കുരുക്ഷേത്രം എന്ന ചിത്രത്തിനു വേണ്ടി അനുഗൃഹീത ഗാനരചയിതാവ് പി. ഭാസ്കരൻ രചിച്ച്, കെ. രാഘവൻ മാസ്റ്റർ സംഗീതം നൽകിയ പ്രണയാർദ്രമായ ഒരു ഗാനം ഉണ്ട്. ‘പൂർണേന്ദു മുഖിയോടമ്പലത്തിൽ വച്ച്… പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു…’ പി. ജയചന്ദ്രൻ മനോഹരമാക്കിയ ഈ ഗാനം യൂട്യൂബിലൂടെ കേട്ട ഒരു യുവ മെഡിക്കൽ വിദ്യാർഥിനി അദ്ഭുതത്തോടെ പറഞ്ഞത് – “ഇയാൾ എന്തിനാണ് ലവറോട് ചന്ദനം ചോദിക്കുന്നത്? ക്ഷേത്രനടയിലെ താലത്തിൽ ഇഷ്ടം പോലെ ചന്ദനവും കുങ്കുമവും ഇരിപ്പുണ്ടല്ലോ ചുമ്മാ അതങ്ങ് എടുത്ത് ഇട്ടാൽ പോരെ?’ എന്നാണ്. പഴയ തലമുറക്കാരെ ഞെട്ടിക്കുന്ന ഒരു പ്രതികരണമാണിത്. ഇക്കാര്യത്തിൽ പക്ഷേ, പുതിയ തലമുറയിലെ വിദ്യാർഥിനിയെ കുറ്റപ്പെടുത്താനും ആവില്ല. ക്ഷേത്രനടയിൽ ആരും കാണാതെ ഒളിച്ചു നിൽക്കുന്ന കാമുകൻ പ്രണയിനിയോട് മടിച്ചുമടിച്ച് ചന്ദനം ചോദിക്കുന്ന രംഗം വിദ്യാർഥിനി ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുപോലും ഉണ്ടാവില്ല! സൗഹൃദങ്ങളും പ്രണയവും ഒരു അതിരുമില്ലാതെ മുന്നേറുന്ന…
Read MoreCategory: Today’S Special
കുഞ്ഞുങ്ങളെയും കൗമാരക്കാരികളെയും ലൈംഗിക ഇരകളാക്കി: വിമാനം പറന്നുയരുന്നതിനു മുൻപ് പിടിയിലായി 60-കാരൻ
എട്ട് വർഷത്തോളം കൗമാരക്കാരായ പെൺകുട്ടികളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി പീഡിപ്പിച്ച പൈലറ്റ് അറസ്റ്റിൽ. ലാഥം എയർലൈൻസിന്റെ 60 -കാരനായ പൈലറ്റ് സെർജിയോ അന്റോണിയോ ലോപ്സിനെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. ആളുകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു ഗൂഡസംഘത്തിന് വേണ്ടി കൗമാരക്കാരായ പെൺകുട്ടികളെയും കുഞ്ഞുങ്ങളെയും എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. കുട്ടികളെ മോട്ടലുകളിലേക്ക് എത്തിക്കാനായി ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു. രണ്ട് തവണ വിവാഹിതനായ സെർജിയോ രണ്ട് കുട്ടികളുടെ പിതാവാണ്. രണ്ടാം ഭാര്യയും സൈക്കോളജിസ്റ്റുമായ വനിതയ്ക്കൊപ്പം ഹണിമൂൺ ആഘോഷിച്ച് തിരികെയെത്തിയ ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് ഇയാളെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ ഭർത്താവിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഭാര്യ പറഞ്ഞു. സെർജിയോയുടെ പ്രവർത്തികളെക്കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടാകിലെന്ന് പോലീസ് വ്യക്തമാക്കി. സാവോ പോളോയിലെ മോട്ടലുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സെർജിയോയ്ക്കും…
Read Moreപാവകളെ സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിച്ച് ചൈനീസ് യുവതികൾ; ഏകാന്തതയെ മറികടക്കാൻ ഇത് സാധിക്കുമെന്ന് യൂത്തൻമാർ
പാവകളെ ഇഷ്ടമില്ലാത്തവരായി ആരുംതന്നെയില്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. ഓരോ കാലഘട്ടത്തിലും ഓരോ പാവകളായിരിക്കും ട്രെൻഡിംഗിൽ നിൽക്കുന്നത്. ലെബുബു, തീതുപ്പുന്ന ഡ്രാഗൺ എന്നീ പാവകൾ ഒരു സമയത്ത് ആരാധകർ കൂടുതൽ ഉണ്ടായിരുന്നതായിരുന്നു. പാവകളെ സ്വന്തം മക്കളെപ്പോലെ വളർത്തുന്ന ഒരു തലമുറയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. വേദനയില്ലാത്ത മാതൃത്വം’ എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. അട്രിബ്യൂട്ടഡ് ഡോൾസ്, നോൺ- അട്രിബ്യൂട്ടഡ് ഡോൾസ് ഇങ്ങനെ രണ്ട്തരം പാവകളാണ് ചൈനീസ് വിപണിയിലുള്ളത്. അട്രിബ്യൂട്ടഡ് ഡോൾസ്’ എന്ന പേരിലറിയപ്പെടുന്ന സെലിബ്രിറ്റികളുടെയോ പ്രശസ്തമായ അനിമേഷൻ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാവകളും നോൺ – അട്രിബ്യൂട്ടഡ് ഡോൾസ് ആയ പ്രത്യേക വ്യക്തികളുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാത്ത, ഡിസൈനർമാരുടെ ഭാവനയിൽ നിന്ന് സൃഷ്ടിക്കുന്ന പാവകളുമാണുള്ളത്. പാവകളെ പരിപാലിക്കുന്ന യുവതികൾ സ്വയം ഡോൾമമ്മി എന്നാണ് തങ്ങളെ വിശേഷിപ്പിക്കുന്നത്. പാവയെ ഓർഡർ ചെയ്ത്…
Read Moreലേഡീസ് ഒൺലി…24*7, സ്ത്രീകൾക്ക് വേണ്ടി മാത്രമായി കാബ് സർവീസ്: പ്രശംസിച്ച് യുവതി, വൈറലായി വീഡിയോ
സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ ഇന്ന് പൊതുവെ കുറവാണ്. എന്തിനേറേ ടാക്സി ഡ്രൈവർ ആയിവരെ സ്ത്രീകൾ ഇന്ന് ജോലി ചെയ്യുന്നുണ്ട്. സൈക്കിൾ ചവിട്ടാന്‍ പോലും നിഷിധമായൊരു കാലത്തിൽ നിന്നും സ്ത്രീകൾ ഇന്ന് പ്ലെയിൻപോലും പറത്തുന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾക്ക് മാത്രമായി ടാക്സി സർവീസ് പോലും ഇപ്പോഴുണ്ട്. അതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 24/7 ലഭ്യതയുള്ള, ജിപിഎസ് സംവിധാനമുള്ള കാമറ അടക്കമുള്ള സുരക്ഷാ സവിശേഷതകളോടെ സ്ത്രീകൾക്ക് മാത്രമുള്ള കാബ് സർവീസാണിത്. ഗുരുഗ്രാമിലാണ് ഇതിന്റെ സേവനം ലഭിക്കുന്നത്. താമസിയാതെ എല്ലാ സ്ഥലത്തും ഇത് വരട്ടെ എന്നാണ് വീഡിയോ കണ്ട എല്ലാ ആളുകളും പറഞ്ഞത്.ക കാബ് സേവനം പ്രയോജനപ്പെടുത്തിയ ഒരു യുവതിയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വനിതാ ഡ്രൈവറെ കാണുന്ന ഏത് സ്ത്രീക്കും തൽക്ഷണം ആശ്വാസവും ആത്മവിശ്വാസവും അനുഭവപ്പെടുമെന്നും യുവതി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ ഏറ്റവും അപകടരമായ ഇക്കാലത്ത്…
Read Moreലാറ്റിൻ അമേരിക്കൻ വസന്തം ഇനി നിങ്ങൾക്കും ആസ്വദിക്കാം; കുമരകത്ത് സ്കൂളിൽ പിങ്ക് വസന്തം തീർത്ത് തബീബിയ
ലാറ്റിനമേരിക്കൻ പിങ്ക് വസന്തം കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പൂത്തുലഞ്ഞു. 108 വർഷം പഴക്കമുള്ള കുമരകം ഗവൺമെന്റ് ഹൈസ്കൂളിന്റെ ഓഫീസ് മുറിയോടു ചേർന്ന് എല്ലാ വർഷവും ഫെബ്രുവരി മാസാദ്യമാണ് തബീബിയ പുഷ്പിക്കുന്നത്. 1997-98 കാലഘട്ടത്തിലാണ് ഈ ചെടി സ്കൂളിൽ നട്ടതെന്നാണ് കരുതപ്പെടുന്നത്. ഒരിലപോലും ഇല്ലാതെ പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുന്ന തബീബിയ വസന്തത്തിന് രണ്ടാഴ്ചയോളം മാത്രമേ ഭംഗി പകരാനാകൂ. താജ് ഹോട്ടലിലെത്തിയ ലാറ്റിനമേരിക്കൻ വിനോദസഞ്ചാരിയാണ് കുമരകത്ത് തബീബിയ എത്തിച്ചതെന്നു പറയപ്പെടുന്നു. തബീബിയ റോസിയാ എന്നതാണിതിന്റെ ശാസ്ത്ര നാമം . എല്ലാവർഷവും ഫെബ്രുവരി ആദ്യം ധാരാളം ആളുകൾ ഈ മനോഹര കാഴ്ച കാണാനും ചെടിയുടെ സമീപം നിന്ന് ഫോട്ടോ എടുക്കാനും സ്കൂളിൽ എത്തുന്നുണ്ട്.
Read Moreകളളൻ കപ്പലിൽതന്നെ… മൊബൈൽ കടയിൽ നിന്നും ഐഫോണ്‍ 15 മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥർ: വീഡിയോ വൈറലായതോടെ വിമർശനം ശക്തം; പിന്നാലെ സസ്പെൻഷൻ
ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നവരാണ് പോലീസുകാർ. നിയമം കാക്കുന്ന പോലീസുകാർതന്നെ കുറ്റം ചെയ്താലോ. അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത്വരുന്നത്. മൊബൈൽ കടയിൽ നിന്നും ഐ ഫോണ്‍ 15 മോഷ്ടിച്ച് കടന്നു കളഞ്ഞ് രണ്ട് പോലീസുകർ. മോഷണത്തിന്റെ ചൂടാറും മുൻപേ കള്ളി വെളിച്ചത്താകുകയും ചെയ്തു. കടയിലെ ജീവനക്കാരി അറിയാതെ പുതിയ ഫോണ്‍ കൈക്കലാക്കിയ ശേഷം പഴയ ഫോണുകൾ മാറ്റി നൽകിയായായിരുന്നു പോലീസുകാർ പോയത്. എന്നാൽ, ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി കട ഉടമ വൈകാരികമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ യുപി പോലീസ് നിർബന്ധിതരായി. കടയുടമയുടെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പോലീസ് സേനയെ ഒന്നടങ്കം വിമർശിച്ച് കമന്റുമായി എത്തിയത്. രൂക്ഷ വിമർശനം ഉയർന്നതോടെ യുപി പോലീസ് ഇരുവരെയും സസ്പെന്റ് ചെയ്തു.
Read Moreഎഐ അസിസ്റ്റന്റ് അവതരിപ്പിച്ച് അമൂൽ
ആനന്ദ് (ഗുജറാത്ത്): ലോകം അത്യാധുനിക സാങ്കേതിവിദ്യകളെ കൈനീട്ടി സ്വീകരിക്കുന്ന ആ കാലത്ത് ഇന്ത്യയിൽ പാലിന്റെം പാലുത്പന്നങ്ങളുടെയും നിർമാണ ഭീമന്മാരായ അമൂൽ സരളാബെൻ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. താഴെത്തട്ടിലുള്ള ക്ഷീരകർഷകരുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ ഗുജറാത്തിലെ ആയിരക്കണക്കിനു ഗ്രാമങ്ങളിലുള്ള കർഷകർക്ക് ഏതു സമയത്തും സഹായത്തിനു സമീപിക്കാവുന്ന ഒരു പുതിയ സഹായിയെ ലഭിക്കും. 24 മണിക്കൂറും സേവനംഅമൂലിന്റെ ഓട്ടോമാറ്റിക് മിൽക് കളക്ഷൻ സിസ്റ്റം (എഎംസിഎസ്), പശുദാൻ അപ്ലിക്കേഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് സരളാബെൻ പ്രവർത്തിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യം, കുത്തിവയ്പ് വിവരങ്ങൾ, ചികിത്സ, തീറ്റക്രമം, പ്രജനനം എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ഇത് കർഷകർക്കു നല്‍കും. കൂടാതെ ക്ഷീരകർഷകർക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും സബ്സിഡികളെക്കുറിച്ചുമുള്ള വിവരങ്ങളും എഐ അസിസ്റ്റന്റ് നൽകും. കർഷകർക്ക് അമൂൽ ഫാർമർ മൊബൈൽ ആപ്ലിക്കേഷനിലൂടെ സേവനം ലഭിക്കും. ഇതികംതന്നെ ഈ…
Read Moreതാമരപ്പൂങ്കാവനത്തിൽ തോമസിന് സന്തോഷം, സമാധാനം; മോഹം സഫലമായപ്പോൾ ഒപ്പം ഒരു വരുമാന മാര്‍ഗവും
കോഴിക്കോട്: താമരപ്പൂ ദൂരെ കണ്ടു മോഹിച്ച തോമസിന് ഒരാഗ്രഹം; ഒരു താമരപ്പൂങ്കാവനം സ്വന്തമായി വേണം. ഒടുവില്‍ ആ മോഹം സഫലമായി. ഒപ്പം ഒരു വരുമാന മാര്‍ഗവും. കുന്നമംഗലം വരട്ടിയാക്ക് കൂട്ടുങ്കല്‍ ടോംസൺ തോമസിന്റെ മട്ടുപ്പാവില്‍ നിലവില്‍ 300 ഇനം താമരകളുണ്ട്. കൊറോണ കാലത്ത് തെലുങ്കാനയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തേണ്ടി വന്ന തോമസിന് പിന്നീട് നാട്ടില്‍ത്തന്നെ ചുവടുറപ്പിക്കാന്‍ പ്രേരകമായത് താമര കൃഷിയാണ്. തോമസിന്റെ താമര ശേഖരത്തിലെ പല ഇനങ്ങളും സൗന്ദര്യാരാധകരെ കൊതിപ്പിക്കും. ചുവപ്പ്, വെള്ള, മഞ്ഞ, പച്ച, പിങ്ക് വര്‍ണങ്ങളിലുള്ള താമരപൂക്കള്‍ കണ്ണിനഴകാണ്. ചില ഇനം പൂക്കള്‍ ഒന്നലധികം വര്‍ണങ്ങള്‍ വാരി വിതറിയ ഡിസൈനുകളാല്‍ നയനാനന്ദകരമാണ്. താമരയുടെ വേരുകളാണ് പുതിയ തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം അഞ്ച് വേരുകള്‍ പാലയില്‍ നിന്ന് വാങ്ങി തോമസ് നട്ടുവെങ്കിലും അതുമുഴുവന്‍ നശിച്ചു. പിന്നീട് അഞ്ചെണ്ണം കൂടി വാങ്ങി നട്ടതിന് നാമ്പുകള്‍ നീണ്ടതോടെ തോമസിന്…
Read Moreക്വാറികളെ ഹരിതാഭമാക്കി; കോവിഡ് കാലത്ത് കോയാമു കരയറി
മലപ്പുറം: കോവിഡ് കാലത്ത് ക്വാറി അടച്ചുപൂട്ടിയപ്പോൾ പണിയില്ലാതായ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ടോട്ടിയിലെ കെ.എം. കോയാമു തുടങ്ങിയ നെടിയിരുപ്പിൽ ചിറയിൽ അഗ്രോ ഗാർഡൻസ് ഇന്ന് പല തരം ഫലവൃക്ഷത്തൈകളുടെ പറുദീസ. 2021ൽ 36 ഏക്കറിൽ തുടങ്ങിയ സംരംഭം അഞ്ച് വർഷത്തിനിടെ മലബാറിലെ തന്നെ സമാനതകളില്ലാത്ത ഏറ്റവും മികച്ച സ്ഥാപനമായി മാറി. സംസ്ഥാനത്തെ 300ലധികം നഴ്സറികൾ മികച്ച തൈകൾക്കും വിത്തുകൾക്കുമായി ആശ്രിയിക്കുന്ന ചിറയിൽ അഗ്രോ ഗാർഡൻസിനെ 2022ൽ സംസ്ഥാന കാർഷിക വകുപ്പിന്റെ അംഗീകാരം തേടിയെത്തി. തുടർന്ന് കേന്ദ്ര നാളികേര വികസന ബോർഡിന്റെ സാന്പത്തിക സഹായവും ലഭിച്ചു. ഉപയോഗശൂന്യമായ കരിങ്കൽ ക്വാറികളെ നാടിന്റെ കാർഷിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ എങ്ങനെ ഹരിതാഭമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സ്ഥാപനം. വർഷത്തിൽ മൂന്ന് ലക്ഷം തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം തൈകൾ വിവിധ നഴ്സറികളിലേക്കാണ് നൽകുന്നത്. കൊണ്ടോട്ടിക്ക് പുറമേ സ്ഥാപനത്തിന്…
Read Moreമരണാനന്തരം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധരായി അധ്യാപകൻ പ്രമോദും കുടുംബവും
കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്തു കൊണ്ടുള്ള സമ്മതപത്രം അധ്യാപകനായ പ്രമോദ്കുമാര്‍ കൈമാറുന്നു. കോന്നി: വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മരണശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനംചെയ്യാനുള്ള സമ്മതപത്രം കൈമാറി കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പ്രമോദ് കുമാർ. അദ്ദേഹത്തോടൊപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്യാന് സന്നദ്ധത അറിയിച്ചത്. അധ്യാപക പരിശീലകൻ, എഴുത്തുകാരന്, മോട്ടിവേഷണല്‍ സ്പീക്കർ, മത്സരപരീക്ഷാ പരിശീലകന്, കോളമിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ പ്രമോദ് കുമാര്‍ തന്റെ വിദ്യാര്‍ഥികള്‍ക്കു കൂടി പ്രചോദനമേകാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞു. വാഴമുട്ടം നാഷണല്‍ യുപിസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അമേയ പ്രമോദ് മകളും, ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാര്‍ സഹോദരനുമാണ്.
Read More