തൊടുപുഴ: കാലവർഷത്തെ തുടർന്ന് കലങ്ങി മറിഞ്ഞൊഴുകുന്ന തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടത്തിലേറി നടൻ മോഹൻലാൽ. നടന്റെ സാഹസികതയിൽ കൈയടിച്ച് സോഷ്യൽ മീഡിയ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിൽ തടിച്ചങ്ങാടത്തിലേറിയത്. ഏറെ സാഹസികമായ ചിത്രീകരിച്ച രംഗത്തിൽ മറ്റാരും ഇല്ലാതെയാണ് വലിയ തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ മോഹൻലാൽ അഭിനയിച്ചത്. ചങ്ങാടം പുഴയിലെ ഒഴുക്കിൽ മുളങ്കന്പുപയോഗിച്ച് നീക്കുന്നതായിരുന്നു ചിത്രീകരിച്ചത്. കയർ കെട്ടിയതല്ലാതെ മറ്റു സുരക്ഷാ സംവിധാനമൊന്നും ഇല്ലാതെയായിരുന്നു പുഴയിൽ ചങ്ങാടം ഇറക്കിയത്. ചിത്രീകരണ രംഗങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ നടനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. കൂലം കുത്തിയൊഴുകുന്ന പുഴയിൽ ചിത്രീകരിച്ച രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച മോഹൻലാലിന്റെ ധൈര്യത്തെയാണ് എല്ലാവരും അഭിനന്ദിച്ചത്. എം.ടി,വാസുദേവൻ നായരുടെ കഥയിലാണ് പ്രിയദർശൻ ചിത്രം ഒരുക്കുന്നത്. സന്തോഷ് ശിവനാണ് കാമറ കൈകാര്യം ചെയ്യുന്നത്. 1070-ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ.…
Read MoreCategory: Today’S Special
ലുക്ക് ആകെ മാറിയല്ലോ ? പ്ലാസ്റ്റിക് സര്‍ജറിയാണോ എന്ന ചോദ്യത്തിന് ദില്‍ഷ പ്രസന്നന് നല്കുന്ന മറുപടിയിങ്ങനെ…
ബിഗ്ബോസ് മലയാളം സീസണ് ഫോറില്‍ വിജയിച്ച് ചരിത്രം കുറിച്ച താരമാണ് ദില്‍ഷ പ്രസന്നന്. ആദ്യമായാണ് ഒരു വനിത ബിഗ്ബോസിന്റെ മലയാളം എഡിഷനില്‍ വിജയിയാകുന്നത്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്.ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ് എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ദില്‍ഷയുടെ തുറന്നു പറച്ചില്. എനിക്കറിയില്ല ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും…
Read Moreആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല ! ഹൈക്കോടതി പറഞ്ഞതിങ്ങനെ…
ആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുവട്ടാര്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ പിഎന്‍ പ്രകാശും ആര് ഹേമലതയും തള്ളി. കുംഭാഭിഷേകത്തില്‍ പങ്കെടുക്കുന്നതിന് ജാതിമത ഭേദമെന്യേ ആളുകളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ക്ഷണക്കത്തിനെ ചോദ്യം ചെയ്ത് സി സോമന് എന്നയാളാണ് കോടതിയെ സമീപിച്ചത്. ക്ഷണിക്കപ്പെട്ടിട്ടുള്ള മന്ത്രി ക്രിസ്തുമത വിശ്വാസിയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. കുംഭാഭിഷേകം പോലെയുള്ള ഒരു ഉത്സവത്തിന് വരുന്നവരുടെ മതം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഏതു മതത്തില്‍ പെട്ടയാള്‍ ആയാലും ആരാധനാമൂര്‍ത്തിയില്‍ വിശ്വാസമുണ്ടെങ്കില്‍ എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയാനാവുക? ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ എത്രയെത്ര ക്ഷേത്രങ്ങളിലാണ് കേള്‍പ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വേളാങ്കണ്ണി പള്ളിയിലും നാഗൂര് ദര്‍ഗയിലും ഹിന്ദുക്കളും പോവാറുണ്ടെന്ന് കോടതി പറഞ്ഞു.
Read Moreഇനി ടെലികോം രംഗത്ത് അംബാനി-അദാനി പോരാട്ടം ! സ്പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്…
രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും അദാനി ഗ്രൂപ്പ് നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള കളമാണ് ഇതോടെ ഒരുങ്ങുക. ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍…
Read Moreപ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് കുത്തിക്കൊല്ലാനെത്തിയ യുവാവിനെ ധീരമായി നേരിട്ട് 14കാരി ! യുവാവ് പിടിയില്‍…
പ്രണയം നിരസിച്ചതിന്റെ പകയില്‍ കത്തിയുമായി കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടര്‍ന്ന യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തളളുകയായിരുന്നു. വ്യാഴം രാവിലെ എട്ടു മണിയോടെ ആനമങ്ങാട്ടായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍മല സ്വദേശി ജിനേഷിനെ( 22) പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നും പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി പിന്തുടര്ന്ന് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ഒന്ന് പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തളളി പെണ്‍കുട്ടി ബഹളം വച്ചു. ഇതു കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തു.
Read Moreലൈംഗിക ബന്ധത്തിന് ക്ഷണിച്ച് വാട്സ്ആപ്പ് മെസേജ് ! 32കാരിയുടെ പരാതിയില്‍ പ്രവാസി അറസ്റ്റില്‍…
കുവൈത്തില്‍ യുവതിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപ്പില്‍ മെസേജ് അയച്ച പ്രവാസി യുവാവ് അറസ്റ്റിലായി. ജഹ്റ പോലീസ് സ്റ്റേഷനിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 32 വയസുകാരിയായ പ്രവാസി വനിതയുടെ പരാതിലാണ് അറസ്റ്റ്. തന്റെ വാട്സ്ആപ് നമ്പറില്‍ ലഭിച്ച അശ്ലീല സന്ദേശങ്ങള്ക്കെതിരെയായിരുന്നു ഇവരുടെ പരാതി. രണ്ട് വാട്സ്ആപ് നമ്പറുകളില്‍ നിന്നായിരുന്നു യുവതിയ്ക്ക് അശ്ലീല മെസേജുകള്‍ ലഭിച്ചത്. ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും അശ്ലീല ഉള്ളടക്കം നിറഞ്ഞവയുമായിരുന്നു സന്ദേശങ്ങള്‍. പൊലീസ് അന്വേഷണം നടത്തി ഫോണ്‍ നമ്പറുകളുടെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreവരന്റെ നിറം എണ്ണക്കറുപ്പെന്ന് ആരോപിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി ! ഇരട്ടി പ്രായമുണ്ടെന്നും ഫോട്ടോയില്‍ കണ്ട ആളല്ലെന്നും ആരോപണം…
വരന് കറുത്ത നിറമാണെന്നും തന്റെ ഇരട്ടി പ്രായമുണ്ടെന്നും ആരോപിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഒടുവില്‍ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു. മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയില്‍ കണ്ട ആണ്‍കുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിച്ചു. വിവാഹവേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വധുവിന്റെ ഈ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച ഇറ്റാവയിലെ ഭര്‍ത്തനയിലായിരുന്നു സംഭവം. വരന് രവി യാദവുമായുള്ള വിവാഹത്തില്‍ നിന്നാണ് വധു നീത യാദവ് പിന്മാറിയത്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും, വധുവും അഗ്നിയെ ചുറ്റി വലംവച്ചു കൊണ്ടിരികയായിരുന്നു. എന്നാല്‍, രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയപ്പോള്‍, വധു പെട്ടെന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. വരന് കറുത്തിട്ടാണ് എന്നതായിരുന്നു അതിന്റെ കാരണം. മാത്രവുമല്ല, വരന് തന്നെക്കാള്‍ ഇരട്ടി പ്രായമുണ്ട് എന്നും അവള് ആരോപിച്ചു. എന്നാല്‍, അതിന് മുന്‍പ് അവര്‍ ഇരുവരും ഹാരങ്ങള്‍ കൈമാറുകയും,…
Read Moreചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുകയാണ് ! ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ടു വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്…
എംടി-ഹരിഹരന് ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഒരു നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായികകൂടിയാണ് മംമ്ത. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഒപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ ലൈംഗിക പീഡന കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചില്.…
Read Moreഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു ! ആ തെറ്റ് സംഭവിച്ചത് പ്രായത്തിന്റെ പക്വതക്കുറവു കൊണ്ടെന്ന് സംയുക്ത മേനോന്…
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് സംയുക്ത മേനോന്. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും സംയുക്ത മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്. കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായും സംയുക്ത മിന്നിത്തിളങ്ങുകയാണ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം. കടുവയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന് നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കടുവ ചിത്രത്തിനെ കുറിച്ചും തന്റെ പുതിയ പ്രൊജക്ടുകളെ ക്കുറിച്ചും ഷോയിലൂടെ പറഞ്ഞു. കൂടാതെ വിവാഹത്തെപ്പറ്റിയും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്ന് പറയുകയുണ്ടായി. തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് സിനിമയുടെ…
Read Moreസാക്ഷിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ധോണിയുടെ മനസ്സ് കീഴടക്കിയത് അസിന് ! ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. രാജ്യത്തിന് ക്രിക്കറ്റിലൂടെ അനവധി നേട്ടങ്ങള്‍ സമ്മാനിച്ച നായകനുമാണദ്ദേഹം. തല എന്ന ഓമന വിളിപ്പേരില്‍ അറിയപ്പെടുന്ന ധോണി കഴിവും കഠിന അധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം എന്ന് കാണിച്ചു തന്ന താരം കൂടിയാണ്. ജൂലൈ ഏഴിന് ധോണിയുടെ 41-ാം ജന്മദിനം ആരാധകര്‍ ഒന്നടങ്കം ആഘോഷിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡും തമ്മിലുള്ള ബന്ധം പറഞ്ഞാല്‍ തീരാത്തതാണെന്ന് ഏവര്‍ക്കുമറിയാം. ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് നടിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോഹ്ലി തന്നെ ഉദാഹരണം. താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും സ്ഥിരമാണ്. ധോണിയ്ക്കും അവയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല. ധോണിയുടെ ജീവിതം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആദ്യ പ്രണയം മുതല്‍ ലോകകപ്പ് വിജയം…
Read More