കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞ​ല്ലോ ഡാ ​നീ… മെ​ട്രോ​സ്റ്റേ​ഷ​നി​ൽ കാ​മു​കി​ക്കൊ​പ്പം മ​ക​നെ ക​ണ്ടു; ര​ണ്ടി​നേം കൈ​യോ​ടെ പി​ടി​കൂ​ടി വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി അ​മ്മ; വൈ​റ​ലാ​യി വീ​ഡി​യോ

വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് മു​ന്നോ​ടി​യാ​യ് കാ​മു​കി​ക്കും കാ​മു​ക​നു​മൊ​ക്കെ കൊ​ടു​ക്കാ​നു​ള്ള സ​മ്മാ​ന​ങ്ങ​ളും എ​ല്ലാ ക​മി​താ​ക്ക​ളും സെ​റ്റ് ചെ​യ്ത് വ​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. ന​ല്ല ത്രി​ല്ല​ടി​ച്ച് ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് കാ​മു​കി​യെ ഒ​ന്നു ക​ണ്ടാ​ൽ​കൊ​ള്ളാ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ കാ​ണാ​ൻ പോ​യ​താ​ണ്. എ​ന്നാ​ൽ പോ​യ​ത് മാ​ത്ര​മേ ഓ​ർ​മ​യു​ള്ളൂ. പി​ന്നെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മെ​ട്രോ സ്റ്റേ​ഷ​നി​ൽ കാ​മു​കി​യെ കാ​ണാ​ൻ എ​ത്തി​യ​താ​ണ് കാ​മു​ക​ൻ. ര​ണ്ടാ​ളും ത​മ്മി​ൽ അ​വി​യെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വി​ടെ ഒ​രാ​ളു​ടെ എ​ൻ​ട്രി എ​ത്തി. അ​ത് മ​റ്റാ​രു​മ​ല്ലാ​യി​രു​ന്നു, കാ​മു​ക​ന്‍റെ അ​മ്മ​യാ​യി​രു​ന്നു. മ​ക​ൻ ഒ​രു പെ​ണ്ണി​ന്‍റെ കൈ ​പി​ടി​ച്ച് അ​വി​ടെ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ അ​മ്മ​യ്ക്ക് സ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഉ​ട​ൻ​ത​ന്നെ അ​മ്മ അ​വി​ടെ എ​ത്തു​ക​യും മ​ക​ന്‍റെ​യും കാ​മു​കി​യു​ടെ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ത്തു​ക​യും ചെ​യ്തു. കൈ​യി​ൽ ക​രു​തി​യ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും അ​മ്മ മ​ക​നും കാ​മു​കി​ക്കും ന​ൽ​കു​ക​യും ആ​ശി​ർ​വാ​ദം ന​ൽ​കി ര​ണ്ടാ​ളെ​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു. ത​ല​യി​ൽ ഷാ​ൾ ഇ​ട്ട് അ​നു​സ​ര​ണ​യു​ള്ള…

Read More

ഇ​വ​രെ ഇ​നി ട്രെ​യി​നി​ൽ ക​യ​റ്റ​രു​ത്… ട്രെ​യി​നി​നു​ള്ളി​ൽ സാ​ൻ​ഡ്‌​വി​ച്ച് ഉ​ണ്ടാ​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വീ​ഡി​യോ വൈ​റ​ൽ: പി​ന്നാ​ലെ വി​മ​ർ​ശ​നം

ട്രെ​യി​ൻ യാ​ത്ര​യി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലാ​ണ്. ഒ​ന്ന് ഭ​ക്ഷ​ണം, ര​ണ്ട് ബാ​ത്റൂം. ഇ​വ ര​ണ്ടും യാ​ത്ര​യി​ൽ പ്ര​യാ​സ​മാ​ണെ​ങ്കി​ൽ പി​ന്നെ ക​ഥ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ. ട്രെ​യി​നി​നു​ള്ളി​ൽ കെ​റ്റി​ലി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ യാ​ത്ര​ക്കാ​രു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. പി​ന്നാ​ലെ ധാ​രാ​ളം വി​മ​ർ​ശ​ന​ങ്ങ​ളും വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു കു​ടും​ബം ട്രെ​യി​നി​നു​ള്ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ക​റ​ണ്ടോ, ഗ്യാ​സോ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് കു​ടും​ബം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​ത്. അ​തി​നാ​ൽ​ത്ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​നു വ​ലി​യ കൈ​യ​ടി ആ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. സാ​ൻ​ഡ്‌​വി​ച്ചാ​ണ് അ​വ​ർ ഉ​ണ്ടാ​ക്കി​യ​ത്. ബ്രെ​ഡും ധാ​രാ​ളം സോ​സു​ക​ളും അ​രി​ഞ്ഞ പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്ത് അ​വ​ർ സാ​ൻ​ഡ്‌​വി​ച്ചാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ത​ക്കാ​ളി​യും ക​ക്കി​രി​യും സ​വോ​ള​യു​മെ​ല്ലാം അ​വ​ർ ട്രെ​യി​നി​നു​ള്ളി​ൽ‌​വ​ച്ച് അ​രി​യു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. പ​ച്ച നി​റ​ത്തി​ലു​ള്ള ച​ട്നി അ​വ​ർ‌ ബ്രെ​ഡി​ൽ തേ​ച്ച​ശേ​ഷം അ​രി​ഞ്ഞ പ​ച്ച്ക്ക​റി​ക​ൾ ബ്രെ​ഡി​നു​ള്ളി​ൽ…

Read More

ത​ണു​ത്തു​റ​ഞ്ഞ മ​ഞ്ഞു​പാ​ളി​യി​ൽ അ​ക​പ്പെ​ട്ട് മാ​ൻ​കു​ട്ടി: അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ;​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ…

സ​ഹാ​യം ചെ​യ്യു​ന്ന​തി​ൽ മ​നു​ഷ്യ​നെ​ന്നോ മൃ​ഗ​മെ​ന്നോ ഒ​ന്നും ഇ​ല്ല. ലൂ​ൺ ത​ടാ​ക​ത്തി​ന്‍റെ ത​ണു​ത്തു​റ​ഞ്ഞ മ​ഞ്ഞ്പാ​ളി​യി​ൽ കു​ടു​ങ്ങി​പ്പോ​യ മാ​നി​ന് ര​ക്ഷ​ക​രാ​യ​ത് സ്റ്റീ​വ​ൻ​സ് കൗ​ണ്ടി​യി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ആ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ത​ടാ​ക​ത്തി​ൽ മാ​ൻ കു​ടു​ങ്ങി​പ്പോ​യ​തും അ​തി​ന്‍റെ കാ​ലു​ക​ൾ മ​ഞ്ഞ്പാ​ളി​യി​ൽ ഉ​റ​ഞ്ഞ് പോ​യി. എ​ത്ര വ​ലി​ച്ചി​ട്ടും അ​ത് പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന് മാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​യാ​ണ് ഇ​ക്കാ​ര്യം സ്റ്റീ​വ​ൻ​സ് കൗ​ണ്ടി​യി​ലെ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​വ​ര​വി​ടെ എ​ത്തു​ക​യും മാ​നി​നെ ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​സ്ഥി​ര​മാ​യ മ​ഞ്ഞി​ന്‍റെ അ​വ​സ്ഥ ശ്ര​ദ്ധാ​പൂ​ർ​വം വി​ല​യി​രു​ത്തി. പേ​ടി​ച്ച​ര​ണ്ട മൃ​ഗ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്താ​ൻ ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗം ത​ണു​ത്തു​റ​ഞ്ഞ പ്ര​ത​ല​ത്തി​ലൂ​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങി. മാ​നി​നെ ചു​റ്റി ഒ​രു ക​യ​ർ ഉ​റ​പ്പി​ച്ച ശേ​ഷം, അ​ദ്ദേ​ഹം ഒ​രു റെ​സ്ക്യൂ സ്ട്രെ​ച്ച​ർ ഉ​പേ​ക്ഷി​ച്ച് ഐ​സി​ൽ കി​ട​ന്നു, കൂ​ടു​ത​ൽ…

Read More

മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ യാ​ത്ര​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ച്ചി​ലും അ​ല​ന്പ് ഉ​ണ്ടാ​ക്ക​ലും: നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​ഞ്ഞി​ക്കി​ട്ടു; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി സൈ​ബ​റി​ടം

യാ​ത്ര​ക്കാ​ർ റോ​ഡി​ൽ പാ​ലി​ക്കേ​മ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചൊ​ക്കെ ധാ​രാ​ളം നി​യ​മ​ങ്ങ​ളൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്കാ​ത്ത ചി​ല​രെ​ങ്കി​ലും ന​മു​ക്ക് ചു​റ്റി​നു​മു​ണ്ടാ​കും. മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ റോ​ഡി​ൽ മ​റ്റു​ള്ള​വ​രോ​ട് വ​ഴ​ക്കി​ടു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ച​താ​ർ​പൂ​ർ സി​റ്റി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ റോ​ഡി​ൽ​ക്കൂ​ടി പാ​ഞ്ഞ് പോ​യ​തു മാ​ത്ര​മ​ല്ല, അ​തു​വ​ഴി വ​ന്ന എ​ല്ലാ​വ​രേ​യും ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. യു​വാ​വി​ന്‍റെ തെ​റി​വി​ളി കൂ​ടി വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്തു. പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​നു മു​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ൻ​പ്ത​ന്നെ ഇ​യാ​ളെ കൂ​ടി നി​ന്ന​വ​രെ​ല്ലാം അ​ടി​ക്കാ​ൻ തു​ട​ങ്ങി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും ഒ​രു കൊ​ച്ചു​കു​ട്ടി പോ​ലും ഈ ​സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്. മ​ദ്യാ​പാ​നി​യെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ ചി​ല​ർ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും മ​റ്റ് ചി​ല​ർ വി​മ​ർ​ശ​ന​വും…

Read More

ഗെ​യിം ല​ഹ​രി​യി​ല്‍ വീ​ഴ​ല്ലേ… മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ ലോ​ക​ത്ത് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ളു​ടെ മാ​സ്മ​ര വ​ല​യ​ത്തി​ല്‍ അ​പ​ക​ട​പ്പെ​ട്ട് ജീ​വി​തം ത​ന്നെ വെ​ടി​യു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ഗെ​യി​മിം​ഗ് ഒ​രു ല​ഹ​രി​യാ​യി മാ​റു​മ്പോ​ള്‍ അ​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, സാ​മൂ​ഹി​ക, വി​കാ​ര​പ​ര​മാ​യ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. എ​ന്താ​ണ് ഗെ​യിം ല​ഹ​രി?ഒ​രു കു​ട്ടി​ക്ക് ഗെ​യിം ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹം നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യെ ആ​ണ് ഗെ​യിം ല​ഹ​രി. ഉ​റ​ക്ക​ക്ര​മം, പ​ഠ​ന കാ​ര്യ​ങ്ങ​ള്‍, കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍, വി​കാ​ര​നി​യ​ന്ത്ര​ണം, ശാ​രീ​രി​ക ആ​രോ​ഗ്യം, ഗെ​യിം നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ള്‍ അ​സ്വ​സ്ഥ​രാ​കു​ക​യും കോ​പം കാ​ണി​ക്കു​ക​യും ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യ​ല്‍ ഇ​വ​യെ​ല്ലാം ഗെ​യിം ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളാ​ണ്. ടാ​സ്‌​ക്–​അ​ധി​ഷ്ഠി​ത / ച​ല​ഞ്ച് ഗെ​യി​മു​ക​ള്‍?ഇ​ന്ന​ത്തെ പ​ല ഗെ​യി​മു​ക​ളും കു​ട്ടി​ക​ളെ തു​ട​ര്‍​ച്ച​യാ​യി ആ​ക​ര്‍​ഷി​ക്കാ​ന്‍ നി​ര​വ​ധി ടാ​സ്‌​ക് ടെ​ക്‌​നി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ദി​വ​സേ​ന പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട മി​ഷ​നു​ക​ള്‍, കൗ​ണ്ട്ഡൗ​ണ്‍ ടൈ​മ​റു​ക​ള്‍, റാ​ങ്ക്, ലെ​വ​ല്‍, ലീ​ഡ​ര്‍​ബോ​ര്‍​ഡ്, ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​ക്കാ​തി​രു​ന്നാ​ല്‍ പി​ഴ/​ശി​ക്ഷ…

Read More

പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ക​രു​തി ജീ​വി​ച്ചു, 45 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ളെ തേ​ടി ദേ ​നി​ൽ​ക്കു​ന്നു പോ​ലീ​സ്; 100 രൂ​പ​യു​ടെ ഗോ​ത​മ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ 65കാ​ര​ൻ പി​ടി​യി​ൽ

ഖാ​ർ​ഗോ​ൺ (മ​ധ്യ​പ്ര​ദേ​ശ്): 100 രൂ​പ വി​ല​വ​രു​ന്ന ഗോ​ത​മ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ 45 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലാ​ണു സം​ഭ​വം. 1980ൽ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ലിം (65) ആ​ണ് ഇ​പ്പോ​ൾ നി​യ​മ​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട​ത്. 1980ൽ ​ബാ​ൽ​ക്കാ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ൽ​സ​മു​ണ്ടി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് 20 കാ​ര​നാ​യി​രു​ന്ന സ​ലീ​മും മ​റ്റ് ആ​റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പാ​ട​ത്തു​നി​ന്നു ഗോ​ത​മ്പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ഒ​രു ക്വി​ന്‍റ​ൽ ഗോ​ത​മ്പി​ന് ഏ​ക​ദേ​ശം115 രൂ​പ​യാ​യി​രു​ന്നു വി​ല.മോ​ഷ​ണ​ത്തി​നു പി​ന്നാ​ലെ സ​ലീ​മും കു​ടും​ബ​വും ഗ്രാ​മം വി​ട്ടു. അ​യ​ൽ ജി​ല്ല​യാ​യ ധ​റി​ലേ​ക്കു താ​മ​സം മാ​റി​യ സ​ലിം അ​വി​ടെ ഒ​രു ക​ട ന​ട​ത്തി ശാ​ന്ത​മാ​യ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി പോ​ലീ​സ് രേ​ഖ​ക​ളി​ൽ ഇ​യാ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്നു. പ​ഴ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ജ​നു​വ​രി ഒ​ന്നു മു​ത​ൽ 31 വ​രെ ന​ട​ത്തി​യ…

Read More

ആ​യു​സ് കൂ​ട്ട​ണോ നി​ങ്ങ​ൾ​ക്ക്? എ​ന്നാ​ൽ ജ​പ്പാ​നി​ലേ​ക്ക് വി​ട്ടോ​ളൂ… ക​ഴി​ച്ചാ​ൽ ആ​യു​സ് വ​ർ​ധി​ക്കു​ന്ന ക​റു​ത്ത മു​ട്ട​ക​ൾ

മു​ട്ട ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. പൊ​രി​ച്ചോ പു​ഴു​ങ്ങി​യോ ഒ​ക്കെ യ​ഥേ​ഷ്ടം മു​ട്ട​യെ അ​ക​ത്താ​ക്കാം. വെ​ളു​പ്പ് നി​റം അ​ല്ലെ​ങ്കി​ൽ ഇ​ളം ബ്രൗ​ൺ നി​റ​ത്തി​ലാ​കും സാ​ധാ​ര​ണ മു​ട്ട​യു​ടെ നി​റം. ക​റു​ത്ത നി​റ​ത്തി​ലു​ള്ള മു​ട്ട​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? അ​തി​ശ​യി​ക്കേ​ണ്ട, ജ​പ്പാ​നി​ലാ​ണ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള മു​ട്ട കി​ട്ടു​ന്ന​ത്. വെ​റും മു​ട്ട അ​ല്ലി​ത്. ഇ​ത് ക​ഴി​ച്ചാ​ൽ ആ​യു​സ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ‘കു​റോ-​താ​മാ​ഗോ’ എ​ന്നാ​ണ് ഇ​തി​നെ ജ​പ്പാ​ൻ​കാ​ർ വി​ളി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹാ​ക്കോ​ണി​ലാ​ണ് ക​റു​ത്ത മു​ട്ട കി​ട്ടു​ന്ന​ത്. ഈ ​ഒ​രു മു​ട്ട ക​ഴി​ച്ചാ​ല്‍ ആ​യു​സി​ല്‍ ഏ​ഴ് വ​ര്‍​ഷം അ​ധി​കം ല​ഭി​ക്കു​മെ​ന്നാ​ണ് ജ​പ്പാ​ന്‍​കാ​രു​ടെ വി​ശ്വാ​സം. ജ​പ്പാ​നി​ലെ അ​ഗ്നി​പ​ര്‍​വ​ത മേ​ഖ​ല​യാ​യ ‘ഓ​വ​കു​ഡാ​നി’ യി​ലെ തി​ള​ച്ചു​മ​റി​യു​ന്ന പ്ര​കൃ​തി​ദ​ത്ത​മാ​യ കു​ള​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ കോ​ഴി​മു​ട്ട​ക​ള്‍ പു​ഴു​ങ്ങി​യെ​ടു​ക്കു​മ്പോ​ഴാ​ണ് ഇ​തി​ന് ക​റു​പ്പ് നി​റം ല​ഭി​ക്കു​ന്ന​ത്. തോ​ട് പൊ​ളി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ മു​ട്ട പോ​ലെ ത​ന്നെ​യാ​ണ് ഇ​വ​യു​ടെ ഉ​ൾ​ഭാ​ഗ​വും കാ​ണ​പ്പെ​ടു​ന്ന​ത്. ഓ​വാ​കു​ഡാ​നി എ​ന്ന സ്ഥ​ല​ത്ത് മാ​ത്ര​മേ…

Read More

ജോ​ലി ഇ​ല്ല, ഒ​രു മാ​സ​ത്തെ ചി​ല​വ് 30,000: സ​ഹാ​യി​ച്ച​ത് അ​മ്മ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി; വൈറലായി വീഡിയോ

ന​മ്മു​ടെ നാ​ട്ടി​ൽ യു​വാ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. ജീ​വി​ത ചി​ല​വി​ന് ആ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഡി​പ്ര​ഷ​നി​ലേ​ക്ക് വ​രെ അ​ത് ന​മ്മെ കൊ​ണ്ടെ​ത്തി​ക്കും. ഡി​പ്ര​ഷ​ൻ പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് പോ​ലും ക​ട​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ഒ​രു മാ​സം ജോ​ലി ഇ​ല്ലാ​തെ ഇ​രു​ന്നാ​ൽ ആ​രാ​യാ​ലും മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന് പോ​കും. ത​നി​ക്ക് ജോ​ലി ഇ​ല്ലാ​ഞ്ഞ അ​വ​സ്ഥ​യി​ൽ ആ ​സാ​ഹ​ച​ര്യം എ​ങ്ങ​നെ​യാ​ണ് മ​റി​ക​ട​ന്ന​തെ​ന്ന് നി​കി​ത എ​ന്ന യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ജ​നു​വ​രി മാ​സം ക​ഴി​ഞ്ഞു പോ​കാ​ൻ ന​ന്നേ പ്ര​യാ​സ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഓ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കാ​ൻ ന​ന്നേ പാ​ടാ​യി​രു​ന്നു. അ​ങ്ങ​നെ ക​ടം ചോ​ദി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് വ​രെ അ​ത് കൊ​ണ്ടെ​ത്തി​ച്ചു. അ​മ്മ​യി​ൽ നി​ന്ന് 30,000 രൂ​പ ക​ടം വാ​ങ്ങി​യെ​ന്ന് നി​കി​ത പ​റ​ഞ്ഞു. ത​ന്‍റെ ഒ​രു മാ​സ​ത്തെ ചി​ല​വു​ക​ളും യു​വ​തി പ​ങ്കു​വ​ച്ചു മാ​സ​വാ​ട​ക: 13,000, ഭ​ക്ഷ​ണം (ഗ്രോ​സ​റി​യും പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണ​വും): 8,402, സെ​ൽ​ഫ്…

Read More

ഗോ ​ഗോ സെ​ൽ​ഫി​ക്കാ​രേ… ഗോ​വ​യി​ൽ ഇ​നി അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ ചി​ത്ര​മെ​ടു​ത്താ​ൽ പ​ണി കി​ട്ടും; ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്

ന​മ്മു​ടെ നാ​ട് കാ​ണാ​നെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ത്ത ആ​ളു​ക​ൾ കു​റ​വാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ക്കാ​രെ കാ​ത്ത് മു​ട്ട​ൻ പ​ണി വ​രു​ന്നു​ണ്ട്. അ​നു​വാ​ദ​മി​ല്ലാ​തെ ടൂ​റി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ​യോ വീ​ഡി​യോ​യോ എ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ഗോ​വ പൊ​ലീ​സ്. ഗോ​വ​യി​ലെ വി​വി​ധ ബീ​ച്ചു​ക​ളി​ൽ വി​ദേ​ശ വ​നി​ത​ക​ൾ​ക്ക് നേ​രെ ഇ​ന്ത്യ​ക്കാ​രാ​യ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ് ഇ​തു​വ​ഴി പോ​ലീ​സ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ടൂ​റി​സ്റ്റു​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നും അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ത്ത​തി​നും ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഗോ​വ പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി എ​ത്തി​യ​ത്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഗോ​വ​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബീ​ച്ചു​ക​ളി​ൽ പോലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ, ഇ​ന്ത്യ​ക്കാ​രാ​യ ആ​ളു​ക​ളി​ൽ നി​ന്നും വി​ദേ​ശി​ക​ൾ​ക്കു​ണ്ടാ​വു​ന്ന സെ​ൽ​ഫി സ​മ്മ​ർ​ദ്ദ​ത്തി​ന് ത​ട​യി​ടാ​നാ​വു​മെ​ന്നാ​ണ് പോലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

63-ാം വ​യ​സി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ ച​രി​ത്ര​മെ​ഴു​താ​ൻ റൂ​ബി മ​ത്താ​യി

വൈ​ക്കം: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ കു​റു​കെ നീ​ന്താ​നൊ​രു​ങ്ങി 63കാ​രി. കോ​ത​മം​ഗ​ലം വ​രാ​പ്പെ​ട്ടി മോ​ളേ​ൽ റു​ബി മ​ത്താ​യി​യാ​ണ് ഇ​ന്നു രാ​വി​ലെ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി കീ​ഴ​ട​ക്കാ​നെ​ത്തു​ന്ന​ത്. ചേ​ർ​ത്ത​ല കു​മ്പേ​ൽ​ക​ട​വി​ൽ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യു​ള്ള ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഇ​വ​ർ നീ​ന്തു​ന്ന​ത്. കാ​യ​ലി​ലെ വീ​തി​യേ​റി​യ ഭാ​ഗ​ത്തെ ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രം നീ​ന്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റു​ബി​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ നീ​ന്ത​ലി​ൽ മി​ക​വ് കാ​ണി​ച്ച റു​ബി​യെ കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​നാ​ണ് നീ​ന്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​ണ് റു​ബി പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

Read More