തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. വിരാട പർവമാണ് സായ് പല്ലവിയുടെ അടുത്തയിടെ ഇറങ്ങിയതിൽ ശ്രദ്ധേയമായൊരു സനിമ. ചിത്രത്തിൽ മുഴുനീള വേഷമായിരുന്നു സായ് പല്ലവി ചെയ്തത്. റാണ ദഗുപതിയായിരുന്നു നായകൻ. നടി പ്രിയാമണിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം റിലീസ് ചെയ്തിരുന്നു. മാവോയിസ്റ്റായ നായകന് അമ്മ എഴുതിയ കത്തുമായി സായ് പല്ലവിയുടെ കഥാപാത്രം പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇപ്പോൾ സിനിമയുടെ പ്രെമോഷനുകൾക്കിടെ യഥാർഥ ജീവിതത്തിലെഴുതിയ കത്തിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ആൺകുട്ടിക്ക് പ്രണയ ലേഖനമെഴുതിയിരുന്നെന്നും എന്നാൽ ഇത് മാതാപിതാക്കൾ കണ്ടു പിടിച്ചെന്നുമാണ് സായ് പറഞ്ഞത്. അന്ന് മാതാപിതാക്കളിൽനിന്നും നല്ല പോലെ തല്ല് കിട്ടിയെന്നും സായ് പല്ലവി ഓർത്തെടുത്തു.ഇതേചോദ്യം റാണ ദഗുപതിയോടും ചോദിച്ചപ്പോൾ തന്റെ മുത്തച്ഛന് ഒരിക്കൽ കത്തെഴുതിയിരുന്നെന്നാണ് നടൻ പറഞ്ഞത്. ഫിലിം മേക്കറായിരുന്ന ദഗുബതി രാംനായിഡുവിനാണ് റാണ…
Read MoreCategory: Today’S Special
കരാര്‍ ഒപ്പിട്ടാല്‍ കല്യാണം! വൈറലായി വിവാഹപ്പെണ്ണിന്റെ നിശ്ചയപത്രം; വധുവിന്റെ ആവശ്യങ്ങള്‍ കേട്ട് ഞെട്ടരുത്…
സാധാരണയായി ഇന്റര്‍നെറ്റില്‍ വിവാഹ വീഡിയോകള്‍ വൈറലാകാറുള്ളത് വധൂവരന്മാരുടെ നൃത്തം നിമിത്തമൊ അല്ലെങ്കില്‍ മണ്ഡപത്തിലേക്കുള്ള വേറിട്ട രംഗപ്രവേശം കാരണമൊ ഒക്കെയാണ്. അതിലെ തമാശകളും വ്യത്യസ്തകളും മിക്കവരും ആസ്വദിക്കാറുണ്ട്. എന്നാലിപ്പോള്‍ ഒരു വിവാഹ വീഡിയോ തരംഗമാകുന്നത് മറ്റൊരു കാരണം നിമിത്തമാണ്. വിവാഹ പന്തലില്‍ വച്ച് തന്റെ ചില ആവശ്യങ്ങള്‍ കരാറായി അവതരിപ്പിച്ച വധു അതില്‍ വരനെ ഒപ്പു വയ്പ്പിക്കുന്നത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. “വെഡ്ലോക്ക് ഫോട്ടോഗ്രഫി അസാം’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ശാന്തി എന്ന യുവതിയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന മിന്റു എന്നാള്‍ക്ക് ഇത്തരമൊരു നിശ്ചയപത്രം നല്‍കിയത്. ഉടമ്പടി പ്രകാരം മാസത്തിലൊരിക്കല്‍ ശാന്തിക്ക് മിന്റു പിസ വാങ്ങി നല്‍കണം. ശാന്തിയുടെ പാചകം നല്ലതെന്ന് എപ്പോഴും പറയണം. എല്ലായ്പ്പോഴും സാരിയുടുക്കാന്‍ അനുവദിക്കണം. രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ വരന് പങ്കെടുക്കാം; പക്ഷെ ഭാര്യയായ തന്നെയും…
Read Moreആന്റിയെന്ന് വിളിച്ചാല്‍ പട്ടിണി കിടക്കേണ്ടി വരും..! സന്ദര്‍ശകരുടെ “ആന്റി’ വിളി കൊണ്ട് പൊറുതിമുട്ടി; ബോര്‍ഡ് വച്ച് കടയുടമ
നമ്മളേക്കാള്‍ പ്രായമുള്ളവരെ ആന്റി, അങ്കിള്‍ എന്നൊക്കെ വിളിക്കുക എന്നത് സാധാരണ കാര്യമാണല്ലൊ. എന്നാല്‍ എല്ലാവര്ക്കും ആ വിളി അത്ര പിടിക്കണമെന്നില്ല. ആ പേരില്‍ തല്ലുണ്ടായ സംഭവങ്ങള്‍ ഇന്ത്യയില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തായ്വാനില് നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്. തായ്വാനിലെ ഴൊംഗ്ലി ജില്ലയിലെ തവോയുവാന്‍ നഗരത്തിലെ ഒരു പ്രഭാത ഭക്ഷണശാല നടത്തിപ്പുകാരിയാണ് ഇത്തവണ വാര്‍ത്തയിലിടം നേടിയത്. സന്ദര്‍ശകരുടെ “ആന്റി’ വിളി കൊണ്ട് പൊറുതിമുട്ടി അവര്‍ ഒടുവില്‍ തന്നെയാരും അങ്ങനെ വിളിക്കരുതെന്ന് വലിയ ബോര്‍ഡ് വച്ചിരിക്കുകയാണ്. നല്ല ഭക്ഷണം കിട്ടണമെങ്കില്‍ 18ഉം അതിനു മുകളിലും പ്രായമുള്ളവര്‍ തന്നെ ആന്റി എന്ന് വിളിക്കരുതെന്നാണ് കടയുടെ മുകളിലായുള്ള ബാനറില്‍ അവര്‍ എഴുതിവച്ചിരിക്കുന്നത്. ആന്റി വിളി നിമിത്തം ഭക്ഷണം ലഭിക്കാഞ്ഞ ഫുയൂന് ചെന്‍ എന്നൊരാള്‍ ബവോഫി കമ്മ്യൂണ്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഈ ചിത്രം പങ്കുവച്ചിരുന്നു. അതോടെ ഈ സംഭവം വൈറലാവുകയായിരുന്നു. ഏതായാലും…
Read Moreനിങ്ങളൊരു ഭക്ഷണ പ്രിയനാണോ ? “ബാഹുബലി സമൂസ ചലഞ്ച്’; എട്ട് കിലോ ഭാരമുള്ള സമൂസ 30 മിനിറ്റില്‍ കഴിച്ചാല്‍ 51,000 രൂപാ സമ്മാനം
നിങ്ങളൊരു ഭക്ഷണ പ്രിയനാണെങ്കില്‍ പ്രത്യേകിച്ച് തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ആളാണെങ്കില്‍ ഇപ്പോള്‍ മികച്ചൊരു ഓഫര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ട്. മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് ഇത്തരമൊരു അവസരം ഒരുക്കിയിട്ടുള്ളത്. എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് താന്‍ 51,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് കടയുടമയായ ശുഭം പറയുന്നത്. നിരവധി പേരാണ് ശുഭത്തിന്റെ ഈ വെല്ലുവിളി സ്വീകരിച്ചെത്തിയത്. എട്ടു കിലോ ഭാരമുള്ള ഈ സമൂസയ്ക്ക് 1,100 രൂപയാണ് വില വരുന്നത്. എന്നാല്‍ ഇതുവരെയും ആര്‍ക്കും ഇതില്‍ വിജയിക്കാനായിട്ടുമില്ല. ഏതായാലും ഈ വെല്ലുവിളി നിമിത്തം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താനായി ആലോചിക്കുന്നുണ്ടെന്നും ശുഭം പറയുന്നു.
Read Moreഹണി മൂൺ യാത്രയ്ക്കുശേഷം നയൻതാര വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്..! ഐറ്റം ഡാൻസിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് അന്ന് പറഞ്ഞു; പക്ഷേ…
തെന്നിന്ത്യയിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലൂടെ സഞ്ചരിക്കുകയാണ് നയൻതാര. അടുത്തിടെ വിവാഹിതയായ നടി ഹണി മൂൺ യാത്രയ്ക്കുശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഷാരൂഖ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ജവാനാണ് നയൻസ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം. നടി ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പർ താരത്തോടൊപ്പം അഭിനയിക്കുന്നത്. 19 വർഷത്തോളമായി സിനിമാ മേഖലയിലുള്ള നടി ഇതുവരെയും ഒരു ഹിന്ദി ഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. പല ഓഫറുകൾ വന്നിട്ടും നടി മുഖം തിരിക്കുകയായിരുന്നെന്നാണ് വിവരം. 2013 ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിലേക്ക് നടിക്ക് ഓഫർ വന്നിരുന്നു. സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ എന്ന സോംഗിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. ദക്ഷിണേന്ത്യ കഥാപശ്ചാത്തലമായുള്ള സിനിമയിൽ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത താരം ഈ ഡാൻസ് നമ്പർ ചെയ്യണമെന്നായിരുന്നു നിർമാതാക്കളുടെ നിർബന്ധം.…
Read Moreഫെറോ ദ്വീപിലെ ക്രൂരവിനോദം! 400 വര്‍ഷത്തോളമായി തുടരുന്ന ആചാരം; ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡെന്മാര്ക്കിലെ ഫെറോ ദ്വീപുകൾ
ടോർഷവൻ: ആഗോളതലത്തില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡെന്മാര്ക്കിലെ ഫെറോ ദ്വീപുകൾ. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്കാണ് ഫെറോ സര്‍ക്കാര്‍ അധികൃതര്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന “ഗ്രൈന്‍ഡഡ്രാപ്’ എന്ന വിനോദ കടല്‍വേട്ടയിൽ ആയിരക്കണക്കിന് ഡോൾഫിനുകളെയാണ് കൊന്നൊടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,423 ഡോള്‍ഫിനുകളാണ് കൊല്ലപ്പെട്ടത്. ഇതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നിരുന്നു. 400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായാണ് എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്. ഫെറോ ദ്വീപ് തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്ക്കെതിരേ നടപടി വേണമെന്നുമാണ് കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെട്ടിരുന്നു.…
Read Moreരാംഭായി ഇനിയും ഓടും, മത്സരിക്കാൻ ആരുണ്ട് ? 105-ാം വയസിലും താൻ ഡബിൾ സ്ട്രോംഗ് ആണെന്ന് രാംഭായി
ഹരിയാനയിൽ താമസിക്കുന്ന രാംഭായിക്ക് വയസ് 105. പ്രായത്തിന്റെ അവശതകളൊന്നും കാര്യമായി ഇതുവരെ രാംഭായിയെ ബാധിച്ചിട്ടില്ല. 105-ാം വയസിലും താൻ ഡബിൾ സ്ട്രോംഗ് ആണെന്നാണ് രാംഭായി പറയുന്നത്. കായിക മേഖലയിൽ തന്‍േറതായ ഇടം കണ്ടെത്തിയ രാംഭായി ഇന്ന് ലോകമാധ്യമങ്ങളിൽ ചർച്ചയാണ്. 105 വയസ് എന്നത് വെറും നന്പർ മാത്രമാണെന്ന് രാംഭായി തെളിയിച്ചിരിക്കുന്നു. അടുത്തിടെ രാംഭായിക്കൊരു റെക്കോർഡ് സ്വന്തമാക്കാനായി. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിലാണ് രാംഭായി താരമായത്. വഡോദരയിൽ വെച്ച് നടന്ന ചാന്പ്യൻഷിപ്പിൽ 85 വയസിന് മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ രാംഭായി ഓടിയത് അതുവരെയുള്ള റെക്കോഡ് മറികടന്നാണ്. രാംഭായി മാത്രമാണ് ഈ ഇനത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. വെറും 45.40 സെക്കൻഡുകൊണ്ടാണ് ഈ മുത്തശ്ശി 100 മീറ്റർ മറികടന്നത്. ഒരു മിനിട്ട് 52.17 സെക്കൻഡ് കൊണ്ട് 200 മീറ്ററും ഓടി. ഇതോടെ 85…
Read Moreതീൻമേശയിൽ താരമായി കപ്പ! പച്ച കപ്പ കിലോയ്ക്ക് വില 45 രൂപ, ഉണങ്ങിയതിന് 75..! കപ്പയ്ക്ക് കൂടുതൽ ഡിമാൻഡുണ്ടാകാൻ കാരണം എന്താണെന്ന് കണ്ടോ!
കുമരകം: മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ പ്രധാനപ്പെട്ട കപ്പയുടെ വിലയിൽ റിക്കാർഡ് വർധന. വില കൂടുന്നതിനൊപ്പം ലഭ്യതയും കുറയുന്നു. ഒരു കിലോ പച്ച കപ്പയ്ക്ക് കുമരകം മാർക്കറ്റിൽ 45 രൂപയാണ് വില. ചിലയിടങ്ങളിൽ ഇത് 50 രൂപ വരെയാണ്. ഇതോടെ കപ്പ വിഭവങ്ങൾ കഴിക്കണമെങ്കിൽ പണചെലവേറുമെന്നായി. ഡിമാൻഡ് കൂടികഴിഞ്ഞ വർഷം ഒരു കിലോ കപ്പയ്ക്ക് 10 രുപാ മുതൽ 20 രൂപവരെയായിരുന്നു സീസണിൽ വിലയുണ്ടായിരുന്നത്. വിലക്കുറവിനൊപ്പം ആവശ്യക്കാർ കുറഞ്ഞതും കപ്പ കർഷകർക്ക് എറെ കഷ്ടനഷ്ടങ്ങളുണ്ടാകാൻ ഇടയാക്കുകയും ചെയ്തു. ഇതോടെ പല കർഷകരും ഈ വർഷം കപ്പകൃഷി ഉപേക്ഷിച്ചു. മറ്റു കൃഷികൾ ചെയ്യുകയാണ് ഒട്ടുമിക്ക കർഷകരും. ഇതാണ് കപ്പയ്ക്ക് കൂടുതൽ ഡിമാൻഡുണ്ടാകാൻ കാരണമായത്. മാസങ്ങളോളം 20 രൂപ വിലയ്ക്കായിരുന്നു കപ്പ ചെറുകിട കച്ചവടക്കാർ വിറ്റിരുന്നത്. പിന്നീടത് 25, 30, 40 എന്നിങ്ങനെ ഉയർന്നു. ഇപ്പോൾ 45 രൂപയ്്ക്കാണ് വിൽപന. കഴിഞ്ഞ…
Read Moreനടൻ ശിവാജി ഗണേശന്റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം! മക്കൾ കോടതിയിൽ; ഹർജിയിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
നടൻ ശിവാജി ഗണേശന്റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം. ശിവാജിയുടെ പെണ്മക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജൻ എന്നിവർ സഹോദരൻമാരായ നടൻ പ്രഭു, നിർമാതാവ് രാംകുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. പ്രഭുവിന്റെ മകൻ നടൻ വിക്രം പ്രഭുവിന് നേരെയും ഇവർ ആക്ഷേപം ഉന്നയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ കുടാതെ കുടുംബസ്വത്തുക്കൾ സഹോദരൻമാർ വിറ്റെന്നും മറ്റു ചിലത് അവരുടെ മക്കളുടെ പേരിൽ ആക്കിയെന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ അനുവാദം കൂടാതെ ശിവാജിയുടെ പേരിലുള്ള ചെന്നൈ ഗോപാലപുരത്തെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് പ്രഭുവും രാംകുമാറും ചേർന്ന് വിറ്റു. 1000 പവൻ സ്വർണം, വജ്രം-വെള്ളി ആഭരണങ്ങളും ചെന്നൈയിലെ ശാന്തി തീയറ്ററിലെ 82 കോടി വിലവരുന്ന ഓഹരിയും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. അമ്മയുടെ പേരിലുള്ള തഞ്ചാവൂരിലെ സ്ഥലവും വിറ്റതായി പരാതിയുണ്ട്. ഹിന്ദു പിന്തുടാർച്ചാവകാശ നിയമം അനുസരിച്ച് നാല് മക്കൾക്കും ശിവാജിയുടെയും പത്നിയുടെയും സ്വത്തിൽ തുല്ല്യാവകാശമാണെന്നും…
Read Moreഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയല്ലേ ?ആകാരവടിവും കണ്ണുകളുമെല്ലാം അങ്ങനെതന്നെ; ഐശ്വര്യറായ് പോലൊരു മഹ്ലഗ ജബേരി
ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായിയുമായി രൂപ സാദ്യശ്യമുള്ള ഒരു ഇറാനിയന്‍ സുന്ദരി. ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയല്ലേ എന്ന് സംശയം തോന്നാം. ആകാരവടിവും കണ്ണുകളുമെല്ലാം അങ്ങനെതന്നെ. 33കാരി ഇറാനിയന്‍ മോഡലായ മഹ്ലഗ ജബേരിക്കാണ് ഐശ്വര്യയുടെ അതേ പകര്‍പ്പ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പെറ്റില്‍ നിരവധി ഫാഷന്‍ തിളങ്ങിയിരുന്ന മഹ് ലഗയെ ഐശ്വര്യയുടെ രൂപത്തോട് ഏറ്റവും സാദൃശ്യമുള്ളയാളെന്നും വിശേഷിപ്പിക്കാം. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിലാണ് മഹ്ലഗ മോഡലിംഗിലേക്ക് ചുവടുറപ്പിച്ചത്. നാല് മില്യണിലധികം ഫോളേവേഴ്സുള്ള സുന്ദരി കൂടിയാണ് ഇവര്‍. 1994-ലെ ലോകസുന്ദരിയായിരുന്ന ഐശ്വര്യ കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ്. 1997-ല്‍ മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ റായ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറി. 2007 ഏപ്രിലില്‍ നടന് അഭിഷേക്…
Read More