ഏത് സ്ഥലത്ത് പോയാലും അവിടുത്തെ ഭക്ഷണം രുചിച്ചറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളെല്ലാവരും. ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമെന്നാണല്ലോ ചൊല്ല്. എന്നാല്‍ അവ പാകം ചെയ്യുന്നതിന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ജീവനു തന്നെ ആപത്താണ്. അത്തരത്തിലൊരു ഭക്ഷണമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ മത്സ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം കഴിവും അറിവും മാത്രമുള്ള ഷെഫിനു മാത്രമെ ഫുഗു പാകം ചെയ്യാന്‍ സാധിക്കുകയുള്ളു. ശരിയായ രീതിയില്‍ അല്ലെങ്കില്‍ ജീവനു പോലും ഇത് ആപത്താണ്. അറിവില്ലാതെ പാകം ചെയ്തു കഴിച്ചതിന് ജപ്പാനില്‍ ഒരുപാട് പേരുടെ ജീവന് നഷ്ടം ആയിട്ടുണ്ട്. ജപ്പാനില്‍ ഏറ്റവും വില കൂടിയ മത്സ്യവും ഫുഗു ആണ്. ഫുഗുവിന്റെ കരള്‍ തൊലി കുടല് എന്നിവയില്‍ സയനൈഡിനേക്കാള്‍ വിഷമുള്ള ടെട്രോ ഡോക്സിന് അടങ്ങിയിട്ടുണ്ട്. വളരെ മികച്ച ഷെഫിനു മാത്രമെ…
Read MoreCategory: Today’S Special
സമത്വവും സനാതന ധര്മവുമുയര്ത്തി തമിഴ്നാട്; ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ മൂന്ന് വനിതകള്‍; തമിഴ്നാടിനിത് പുതിയ നേട്ടമെന്ന് സ്റ്റാലിന്
പുതു യുഗത്തിനു തുടക്കം കുറിച്ച് തമിഴ്നാട്. ക്ഷേത്രപൂജാരി സ്ഥാനത്തേക്ക് ഇനി മൂന്നു യുവതികള്‍. എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. തമിഴ്നാടിനിത് പുതിയ നേട്ടമാണ്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്ച്ചകര് അതായത് പൂജാരി ട്രെയിനിംഗ് സ്കൂളില്‍ നിന്ന് ഇവര്‍ പൂജാരിമാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. സത്രീകള്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചാല്‍ അശുദ്ധി ആകുമെന്ന മിഥ്യാ ധാരണയാണ് ഇവര്‍ പൊളിച്ചു മാറ്റിയത്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ ശേഖര്‍ബാബുവില്‍ നിന്ന് സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. യുവതികള്‍ കോഴ്സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് കണ്ടെത്തുകയും പതിവായി കോഴ്സില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ക്ക്…
Read Moreചരിത്രമുറങ്ങുന്ന മണ്ണിൽ ലയിക്കാതെ താടിയും മുടിയും; 1000 വര്‍ഷം പഴക്കമുള്ള മമ്മി ലിമയിൽ കണ്ടെത്തി
പെറു തലസ്ഥാനമായ ലിമയിലെ ജനവാസ കേന്ദ്രത്തില്‍ പുരാവസ്തു ഗവേഷകര്‍ 1000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. താടിയെല്ലും നീണ്ട മുടിയുമുള്ള മമ്മിയാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടേതാണ് ഇതെന്നാണ് സൂചന. ഹുവാക്ക പക്ലാന കളിമണ്‍ പിരമിഡിലെ ആചാരപരമായ ശവകുടീരത്തിനുള്ളിലാണ് മമ്മി കണ്ടെത്തിയത്. യിച്മ സംസ്കാരത്തിന്റെ തുടക്കത്തില്‍ 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ശവശരീരത്തിന്റെ ഉടമ ജീവിച്ചിരുന്നതെന്ന് കരുതുന്നു. പെറുവിന്റെ മധ്യതീരത്ത് ഉടലെടുത്ത സംസ്കാരമാണ് യിച്മ. നാനൂറില്പരം പുണ്യ സ്ഥലങ്ങള്‍ ലിമയില്‍ ഉണ്ട്. നിരവധി പുരാവസ്തു അവശിഷ്ടങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്. ചരിത്രം തേടിയെത്തുന്ന പുരാവസ്തു ഗവേഷകര്‍ക്കുള്ള എല്ലാത്തരം സാധ്യതകളാലും ഈ പ്രദേശം സമ്പുഷ്ടമാണ്. ഇതിനു മുന്‍പും ഇവിടെ നിന്ന് പലപ്പോഴായി മമ്മികള്‍ കണ്ടെത്തിയിട്ടുണ്ട്.
Read Moreപോലീസിനു കണ്ടെത്താനാകാത്ത കള്ളനെ പിടികൂടി നാല് വയസുകാരി യോഡ
വാക്ക് തര്‍ക്കത്തിനു പിന്നാലെ വനിതാ സുഹൃത്തിനെ അവരുടെ മക്കളുടെ മുന്പില് വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പരോളില്ലാതെ ജയിലില്‍ കഴിയുകയായിരുന്ന ഡാനിയേലോ കാവല്‍കാന്റേ എന്ന 34കാരന് ജയില്‍ ചാടിയ സംഭവം വലിയ വാര്‍ത്ത ആയിരുന്നു. പെനിസില്‍വാനിയയിലെ ജയിലിലെ അഞ്ചടിയിലേറെ ഉയരമുള്ള വന്‍ മതിലാണ് കൊലപാതകി നിഷ്പ്രയാസം ചാടിയത്. മല കയറാന്‍ സ്വായത്വമാക്കിയ ട്രിക്കുപയോഗിച്ചാണ് ഡാനിയേലോ ജയിയിലെ മതില് ചാടിയത്. പതിനാലു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇയാള്‍ക്കായി പോലീസ് നടത്തിയ തെരച്ചിലിനു ഫലം കാണാതെ വന്നപ്പോഴാണ് യോഡ രംഗത്തിറങ്ങിയത്. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പെട്ട നായയാണ് നാല് വയസുകാരി യോഡ. പെനിസില്‍വാനിയയിലെ ജയിലില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മാറി സൗത്ത് കോവന്റി ടൗണിനു സമീപമുള്ള കാട്ടില്‍ നിന്നാണ് ഇയാളെ യോഡ പിടികൂടിയത്. യോഡയെ കണ്ടയുടന്‍ മരത്തിനു പിന്നിലൊളിച്ച ഡാനിയേലോയെ യോഡ കടിച്ചു കീറി. പെട്ടന്നുണ്ടായ ആക്രമണമായതിനാല്‍…
Read Moreഇഷ്ടതാരത്തെ കാണാൻ ആരാധനമൂത്ത് സ്റ്റേജിലേക്ക് ചാടിക്കയറി; അവഗണയോടെ യുവാവിനെ തള്ളിയിട്ടു; പിന്നീട് സംഭവിച്ചത് കണ്ടാൽ…
തങ്ങള്‍ ഇഷ്ടപ്പെടുന്ന താരത്തെ ആരാധിക്കുന്നത് തെറ്റല്ല. എന്നാല്‍ അമിതമായാല്‍ എന്തും വിഷമാണ്. പല നാളായി കാണാന്‍ കൊതിച്ച സൂപ്പര്‍ താരം മുന്നില്‍ വന്ന് നിന്നാല്‍ ഒന്നു കൈ കൊടുക്കാന്‍ കൊതിച്ചു നില്‍ക്കുന്നവരാണ് അധികവും. എന്നാല്‍ അവര്‍ നിങ്ങളുടെ അമിതാരാധനയെ നിരസിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക് ടെക്സാസില്‍ തന്റെ ‘ഇറ്റ്സ് ഓള് എ ബ്ലര്‍ ടൂര്‍’ ഷോ നടത്തുന്നതിനിടെ വേദിയിലേക്ക് തന്നെ കാണാന്‍ ഓടിക്കയറിയ ഒരു ആരാധകനെ പുറകിലേക്ക് തള്ളിയിടുന്ന വീഡിയോ ആണ് വൈറലാകുന്നത്. എന്നാല്‍ പെട്ടന്ന് തന്നെ റാപ്പര്‍ വേദിയിലേക്ക് വന്ന തന്റെ ആരാധകനു ഷേക്ക് ഹാന്റ് കൊടുക്കുന്നതും തോളില്‍ തട്ടുന്നതും കാണാം. പെട്ടന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥന് എത്തി വേദിയിലേക്ക് കയറിയ പയ്യനെ പിടിച്ചു കൊണ്ട് പോകുന്നതും വീഡിയോയില്‍ ഉണ്ട്. വെറും 27…
Read Moreലണ്ടൻ മെട്രോയിൽ ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’യിൽ നൃത്തം ചെയ്യുന്നയാൾ; വൈറലായ് വീഡിയോ
ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘ചയ്യ ചയ്യ’ 90കളിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. ഷാരൂഖ് ഖാനന്റെ ചുവടുകളും മലൈക അറോറയ്ക്കൊപ്പം ഓടുന്ന ട്രെയിനിന് മുകളിൽ നിന്നുള്ള ശ്രദ്ധമായ നൃത്തവും ഗാനത്തെ നിത്യഹരിതമാക്കി. ഇപ്പോഴിതാ, ലണ്ടനിൽ നിന്നുള്ള ‘ചയ്യ ചയ്യ’യുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @imjustbesti എന്ന പേജാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ലണ്ടൻ മെട്രോയ്ക്കുള്ളിൽ പാട്ടിന്റെ ഒറിജിനൽ ചുവടുകൾ അനുകരിക്കുന്നയാളെ കാണാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പങ്കിട്ട പോസ്റ്റ് ഇതിനകം 763,000-ലധികം ആളുകൾ കണ്ടു. 32,000-ലധികം ലൈക്കുകളും നേടിക്കഴിഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണു വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ ഡോറിസ് സ്റ്റാൻബ്രിഡ്ജ് എന്ന വയോധിക ഒരു ചിലന്തിയെ കണ്ടത്. സാധാരണ ചിലന്തിയല്ല, ഭാഗ്യംകൊണ്ടുവരുമെന്നു വിശ്വസിക്കപ്പെടുന്ന “മണി സ്പൈഡര്‍’. വീടിനുള്ളിൽ ചിലന്തി വല കൂടി കണ്ടതോടെ അവർ ലോട്ടറി എടുക്കാൻ തീരുമാനിച്ചു. അപ്പോൾത്തന്നെ ആപ്പിലൂടെ നാഷണൽ ലോട്ടറിയുടെ സെറ്റ് ഫോര്‍ ലൈഫ് ടിക്കറ്റും എടുത്തു. അന്ന് ഡോറിസിന്റെ എഴുപതാം ജന്മദിനം കൂടിയായിരുന്നു. റിസൾട്ട് വന്ന ദിവസം ലോട്ടറി ഓഫീസിൽനിന്ന് ഈമെയിൽ ലഭിച്ചു. അതിൽ കണ്ട സന്ദേശം ഇങ്ങനെയായിരുന്നു: “സമ്മാനം ലഭിച്ചതിൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് 30 വർഷത്തേക്കു പ്രതിമാസം 10,000 പൗണ്ട് (ഏകദേശം 10.37 ലക്ഷം രൂപ) വീതം ലഭിക്കും.’ ആദ്യമിത് അവർക്കു വിശ്വസിക്കാനായില്ല. സംഗതി സത്യമാണെന്നു മനസിലായതോടെ കുടുംബത്തോടൊപ്പം ഷാംപെയ്ൻ കുപ്പി പൊട്ടിച്ചായിരുന്നു ആഘോഷം. ഈ സമ്മാനം 100 വയസുവരെ ജീവിക്കാന്‍ തനിക്കു പ്രചോദനമാകുന്നുവെന്നു ഡോറിസ് പറഞ്ഞു.…
Read Moreചിത്രശലഭം ഒടുവിൽ ചൊറിഞ്ഞ് ചുവന്നു; ഹെന്ന ടാറ്റു ചെയ്ത ഏഴുവയസുകാരിയ്ക്ക് പൊള്ളൽ
ഹെന്ന ടാറ്റു ചെയ്ത ഏഴു വയസുകാരിയ്ക്ക് പൊള്ളലേറ്റു.കഴിഞ്ഞ മാസം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ ഏഴ് വയസുള്ള മകൾ മട്ടിൽഡ ഹോട്ടലിൽ വച്ച് ചിത്രശലഭത്തിന്റെ ടാറ്റു അടിച്ചതായി കിർസ്റ്റി ന്യൂട്ടൺ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ചിത്രശലഭത്തിന്റെ രൂപത്തിൽ പൊള്ളലേൽക്കുകയാണ് ചെയ്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയാണ് സംഭവത്തെ കുറിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചത്. നാല് പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെയാണ് അസ്വസ്ഥതകൾ ആരംഭിച്ചത്. തൊട്ടുപിന്നാലെ, പെൺകുട്ടിയുടെ ടാറ്റൂ ചെയ്ത ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും ചുവന്ന് വരുകയും ചെയ്തു. പൊള്ളലേറ്റ് രക്തം വരാൻ തുടങ്ങിയപ്പോഴാണ് അമ്മ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയ്ക്ക് അലർജിയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
Read Moreപഴങ്ങൾ നല്ലതോ ചീത്തയോ എന്നറിയാൻ ഇതാ ഒരു പുതിയ മാർഗം; വൈറലായ് വീഡിയോ
തിരക്കേറിയ സൂപ്പർമാർക്കറ്റുകളിൽ നിന്നോ വഴിയോര സ്റ്റാളുകളിൽ നിന്നോ ആകട്ടെ, പഴങ്ങൾ വാങ്ങുക എന്നത് ദൈനംദിന ജോലിയാണ്. പക്ഷേ, ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട് – ചിലപ്പോൾ പുറം ഭാഗം നല്ലതെന്ന് തോന്നി വാങ്ങിയ പഴങ്ങൾ വിചാരിച്ചത്ര നന്നായിരിക്കില്ല. പഴങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുന്നവർക്കായി ഒരു ഇൻസ്റ്റാഗ്രാം റീൽ ഇവിടെയുണ്ട്. ഒരു പഴത്തിന്റെ ബാഹ്യരൂപം പരിശോധിച്ച് അതിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള എളുപ്പവഴികളാണ് വീഡിയോയിൽ കാണിക്കുന്നത്. ശരിയായ അവോക്കാഡോ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള വഴികൾ പങ്കുവെക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യത്തെ അവോക്കാഡോയിൽ നിന്ന് തണ്ട് നീക്കം ചെയ്തു. അതിന്റെ ഉൾവശം മഞ്ഞനിറത്തിലായിരുന്നു. ഇത് അവോക്കാഡോ പഴുക്കാത്തില്ലെന്ന് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അവോക്കാഡോയുടെ ഉൾവശം ഇരുണ്ട തവിട്ടുനിറത്തിലുള്ളതായിരുന്നു. ഇത് കേടുപാടുകൾ സംഭവിച്ചതിനെ സൂചിപ്പിക്കുന്നു. അവസാനമായി മൂന്നാമത്തെ അവോക്കാഡോയുടെ അകത്തെ ഭാഗം പച്ച നിറത്തിലായതിനാൽ അത് തികച്ചും പാകമായെന്നും കഴിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നു. പൈനാപ്പിളിന്റെ കാര്യം വരുമ്പോൾ നിറത്തെ…
Read Moreനിൽക്കവിടെ… ഓടിവരുന്ന ഒരുകൂട്ടം പശുക്കളെ നോക്കി നിൽക്കാൻ ആജ്ഞാപിച്ചു; പിന്നീട് സംഭവിച്ചത് അദ്ഭുതമെന്ന് സോഷ്യൽ മീഡിയ
സൈക്കിള്‍ ചവിട്ടി വരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിരക്കില്ലാത്ത റോഡില്‍ സൈക്കിളില്‍ നിന്നിറങ്ങി. എന്നാല്‍ ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം പശുക്കള്‍ റോഡിലൂടെ തന്റെ നേരെ പാഞ്ഞുവരുന്നു. അവയെ തടഞ്ഞു നിര്‍ത്താന്‍ സഹായമഭ്യര്‍ഥിച്ചുള്ള കര്‍ഷകന്റെ ശബ്ദവും പിന്നാലെയെത്തി. എന്തു ചെയ്യണമമെന്നറിയാതെ ഒരു നിമിഷം വണ്ടറടിച്ച ഒക്കോണര്‍ രണ്ടും കല്‍പ്പിച്ച് പശുക്കളുടെ മുമ്പിലേക്ക് ചാടി അവയോട് നില്ക്കാന് ആജ്ഞാപിക്കുകയായിരുന്നു. അദ്ഭുതമെന്നു പറയട്ടെ പശുക്കള്‍ ഒന്നാകെ അവിടെ നില്ക്കുകയാണുണ്ടായത്. അതോടെ കര്ഷകന് പിന്നാലെയെത്തി അവയെ നിയന്ത്രിക്കാനുള്ള സമയവും കിട്ടി. ഈ സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒക്കോണര്‍ തന്റെ സൈക്കിള്‍ യാത്രയില്‍ സംഭവിച്ച ഏറ്റവും വിചിത്രമായ കാര്യമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്തരംഗമാവുകയും ചെയ്തു. 13 ദശലക്ഷം ആളുകള്‍ കണ്ട വീഡിയോയ്ക്ക് 1.5 ദശലക്ഷം പേര് ലൈക്ക് അടിക്കുകയും നിരവധി പേര് കമന്റ് ചെയ്യുകയും ചെയ്തു. സമാനമായ…
Read More