ഇസ്രയേൽ: പുരാവസ്തുക്കൾ തേടുന്ന ഗവേഷകർക്കു പഴക്കമുള്ള വാളുകളും മറ്റും കിട്ടുന്നത് അപൂർവമാണ്. അപ്പോൾ നാലെണ്ണം ഒരുമിച്ചു കിട്ടിയാലോ… അവയ്ക്കു 1,900 വർഷത്തെ പഴക്കം കൂടിയുണ്ടെങ്കിലോ… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാകും. ചാവുകടലിനു സമീപമുള്ള ഗുഹയിൽ പരിശോധന നടത്തിയ ഇസ്രയേലി പുരാവസ്തു ഗവേഷകർ അതിരറ്റ സന്തോഷത്തിലാണ്.എഡി 130കളിൽ റോമാക്കാർക്കെതിരായ യഹൂദകലാപത്തിൽ ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്ന നാലു വാളുകളാണു ഗവേഷകർക്കു ഗുഹയിൽനിന്നു ലഭിച്ചത്. തടി, തുകൽ എന്നിവ കൊണ്ടുള്ള പിടികളുള്ളവയാണ് വാളുകൾ. അവയ്ക്ക് 24-26 ഇഞ്ചുവരെ നീളമുണ്ട്. കാര്യമായ ക്ഷതങ്ങൾ സംഭവിച്ചിട്ടുമില്ല. 132നും 135നും ഇടയിൽ റോമൻ സാമ്രാജ്യത്തിനെതിരെയുണ്ടായ യഹൂദകലാപ സമയത്ത് റോമൻ സൈന്യത്തിൽനിന്നു പിടിച്ചെടുത്ത് ഗുഹയിൽ ഒളിപ്പിച്ചതാകാം ഈ വാളുകളെന്നാണ് അനുമാനം. യഹൂദന്മാർക്ക് കനത്ത നഷ്ടം സംഭവിച്ച കലാപം പരാജയപ്പെടുകയാണുണ്ടായത്. കലാപശേഷം യഹൂദർ കഠിനമായ പീഡനത്തിനിരയാകുകയും ചെയ്തു. ആകസ്മികമായാണ് ഗുഹയിൽനിന്നു വാളുകൾ ലഭിക്കുന്നത്. 50 വർഷം മുമ്പ് കണ്ടെത്തിയ പുരാതന ഹീബ്രു…
Read MoreCategory: Today’S Special
പഠിപ്പിച്ചു പഠിപ്പിച്ച് വക്കീലായി; ഡെയ്സമ്മ ടീച്ചർക്ക് ഇനി പുതിയ നിയോഗം; സഫലമായത് പഴയ മോഹസാക്ഷാത്കാരം
ചങ്ങനാശേരി: മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിനുശേഷം വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു വിരമിച്ച ഡെയ്സമ്മ ടീച്ചര്‍ ഇനി വക്കീല്‍ വേഷമിടും. വക്കീലാകണമെന്ന പഴയ മോഹത്തിന്റെ സാക്ഷാത്കാരമാണ് ടീച്ചര്‍ സഫലമാക്കിയത്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ഡെയ്സമ്മ ടീച്ചര്‍ എൻറോള്‍ ചെയ്ത് അഡ്വ. ഡെയ്സമ്മ വര്‍ഗീസായി. നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ അരങ്ങേറിയ നാടകത്തില്‍ വക്കീല്‍ വേഷമണിഞ്ഞും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ കേരള സര്‍വകലാശാലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഭിനയിച്ചു കൈയടി നേടിയതുമുതല്‍ അഭിഭാഷകയാകണമെന്ന മോഹം ഡെയ്സമ്മയുടെ മനസില്‍ മുളപൊട്ടി. നാടകത്തില്‍ അണിഞ്ഞ വളരെ പഴകിയ ഗൗണ്‍ തിരിച്ചുകൊടുക്കാന്‍ ചെന്നപ്പോള്‍ അത് സംഘടിപ്പിച്ചുകൊടുത്ത അധ്യാപിക സിസ്റ്റര്‍ റേച്ചല്‍ തമാശ രൂപേണ പറഞ്ഞു. അതിനി വേണ്ട വക്കീലേ… താനെടുത്തോ. അത്യാഹ്ലാദത്തില്‍ ആ ഗൗണുമായി ഹോസ്റ്റലിലേക്ക്…
Read Moreതേൻ മിഠായിയിൽ തേൻ ഇല്ല; മലയാളികൾ ആസ്വദിച്ച് കഴിച്ചിരുന്ന തേൻ മിഠായി ഉണ്ടാക്കുന്നത് കണ്ടാൽ പിന്നൊരിക്കലും കഴിക്കില്ല
സമീപകാലത്ത് നിരവധി പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലഘുഭക്ഷണങ്ങൾ മുതൽ കേക്ക്, ഐസ്ക്രീം പോലുള്ള മധുര പലഹാരങ്ങൾ വരെ അവയിൽപ്പെടുന്നു. എന്നാൽ ഇത് ഉണ്ടാക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ചേരുവകൾ, ശുചിത്വമില്ലായ്മ എന്നിവയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് ആളുകൾക്ക് വളരെ ആശങ്ക ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരെ അലോസരപ്പെടുത്തുന്ന മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തവണ ‘തേൻ മിഠായി’ എന്നറിയപ്പെടുന്ന ഒരു ചുവന്ന മധുരപലഹാരം പാകംചെയ്യുന്ന ഓരോ ഘട്ടങ്ങളാണ് കാണിക്കുന്നത്. വീഡിയോയിൽ ഒരു നിർമ്മാണ യൂണിറ്റിലെ ഒരാൾ പാത്രത്തിൽ വെള്ളവും മാവും ചേർക്കുന്നു. വ്യക്തി തന്റെ കൈകൊണ്ട് എല്ലാ ചേരുവകളും സംയോജിപ്പിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുന്നു. പിന്നീട് അയാൾ കുഴച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന്മേൽ എണ്ണയോ നെയ്യോ ഒഴിക്കുന്നു. അതിനുശേഷം മാവ് എടുത്ത് ഒരു പ്രതലത്തിൽ വിതറുന്നു. പിന്നാലെ റോളിംഗ് പിൻ…
Read Moreഎന്തായാലും കയറിയതല്ലെ എല്ലാം ഒന്ന് കണ്ടിട്ട് പോകാം; ആശുപത്രിക്കുള്ളിൽ ഓടിക്കളിച്ച് കുരങ്ങൻ, വടിയെടുത്ത് ഡോക്ടർ
പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവ നമ്മെ ചിന്തിപ്പിക്കുന്നതാകാം സന്തോഷിപ്പിക്കുന്നതാകാം മറ്റ് ചിലതാകട്ടെ കരിപ്പിക്കുന്നതുമാകാം. ഒരേ സമയം അമ്പരപ്പുളവാക്കുന്നതും എന്നാല്‍ ഏവരിലും ചിരി പടര്ത്തുന്നതുമായൊരു സംഭവമാണ് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്നത്. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആശുപത്രിയിക്കുള്ളില് ഒരു കുരങ്ങന് കയറുകയും വരാന്ത കടന്ന് ന്യൂറോസര്‍ജറി വിഭാഗത്തിന്റെ ഓപറേഷന് തിയേറ്ററിനുള്ളില്‍ കടന്നു കൂടുകയും ചെയ്തു. എന്തായാലും കയറിതല്ലേ ചുറ്റുമൊന്ന് കണ്ടിട്ടു മടങ്ങാമെന്ന് കുരങ്ങൻ കരുതി. അങ്ങനെ ആശുപത്രിയ്ക്ക് ഉള്ളിലൂടെ കുരങ്ങന് നടക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് വടിയുമായി മുന്നില്‍ നില്ക്കുന്ന ആശുപത്രി ജീവനക്കാരനെ കണ്ടത്. വടിയെടുത്തു നില്ക്കുന്ന സാറ്റാഫിനെ കണ്ട കുരങ്ങൻ സ്ഥലം വിടുന്നതാ ബുദ്ധി എന്നു മനസിലാക്കി ജീവനും കൊണ്ടോടുന്നതും വീഡിയോയില്‍ കാണാം. ഹേമന്ത് രാജാറ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read Moreഓൾഡ് ഈസ് ഗോൾഡ്! രണ്ടായിരം വര്‍ഷം മുമ്പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങൾ
രണ്ടായിരം വര്‍ഷം മുമ്പ് കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ശാസ്ത്രലോകത്തിന് അദ്ഭുതമായി! കേടുപാടുകളൊന്നും സംഭവിക്കാത്ത ചില്ലു പാത്രങ്ങള്‍ക്കൊപ്പം അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന നിരവധി വസ്തുക്കളാണു പര്യവേഷകര്‍ കണ്ടെത്തിയത്. കാപ്പോ കോര്‍സോ-2 എന്നു വിളിക്കുന്ന റോമന്‍ കപ്പല്‍, ഇറ്റലിക്കും ഫ്രാന്‍സിനും ഇടയിലുള്ള കടലിനടിയിലാണു തകര്‍ന്നുകിടക്കുന്നത്. കടലിന്റെ ഉപരിതലത്തില്‍നിന്ന് 1,148 അടി താഴെയാണു കപ്പലുള്ളത്. രണ്ട് വെങ്കല ബേസിനുകള്‍, ആംഫോറെ എന്നു വിളിക്കുന്ന വെങ്കലയുഗത്തിലെ ചില ജാറുകള്‍, പാത്രങ്ങള്‍, കപ്പുകള്‍, കുപ്പികള്‍, പ്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്ലാസ് ടേബിള്‍വെയര്‍ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് റോബോട്ടുകളുടെ സഹായത്താല്‍ ഗവേഷകര്‍ കരയിലെത്തിച്ചത്. അസംസ്കൃത ഗ്ലാസ് ബ്ലോക്കുകളും വീണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ പഠനത്തിനും പുനരുദ്ധാരണത്തിനുമായി പുരാവസ്തുക്കള്‍ ഇറ്റലിയിലെ ലബോറട്ടറിയിലേക്കു കൊണ്ടുപോയി. 2012ല്‍ എന്‍ജിനീയറായ ഗൈഡോ ഗേയാണ് ഈ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകര്‍ 2013ല്‍ സൈറ്റിന്റെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി. 2015ലാണ്…
Read Moreസ്കൂളിൽ പോകാൻ മടിയാണോ? എന്നാൽ പകരം പോകാൻ റോബോട്ട് റെഡിയാണ്
ടോക്കിയോ: സ്കൂളിൽ പോകാൻ മടിയുള്ളവരാണു കുട്ടികളിൽ ഭൂരിഭാഗവും. മക്കളെ ചെറുപ്രായത്തിൽ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ഇതിനു പ്രതിവിധിയായി വിദ്യാർഥികൾക്കു പകരം സ്കൂളിൽ പോകാനും ക്ലാസിലിരുന്നു പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ കഴിഞ്ഞാലോ…! അതിനുള്ള പദ്ധതി തയാറാവുകയാണ് അങ്ങ് ജപ്പാനിൽ. മൈക്രോഫോണുകൾ, സ്പീക്കറുകൾ, കാമറകൾ എന്നിവ ഘടിപ്പിച്ച റോബോട്ടുകൾ വഴി വിദ്യാർഥികൾക്കു വീട്ടിലിരുന്നുതന്നെ പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളുമായുള്ള കുട്ടികളുടെ അപരിചിതത്വം ഒഴിവാക്കാനും ഇതു സഹായകരമാകും. മൂന്നടി വലിപ്പമുള്ള റോബോട്ടുകൾ സ്വയം ചലനശേഷിയുള്ളവരായിരിക്കും. ജപ്പാനിലെ ഒരു പ്രാദേശിക പത്രമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ജപ്പാനിലെ കുമാമോട്ടോ എന്ന നഗരത്തിലെ ക്ലാസ് മുറികളിൽ നവംബർ മാസത്തോടെ ഈ റോബോട്ടുകൾ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിക്കുശേഷം സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം ലോകമാകെ വർധിച്ച സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം.
Read Moreസ്കൂൾ വാർഷികത്തിൽ ഒത്തുചേരാനെത്തി, സുഹൃത്തിന്റെ കാലിൽ ചുറ്റി പാമ്പ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 70കാരന് സ്കൂൾ മുറ്റത്ത് ദാരുണാന്ത്യം
സുഹൃത്തിന്റെ കാലിൽ നിന്ന് പാമ്പിനെ അഴിക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ കടിയേറ്റ് മരിച്ചു. ശനിയാഴ്ച ഓഓസ്ട്രേലിയയിലെ സെൻട്രൽ ക്വീൻസ്ലാന്റിലെ കൗമല സ്റ്റേറ്റ് സ്കൂൾ 100-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. തന്റെ സുഹൃത്തിന്റെ കണങ്കാലിന് ചുറ്റും പാമ്പിനെ ചുറ്റിയത് കണ്ടതിനെ തുടർന്ന് അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചെപ്പോഴാണ് പലതവണ കടിയേറ്റത്. പിന്നാലെ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. കടിയേറ്റതിന് പിന്നാലെ അയാൾ കുഴഞ്ഞുവീണപ്പോൾ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ പാമ്പ് കാലിൽ ചുറ്റിയ സുഹൃത്തിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഏത് തരത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അറിയില്ലെങ്കിലും ലക്ഷണങ്ങൾ കിഴക്കൻ ബ്രൗൺ പാമ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോക്ടർ ബെർട്ടെൻഷോ പറഞ്ഞു. ഇതിന്റെ വിഷത്തിൽ ശക്തമായ ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. കടിയേറ്റാൽ ഉടൻ തന്നെ ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയിലെ ഞരമ്പുകളെ ക്രമേണ തളർത്തുകയും ഒടുവിൽ…
Read Moreഎന്താ ഇതിന്റെ രുചിയെന്ന് നോക്കട്ടെ! തണ്ണിമത്തൻ ആദ്യമായി കഴിക്കുന്ന കുഞ്ഞ്; വൈറലായ് വീഡിയോ
ആദ്യമായി ഭക്ഷണത്തിന്റെ രുചി അറിയുന്ന കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. നാരങ്ങ മുതൽ ചോക്ലേറ്റ് വരെ അതിൽ ഉൾപ്പെടുന്നു. വ്യത്യസ്തമായ ഇത്തരം രുചികളറിയുമ്പോൾ അവരുടെ മുഖത്ത് ഭാവവ്യത്യാസങ്ങൾ മിന്നി മറയും. അതുപോലൊരു രസകരമായ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ, ഒരു പിതാവ് തന്റെ സുന്ദരിയായ പെൺകുഞ്ഞിനെ ഒരു കൈയിൽ പിടിച്ചിരിക്കുകയാണ്. അയാളുടെ മറു കൈയിൽ ഒരു തണ്ണിമത്തൻ കഷ്ണവുമുണ്ട്. അയാൾ ആ തണ്ണിമത്തൻ കഷ്ണം കടിച്ചപ്പോൾ കുഞ്ഞിനും കഴിക്കണമെന്ന് തോന്നി. വേഗം അവൾ തണ്ണിമത്തൻ കഷ്ണത്തിന്റെ നേരെ എത്തി. അത് സ്വയം കഴിക്കാനുള്ള ശ്രമവും തുടങ്ങി. ആവേശത്തോടെ ആ കുഞ്ഞ് തണ്ണിമത്തൻ കഴിക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തു നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. 9 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഎന്തൊരു ആഡംബരം! ബിഎംഡബ്ല്യു കാറിൽ കന്നുകാലികൾക്ക് തീറ്റയുമായി ഒരാൾ
രസകരവും അതിശയകരവുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധിയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ആഡംബര വാഹനത്തിൽ ഇരുന്നു ചായ വിൽക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്, ചിലപ്പോൾ ആരെങ്കിലും ആഡംബര വാഹനങ്ങളിൽ മൃഗങ്ങളുമായി കറങ്ങുന്നതും കാണാം. എന്നാൽ ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നാണ് ഇത്തവണ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയിൽ ഒരാൾ തന്റെ വിലകൂടിയ ആഡംബര കാറിന്റെ മുകളിൽ മൃഗങ്ങൾക്കുള്ള തീറ്റ കൊണ്ടുപോകുന്നത് കാണാം. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിലർ ഈ വീഡിയോയെ പ്രശംസിക്കുമ്പോൾ ചിലർ ഇതിനെ ഒരു തരം ഷോ ഓഫ് എന്നും വിളിക്കുന്നു.
Read Moreകോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരൻ അറസ്റ്റിൽ; എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചു
വിമാനത്തിലെ കോക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഷിക്കാഗോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. യുണൈറ്റഡ് എയർലൈൻസിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് രാവിലെ 9 മണിക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും യാത്രക്കാരന്റെ ഐഡന്റിറ്റിയും ഉടൻ ലഭ്യമല്ല. സമാനമായ സംഭവത്തിൽ, ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിക്കാൻ അനുവദിച്ചതിന് എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർലൈൻസിന് 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
Read More