ദളിത് വിദ്യാർഥിയെ തന്റെ കുപ്പിയിൽ നിന്ന് കുടിച്ചതിന് അധ്യാപകൻ മർദ്ദിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ അറിഞ്ഞപ്പോൾ അവർ സ്കൂളിലെത്തി ഗംഗാ റാം ഗുർജാർ എന്ന അധ്യാപകനെതിരെ പ്രതിഷേധിച്ചു. ടാങ്കിൽ വെള്ളമില്ലാത്തതിനാൽ കുപ്പിയിൽ നിന്ന് കുടിച്ചെന്നാണ് വിദ്യാർത്ഥിയുടെ വാദം. കുട്ടിയുടെ വീട്ടുകാർ അധ്യാപകനെതിരെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ സുനിൽകുമാർ പറഞ്ഞു.
Read MoreCategory: Today’S Special
പാഠമാക്കണം ഈ കരുത്തിനെ; പരാജയത്തിൽ നിന്ന് പറന്നുയർന്ന യുവ സംരംഭകൻ
തെരുവ് ഭക്ഷണ കച്ചവടക്കാരുടെ പ്രചോദനാത്മകമായ കഥകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇതിൽ വഡോദരയിൽ നിന്നുള്ള 20 വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഇപ്പോഴത്തെ താരം. ഈ യുവ സംരംഭകന്റെ അവിശ്വസനീയമായ വേഗതയും പാചക വൈദഗ്ധ്യവും അമ്പരപ്പിക്കുന്ന വിധത്തിലാണ്. വൃത്തിയോടെയും ശുചിത്വത്തോടെയുമുള്ള പാചകം പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. വൈറൽ വീഡിയോയിൽ, കൊച്ചുകുട്ടിയായ രാഹുൽ മോർ പത്താം ക്ലാസിൽ പരാജയപ്പെട്ടതിൽ നിന്ന് സ്വന്തം ഭക്ഷണ ബിസിനസ്സ് ആരംഭിക്കുന്നതിലേക്കുള്ള പ്രചോദനാത്മകമായ യാത്ര പങ്കിട്ടു. പത്താം ക്ലാസിൽ തോറ്റതിന് ശേഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നതിനെക്കുറിച്ച് അവൻ വെളിപ്പെടുത്തി. ഇതിന് മുമ്പ് രാഹുൽ 3-4 വർഷം ജോലിചെയ്തു. വിജയകരമായ ഒരു ബിസിനസുകാരനാകുക എന്നതാണ് രാഹുലിന്റെ സ്വപ്നം. ഈ ഭക്ഷണശാല ആ ദിശയിലേക്കുള്ള ഒരു പടി കൂടിയാണ്. “രാഹുൽ മോർ, വഡോദരയിൽ നിന്നുള്ള ഒരു 20 വയസ്സുകാരൻ. ഫ്രാങ്കി, സ്റ്റഫ്ഡ് നാൻ, ബർഗർ, പിസ്സ,…
Read Moreഇത് കണ്ടാൽ എങ്ങനെ കൊതി വരാതിരിക്കും? വൈറലായ് വീഡിയോ
വിദേശത്ത് സ്ഥിരതാമസമാക്കുന്നതിന്റെ പ്രധാന പോരായ്മകളിലൊന്ന് ഇന്ത്യൻ വിഭവങ്ങൾ പ്രത്യേകിച്ച് തെരുവോരങ്ങളിൽ ലഭിക്കുന്ന വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ കഴിയില്ലെന്നതാണ്. ചില ഫാൻസി റെസ്റ്റോറന്റുകളിൽ എല്ലാ വിഭവങ്ങളും ലഭിക്കുമെങ്കിലും അവയ്ക്ക് വലിയ ചിലവ് വരും. കൂടാതെ വിദേശരാജ്യത്ത് ഈ സ്വാദിഷ്ടമായ ഇനങ്ങളുടെ വിവിധ ഫ്ലേവറുകൾ കണ്ടെത്താൻ പ്രയാസമാണ്. ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ വൈറലായൊരു വീഡിയോ ഈ വിഷയം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. വീഡിയോയിൽ പഠനത്തിനായി വിദേശത്തേക്ക് പോയ എല്ലാ സുഹൃത്തുക്കളെയും കൊതിപ്പിക്കുവാനായി യുവാവ് ഇന്ത്യൻ ഭക്ഷണം കഴിക്കുന്നത് കാണാം. ഒരു പ്ലേറ്റിൽ ഒന്നിലധികം സ്ട്രീറ്റ് ഫുഡ് വിഭവങ്ങൾ വിളമ്പുന്നതുമായ വീഡിയോയാണിത്. പാവ് ഭാജിയിൽ തുടങ്ങുന്നു ഈ വീഡിയോ. ഈ വീഡിയോ കണ്ടില്ലെങ്കിലും അയാൾ കഴിക്കുന്നത് കേട്ടാൽ മാത്രം വായിൽ വെള്ളമൂറും. വട പാവ്, സമൂസ, പാനി പൂരി എന്നിവയൊക്കെ അയാൾ കഴിക്കുന്നുണ്ട്. പഠനത്തിനായി വിദേശത്തേക്ക് പോയ നിങ്ങളുടെ സുഹൃത്തിന് ഈ വീഡിയോ…
Read Moreപസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലൊരു സ്വർണ്ണമുട്ട; ഞെട്ടി ശാസ്ത്രലോകം
അലാസ്ക തീരത്ത് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുട്ടയോട് സാമ്യമുള്ള ഒരു ‘സ്വർണ്ണ’ ഗോളം കണ്ടെത്തി. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഒരു ഗവേഷക സംഘമാണ് വിചിത്രമായ സ്വർണ്ണ വസ്തുവിനെ ആദ്യമായി കണ്ടെത്തിയത്. സീസ്കേപ്പ് അലാസ്ക 5 പര്യവേഷണത്തിനിടെ വംശനാശം സംഭവിച്ച അഗ്നിപർവ്വതം പര്യവേക്ഷണം ചെയ്യുന്നതിനിടെയാണ് പര്യവേക്ഷകരുടെ സംഘം തിളങ്ങുന്ന സ്വർണ്ണ ഗോളം കണ്ടെത്തിയത്. ഏകദേശം രണ്ട് മൈൽ താഴ്ചയിലായിരുന്നു ഇത്. ഇതിന് 10 സെന്റീമീറ്ററിലധികം (4 ഇഞ്ച്) വ്യാസമുണ്ട്. NOAA ട്വിറ്ററിൽ വസ്തുവിന്റെ ഒരു ചിത്രം പങ്കിട്ടു. NOAA ഓഷ്യൻ എക്സ്പ്ലോറേഷൻ കോർഡിനേറ്ററായ സാം കാൻഡിയോ പറയുന്നതനുസരിച്ച് സുവർണ്ണ താഴികക്കുടം അറിയപ്പെടുന്ന ഒരു സ്പീഷീസുമായോ പുതിയ സ്പീഷീസുമായോ ബന്ധപ്പെട്ടതാണോ അതോ നിലവിലുള്ള ഒന്നിന്റെ അജ്ഞാത ജീവിത ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണോ എന്നത് വ്യക്തമല്ല. അലാസ്കയ്ക്കടുത്തുള്ള കടലിന്റെ ആഴം പര്യവേക്ഷണം ചെയ്യാനുള്ള അഞ്ച് മാസത്തെ ദൗത്യത്തിലാണ് NOAA…
Read Moreഇവൻ ‘ജനപ്രിയൻ’; യുവനായകനായി ചാണ്ടി ഉമ്മന്‍
ജെവിന്‍ കോട്ടൂര്‍ പുതുപ്പള്ളി: അരനൂറ്റാണ്ട് കാലം ഉമ്മന്ചാണ്ടിക്കപ്പുറം മറ്റൊരുപേരും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത പുതുപ്പള്ളി മണ്ഡലത്തിന്റെ മുക്കുംമൂലയും കൈവെള്ളപോലെ അറിയാമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മകന് ചാണ്ടി ഉമ്മന്‍ ഇനി പുതുപ്പള്ളിയുടെ ജനനായകന്. ഉമ്മന്‍ ചാണ്ടിയുടെ മകന് എന്ന വിലാസം ചാണ്ടി ഉമ്മനു വലിയ നേട്ടം നല്‍കുന്നതോടൊപ്പം രാഷ്ട്രീയത്തില്‍ ചാണ്ടി സ്വന്തമായി കണ്ടെത്തിയ തന്റേതായ ഇടവും ഇനി ശ്രദ്ധിക്കപ്പെടും. തെരഞ്ഞെടുപ്പു രംഗത്ത് പുതുമുഖമായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ നേരത്തേ തന്നെ സജീവ സാന്നിധ്യമറിച്ചയാളായിരുന്നു ചാണ്ടി. കോളജ് യൂണിയന്, എന്എസ്യു ഭാരവാഹിത്വങ്ങളുള്പ്പെടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പലചുമതലകള് വഹിച്ചു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നഗ്നപാദനായി രാജ്യത്തിനുനെടുകെ നടന്ന 4000 കിലോമീറ്റര്‍ ഒട്ടും ചെറുതല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഈ മുപ്പത്തേഴുകാരനു പെരുമാറ്റത്തിലെ സൗമ്യതയും സാധാരണക്കാരോടു ചേര്‍ന്നുനില്‍ക്കുന്ന ലാളിത്യവും കൂട്ടുണ്ട്. മിന്നും വിജയത്തിന്റെ അടിസ്ഥാന കാരണങ്ങളും ഇതാണ്. പ്രചാരണരംഗത്ത് വോട്ടര്മാര്ക്കിടയിലെത്തിയ ചാണ്ടി ഉമ്മനോട്…
Read Moreകാറോട്ടക്കാരനോടാണോ കള്ളന്റെ കളി..! കള്ളന്മാരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് കാർലോസ്
മിലാൻ: ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയതിനു തൊട്ടുപിന്നാലെ കാർലോസ് സൈൻസ് ജൂണിയറിന്റെ 5.18 കോടി രൂപ വിലമതിക്കുന്ന വാച്ച് മോഷണം പോയി. ഏറെ കൊതിച്ചു സ്വന്തമാക്കിയ വാച്ചാണു കവർച്ചചെയ്യപ്പെട്ടത്. മത്സരശേഷം വേദി വിട്ട കാർലോസിനെ പിന്തുടർന്ന മോഷ്ടാക്കൾ ഒരു ഹോട്ടലിന് സമീപം വച്ച് അദ്ദേഹത്തിന്റെ ബാഗിൽനിന്നു വാച്ച് മോഷ്ടിക്കുകയായിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ കാർലോസും അദ്ദേഹത്തിന്റെ പരിശീലകനും ചേർന്നു മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തി. മോഷ്ടാക്കൾ അധികദൂരം പോകുംമുൻപേ അവരെ ചെയ്സ് ചെയ്തു കണ്ടെത്തുകയും വാച്ച് തിരിച്ചു വാങ്ങുകയുംചെയ്തു. കള്ളന്മാരെ പിടികൂടി പോലീസിലും ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർലോസ് തന്നെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കള്ളന്മാരെ പിടികൂടാൻ സഹായിച്ചവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
Read More‘രാജ്യത്തെ പൗരന്മാർ അശ്രീകരങ്ങളോ’; ഡൽഹിയിലെ ചേരികൾ പടുതകെട്ടി മറച്ചതിനെതിരേ എം.എ. ബേബി
ന്യൂഡൽഹി: ജി 20 സമ്മേളനത്തിന്റെ പേരിൽ ഡൽഹിയിലെ ചേരികൾ കെട്ടിമറച്ചത് പാവപ്പെട്ടവരെ അപമാനിക്കലും പൗരാവകാശ ലംഘനവുമാണെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങളാണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണുള്ളത്. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നത്ര വലിയ പൗരാവകാശ ലംഘനമില്ല. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശമുള്ള മനുഷ്യരാണ് ഇവരുമെന്നും എം.എം. ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഉച്ചകോടിയുടെ പേരിൽ തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയുമൊക്കെ പോലീസ് പിടികൂടി ഡൽഹിക്ക് പുറത്ത് കൊണ്ടുവിട്ടു. തെരുവുനായ്ക്കളെയും ഇങ്ങനെതന്നെ ചെയ്തു. ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽനിന്ന് കാണണം പാവപ്പെട്ടവരോടുള്ള മോദിയുടെ സമീപനം. ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരികതന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം.എ. ബേബി കുറിച്ചു.
Read Moreഇവിടുത്തെ മധുരപലഹാരങ്ങൾ സൂപ്പറല്ലേ! ജി 20 ഉച്ചകോടിക്കായെത്തിയ ഇസ്രായേൽ വക്താവിനു പറയാനുണ്ട് ഇന്ത്യയിലെ ലഡുവിനെയും ജിലേബിയേയും കുറിച്ച്
ഏത് ഇന്ത്യൻ നഗരമോ സംസ്ഥാനമോ സന്ദർശിച്ചാലും വഴിയോരങ്ങളിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ഒന്ന് രുചിച്ചുനോക്കാൻ നമ്മൾ ആഗ്രഹിക്കും.വിദേശ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഡൽഹി സന്ദർശിക്കുമ്പോൾ അവരും തെരുവിലേക്കിറങ്ങി വിവിധ മധുരപലഹാരങ്ങൾ പരീക്ഷിക്കുന്നു. അടുത്തിടെ ജി 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ഗൈ നിർ (@GuyNirIL) എന്ന ഇസ്രായേൽ വക്താവ് ഇന്ത്യൻ മധുരപലഹാരങ്ങളോടുള്ള തന്റെ ഇഷ്ടം പങ്കിട്ടു. ഒന്നുരണ്ട് മിഠായികൾ പരീക്ഷിക്കുകയും ചെയ്തു. തന്റെ ട്വീറ്റിൽ ഡൽഹിയിൽ നിന്ന് കഴിച്ച ലഡുവിനെയും ജിലേബിയേയും കുറിച്ച് അദ്ദേഹം എഴുതി. #IndianSweetSupremacy എന്ന ഹാഷ്ടാഗും അദ്ദേഹം തന്റെ പോസ്റ്റിൽ ഉപയോഗിച്ചു. കൂടുതൽ സ്വാദിഷ്ടമായ ഇന്ത്യൻ മധുരപലഹാരങ്ങൾക്കായുള്ള തന്റെ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശങ്ങൾ പങ്കിടാനും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള ഇന്ത്യൻ മധുരപലഹാരങ്ങളെ കുറിച്ച് നിരവധിപേർ അവരുടെ നിർദ്ദേശങ്ങൾ പകർന്നു. പോസ്റ്റിന് താഴെ നൂറുകണക്കിന് കമന്റുകൾ കാണാം. ഇന്ത്യയിലെ ഈ മധുരപലഹാരങ്ങൾ പരീക്ഷിക്കാൻ കുറഞ്ഞത് രണ്ട്…
Read Moreഒരു മിനിറ്റിൽ 500 ഗ്രാം ചീസ് കഴിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് യുവതി; വീഡിയോ വൈറൽ
മൊസറെല്ല ചീസ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ അര കിലോഗ്രാം മൊസറെല്ല തനിയെ കഴിക്കാൻ ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാലോ? നമ്മളിൽ ഭൂരിഭാഗവും മടിക്കും, പക്ഷേ യൂറോപ്യൻ വനിതയായ ലിയ ഷട്ട്കെവർ ഈ ചീസി ചലഞ്ച് ഏറ്റെടുക്കുക മാത്രമല്ല, വെറും 1 മിനിറ്റും 2.34 സെക്കൻഡും കൊണ്ട് 500 ഗ്രാം മൊസറെല്ല ചീസ് വിഴുങ്ങി ലോക റെക്കോർഡും സ്വന്തമാക്കി. വീഡിയോയിൽ ലിയ ഷട്ട്കെവർ ഒരു മേശയുടെ മുന്നിൽ വെളുത്ത പ്ലേറ്റിൽ രണ്ട് വലിയ കട്ടകൾ മൊസറെല്ല ചീസ് വെച്ചിരിക്കുന്നതായി കാണാം. ടൈമർ ആരംഭിക്കുമ്പോൾ, അവൾ വേഗത്തിൽ ആദ്യത്തെത് അവളുടെ വായിൽ നിറയ്ക്കുകയും കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അത് വലിച്ചെടുക്കുകയും ചെയ്യുന്നു. പിന്നീട് അവ മുഴുവനും കഴിച്ചു. ശേഷം രണ്ടാമത്തെ ചീസ് ബ്ലോക്ക് കഴിക്കുമ്പോൾ, അവളുടെ മുഖത്ത് വിഷമത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് പിന്നീട് അവൾ കഴിക്കുന്നത് ഇടയ്ക്കിടെ അൽപ്പനേരം നിർത്തി. എന്നിരുന്നാലും, അവൾ…
Read Moreകാർ ഉപയോഗിച്ച് എടിഎം മെഷീൻ തകർക്കാൻ ശ്രമിച്ച് കള്ളന്മാർ; കുടുക്കിയത് സിസിടിവി
കാർ ഉപയോഗിച്ച് എടിഎം മെഷീൻ തകർക്കാൻ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ കുടുക്കി സിസിടിവി. എന്നാൽ, പോലീസിന്റെ ജാഗ്രത മൂലം ശ്രമം പാളി. മഹാരാഷ്ട്രയിലെ യെലംബഘട്ട മേഖലയിൽ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടക്കുന്നത്. രണ്ട് മോഷ്ടാക്കൾ മഹാരാഷ്ട്ര ബാങ്കിന്റെ എടിഎം മെഷീൻ കാർ ഉപയോഗിച്ച് തകർത്ത് കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു. എടിഎം മെഷീനിൽ സ്ഥാപിച്ചിരുന്ന രഹസ്യ സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞതോടെ മഹാരാഷ്ട്ര ബാങ്കിന്റെ ഹെഡ് ഓഫീസിന് ഉടൻ തന്നെ അറിയിപ്പ് കിട്ടി. തുടർന്ന് വിവരം ലോക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു. എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് നിമിഷങ്ങൾക്കകം പോലീസ് സ്ഥലത്തെത്തിയതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read More