പാ​വ​ക​ളെ സ്വ​ന്തം കു​ഞ്ഞി​നെ​പ്പോ​ലെ പ​രി​പാ​ലി​ച്ച് ചൈ​നീ​സ് യു​വ​തി​ക​ൾ; ഏ​കാ​ന്ത​ത​യെ മ​റി​ക​ട​ക്കാ​ൻ ഇ​ത് സാ​ധി​ക്കു​മെ​ന്ന് യൂ​ത്ത​ൻ​മാ​ർ

പാ​വ​ക​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രാ​യി ആ​രും​ത​ന്നെ​യി​ല്ല. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്ക്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും ഓ​രോ പാ​വ​ക​ളാ​യി​രി​ക്കും ട്രെ​ൻ​ഡിം​ഗി​ൽ നി​ൽ​ക്കു​ന്ന​ത്. ലെ​ബു​ബു, തീ​തു​പ്പു​ന്ന ഡ്രാ​ഗ​ൺ എ​ന്നീ പാ​വ​ക​ൾ ഒ​രു സ​മ​യ​ത്ത് ആ​രാ​ധ​ക​ർ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി​രു​ന്നു. പാ​വ​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ വ​ള​ർ​ത്തു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

വേ​ദ​ന​യി​ല്ലാ​ത്ത മാ​തൃ​ത്വം’ എ​ന്നാ​ണ് ഈ ​പാ​വ​പ്രേ​മി​ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 2015 -ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ ശീ​ലം ചൈ​ന​യി​ൽ ആ​രം​ഭി​ച്ച​ത്. അ​ട്രി​ബ്യൂ​ട്ട​ഡ് ഡോ​ൾ​സ്, നോ​ൺ- ‍അ​ട്രി​ബ്യൂ​ട്ട​ഡ് ഡോ​ൾ​സ് ഇ​ങ്ങ​നെ ര​ണ്ട്ത​രം പാ​വ​ക​ളാ​ണ് ചൈ​നീ​സ് വി​പ​ണി​യി​ലു​ള്ള​ത്.

അ​ട്രി​ബ്യൂ​ട്ട​ഡ് ഡോ​ൾ​സ്’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യോ പ്ര​ശ​സ്ത​മാ​യ അ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യോ രൂ​പ​ത്തി​ലു​ള്ള പാ​വ​ക​ളും നോ​ൺ – അ​ട്രി​ബ്യൂ​ട്ട​ഡ് ഡോ​ൾ​സ് ആ​യ പ്ര​ത്യേ​ക വ്യ​ക്തി​ക​ളു​മാ​യോ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യോ ബ​ന്ധ​മി​ല്ലാ​ത്ത, ഡി​സൈ​ന​ർ​മാ​രു​ടെ ഭാ​വ​ന​യി​ൽ നി​ന്ന് സൃ​ഷ്ടി​ക്കു​ന്ന പാ​വ​ക​ളു​മാ​ണു​ള്ള​ത്.

പാ​വ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന യു​വ​തി​ക​ൾ സ്വ‍​യം ഡോ​ൾ​മ​മ്മി എ​ന്നാ​ണ് ത​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പാ​വ​യെ ഓ​ർ​ഡ​ർ ചെ​യ്ത് ക​യ്യി​ൽ കി​ട്ടു​ന്ന​തു​വ​രെ​യു​ള്ള കാ​ല​ത്തി​നെ അ​വ​ർ ഗ​ർ​ഭ​കാ​ലം എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. പാ​വ​യെ കൈ​യി​ൽ​കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ മു​ത​ൽ പി​ന്നീ​ട് അ​ങ്ങോ​ട്ട് പ​രി​ച​രി​ക്കു​ന്ന കാ​ല​ഘ​ട്ടം എ​ന്ന​ത് വ​ള​രെ ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മാ​ണ്. പാ​വ​ക​ൾ​ക്കു​ള്ള ഉ​ടു​പ്പ്, പാ​വ​യു​ടെ മു​ടി സം​ര​ക്ഷ​ണം, ക​ണ്ണെ​ഴു​തു​ന്നു പൊ​ട്ടു​കു​ത്തു​ന്നു മേ​ക്ക​പ്പ് പ​ല​വി​ധം ചെ​യ്യു​ന്നു. ഇ​ങ്ങ​നെ​പോ​കു​ന്നു പാ​വ സം​ര​ക്ഷ​ണം.

പ്ര​സ​വി​ച്ച കു​ഞ്ഞി​നെ എ​ങ്ങ​നെ​യാ​ണോ പ​രി​പാ​ലി​ക്കു​ന്ന​ത് അ​തു​പോ​ലെ​യാ​ണ് പാ​വ​ക​ളെ​യും യു​വ​തി​ക​ൾ നോ​ക്കു​ന്ന​ത്. ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പാ​വ സം​ര​ക്ഷ​ണം എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്.

Related posts

Leave a Comment