സാധനങ്ങളൊക്കെ ചീത്തയാവാതിരിക്കാന്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. സമാനമായി 600 വര്‍ഷം പഴക്കമുള്ള ഒരു നഗരം വെള്ളത്തിനടിയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ് ചൈനക്കാര്‍. ചൈനയിലെ ഷീയാജിയാങ്ങ് പ്രൊവിന്‍സ് എന്ന നഗരമാണ് സിങ്ങ് ആന്‍ ഡാമിനടിയില്‍ 600 വര്‍ഷങ്ങള്‍ക്കിപ്പുറവും സുരക്ഷിതമായിരിക്കുന്നത്. 1959 ല്‍ ക്വിയാണ്ഡോ നദിക്കു കുറുകെ ഡാം നിര്‍മിച്ചതോടെയാണ് പുരാതനമായ ഈ നഗരം വെള്ളത്തിനടിയിലായത്. പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ വര്‍ഷങ്ങളോളം മറഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ നദിയില്‍ 40 അടി താഴ്ചയിലായി അര സ്ക്വയര്‍കിലോമീറ്റര്‍ വിസ്തൃതിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഏകദേശം 300,000 ആളുകളാണ് ഡാമിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഇവിടം ഉപേക്ഷിച്ചു പോയത്. 2001 ല്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ പര്യവേഷണത്തിലാണ് പിന്നീട് ഈ പുരാതന നഗരം ലോകശ്രദ്ധ നേടുന്നത്. വൂഷി മലനിരകള്ക്കിടെ സ്ഥിതിചെയ്യുന്നതിനാൽ സിംഹനഗരമെന്നും ഷിയാജിയാങ്ങ് നഗരത്തിന് വിളിപ്പേരുണ്ട്. 2011 ല്‍ നാഷണല്‍ ജോഗ്രഫി പങ്കുവച്ച വീഡിയോയില്‍ പുരാതന നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം.…
Read MoreCategory: Today’S Special
പഞ്ച വർണ പൈങ്കിളിപെണ്ണേ… ബ്രസീലില്‍ പോലീസുകാര്‍ക്കൊപ്പം റോന്ത് ചുറ്റി മകൗ തത്ത
ബ്രസീലിലെ മിറസെമ ഡോ ടോകാന്റിന്‍സ് സിറ്റിയില്‍ പരിശോധനയ്ക്കിറങ്ങിയ പോലീസുകാര്‍ക്കാണ് രസകരമായ അനുഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ബൈക്കില്‍ പരിശോധന നടത്തുകയായിരുന്ന മിലിട്ടറി പോലീസുകാര്‍ക്കിടയിലേക്ക് മകൗ ഇനത്തില്‍പെട്ട തത്ത പറന്നെത്തി. കുറച്ചു ദൂരം പോലീസുകാരെ ചുറ്റിപറ്റി പറക്കുന്ന തത്തയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സൗത്ത് അമേരിക്കയിലെ ആമസോണ്‍ മേഖലകളിലാണ് മകൗ തത്തകളുടെ ജന്മദേശം. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പക്ഷിയാണ് മകൗ. ബ്രസീലിലെ ക്രമസമാധാന പരിപാലത്തിനായി പ്രത്യേക പരിശീലനങ്ങള്‍ നേടിയ സേന വിഭാഗമായ ബിപിസിഎച്ച്ഓക്യുയുഇ യുടെ പരിശോധനക്കിടയിലാണ് തത്ത എത്തുന്നത്. സേനയുടെ ഓദ്യോഗിക അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യത്യസ്ത കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. മകൗവിന്റെ ഭംഗിയും പ്രവര്‍ത്തിയും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. മനോഹരം ഉദ്വേഗജനകം എന്നിങ്ങനെ വീഡിയോയെ പ്രശംസിച്ചുള്ള കമന്റുകള്‍ നീളുന്നു. പ്രകൃതിയുടെയും മകൗ തത്തയുടെയും മനോഹാരിതയെ വാനോളം പ്രശംസിച്ചു നിരവധി…
Read Moreനൻമ നിറഞ്ഞവൻ പ്രണേഷ്; സൈബര്‍ ലോകം കീഴടക്കി ഇന്‍സ്റ്റാഗ്രാം വീഡിയോ; വൈറലായി ഇന്‍ഫ്ലുവന്‍സര്‍
സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ മനസ് നിറച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം താരം പ്രണേഷ് വി. കെയുടെ വീഡിയോയ്ക്കാണ് ആരാധകരേറുന്നത്. ബംഗളൂരുവിലെ ഓറിയണ്‍ മാളിന്റെ മുന്പില് പേന വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന കുട്ടിയെ സഹായിക്കാന്‍ പ്രണേഷ് കാണിച്ച മനസാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. അച്ഛന്റെ അകാലമരണവും സാമ്പത്തിക പ്രതിസന്ധിയും കാരണം ചെറുപ്രായത്തിൽ തന്നെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതനായിരുന്ന കുട്ടിയെ സഹായിക്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. ആരോരുമില്ലാത്ത കുട്ടിയുടെ അവസ്ഥയില്‍ അനുകമ്പ തോന്നിയ താരം കുട്ടിക്ക് ഭക്ഷണവും വസ്ത്രവും വാങ്ങി നൽകുന്നതാണ് വീഡിയോയിലുള്ളത്. ആദ്യമായി മാളില്‍ കയറാന്‍ സാധിച്ച കുട്ടിയുടെ മുഖത്തെ സന്തോഷം വീഡിയോയില്‍ കാണാം. പുത്തന്‍ വസ്ത്രങ്ങളും ഷൂസും സമ്മാനമായി ലഭിച്ച കുട്ടിയുടെ നിഷ്കളങ്കമായ പ്രതികരണം കാഴ്ചക്കാരുടെ മനസ് നിറച്ചു. ആദ്യമായി മാളില്‍ കയറിയ കുട്ടിയുടെ മുഖത്തെ സന്തോഷം അമൂല്യമായിരുന്നു എന്ന ക്യാപ്ഷനോടു കൂടിയാണ്…
Read Moreനിധികൾ കണ്ടെത്താമെന്ന് വാഗ്ദാനം, പണം കൈക്കലാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തും; 11 പേരെ കൊന്ന സീരിയൽ കില്ലർ പോലീസ് പിടിയിൽ
ഹൈദരാബാദ്: മൂന്ന് സംസ്ഥാനങ്ങളിൽ 11 പേരുടെ കൊലപാതകങ്ങളിൽ പങ്കുള്ള സീരിയൽ കില്ലർ പോലീസ് പിടിയിൽ.ഹൈദരാബാദിൽ നിന്ന് 130 കിലോമീറ്റർ അകലെ തെലങ്കാനയിലെ നാഗർകുർണൂലിൽ നിന്നുള്ള രമതി സത്യനാരായണ (47) ആണ് പ്രതി. 11 പേരെ കബളിപ്പിച്ച് അവർക്കായി ഒളിപ്പിച്ച നിധികൾ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കൃത്യം നടത്തിയത്. നിധി കണ്ടെത്താനെന്ന പേരിൽ ആളുകളെ വശീകരിച്ച് പൂജ നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. തന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുകയോ പണം വാങ്ങുകയോ ചെയ്ത ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയി ആസിഡും വിഷവും വായിൽ ഒഴിച്ച് ഇയാൾ ആളുകളെ കൊലപ്പെടുത്തുമായിരുന്നുവെന്ന് പോലീസ് പറയുഞ്ഞു. ഭാഗികമായി അബോധാവസ്ഥയിലായവരുടെ തലയിൽ ഇയാൾ പാറക്കല്ലുകൾകൊണ്ട് അടിക്കുകയും ചെയ്തു. പ്രതിയായ വ്യക്തി 2020 മുതൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. ഇതുവരെ സ്ത്രീകളടക്കം 11…
Read Moreഇതൊക്കെയെന്ത്; 220 ടണ്‍ സിംപിളായി പൊക്കിമാറ്റിയത് വെറും 700 സോപ്പ് ഉപയോഗിച്ച്
220 ടണ്‍ ഭാരമൊക്കെ എങ്ങനെയാണ് ഒറ്റയടിക്ക് പൊക്കിമാറ്റുന്നത്? ഇതൊക്കെ വെറും നിസാരമാണെന്ന് കാണിച്ചുതരികയാണ് കാനഡയിലെ ചിലര്‍. അതും തികച്ചും വ്യത്യസ്ഥമായ സാങ്കേതികവിദ്യ ഉപയോഗിച്ച്. സ്കോട്ടിയയിലെ ഹാലിഫക്സിലെ തകര്‍ന്നുവീഴാറായ എല്‍മ്വുഡ് എന്ന കെട്ടിടമാണ് 700 ബാര്‍ സോപ്പുകള്‍ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1826 ല്‍ നിര്‍മിച്ച കെട്ടിടത്തിന് 220 ടണ്‍ ഭാരമുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗ്യാലക്സി പ്രോപ്പര്‍ട്ടീസ് പുരാതനമായ ഈ കെട്ടിടം വാങ്ങിയിരുന്നു. തുടര്‍ന്ന് കെട്ടിടം ഇവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഒരു അപ്പാര്‍ട്ട്മെന്റുമായി യോജിപ്പിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഏറെ ദുഷ്കരമായിരുന്നു ഈ ദൗത്ത്യം. എസ് റുഷ്ടണ് നിര്‍മാണ കമ്പനിയാണ് ഈ ദൗത്യം ഏറ്റെടുത്തത്. പരമ്പരാഗത റോളറുകള്‍ക്ക് പകരം ബാര്‍ സോപ്പുകള്‍ ഉപയോഗിച്ച് ജെസിബികളുടെയും ട്രക്കുകളുടെയും സഹായത്തോടെ കെട്ടിടം നിരക്കി നീക്കുകയായിരുന്നു. കെട്ടിടം വിജയകരമായി 30 അടിയാണ് നീക്കിവച്ചതെന്നും അതി പുരാതനമായ ഈ കെട്ടിടം ഇനി…
Read Moreനോക്ക് കുത്തിയായി റെയില്‍വേ ; ടിക്കറ്റിലാതെ എസി കംപാര്‍ട്ട്മെന്റ് യാത്ര; പ്രതികരണവുമായി റെയില്‍വേ
ടിക്കറ്റെടുക്കാതെ എസി കംമ്പാര്‍ട്ട്മെന്റ് കയ്യറിയ യാത്രക്കാരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹൗറ ജംഗ്ഷനില്‍ നിന്ന് ഡെറാഡൂണ്‍ പോകുന്ന കുംഭ എക്സ്പ്രസിലെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. നോക്കു കുത്തിയായി റെയില്‍വേ നിയമങ്ങള്‍ മാറിയ കാഴ്ചയാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ആകാശ് വര്‍മയാണ് എക്സിലൂടെ വീഡിയോ പങ്കുവെച്ചത്. 12369 നമ്പര്‍ ട്രെയിനിന്റെ സെക്കന്‍ഡ് എസി കംപാര്‍ട്ടമെന്റില്‍ യാത്ര ചെയ്ത സുഹൃത്താണ് വീഡിയോ പങ്കുവെച്ചത്. അനധികൃതമായി ട്രെയിനില്‍ കടന്ന് കയറിയവര്‍ യാത്രക്കാരോട് മോശമായി പെരുമാറുകയും അവരുടെ സീറ്റുകള്‍ കയ്യേറുകയും ചെയ്യുന്നു. യാത്രക്കാരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സമാനമായ സംഭവം ബിബിഎസ്ആര്-ജുനഗര്ഹ റോഡ് ട്രെയിനിലും ഉണ്ടായതായി യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സെക്കന്‍ഡ് എസി കോച്ചില്‍ ബെഡ് റോള്‍ വിതരണത്തിന് ശേഷം ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ ആരെയും ആ…
Read Moreഇതെല്ലാം ശരിയല്ലേ ചായപ്രേമികളേ! ഒരു കപ്പ് ചായ കുടിക്കാൻ പലർക്കും പല കാരണങ്ങൾ
ചായ വെറുമൊരു പാനീയമല്ല അതൊരു വികാരമാണ്. നമ്മിൽ പലർക്കും ചായ നമ്മുടെ ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്. ദിവസം ചായയിൽ തുടങ്ങാനും അതിനിടയിൽ വീണ്ടും കുടിക്കാനും ചിലപ്പോൾ ചായയിൽ അവസാനിപ്പിക്കാനും നമ്മൾ ഇഷ്ടപ്പെടുന്നു. ഒരു കപ്പ് ചായ കുടിക്കാനുള്ള കാരണങ്ങൾ പലർക്കും പലതാണ്. ചായയുടെ രുചി മുതൽ അത് കുടിക്കാൻ ഇഷ്ടപ്പെടുന്ന സമയം വരെ അല്ലെങ്കിൽ ചായയ്ക്കൊപ്പം ജോടിയാക്കാൻ ആഗ്രഹിക്കുന്ന ലഘുഭക്ഷണങ്ങൾ വരെ ഇതിൽപ്പെടുന്നു. പ്രഭാതത്തിൽ ഒരു കപ്പ് ചായയിൽ ശരിക്കും സംതൃപ്തി നൽകുന്ന ഒരു കാര്യമുണ്ട്. ആദ്യത്തെ സിപ്പ് കഴിക്കുമ്പോൾ, അത് ഒരു തൽക്ഷണ കിക്ക് നൽകുകയും മയക്കത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചായ പ്രേമികൾക്ക് ഒരു ദൈനംദിന ചടങ്ങ് പോലെയാണ് ഇത്. ചായ ലഭിക്കാത്ത ദിവസങ്ങളിൽ, എന്തോ നഷ്ടപ്പെട്ടതായി അവർക്ക് അനുഭവപ്പെടുന്നു. ഓരോ ചായ പ്രേമിയും സമ്മതിക്കുന്ന മറ്റൊരു കാര്യം ബിസ്ക്കറ്റിനൊപ്പമാണ് ചായയ്ക്ക് കൂടുതൽ രുചി എന്നത്.…
Read Moreപ്രകൃതിയുടെ വൈവിധ്യങ്ങളാര്‍ന്ന ഇമോജികള്‍ വേണം; സമൂഹ മാധ്യമങ്ങളില്‍ വ്യത്യസ്ത ആവശ്യവുമായി ശാസ്ത്രജ്ഞര്‍
ഇമോജികളില് സൂചിക പട്ടികയില്‍ ജൈവ വൈവിധ്യങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അഭിപ്രായവുമായി ശാസ്ത്രജ്ഞര്‍. ജേര്‍ണല്‍ ഐ സയന്‍സിലൂടെ നടത്തിയ വിശകലനത്തിലാണ് ചെടികള്‍ക്കും ഫംഗസുകള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും ഇമോജികളില് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ജൈവ വൈവിധ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ഇമോജികള്‍ സുപ്രധാനമാണെന്നും ശാസ്ത്രജ്ഞരായ സ്റ്റെഫാനോ മമ്മോല, മറ്റിയ ഫലാച്ചി, ജെന്‍ റൈല്‍ ഫ്രാന്‍സെസ്കോ എന്നിവർ പറഞ്ഞു. ഇമോജികളില് തുല്യമായ പ്രാതിനിധ്യം സസ്യജാലങ്ങള്‍ക്കും ഉറപ്പുവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇമോജികളില് വന്ന മാറ്റങ്ങളില്‍ പരിശോധന നടത്തിയതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ 76 ശതമാനത്തിലധികം മൃഗങ്ങളുടെ ഇമോജികളുണ്ടെന്നും. ഇതില്‍ തന്നെ ആര്‍ത്രോപോഡുകളെ സൂചിപ്പിക്കുന്ന ഇമോജികള്‍ താരതമ്യേനെ കുറവാണ്. ലോകത്ത് 1.3 മില്ല്യനിലധികം ആര്‍ത്രോപോഡുകളെ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 20000 ത്തിലധികം വരുന്ന വിര വിഭാഗങ്ങള്‍ക്കും ഇജോജികളില് സ്ഥാനം ലഭിച്ചില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.…
Read Moreഎക്സ്ക്യൂസ്മീ, മേ ഐ കം ഇന്‍; പോഡ്കാസ്റ്റിനിടെ ഗസ്റ്റ്റോളിലെത്തിയ പാമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
സിനിമയിലും സീരിയലുകളിലുമൊക്കെ താരങ്ങള്‍ ഗസ്റ്റ് റോളില്‍ എത്താറുണ്ട്. എന്നാല്‍ പോഡ്കാസ്റ്റ് ഇന്റര്‍വ്യൂവിനിടെ അതിഥിയായി പാമ്പ് എത്തിയാലോ? അത്തരമൊരു വാർത്തയാണ് ഓസ്ട്രേലിയയില്‍ നിന്ന് വരുന്നത്. സ്ട്രാറ്റര്‍ജി ഗ്രൂപ്പ് എന്ന പോഡ്കാസ്റ്റ് ചാനലിനുവേണ്ടി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നല്‍കുകയായിരുന്നു ആന്‍ഡ്രൂ വാര് എന്ന കര്ഷകൻ. ഇന്റര്‍വ്യൂ പുരോഗമിക്കുന്നതിനിടെ ഗസ്റ്റ് റോളില്‍ മേല്കൂരയില്നിന്ന് തൂങ്ങിയിറങ്ങുകയായിരുന്നു പെരുമ്പാമ്പ്. പാമ്പിനെക്കണ്ട് അന്തംവിട്ട അവതാരകര്‍ ഭയന്നു. എന്നാൽ, ‘ഓ അതൊരു കാര്‍പ്പെറ്റ് പൈത്തണ്‍ ആണ്’ എന്നായിരുന്നു വാര്‍ഡിന്റെ മറുപടി. പാമ്പിനെ ഉപദ്രവിക്കാതെ അവര്‍ സംഭാഷണം തുടരുകയും ചെയ്തു. ഓസ്ട്രേലിയയില്‍ സാധാരണയായി കണ്ടുവരുന്ന ഒരുതരം പെരുമ്പാമ്പാണ് കാര്‍പ്പെറ്റ് പൈത്തണ്‍. പൊതുവേ ഉപദ്രവകാരികളല്ലാത്ത ഇവയ്ക്ക് വിഷമുണ്ടാകാറില്ല. ഒന്‍പത് അടിയില്‍ കൂടുതൽ നീളവും അഞ്ച് കിലോയോളം ഭാരവും വയ്ക്കുന്ന ഇവയെ ചിലര്‍ വീട്ടില്‍ വളര്‍ത്താറുമുണ്ട്. രാത്രി ഇര പിടിക്കാനിറങ്ങുന്ന കാര്‍പ്പെറ്റ് പൈത്തണുകള്‍ക്ക് നന്നായി മരം കയറാനും സാധിക്കും. ചെറിയ ജീവികളെയും മറ്റും…
Read Moreവിചിത്രം ഈ വിഭവം; കൊക്കകോളയിൽ വാഴപ്പഴം, പേര് ‘ബനാന കേക്ക്’
സിംഗപ്പുർ: പഴംപൊരിയും ബീഫും, അലുവയും മത്തിക്കറിയും എന്നൊക്കെ പറയുംപോലൊരു വിഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സിംഗപ്പുർ സ്വദേശിയായ കാൽവിൻ ലീ ആണ് വിചിത്രഭക്ഷണരീതിയുടെ അവതാരകൻ. കൊക്കകോളയിൽ വാഴപ്പഴം ചേർത്തിളക്കി കുഴമ്പ് രൂപത്തിലാക്കി കഴിക്കുന്ന വീഡിയോ ആണ് ലീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു കപ്പിലേക്ക് കൊക്കകോള ഒഴിച്ചശേഷം അതിലേക്കു പഴം ഇടുന്നു. തുടർന്ന് ഇളക്കി കുഴമ്പ് രൂപത്തിലാക്കുന്നു. ബനാന കേക്ക് എന്നാണ് ഈ വിഭവത്തിന് ലീ ഇട്ട പേര്. വിചിത്രമായ ‘ഫുഡ് ഫ്യൂഷൻ’ ലീ ആസ്വദിച്ചു കഴിക്കുന്നതും കാണാം. എതിർ അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടങ്കിലും വിചിത്രമായ വിഭവം പരീക്ഷിച്ചുനോക്കിയതായി നിരവധി പേർ അറിയിച്ചു.
Read More