ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് ബോളിവുഡിൽ നമ്പർ വൺ താരമായി തിളങ്ങിനിന്ന താരമായിരുന്നു മാധുരി. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്ന മാധുരി ഇപ്പോൾ വീണ്ടും ബോളിവുഡിൽ സജീവമാണ്. ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാൾ കൂടിയാണ് മാധുരി. മാധുരിയ്ക്ക് പ്രായം അമ്പത്തിയഞ്ച് ആയെങ്കിലും നിറ യൗവനം ഇപ്പോഴും ഈ താരറാണിയുടെ മുഖത്തുണ്ട്. മാധുരി മലയാളത്തിൽ നടൻ മുകേഷിന്റെ നായികയാകേണ്ടതായിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. 12,000 രൂപയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ വരാമെന്നു പറഞ്ഞ മാധുരി ദീക്ഷിതിനെ വേണ്ടെന്നുവച്ച തീരുമാനം എങ്ങനെയുണ്ടായിയെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുകേഷ്. ഒരു കാലത്ത് സുന്ദരിമാരായ ബോളിവുഡ് നടിമാരെ നായികയാക്കി മലയാളം സിനിമകൾ വരുന്നത് നിത്യ സംഭവമായിരുന്നു. നടൻ മുകേഷ് തന്നെ നിരവധി ബോളിവുഡ് നടിമാർക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കാൻ തയാറായി വന്ന മാധുരി ദീക്ഷിതിനെ എന്തുകൊണ്ട്…
Read MoreCategory: Today’S Special
പത്തു രൂപ വാങ്ങുമ്പോള്‍ രണ്ടു രൂപയുടെ എങ്കിലും ജോലി എടുക്കേണ്ടതല്ലേ ! നൂറിനെതിരേ പൊട്ടിത്തെറിച്ച് നിര്‍മാതാവ്…
നടി നൂറിന് ഷെറീഫിനെതിരേ ആരോപണവുമായി സാന്റാക്രൂസ് സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നൂറിനെതിരേ ആരോപണം. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നൂറിന് സഹകരിക്കുന്നില്ലെന്നും ഫോണ്‍ വിളിച്ചാലും സന്ദേശമയച്ചാലും പ്രതികരിക്കുന്നില്ലെന്നും നിര്‍മാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു. ‘നൂറിന് ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. ‘എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്ന് നൂറിന് ചോദിച്ചു.’- രാജു ഗോപി ചിറ്റേത്ത് പറഞ്ഞു. നൂറിന് ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന് സംവിധായകന് ജോണ്സണ് ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. സംവിധിയകന്റെ വാക്കുകള്‍ ഇങ്ങനെ…നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ്…
Read Moreനായകന് പോക്സോ കേസില്‍ കുടുങ്ങിയപ്പോള്‍ പണി കിട്ടിയത് നിര്‍മാതാവിന് ! ശ്രീജിത്ത് രവി നായകനായ ചിത്രത്തെത്തള്ളി തീയറ്ററുകളും ഒടിടിയും…
നടന് ശ്രീജിത്ത് രവി പോക്സോ കേസില്‍ പെട്ടതോടെ വെട്ടിലായത് ശ്രീജിത്തിനെ വച്ച് സിനിമയെടുത്ത നിര്‍മാതാവ്. ശ്രീജിത്ത് അഭിനയിച്ച ചിത്രം റിലീസിനെടുക്കാന്‍ തിയറ്ററുകള്‍ തയാറാകുന്നില്ലെന്ന് സംവിധായകന് സജീവന് അന്തിക്കാട്പറഞ്ഞു. ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില് ഒരാളാണ് ശ്രീജിത്ത് രവി. മറ്റൊരാള്‍ ജോയ് മാത്യുവാണ്. ശ്രീജിത്ത് രവി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സിനിമ റിലീസ് ചെയ്യാന്‍ തീയറ്ററുകള്‍ കിട്ടുന്നില്ല. ഒ.ടി.ടി.റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായെന്നും സജീവന് പറഞ്ഞു. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്ന് സംവിധായകന് ചോദിച്ചു. ശ്രീജിത്ത് പോക്സോ കേസില്‍പ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുടങ്ങി. തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിംഗിന് തയാറെടുക്കുമ്പോഴാണ് ശ്രീജിത്ത് അറസ്റ്റിലാകുന്നത്. ശ്രീജിത്ത് രവി…
Read Moreസൗഹൃദത്തിന് മരണമില്ല! മരിച്ചു പോയ സുഹൃത്തിന്റെ കാര്‍ബോര്‍ഡ് കട്ടൗട്ടുമായി കറങ്ങിയ 40 പേരെക്കുറിച്ച്…
ചില ബന്ധങ്ങള്‍ അങ്ങനെയാണ് കാലത്തിനതിന്റെ ആഴത്തെ കുറച്ചു കളയാന്‍ കഴിയില്ല. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഈ വാര്‍ത്ത. ഇംഗ്ലണ്ടിലുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെ കാര്യമാണിത്. ഏകദേശം അമ്പതിനടുത്ത് പ്രായമുള്ള ഇവര്‍ സൗഹൃദത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്. ഇടയ്ക്ക് കറങ്ങാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഈ കൂട്ടുകാര്‍ സമയം കണ്ടെത്തിയിരുന്നു. 40 പേരടങ്ങുന്ന ഈ സൗഹൃദ സംഘത്തിലെ ഏറ്റവും ഊര്ജസ്വലന് ലീ ക്ലാര്‍ക്ക് എന്ന അമ്പതുകാരനായിരുന്നു. സുഹൃത്തുക്കള്‍ അദ്ദേഹത്തെ മേജര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇംഗ്ലണ്ടിലെ സ്കെഗ്നസ് എന്ന നഗരം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിടമാണ്. അവിടേക്കൊരു യാത്ര പോകണമെന്ന് കൂട്ടുകാരോട് പറഞ്ഞത് ലീ ആയിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ലീ ക്ലാര്‍ക്ക് അര്‍ബുദ ബാധിതനായി. അര്‍ബുദം കുടലിനെ ബാധിച്ചത് നിമിത്തം അദ്ദേഹത്തിന്റെ നില വൈകാതെ മോശമാവുകയും ചെയ്തു. ഒടുവില്‍ ഈ ഫെബ്രുവരിയില്‍ ലീ മരിച്ചു. എന്നാല്‍ ലീയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഡാരന്‍ മക്…
Read Moreആരോ കൊല ചെയ്യപ്പെട്ടതാ..! തടാകത്തിലൊരു തല കണ്ടെത്തി; നാട്ടുകാരും തടിച്ചുകൂടി; പോലീസിനെ വിളിച്ചപ്പോള്‍ കണ്ടത്…
മുന്‍പത്തേതിലും കൊലപാതകങ്ങളും അക്രമങ്ങളും കൂടിയ ഒരു കാലമാണല്ലൊ ഇപ്പോള്‍. കൊലപാതകി മിക്കപ്പോഴും മൃതദേഹങ്ങള്‍ പുഴയിലൊ കുളത്തിലൊ മറ്റോ തള്ളിയതായാണല്ലൊ വാര്‍ത്തയില്‍ കാണാറുള്ളത്. എന്നാല്‍ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ എസക്സിലുള്ള തുറോക്കില് നടന്ന ഒരു സംഭവം അല്പം വ്യത്യസ്തമായിരുന്നു. അവിടുള്ള പേഗാസസ് സ്പോര്‍ട്സ് ആന്‍ഡ് സോഷ്യല്‍ ക്ലബ് ചില തൊഴിലാളികള്‍ ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു. അപ്പോഴാണ് സമീപത്തുള്ള തടാകത്തില്‍ ഒരു തല കിടക്കുന്നതു അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആരോ കൊല ചെയ്യപ്പെട്ടതാണെന്ന് അവര്‍ക്ക് തോന്നി. വാര്‍ത്തയറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി “ബോഡി’ പുറത്തെടുത്തപ്പോഴാണ് സംഗതിയുടെ സത്യാവസ്ഥ പുറത്തുവന്നത്. വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു ബൊമ്മയായിരുന്നു വെള്ളത്തിലുണ്ടായിരുന്നത്. കാഴ്ചയില്‍ ജീവനുള്ള ഒരു പുരുഷനെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആ പ്രതിമ ആരോ തടാകത്തില്‍ തള്ളിയതായിരുന്നു. പ്രതിമയുടെ വസ്തുത പിന്നീട് ആളുകളില്‍ ചിരിയാണുണ്ടാക്കിയത്. ഏതായാലും അനിഷ്ട സംഭവങ്ങള്‍ ഒന്നും നടക്കാഞ്ഞതിന്റെ ആശ്വാസത്തിലാണ് ക്ലബുടമയായ…
Read Moreആരാണ് എന്റെ ഭാര്യ? തന്നെ പോലെ സിംഗിളാകാന്‍ യുവാക്കളോട് നാഗാലാന്‍ഡ് മന്ത്രി! മന്ത്രിക്ക് വധുവിനെ കണ്ടെത്തി തരാമെന്ന് ശാദി ഡോട്ട് കോം ഉടമ
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ഒരാളാണ് നാഗാലാന്‍ഡ് ഉന്നത വിദ്യാഭ്യസ മന്ത്രി തെംജെന്‍ ഇംനാ. അദ്ദേഹത്തിന്റെ തഗ്ഗ് മറുപടികള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. സരസമായ പല കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതു വഴി അദ്ദേഹം ഒരു നെറ്റിസണ് താരം തന്നെയാണ്. തന്റെ ഭാര്യ ആരാണെന്നറിയാനായി ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞതിന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത് ചിരി പടര്‍ത്തിയിരുന്നു. ലോക ജന സംഖ്യാ ദിനത്തില്‍ യുവാക്കളോട് രാജ്യത്തിനായി തന്നെ പോലെ സിംഗിളാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് വെെറലായിരുന്നു. എന്നാലിപ്പോള്‍ ഇതിനൊക്കെ രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിവാഹ വെബ് സൈറ്റായ ശാദി ഡോട്ട് കോം ഉടമയായ അനുപം മിത്തല്‍. വധുവിനെ തങ്ങള്‍ കണ്ടെത്തി തരാമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ തനിക്ക് ധൃതിയില്ലെന്നും സല്മാന് ഖാന്റെ വിവാഹ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകട്ടെ എന്നുമാണ് തെംജെന്‍ മറുപടി പറഞ്ഞത്. ഏതായാലും ഇരുവരുടേയും ഈ…
Read Moreറിമിക്ക് ഈ ശീലം വളരെ രസകരമായ ഒന്ന്; പ്രായ, ലിംഗ ഭേദമില്ലാതെ ചെയ്ത് നോക്കിയാൽ നിങ്ങളും പറയും…
വ്യായാമം ജീവിതത്തില്‍ ശീലമാക്കേണ്ടതാണ്. ഒന്നും വളരെ എളുപ്പത്തില്‍ സംഭവിക്കുന്നതല്ല. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മില്‍ പോകുന്നതെന്ന് ഒരുപാട് ആളുകള്‍ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ് മടുത്തതുകൊണ്ട് ഒരു മറുപടി പറയാമെന്നു കരുതി. ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ അവഗണിക്കാന്‍ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവര്ക്കും വ്യായാമത്തില്നിന്നും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്. -റിമി ടോമി
Read Moreഡബ്സ് മാഷിൽ താരമായി കൊച്ചു പരുമല; സാമൂഹ്യ സന്ദേശങ്ങൾ ഉള്ള സ്കിറ്റുകളിലൂടെ ജനഹൃദയങ്ങളിൽ കീഴടക്കിയ കൊച്ചുമോന്റെ വിശേഷങ്ങളിലൂടെ…
ഡൊമനിക് ജോസഫ് മാന്നാർ: ഡബ്സ് മാഷിൽ തരംഗമായി മാറിയിരിക്കുകയാണ് ഒരു ‘കൊച്ചു’ കുടുംബം.പരുമല കൊച്ചു പറമ്പിൽ കൊച്ചു പരുമല കൊച്ചുമോനാണ് ഡബ്സ് മാഷിലൂടെയും ചെറിയ സ്കിറ്റുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയത്. കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് ഡബ്സ് മാഷ് ആരംഭിച്ചത്. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ ഗ്രാമ പഞ്ചായത്തും, ആരോഗ്യ വകുപ്പും, പോലീസും അവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ പ്രചരിപ്പിച്ചതോടെ കൊച്ചു പരുമല എന്ന കലാകാരന്റെ ഈ രംഗത്തെ താരോദയം ആയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടാത്ത വിധത്തിൽ ഇയാളുടെ ഒരോ വീഡിയോകളും യൂട്യൂബിലും ഫേസ് ബുക്ക് പേജിലും തരംഗമായി. അവതരണ ശൈലിയിലെ വ്യത്യസ്തതയും, ചെയ്യുന്ന കഥാപാത്രത്തിന്റെ വേഷവിധാനങ്ങളുമാണ് ഈ രംഗത്ത് കൊച്ചുവിനെ വ്യത്യസ്തനാക്കിയത്. സിനിമാ താരങ്ങൾ കൂടാതെ കവികൾ, സ്പോർട്സ് താരങ്ങൾ, പാസ്റ്റർമാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട വരെ അവരുടെ വേഷങ്ങൾ അണിഞ്ഞ് അവതരിപ്പിക്കുന്നതിനാലാണ് പലതും വൈറൽ ആയി മാറിയത്.…
Read Moreപാതയോരങ്ങളിലെ വ്യത്യസ്തമായ കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്തി പ്രദർശനം; മല്ലപ്പള്ളി ജോയിന്റ് ആർടിഒയുടെ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം
കായംകുളം: പാതയോരങ്ങളിലെ വ്യത്യസ്തമായ കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്തി പ്രദർശനങ്ങളിലൂടെ സമൂഹ ശ്രദ്ധയിലെത്തിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. മല്ലപ്പള്ളി ജോയിന്റ് ആർടിഒയും മാവേലിക്കര ഓല കെട്ടിയന്പലം സ്വദേശിയുമായ എം ജി മനോജിന്റെ ചിത്രങ്ങൾക്കാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം ലഭിച്ചത്. സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ നൂറിലധികം ചിത്രങ്ങൾ ഇദ്ദേഹം പകർത്തുകയും വിവിധ ഇടങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മനുഷ്യത്വപരമായ ഇടപെടൽ നടത്തിയും ശ്രദ്ധേയനായ വ്യക്തി കൂടിയാണ്. കൂടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നല്ല ആശയങ്ങൾ അദ്ദേഹം മോട്ടോർ വാഹന വകുപ്പിന് നൽകുകയും അത് പിന്നീട് ഉത്തരവുകളായി പ്രാബല്യത്തിൽ വരുകയും ചെയ്തിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ കുട ചൂടരുത്, കുട്ടികളെ തനിച്ചിരുത്തി റോഡരുകിൽ വാഹനം പാർക്ക് ചെയ്യരുത് എന്നീ ഉത്തരവുകൾക്ക് പിന്നിലെ ആശയം…
Read Moreഎന്റെ അത്രയും വിദ്യാഭ്യാസമുള്ളവർ ആരും വീട്ടിലില്ല; തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് മുന്നിൽ വീട്ടുകാർ മുട്ടുമടക്കിയ കഥപറഞ്ഞ് രൺബീർ കപൂർ
എനിക്ക് 53.4 ശതമാനം മാർക്കാണ് പത്താം ക്ലാസിൽ നേടാനായത്. പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കുടുംബത്തിൽ പത്താംതരം പാസാവുന്ന ആദ്യത്തെയാൾ ഞാനായിരുന്നു. പഠനകാര്യത്തിൽ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛൻ എട്ടാം തരം വരെയേ പോയിട്ടുള്ളൂ. അമ്മാവൻ ഒമ്പത് വരെയും മുത്തച്ഛൻ ആറാംതരം വരെയുമേ പഠിച്ചിട്ടുള്ളൂ. ശരിക്കും എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാൾ ഞാനാണ്. -രൺബീർ കപൂർ
Read More