മണ്ഡല കാല നിർവൃതിയിൽ സന്നിധാനം ഭക്തി മുഖരിതമായിരിക്കുകയാണ്. ദിവസം തോറും ധാരാളം ഭക്ത ജനങ്ങളാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നത്. കുഞ്ഞയ്യപ്പൻമാരും മാളികപ്പുറവും അയ്യനെ കാണാനെത്തുമ്പോൾ ഇനി കയ്യിൽ ഈ ടാഗ് കൂടി ധരിക്കണം. അവർ കൂട്ടം തെറ്റി പോകാൻ സാധ്യത ഉള്ളതിനാലാണ് പോലീസ് ടാഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂട്ടം തെറ്റിയാൽ അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് ടാഗ് സംവിധാനം. കുഞ്ഞിന്റെ കൂടെയുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് ടാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വള പോലെ തോന്നുമെങ്കിലും കുഞ്ഞുങ്ങളെ അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുത്തുന്ന എല്ലാ രേഖകളും ഉൾ പ്പെടുത്തിയിട്ടുണ്ട്. ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്. നിർബന്ധമായും കുഞ്ഞുങ്ങളുടെ കയ്യിൽ ഈ ടാഗ് ധരിപ്പിക്കണം.
Read MoreCategory: Today’S Special
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോങ്ജിയാങ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ കണ്ട് ഞെട്ടി. 43 പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങളാണ് അവിടെനിന്നു ലഭിച്ചത്. അതിൽ ഒരു തലയോട്ടി പോലുമില്ലായിരുന്നു. കൂടുതൽ പരിശോധനയിൽ പൈശാചികമായി തലവെട്ടി കൊന്നവരുടേതായിരുന്നു അസ്ഥികൂടങ്ങളെന്നു മനസിലായി. സ്ത്രീകളുടെയും കുട്ടികളുടെയുമായിരുന്നു അവയെല്ലാമെന്നത് ഗവേഷകരുടെ നടുക്കം കൂട്ടി. ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹോങ്ഹെ ഗ്രാമത്തിലാണ് ഈ ശവക്കുഴി കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ശിരസുകൾ ഇല്ലാത്തതിനു പുറമെ സെർവിക്കൽ കശേരുക്കളുടെ അസ്ഥികളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. സമീപത്തെ മറ്റൊരു ശവക്കുഴിയിൽനിന്നു മുൻപ് ഗവേഷകർ തലയോട്ടികൾ മാത്രം കണ്ടെത്തിയിരുന്നുവെന്നതു കൂട്ടിവായിച്ചാൽ കൂട്ടക്കൊലയുടെ ചിത്രം വ്യക്തമാകും. മത്സ്യബന്ധനത്തിലും വേട്ടയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു പുരാതന ഹോങ്ഹെ നിവാസികൾ. പലപ്പോഴും വിഭവങ്ങളുടെ പേരിൽ അയൽ ഗോത്രങ്ങളുമായി വഴക്കുണ്ടാകുന്നത് ഇവർക്കിടയിൽ പതിവായിരുന്നു. അത്തരം ഏതെങ്കിലും ആക്രമണത്തിൽ ശിരഛേദത്തിനിരയായവരുടെ…
Read Moreഎരുമകളിൽ ഇവൾ വിലയേറിയവൾ; ആറുവയസ്, ദിവസവും കറന്നെടുക്കുന്നത് 26 ലിറ്റർ പാൽ; എരുമയെ വിറ്റ കർഷകൻ ലക്ഷാധിപതി…
ന്യൂഡൽഹി: ഏറ്റവും കൂടുതൽ പാൽ നൽകുന്ന മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാറിൽ രണ്‍വീര്‍ ഷെയോരന് എന്ന കര്‍ഷകനാണ് എരുമയെ വിറ്റു ലക്ഷാധിപതിയായത്. തനിക്കു സൗഭാഗ്യം നേടിത്തന്ന എരുമയെ നോട്ടുമാല അണിയിച്ചാണ് ഇയാൾ പുതിയ ഉടമയ്ക്കൊപ്പം പറഞ്ഞയച്ചത്.വർഷങ്ങൾക്കു മുൻപ് 78,000 രൂപ നൽകി വാങ്ങിയ എരുമയെ രണ്‍വീര്‍ വീട്ടിലെ അംഗത്തെപ്പോലെയാണ് പരിപാലിച്ചിരുന്നത്. 26 ലിറ്റര്‍ പാൽ ഇതിനു നിത്യേന ലഭിച്ചിരുന്നു. ആറു വയസാണ് ഇപ്പോൾ എരുമയുടെ പ്രായം. ഖാന്പുര്കലന് ഗ്രാമത്തിലെ താമസക്കാരനായ മല്വീന്ദ്ര എന്നയാളാണ് ലക്ഷങ്ങൾ കൊടുത്ത് എരുമയെ വാങ്ങിയത്. ഈ മേഖലയിൽ ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്കു വിറ്റുപോകുന്നതെന്നു പറയുന്നു. കച്ചവടം വൻ വാർത്തയായതോടെ എരുമയെ കാണാൻ ധാരാളം പേർ എത്തി. ഹിസാർ, റോഹ്തക്, ജിന്ദ്, ഝജാർ, ഫത്തേഹാബാദ്, ഗുഡ്ഗാവ്, ഡൽഹി എന്നിവിടങ്ങളിലാണ് മുറ…
Read Moreഅഞ്ചു ലക്ഷം രൂപ ടിപ്പ്; കണ്ണു തള്ളി വെയിറ്റർ..! പേയ്മെന്റ് ബില്ല് കണ്ട് ഞെട്ടി യുവാവും, പിന്നീട് സംഭവിച്ചത്….
യുഎസ്: മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം ടിപ്പ് നൽകുക എന്നത് ഒരു അലിഖിതനിയമമാണ്. തങ്ങളുടെ പ്രമാണിത്തം കാട്ടാൻ ചിലർ വലിയ തുകതന്നെ ടിപ്പ് നൽകും. യുഎസിലെ ജോർജിയയിൽ ഒരു റസ്റ്ററന്റിൽ കയറി സാൻഡ്വിച്ച് കഴിച്ച വേറ കോണർ എന്ന വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് വെയിറ്ററുടെ കണ്ണുതള്ളി. പക്ഷേ, യഥാർഥത്തിൽ വേറയ്ക്കു അബദ്ധം സംഭവിച്ചതായിരുന്നു. പേയ്മെന്റ് കാർഡ് സ്വൈപ്പ് ചെയ്ത് അടയ്ക്കേണ്ട തുക രേഖപ്പെടുത്തിയപ്പോൾ തുകയ്ക്കു പകരം തന്റെ ഫോൺ നന്പറിന്റെ അവസാനത്തെ അക്കങ്ങൾ കൂടി അടിക്കുകയായിരുന്നു. അതുവഴി വേറയുടെ അക്കൗണ്ടിൽനിന്നു പോയത് 7,105.44 യുഎസ് ഡോളർ (ഏകദേശം അഞ്ചു ലക്ഷം രൂപ). പേയ്മെന്റ് രസീത് കൈയിൽ കിട്ടിയപ്പോഴാണ് തനിക്കു പറ്റിയ അക്കിടി വേറയ്ക്കു മനസിലായത്. മറ്റെന്തോ ആലോചനയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് ഉടൻതന്നെ അവർ വെയിറ്ററോട് ക്ഷമ ചോദിച്ചു.…
Read Moreനായകൻ മീണ്ടും വരാ… ഏവർക്കും നന്ദി അറിയിച്ച് കേരള പോലീസ്
കൊല്ലം: ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി. കുഞ്ഞുമോൾ സുരക്ഷിതയായി മാതാപിതാക്കളുടെ അടുത്തേക്ക്. കഠിന പരിശ്രമത്തിന് ശുഭാന്ത്യം. ഏവരുടേയും സഹകരണത്തിനു നന്ദി അറിയിച്ച് കേരള പോലീസ്. കൊല്ലം ആശ്രാമം മെെതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. തങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളപോലീസ് നന്ദി അറിയിച്ചത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ ഓയൂരിലുള്ളവീട്ടിലെത്തിക്കും. 20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. അമ്മ സിജിയുമായും ചേട്ടനുമായും മറ്റ് വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreമലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം; ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് കോടികൾ
ഷാങ്ഹായി (ചൈന): തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവി ടെനിന്നുള്ള വാർത്തകൾ. ഭാഗ്യം വർധിപ്പിക്കുന്നതിനായി ഒരു തട്ടിപ്പുകാരന്റെ വാക്കുകള്‍ കേട്ട ചൈനാക്കാരന് നഷ്ടമായത് രണ്ട് മില്യൺ യുവാൻ (ഏകദേശം രണ്ടരക്കോടി രൂപ) ആണ്. ഷാങ്ഹായി പ്രവിശ്യയിൽ നിന്നുള്ള വാങ് എന്നയാളാണ് തട്ടിപ്പിനിരയായത്. 2021 ൽ ആയിരുന്നു തട്ടിപ്പുകളുടെ തുടക്കം. സ്വന്തമായി രണ്ടു കടകളും സ്ഥിരവരുമാനവും സന്തോഷകരമായ കുടുംബജീവിതവും നയിച്ചുവരികയായിരുന്നു വാങ്. ഈ സമയത്താണ് അയാൾ ഷൂ എന്ന് പേരുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. ഇയാൾ വാങ്ങിനോട് അത്ഭുതകരമായ സിദ്ധികളുള്ള മാസ്റ്റർ എന്ന് വിളിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് പറഞ്ഞു. ഓൺലൈനിൽ മാത്രം ദർശനം നൽകിയിരുന്ന മാസ്റ്ററുടെ നിർദേശപ്രകാരം, വാങ് ആദ്യം 4,00,000 യുവാൻ (45,82,311 രൂപ) ബുദ്ധ കുംഭങ്ങൾക്കായി സംഭാവന നൽകി. പിന്നീട് നിരവധി വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിക്കണമെന്നു…
Read Moreഭക്ഷണം കെെമാറിയ ശേഷം ഡെലിവറി ബോയ് ചെയ്തത് ക്ഷമിക്കാൻ സാധിക്കാത്ത കുറ്റം; വെെറലായി വീഡിയോ
നമ്മളെല്ലാവരും ചിലപ്പോഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിട്ടുള്ളവരാകുമല്ലെ. ഇപ്പോഴിതാ ഒരു വീട്ടിൽ ഭക്ഷണം കൈമാറിയ ഡെലിവറി ബോയിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നവംബര്‍ 23 ന് ദില്ലിയിലായിരുന്നു സംഭവം. ദില്ലിയിലെ ഒരു ഫ്ലാറ്റിൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഉടമക്ക് കെെമാറാനെത്തിയതാണ് ഡെയിവറി ബോയ്. ശേഷം ഉടമ എത്തി ഭക്ഷണം വാങ്ങിയ ശേഷം ഫ്ലാറ്റിന്റെ വാതിൽ അടച്ച് അകത്തേക്ക് കയറി പോയി. എന്നാൽ ഡെലിവറി ബോയ് തിരികെ പോകാതെ അൽപ സമയം ഫ്ലാറ്റിനു മുൻപിൽ പരുങ്ങി നിൽക്കുന്നു. പിന്നീട് അയാൾ വെളിയിൽ വെച്ച ഷൂ റാക്കിൽ നിന്ന് ഷൂ മോഷ്ടിച്ചു കൊണ്ടു പോകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വെെറലായി. ബ്ലിങ്കിറ്റ് എന്ന ഓണ്‍ലൈന്‍ ഡെലിവറിയിലൂടെയാണ് ഉടമ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. മോഷണത്തെ കുറിച്ച് അറിഞ്ഞ ഉടമ തന്റെ ഷൂ നഷ്ടപ്പെട്ട കാര്യം…
Read Moreവിമാന യാത്രക്കെത്തിയ ആള് വിമാനത്തിനകത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വൈറലായി പോസ്റ്റ്
ധാരാളം ചിത്രങ്ങളും വീഡിയോയുമാണ് ദിവസം തോറും സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സുബ്രത് പട്നായിക് എന്നയാള്‍ എക്സില്‍ പോസ്റ്റ് ചെയ്തൊരു ഫോട്ടോയും ഇതിന്റെ വിവരണവുമാണ് ഇന്ന് ചർച്ചയാകുന്നത്. ഇൻഡിഗോ എയര്‍ലൈൻസില്‍ യാത്ര ചെയ്യാനെത്തിയതാണ് ഇയാൾ. അപ്പോൾ കണ്ട കാഴ്ചയാണ് സുബ്രത് പങ്കുവെച്ചിരിക്കുന്നത്. തന്റെ സീറ്റിലേക്ക് സീറ്റ് നമ്പർ നോക്കി ഉറപ്പു വരുത്തി ഇരിക്കാൻ എത്തിയപ്പോഴാണ് ആ കാഴ്ച സുബ്രത്തിനെ ഞെട്ടിച്ചത്. അതു കണ്ടാൽ ആർക്കായാലും ദേഷ്യം തോന്നും. വിൻഡോ സീറ്റാണിത്. പക്ഷേ സീറ്റില്‍ കുഷിൻ ഇല്ല. കലി പൂണ്ട സുബ്രത്ത് ഇൻഡിഗോ എയര്‍ലൈൻസിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. പെട്ടെന്ന് തന്നെ അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പെട്ടെന്നു തന്നെ പോസ്റ്റ് വൈറലായി. എന്നാൽ സീറ്റിലെ കുഷിനുകള്‍ ഇങ്ങനെ അടര്ന്നുപോകാറുണ്ടെന്നും ജീവനക്കാരെ അറിയിച്ചാൽ അവർ തന്നെ അത് തിരിച്ച് അവിടെ പിടിപ്പിച്ചു തരുമെന്നും താങ്കൾ നേരിട്ട…
Read Moreഡിസ്നി റൈഡിൽ കയറി കുഞ്ഞിന് മുലയൂട്ടി അമ്മ; പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ
കുടുംബാംഗങ്ങളുമൊത്ത് നമ്മൾ അവധിക്കാലം ചിലവിടാനായി ചിലപ്പോഴൊക്കെ യാത്രകൾ പോകാറുണ്ട്. അത്തരത്തിലുള്ള യാത്രകൾ എപ്പോഴും നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. കുഞ്ഞു കുട്ടികളെ കൊണ്ട് യാത്ര പോകുമ്പോൾ അച്ഛനമ്മമാർ അത്യധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിനെയും കൊണ്ട് അത്തരമൊരു ഉല്ലാസ യാത്ര പോയ അമ്മയാണ് ഇന്ന് സൊഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആകുന്നത്. മെറിഡിത്ത് ബാർന്യാക് എന്ന സ്ത്രീ തന്റെ കുഞ്ഞും മറ്റ് കുടുംബാംഗങ്ങളുമൊത്ത് ഫ്ലോറിഡയിലെ ഡിസ്നിലാൻഡിൽ അവധി ആഘോഷിക്കുന്നതിനു പോയതാണ്. അവിടെയെത്തി മെറിഡിത്ത് ഒരു റെെഡിൽ തന്റെ കെെകുഞ്ഞിനെയും കൊണ്ട് കയറി. ഒരു റൈഡ് ആസ്വദിക്കുന്നതിനിടയിൽ ഇവർ തന്റെ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനു മുലയൂട്ടി. ഇവരുടെ തന്നെ കുടുംബാംഗമായ ജൊവാന എന്നയാൾ മെറിഡിത്ത് കുട്ടിക്ക് പാൽ കൊടുക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “ഈ ഡിസ്നി റൈഡിലും എന്റെ കസിൻ മെറിഡിത്ത് ബാർന്യാക് ഒരു…
Read Moreശവക്കുഴി ഖനനത്തിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍; ഞെട്ടിക്കുന്ന വാർത്ത പുറത്ത്
വിവിധങ്ങളായ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അവയിൽ പലതും നമ്മെ ഞെട്ടിപ്പിക്കുന്നതാകാം. അത്തരത്തിലൊരു വാർത്തയാണ് ഇന്ന് ഏറെ ചർച്ച ചെയ്യുന്നത്. പുരാതന യുദ്ധത്തിന്റെ ക്രൂരതയെ വരച്ചു കാട്ടുന്നതാണീ വാർത്ത. വടക്കുകിഴക്കൻ ചൈനയിൽ ഏതാണ്ട് 4,100 വർഷം പഴക്കമുള്ള ഒരു കൂട്ട ശവക്കുഴി കണ്ടെത്തിയിരിക്കുന്നു. നിയോലിത്തിക്ക് കാലഘട്ടത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ തലവേട്ട കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് പറയപ്പെടുന്നു. തലവേട്ട എന്നത് പുരാതന കാലഘട്ടത്തിലെ പരസ്പര ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായ പ്രവർത്തനമായിരുന്നു. ശവക്കുഴിയിൽ നിന്നു കിട്ടിയ രേഖകളനുസരിച്ച് കൂട്ടക്കൊലയ്ക്ക് ഇരകളായവരെല്ലാം സ്ത്രീകളും കുട്ടികളുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകർ 1990 കളിലാണ് ആദ്യമായി ഈ സ്ഥലം കണ്ടെത്തിയത്. ഇതുവരെ ആറ് തവണ ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. തലവേട്ടയ്ക്ക് ഇരയായ 43 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോൾ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. കണ്ടെടുത്ത അവശിഷ്ടങ്ങളിൽ പലതും ശരീരത്തിൽ…
Read More