മ​ര​ണാ​ന​ന്ത​രം ശ​രീ​രം ദാ​നം ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യി അ​ധ്യാ​പ​ക​ൻ പ്രമോദും കു​ടും​ബ​വും

കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ശ​രീ​രം ദാ​നം​ചെ​യ്തു കൊ​ണ്ടു​ള്ള സ​മ്മ​ത​പ​ത്രം അ​ധ്യാ​പ​ക​നാ​യ പ്ര​മോ​ദ്കു​മാ​ര്‍ കൈ​മാ​റു​ന്നു.

കോ​ന്നി: വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ര​ണ​ശേ​ഷം ത​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ശ​രീ​രം ദാ​നം​ചെ​യ്യാ​നു​ള്ള സ​മ്മ​ത​പ​ത്രം കൈ​മാ​റി കോ​ന്നി റി​പ്പ​ബ്ലി​ക്ക​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ പ്ര​മോ​ദ് കു​മാ​ർ.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഭാ​ര്യ ര​മ്യ, പി​താ​വ് കെ. ​ത​ങ്ക​പ്പ​ക്കു​റു​പ്പ്, മാ​താ​വ് രാ​ധാ​മ​ണി​യ​മ്മ എ​ന്നി​വ​രാ​ണ് കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ശ​രീ​രം ദാ​നം​ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ, എ​ഴു​ത്തു​കാ​ര​ന്‍, മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ർ, മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​ക​ന്‍, കോ​ള​മി​സ്റ്റ്, സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​യ പ്ര​മോ​ദ് കു​മാ​ര്‍ ത​ന്‍റെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൂ​ടി പ്ര​ചോ​ദ​ന​മേ​കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞു.

വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ യു​പി​സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​മേ​യ പ്ര​മോ​ദ് മ​ക​ളും, ബം​ഗ​ളൂ​രു​വി​ല്‍ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​വീ​ണ്‍ കു​മാ​ര്‍ സ​ഹോ​ദ​ര​നു​മാ​ണ്.

Related posts

Leave a Comment