വൈക്കം: ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും സൈക്കിളിൽ എത്തിയ ഭക്തൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. 95 ദിവസം മുന്‍പ് കാശി ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട 45 കാരനായ ചന്ദ്രബലി മൗര്യയാണ് വൈക്കം മഹാദേവേ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭാരതത്തിലെ പുരാതനമായ 30 ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് ഇദ്ദേഹം വൈക്കം ക്ഷേത്രത്തിലെത്തിയത്. കേരളം, ഒറീസ, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്ര, ഗോവ, കർണാടക, ഗുജറാത്ത്, കാശമീർ, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പുരാതന ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്ന ആഗ്രഹമാണ് കർഷകനായ ചന്ദ്രബലിയെ സൈക്കിളിൽ ചുറ്റാൻ പ്രേരിപ്പിച്ചത്. 5880 കിലോമീറ്റർ യാത്ര ചെയ്ത ചന്ദ്രബലി ഇരുമുടി കെട്ടു മുറുക്കി ശബരിമല ദർശനവും നടത്തി.അരുണാചൽ പ്രദേശിൽ സമാപിക്കത്തക്ക രീതിയിലാണ് യാത്ര തുടങ്ങിയത്. യാത്ര പൂർത്തീകരിക്കാൻ ചുരുങ്ങിയത് ആറു മാസം എടുക്കും. സംഗീതയാണ് ചന്ദ്രബലിയുടെ ഭാര്യ. ആകാശ്, അശ്വഘോഷ് എന്നിവർ മക്കളാണ്.
Read MoreCategory: Today’S Special
പാമ്പ് പിടിക്കുന്ന പോലീസുകാരൻ; ആദ്യ പാമ്പ് പിടിത്തം ആറാം ക്ലാസില്‍ വച്ച്;ജില്ലാ പോലീസ് ആസ്ഥാനത്തെ മുഹമ്മദ് മുഹമ്മദ് ഷെബിന്റെ പാമ്പുപിടിത്തം ശാസ്ത്രീയമായ രീതിയിൽ
സീമ മോഹന്‍ലാല്‍കൊച്ചി: ഇക്കഴിഞ്ഞ നാലിന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഷെബിന്റെ ഫോണിലേക്ക് ഒരു കോളെത്തി. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ഉല്ലാസിന്റെ വീട്ടുമുറ്റത്തേ വാഴയിലേക്ക് പൂച്ച ഒരു മൂര്‍ഖന്‍ പാമ്പിനെ ഓടിച്ചു കയറ്റിയിട്ടുണ്ടെന്നും പാമ്പിനെ എത്രയും പെട്ടെന്ന് പിടിക്കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. രാത്രി എട്ടരയ്ക്കായിരുന്നു കോള്‍ വന്നത്. ആ സമയം മുഹമ്മദ് ഷെബിന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയതേയുള്ളൂ. അര മണിക്കൂറിനകം അദ്ദേഹം ആ വീട്ടിലെത്തി. നാലടി വലുപ്പമുള്ള മൂര്‍ഖന്‍ പാമ്പ് വാഴയില്‍ പത്തിവിരിച്ച് ഇരിക്കുന്നതാണ് അവിടെ കണ്ടത്. പാമ്പ് താഴേക്ക് ഇറങ്ങിയ നിമിഷം ഹുക്കും ബാഗും പൈപ്പും ഉപയോഗിച്ചുള്ള ശാസ്ത്രീയമായ രീതിയിലൂടെ വെറും ഒന്നര മിനിറ്റു കൊണ്ടാണ് മുഹമ്മദ് ഷെബിന്‍ പാമ്പിനെ ബാഗിലാക്കിയത്. കോട്ടയം ജില്ല പോലീസില്‍ പാമ്പ് പിടിത്തതിനുള്ള ലൈസന്‍സ് (Forest Snake Rescuer Licence)ലഭിച്ചിട്ടുള്ള ഏക പോലീസ് ഉദ്യോഗസ്ഥനാണ്…
Read Moreകണ്ണന് നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്ക്കുന്ന ഫോട്ടോ; പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് എന്നോട് ചോദിക്കാമായിരുന്നെന്ന് അഞ്ജലി നായർ
ദൃശ്യം ടു കിട്ടിയതിനാലാണ് ഞാന്‍ വിവാഹം ബന്ധം വേര്‍പെടുത്തിയതെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഞങ്ങള്‍ പിരിഞ്ഞിട്ട് നാലഞ്ച് കൊല്ലമായി. ദൃശ്യം ടു വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്നെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. മറ്റൊരിക്കല്‍ ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടകനടനായ കണ്ണന് നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്ക്കുന്ന ഒരു ഫോട്ടോയെടുത്തിരുന്നു. ഒരു സീനില്‍ ചുവരില്‍ വയ്ക്കാനായി ഷൂട്ടിംഗിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു. -അഞ്ജലി നായർ
Read Moreഞാൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തേയും വസ്ത്ര ശൈലിയേയും താരതമ്യം ചെയ്താൽ… കൃഷ്ണപ്രഭ തുറന്ന് പറയുന്നു…
പോസ്റ്റീവ് കമന്റിന് റിപ്ലേ കിട്ടിയില്ലേങ്കിൽ ചിലർ നെഗറ്റീവ് കമന്റുമായി എത്താറുണ്ട്. എന്നാൽ അത്തരക്കാരെ പരമാവധി ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അവർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. എന്ന് വെച്ച് കമന്റുകൾ നല്ലതാണോ ചീത്തയാണോ എന്ന് നോക്കി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നിർത്തിവെയ്ക്കേണ്ട കാര്യമില്ലല്ലോ? ഇനിയും നല്ല ഡാൻസ് വീഡിയോകൾ ഞാൻ അപ്ലോഡ് ചെയ്യും. തീമിലും കോസ്റ്റ്യൂമിലുമൊക്കെ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടുള്ള ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുക. നെഗറ്റീവ് കമന്റുകളുടെ പേരിൽ എന്തായാലും അതിൽ നിന്നൊന്നും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നേയില്ല. എന്റെ വസ്ത്ര ധാരണത്തിലും സ്റ്റൈലിലുമൊക്കെ വലിയ മാറ്റം വന്നതായി പലരും പറയാറുണ്ട്. അതാണ് ആളുകൾ ശ്രദ്ധിക്കാൻ കാരണം. ഞാൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തേയും വസ്ത്ര ശൈലിയേയും താരതമ്യം ചെയ്യുന്നത് കൊണ്ടാണ് ഞാൻ മാറിയെന്ന് പലർക്കും തോന്നുന്നത്. -കൃഷ്ണപ്രഭ
Read Moreമമ്മൂക്കയെ പറ്റിയാണ്, രണ്ട് പറയണം… തുറന്നടിച്ച് സംവിധായകൻ ഗഫൂർ ഇല്യാസ്; ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ…
ചലച്ചിത്രം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഗഫൂർ ഇല്ല്യാസിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പടർന്നു പിടിക്കുന്നത്. മമ്മൂക്കയെ പറ്റിയാണ്, രണ്ട് പറയണം… എന്ന തലക്കെട്ടോടു കൂടി വന്ന ഫേസ്ബുക് കുറിപ്പിൽ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാമാണ് പറയുന്നത്. ചലച്ചിത്രം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രൈയ്ലർ ഇറങ്ങുന്നതിനു മുന്‍പ് അത് മമ്മൂട്ടി എന്ന മഹാനടനെ കൊണ്ട് തന്നെ സിനിമാപ്രേമികളിലേക്ക് എത്തിക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നെന്നും അതിനായി മമ്മൂക്കയിലേക്ക് എത്താൻ ഒട്ടനവധി വഴികൾ താണ്ടിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നു. ഒടുവിൽ രണ്ടും കല്പിച്ചു കൈയിലുണ്ടായിരുന്ന മമ്മൂട്ടിയുടെ നമ്പറിലേക്ക് ട്രൈയ്ലറും തന്നെ കുറിച്ചുള്ള വിവരങ്ങൾ അയച്ചതും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തു നിന്ന നിമിഷങ്ങളും എല്ലാം തന്നെ വളരെ രസകരമായാണ് ഗഫൂർ ഇല്യാസ് എഴുതിയിരിക്കുന്നത്. അവസാനം മമ്മൂട്ടി എന്ന മലയാള സിനിമയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ നടൻ…
Read Moreസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്..! പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയെന്നും സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും രജിഷ വിജയൻ
അനുരാഗ കരിക്കിന് വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ നടിയാണ് രജിഷ വിജയന്. ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിച്ചു ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാനും താരത്തിന് കഴിഞ്ഞു. ജിയോ ബേബി ഒരുക്കുന്ന ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ഗീതു അണ്‍ചെയിന്‍ഡില്‍ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്. ത ന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്ന ഗീതു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും താരം വ്യക്തമാക്കിയത്. പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയെന്നും സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും രജിഷ പറഞ്ഞു.തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കുമുണ്ട്. നമുക്ക് എന്തെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റുക, തെറ്റിപ്പോയാല്‍…
Read Moreജോലിക്ക് പോയ ഗൃഹനാഥൻ ”രണ്ടിന്’ പോകുവാൻ വീട്ടിലെത്തി; കിടപ്പറയിൽ നിന്നു രക്ഷപ്പെട്ട കാമുകൻ ഓടിക്കയറിയത് “പട്ടിക്കൂട്ടിലേക്ക്”…
തലശേരി: ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ ഗൃഹനാഥൻ അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയുടെ കിടപ്പറയിൽ നിന്നും കാമുകൻ ഓടിക്കയറിയത് പട്ടിക്കൂട്ടിലേക്ക്. കണ്ണൂർ ജില്ലയിലെ ഒരു നഗരത്തിലാണ് സംഭവം. തന്റെ വാസ സ്ഥലത്തേക്ക് അപ്രതീക്ഷതമായി എത്തിയ അതിഥിയെ വിദേശ ഇനത്തിൽപെട്ട നായ കടന്നാക്രമിച്ചു. നായയുടെ അക്രമത്തിൽ സാരമായി പരിക്കേറ്റ കാമുകൻ സുഹൃത്തിന്റെ സഹായത്തോടെ ആഢംബര സ്വകാര്യ ആശുപത്രിയിൽ അതീവ രഹസ്യമായി ചികിത്സ തേടി. കഴിഞ്ഞ ദിവസം നഗര പ്രാന്ത പ്രദേശത്താണ് രസകരമായ സംഭവം അരങ്ങേറിയത്. ഒന്നര മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന നഗരത്തിലാണ് ഗൃഹനാഥന് ജോലി. ദിവസവും പുലർച്ചെ ട്രെയിൻ മാർഗമാണ് ഗൃഹനാഥൻ ജോലിക്കു പോകാറ്. പതിവ് പോലെ അന്നും ഗൃഹനാഥൻ പുറപ്പെട്ടു. ഗൃഹനാഥൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ ഉടൻ വീട്ടമ്മയുടെ യുവാവായ കാമുകൻ പിൻവാതിൽ വഴി വീട്ടിനുള്ളിൽ കയറുക പതിവാണ്. പതിവ് തെറ്റിക്കാതെ കാമുകൻ അന്നും…
Read Moreആറാട്ടിനെ വരവേൽക്കാൻ തിയേറ്ററുകൾക്ക് മുന്നിൽ പൂരത്തിന്റെ ആവേശവുമായി ആരാധകർ; തലയെടുപ്പോടെ ലാലേട്ടൻ എത്തുന്നത് 2700 ഓളം സ്ക്രീനുകളില്‍
കോഴിക്കോട്: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാല്‍ മാസ് അവതാരത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. നഗരത്തിലെ തിയേറ്ററുകളില്‍ ആദ്യ ഷോയ്ക്കു തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് അപ്സരം രാധ , ക്രൗണ്‍, മള്‍ട്ടി പ്ലക്സുകള്‍ എന്നിവിടങ്ങളിലായി മുപ്പതോളം ഷോയാണ് ഒരു ദിവസമുള്ളത്. ലോകമെമ്പാടും 2700 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ്. രാവിലെ എട്ടിന് തന്നെ ഫാന്‍സ് ഷോകളും ആരംഭിച്ചു. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ദിവസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്കു ശേഷം തിയറ്ററുകള്‍ക്കു വേണ്ടി ഒരുങ്ങുന്ന ഉത്സവ ചിത്രമാണ് ആറാട്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം. അതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ ദിനം മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മോഹന്‍ലാലിന്റെ മകന്…
Read Moreഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്;കുടുംബത്തെപ്പറ്റി പറയുമ്പോൾ സങ്കടം വരുമെന്ന് ശ്വേത
എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക. ശ്രീയും( ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്) ഞാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ. അവള് സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ട. കൂടാതെ സോഷ്യല്‍മീഡിയ ഇടയ്ക്കിടെ എനിക്ക് ഡിവോഴ്സ് വാങ്ങിത്തരാറുണ്ട്. ഞാന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതാണ്. –ശ്വേത മേനോൻ
Read Moreപ്രതിഫല കാര്യത്തിൽ സമാന്തയേയും പിൻതള്ളി പൂജ ഹെഗ്ഡെ ഒന്നാമത്; തൊട്ടു പിന്നിൽ മലയാളി സുന്ദരി കീർത്തി സുരേഷും
തെലുങ്ക് സിനിമയില്‍ ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പൂജ ഹെഗ്ഡെ മാറിയിരിക്കുന്നു. തമിഴ് ചിത്രം മുഖംമൂടിയിലൂടെ വെള്ളിത്തിരയിലെത്തിയ നടി ഇപ്പോള്‍ 3.50 കോടിക്ക് മുകളിലാണ് ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം. പൂജ ഹെഗ്ഡെക്കു തൊട്ടുപിന്നില്‍ തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന രണ്ടാമത്തെ നടിയാണ് രശ്മിക. മുന്‍പ് 2 കോടി രൂപയായിരുന്നു ഒരു ചിത്രത്തിനായി രശ്മിക വാങ്ങിയിരുന്ന പ്രതിഫലം. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കാന്‍ മൂന്നു കോടി രൂപയാണ് നടി വാങ്ങിയത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാമന്ത ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം. നിലവില്‍ രണ്ടു കോടി രൂപയ്ക്കു മുകളിലാണ് ഒരു സിനിമയ്ക്കായി നടി വാങ്ങുന്ന പ്രതിഫലം. അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയില്‍ ഒരു ഐറ്റം ഡാന്‍സില്‍ മാത്രമാണ് സാമന്ത ഉണ്ടായിരുന്നത്. അതിനായി ഒരു കോടി രൂപ സാമന്ത വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More