“ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ല ഇ​ഷ്ടാ…’ ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി 113കാ​ര​ൻ

സാ​ന്താ ഇ​സ​ബെ​ൽ (ബ്ര​സീ​ൽ): നൂ​റ്റി​പ്പ​തി​മൂ​ന്നു​കാ​ര​നാ​യ ബ്ര​സീ​ലി​യ​ൻ പൗ​ര​ൻ സെ​ൽ​വി​നോ ജെ​സൂ​സി​നോ​ട് ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം എ​ന്തെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ “ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ല…’ എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി . “സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മാ​ണു ത​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. “പ​ഴ​വും പ​ച്ച​ക്ക​റി​യും മാം​സ​വു​മെ​ല്ലാം ബാ​ല​ൻ​സ് ചെ​യ്താ​ണു ക​ഴി​ക്കു​ന്ന​ത്. എ​ന്തി​നെ​യും പോ​സി​റ്റീ​വാ​യാ​ണു കാ​ണു​ന്ന​ത്’ ഇ​തൊ​ക്കെ​യാ​കാം ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം’ – സെ​ഞ്ചു​റി ക​ട​ന്നി​ട്ടും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന സെ​ൽ​വി​നോ പ​റ​യു​ന്നു. 1910 ജൂ​ലൈ​യി​ലാ​ണ് ജ​ന​നം. മു​ത്ത​ശ്ശി​യാ​ണ് സെ​ൽ​വി​നോ​യെ വ​ള​ർ​ത്തി​യ​ത്. 50 വ​ർ​ഷം മു​മ്പ് അ​ദ്ദേ​ഹം ബ്ര​സീ​ലി​ലെ പ​രാ​ന സം​സ്ഥാ​ന​ത്തി​ലെ സാ​ന്താ ഇ​സ​ബെ​ൽ ഡോ ​ഓ​സ്റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ​യാ​ണ് താ​മ​സം. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് താ​നെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളൊ​ന്നു​മി​ല്ല. ബ്രി​ട്ടീ​ഷ് ലോ​ൺ ബൗ​ളിം​ഗു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന ബോ​സെ എ​ന്ന കാ​യി​ക​യി​ന​ത്തോ​ടു ന​ല്ല താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ അ​ത് ക​ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ​യ​സാ​യ​തോ​ടെ ആ​സ്വാ​ദ​ക​ൻ…

Read More

ക​ഴി​ഞ്ഞ മാ​സം 200 രൂ​പ ഇ​പ്പോ​ള്‍ വെ​റും നാ​ലു​രൂ​പ ! ത​ക്കാ​ളി റോ​ഡി​ല്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍

വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ വ​ന്‍​തോ​തി​ല്‍ ത​ക്കാ​ളി റോ​ഡി​ല്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കു​ര്‍​ണൂ​ലി​ലാ​ണ് സം​ഭ​വം. ഇ​പ്പോ​ള്‍ ത​ക്കാ​ളി കി​ലോ​യ്ക്ക് വെ​റും നാ​ല് രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ മാ​സം ത​ക്കാ​ളി കി​ലോ​യ്ക്ക് 200 രൂ​പ വ​രെ എ​ത്തി​യി​രു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. നി​ല​വി​ലെ വി​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി കൊ​ടു​ക്കാ​നോ അ​ടി​സ്ഥാ​ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നോ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​പ​ണി​യി​ല്‍ എ​ത്തി​ച്ച ത​ക്കാ​ളി വി​ല്‍​ക്കാ​നും തി​രി​ച്ചെ​ടു​ക്കാ​നും ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്ന​തെ​ന്നും ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

കട്ടിലിൽ നിന്ന് വീണ് 160 കിലോ ഭാരമുള്ള വയോധിക; ഉയർത്താനായി ഫയർഫോഴ്‌സിന്‍റെ സഹായം തേടി  കുടുംബം

160 കി​ലോ ഭാ​ര​മു​ള്ള രോ​ഗി​യാ​യ സ്ത്രീ ​ക​ട്ടി​ലി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് അ​വ​രെ ഉ​യ​ർ​ത്താ​ൻ  അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടി കു​ടും​ബം. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ ച​ല​ന വൈ​ക​ല്യ​മു​ള്ള 62 കാ​രി​ ​വാ​ഗ്ബി​ൽ പ്ര​ദേ​ശ​ത്തെ ഫ്ലാ​റ്റി​ൽ രാ​വി​ലെ 8 മ​ണി​യോ​ടെ അ​ബ​ദ്ധ​ത്തി​ൽ കി​ട​ക്ക​യി​ൽ നി​ന്ന് വീ​ണു. വ്യാ​ഴാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ​വീ​ട്ടു​കാ​ർ​ക്ക് അ​വ​രെ കി​ട​ക്ക​യി​ൽ കി​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല, താ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ (ടി​എം​സി) ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്‌​സി​നെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച​താ​യി ടി​എം​സി​യു​ടെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ൽ മേ​ധാ​വി യാ​സി​ൻ ത​ദ്വി പ​റ​ഞ്ഞു.  റീ​ജി​യ​ണ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്ലി​ലെ (ആ​ർ​ഡി​എം​സി) ഒ​രു സം​ഘം ഫ്‌​ളാ​റ്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി യു​വ​തി​യെ ഉ​യ​ർ​ത്തി ക​ട്ടി​ലി​ൽ ഇ​രു​ത്തി. വീ​ഴ്ച​യി​ൽ യു​വ​തി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

35 കിലോ കടുവയുടെ അസ്ഥികൾ കൈവശം വച്ചതിന് 3 പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സാധനങ്ങൾ വിൽക്കാനായി പോകുന്ന വഴിയിൽ 

ര​ണ്ട് ക​ടു​വ തോ​ലും 35 കി​ലോ​ഗ്രാം ക​ടു​വ​യു​ടെ അ​സ്ഥി​ക​ളു​മാ​യി പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ്, വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ ബ്യൂ​റോ – ഡ​ൽ​ഹി, തെ​രാ​യ് സെ​ൻ​ട്ര​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച ഉ​ദ്ദം സിം​ഗ് ന​ഗ​ർ ജി​ല്ല​യി​ലെ ബാ​ജ്പൂ​രി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (കു​മ​യോ​ൺ ഡി​വി​ഷ​ൻ) പ്ര​സ​ന്ന കു​മാ​ർ പ​ത്ര പ​റ​ഞ്ഞു. കാ​ശി​പൂ​രി​ൽ നി​ന്ന് രു​ദ്രാ​പൂ​രി​ലേ​ക്ക് ട്ര​ക്കി​ലും മോ​ട്ടോ​ർ സൈ​ക്കി​ളി​ലും മൂ​ന്ന് വ​ന്യ​ജീ​വി ക​ട​ത്തു​കാ​ര് സ​ഞ്ച​രി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ജ്പൂ​രി​ലെ ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.  പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ക​ടു​വ​യു​ടെ തോ​ലും 35 കി​ലോ​ഗ്രാം ക​ടു​വ​യു​ടെ അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി. ജോ​ഗ സിം​ഗ്, കു​ൽ​വീ​ന്ദ​ർ സിം​ഗ്, മ​ക​ൻ ഷം​ഷേ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. മൂ​വ​രും…

Read More

വീട്ടുകാരുടെ വിസമ്മതത്തോടെ വിവാഹം; മരിക്കാത്ത മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം

കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ വി​വാ​ഹ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ​ജീ​വി​ച്ചി​രി​ക്കു​ന്ന മ​ക​ൾ മ​രി​ച്ചു​വെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ​രു​ടെ  മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത് കു​ടും​ബം. ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പാ​ര ജി​ല്ല​യി​ലാ​ണ് സം‍​ഭ​വം.  ഔ​ൾ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലെ ദെ​മാ​ൽ ഗ്രാ​മ​ത്തി​ലെ മു​ന മ​ല്ലി​ക്കി​ന്‍റെ മ​ക​ൾ ദീ​പാ​ഞ്ജ​ലി മ​ല്ലി​ക്കി​നെ (20) ആ​ഗ​സ്ത് 28 ന് ​ഒ​രു ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് കാ​മു​ക​ൻ രാ​ജേ​ന്ദ്ര മ​ല്ലി​ക്കി​നെ (23) വി​വാ​ഹം ക​ഴി​ച്ചു. മ​ക​ൾ അ​വ​രു​ടെ തീ​രു​മാ​ന​ത്തെ ധി​ക്ക​രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ മാ​താ​പി​താ​ക്ക​ൾ അ​വ​ളു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും മ​ക​ൾ മ​രി​ച്ചെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ‘ഞ​ങ്ങ​ളു​ടെ മ​ക​ൾ രാ​ജേ​ന്ദ്ര​നൊ​പ്പം ഒ​ളി​ച്ചോ​ടി. അ​വ​നെ​തി​രെ ഔ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു. ഞ​ങ്ങ​ളു​ടെ മ​ക​ളെ ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം പോ​ലീ​സ് കൈ​മാ​റി. എ​ന്നാ​ൽ ദീ​പാ​ഞ്ജ​ലി  രാ​ജേ​ന്ദ്ര​നെ ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വി​വാ​ഹം ക​ഴി​ച്ചു. അ​ത് ഞ​ങ്ങ​ളെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ക​യും ഞ​ങ്ങ​ളു​ടെ മാ​നം കെ​ടു​ത്തു​ക​യും ചെ​യ്തു.…

Read More

ആ​രോ ക​യ​റി​പ്പി​ടി​ച്ച​പ്പോ​ഴാ​ണ് ഞാ​നൊ​രു സ്ത്രീ​യാ​യി മാ​റി​യ​തെ​ന്ന് തോ​ന്നി​യ​ത് ! ഡോ. ​തി​നേ​ത്ര പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ര്‍​ണാ​ട​ക​യി​ലെ ആ​ദ്യ​ത്തെ ട്രാ​ന്‍​സ് വു​മ​ണ്‍ ഡോ​ക്ട​റാ​ണ് ത്രി​നേ​ത്ര ഹാ​ല്‍​ദ​ര്‍ ഗു​മ്മാ​ര്‍​ജു. സ​ര്‍​ജ​ന്‍, ആ​ക്ടി​വി​സ്റ്റ്, ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം തി​നേ​ത്ര ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ‘മെ​യ്ഡ് ഇ​ന്‍ ഹെ​വ​ന്‍ 2’ എ​ന്ന സീ​രീ​സി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തും അ​ര​ങ്ങേ​റി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന വ്യ​ക്തി​യാ​ണ് ത്രി​നേ​ത്ര. ഇ​പ്പോ​ള്‍ ത്രി​നേ​ത്ര തു​റ​ന്നു പ​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്…​ആ​ണാ​യി പി​റ​ന്നെ​ങ്കി​ലും ചെ​റു​പ്പം മു​ത​ല്‍ താ​നൊ​രു പെ​ണ്ണാ​ണെ​ന്നാ​ണു മ​ന​സ്സി​ല്‍ തോ​ന്നി​യി​രു​ന്ന​ത്. തീ​രെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ അ​മ്മ​യു​ടെ സാ​രി​യും ഹൈ ​ഹീ​ല്‍ ചെ​രി​പ്പു​മെ​ല്ലാം ആ​ക​ര്‍​ഷി​ച്ചി​രു​ന്നു. അ​ധി​കം ഒ​രു​ങ്ങി ന​ട​ക്കാ​ത്ത ഒ​രാ​ളാ​യി​രു​ന്നു എ​ന്റെ അ​മ്മ. അ​തു​കൊ​ണ്ടു ത​ന്നെ അ​മ്മ സൂ​ക്ഷി​ച്ചി​രു​ന്ന മേ​ക്ക​പ്പും, ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ ചെ​റു​പ്പ​ത്തി​ല്‍​ത​ന്നെ ആ​രും കാ​ണാ​തെ ഞാ​ന്‍ ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. ഇ​തൊ​ന്നും കാ​ണാ​താ​വു​ന്ന​ത് അ​മ്മ അ​റി​ഞ്ഞി​ട്ടു​മി​ല്ല. ആ ​സ​മ​യ​ത്ത് ക്ലാ​സി​ല്‍ കു​ട്ടി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ടീ​ച്ച​ര്‍​മാ​രി​ല്‍ നി​ന്നും ക​ളി​യാ​ക്ക​ലു​ക​ള്‍ നേ​രി​ട്ടി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ലും മ​റ്റ്…

Read More

കിലോയ്ക്ക് 3 രൂപയായി വിലയിടിഞ്ഞു; കർഷകർ തക്കാളി വഴിയോരത്ത് തള്ളുന്നു

മൊ​ത്ത​ക്ക​ച്ച​വ​ട വി​പ​ണി​യി​ൽ ത​ക്കാ​ളി കി​ലോ​യ്ക്ക് 3 രൂ​പ വ​രെ വി​ല​യി​ടി​ഞ്ഞ​തി​നാ​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​ണൂ​ൽ, ന​ന്ദ്യാ​ൽ ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ  തക്കാളി  റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കി​ലോ​യ്ക്ക് 150 മു​ത​ൽ 200 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്ന ത​ക്കാ​ളി​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ന്ദ്യാ​ൽ ജി​ല്ല​യി​ലെ പ്യാ​പ്പി​ലി മാ​ർ​ക്ക​റ്റി​ൽ കി​ലോ​യ്ക്ക് മൂ​ന്ന് രൂ​പ​യാ​യി. ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യ്ക്ക് ത​ക്കാ​ളി വി​റ്റാ​ൽ കൂ​ലി​യും യാ​ത്രാ​ക്കൂ​ലി​യും ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ക​ർ​ഷ​ക​ർ അ​വ ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളിലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളിലും ഉപേക്ഷിച്ചു. നൂ​റു​ക​ണ​ക്കി​ന് ട​ൺ ത​ക്കാ​ളി​യാ​ണ് ക​ർ​ഷ​ക​ർ ധോ​ൻ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം എ​റി​ഞ്ഞ​ത്. ക​ന്നു​കാ​ലി​ക​ൾ ത​ക്കാ​ളി കൂ​മ്പാ​രം തി​ന്നു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​ക്കു​ക​യും തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വി​ല കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്തു. ചി​റ്റൂ​ർ ജി​ല്ല​യി​ലെ മ​ദ​ന​പ്പ​ള്ളി മാ​ർ​ക്ക​റ്റി​ലും വി​ല ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ത​ക്കാ​ളി​യു​ടെ വി​ല​യി​ൽ റെ​ക്കോ​ർ​ഡ്…

Read More

ബാ​ഗേ​ജി​ൽ 72 പാമ്പുകളും 6 കപ്പൂച്ചിൻ കുരങ്ങുകളും; വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 78 മൃഗങ്ങളെ

 ബം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്  55 പെ​രു​മ്പാ​മ്പു​ക​ൾ, 17 രാ​ജ​വെ​മ്പാ​ല​ക​ൾ, ആ​റ് ക​പ്പു​ച്ചി​ൻ കു​ര​ങ്ങു​ക​ൾ എ​ന്നി​വ​യെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.പെ​രു​മ്പാ​മ്പു​ക​ളും മൂ​ർ​ഖ​ൻ പാ​മ്പു​ക​ളും ജീ​വ​നോ​ടെ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.  കു​ര​ങ്ങു​ക​ളെ ച​ത്ത നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10.30ന് ​ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ബാ​ങ്കോ​ക്കി​ൽ നി​ന്നു​ള്ള എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലാ​ണ് (ഫ്ലൈ​റ്റ് ന​മ്പ​ർ എ​ഫ്ഡി 137) മൃ​ഗ​ങ്ങ​ളെ ബാ​ഗേ​ജി​ൽ നി​റ​ച്ച​തെ​ന്ന് ബെം​ഗ​ളൂ​രു ക​സ്റ്റം​സി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ബാ​ങ്കോ​ക്കി​ൽ നി​ന്ന് രാ​ത്രി 10.30ന് ​എ​ഫ്ഡി 137 എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ എ​ത്തി​യ ബാ​ഗേ​ജി​ൽ 55 ബോ​ൾ പെ​രു​മ്പാ​മ്പു​ക​ളും 17 രാ​ജ​വെ​മ്പാ​ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന 78 മൃ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. 78 മൃ​ഗ​ങ്ങ​ളും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം, 1972 പ്ര​കാ​ര​മു​ള്ള ഷെ​ഡ്യൂ​ൾ മൃ​ഗ​ങ്ങ​ളാ​ണ്. 1962ലെ ​ക​സ്റ്റം​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 110 പ്ര​കാ​ര​മാ​ണ് മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. ജീ​വ​നു​ള്ള മൃ​ഗ​ങ്ങ​ളെ ഉ​ത്ഭ​വ രാ​ജ്യ​ത്തേ​ക്ക് നാ​ടു​ക​ട​ത്തു​ക​യും ച​ത്ത മൃ​ഗ​ങ്ങ​ളെ ശ​രി​യാ​യ…

Read More

അ​ടി​ച്ചു പൂ​സാ​യി ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മം ! ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ‘ദാ ​കി​ട​ക്കു​ന്നു താ​ഴെ’

പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഡ്രൈ​വ​ര്‍ ബാ​ല​കു​മാ​റി​നെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്‌​കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി​യ ഡ്രൈ​വ​ര്‍ അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മ​നി​ല തെ​റ്റി താ​ഴെ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ശേ​ഷം ബാ​ല​കു​മാ​ര്‍ ലോ​റി​യി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ടെ താ​ഴെ​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളും നാ​ട്ടു​കാ​ര്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ പോ​ലീ​സെ​ത്തി ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം ന​ട​ന്ന​ത് ഓ​ഗ​സ്റ്റ് 24ന്

​ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഷാ​ങ്‌​സി പ്ര​വി​ശ്യ​യി​ലെ 32-ാം ന​മ്പ​ര്‍ മ​തി​ലാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. 38 കാ​രി​യും 55കാ​ര​നു​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. വ​ഴി എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ വ​ന്‍​മ​തി​ലി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ന്‍​മ​തി​ലി​ന് ക​ന​ത്ത നാ​ശം വ​രു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 24നാ​യി​രു​ന്നു സം​ഭ​വം. മിം​ഗ് രാ​ജ​വം​ശ​ത്തി​ന്റെ കാ​ല​ഘ​ട്ട(1368-1644)​ത്തി​ലാ​ണ് വ​ന്‍​മ​തി​ല്‍ നി​ര്‍​മി​ത​മാ​യ​ത്. 32-ാം ന​മ്പ​ര്‍ മ​തി​ല്‍. 1987 മു​ത​ല്‍ വ​ന്‍​മ​തി​ല്‍ യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക സൈ​റ്റാ​യി പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​സി 220ലാ​ണ് വ​ന്‍​മ​തി​ലി​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ചൈ​ന​യു​ടെ ആ​ദ്യ​ത്തെ ച​ക്ര​വ​ര്‍​ത്തി ക്വി​ന്‍ ഷി ​ഹു​വാ​ങ്ങി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. 21,196 കി​ലോ​മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന വ​ന്‍​മ​തി​ലി​ന്റെ 30 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ന​ശി​ച്ചു. ശേ​ഷി​ക്കു​ന്ന ഭാ​ഗം സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. വ​ന്‍​മ​തി​ല്‍ ടൂ​റി​സ​ത്തി​ല്‍ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും…

Read More