളൂരുവിനെ സ്നേഹിക്കുന്നത്” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.…
Read Moreഓവനില്‍ ഭക്ഷണം പാകം ചെയ്യുന്നതിങ്ങനെയോ…! വൈറലായി വീഡിയോ
സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും കാണാം. ഇവയ്ക്കെല്ലാം തന്നെ ആരാധക പ്രവാഹവും കാണും. എന്നിരുന്നാലും ഭക്ഷണത്തിനും അത് പാകം ചെയ്യുന്ന വീഡിയോകള്‍ക്കും പ്രത്യേക സ്ഥാനമാണ് സൈബര്‍ ലോകത്തുള്ളത്. ലോകത്തിന്റെ പല കോണിൽ നിന്നുള്ള വിഭവങ്ങളെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള വീഡിയോഗ്രഫി ഇത്തരം വീഡിയോകളെ വൈറലാക്കുന്നു. കുക്കിംഗ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. നിരവധി ബേക്കിംഗ് വീഡിയോകള്‍ക്ക് പ്രസിദ്ധമായ ട്രൂസ് കിച്ചന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹാവ് എ നൈസ് വീക്കന്‍ഡ് എന്ന ക്യാപ്ഷനോട് കൂടി പങ്കുവച്ചിരിക്കുന്നത്. മൈക്രോവേവ് ഓവനില്‍ ബേക്കിംഗിനിടെ ഭക്ഷണങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളെ കാണിക്കുന്ന വീഡിയോയാണിത്. പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിറത്തിലും കാഴ്ചയിലും വരുന്ന വ്യത്യാസങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. കഴിഞ്ഞ സെപ്തംബറില്‍ പങ്കുവെച്ച വീഡിയോക്ക് 15,95,147 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തുന്നത്.…
Read More