കോട്ടയം: ചെറിയ വേഷങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസുകൾ കിഴടക്കിയ താരമായിരുന്നു കോട്ടയം പ്രദീപ്. കരിമീനൊണ്ട്…ചിക്കനൊണ്ട്…മട്ടനൊണ്ട്…താറാവൊണ്ട്…. ഈ ഡയലോഗ് മാത്രം മതി മലയാളികൾക്ക് പ്രദീപിനെ തിരിച്ചറിയാൻ. നാടക രംഗത്തുനിന്ന് സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക ഹൃദയങ്ങളിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. 10-ാം വയസിൽ നാടകത്തിൽ അഭിനയിച്ചതിനുശേഷവും സ്കൂൾ കലോത്സവങ്ങളിലും സജീവമായിരുന്നു. സിനിമയിൽ പ്രത്യേക രീതിയിലുള്ള ഡയലോഗ് ഡെലിവറിയിലൂടെയാണ് വളരെ പെട്ടെന്ന് പ്രേക്ഷക മനസുകളിൽ കയറിപ്പറ്റാൻ പ്രദീപിനു സാധിച്ചത്. സിനിമയിൽ സജീവമായിരുന്നപ്പോഴും കോട്ടയത്തിന്റെ സാംസ്കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു. നിരവധി കോമഡി റോളുകൾ 1999ൽ ആദ്യം അഭിനയിച്ച ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടിരുന്നു. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ്…
Read MoreCategory: Today’S Special
ഒരേയൊരു ഡിസ്കോ കിംഗ്..! പാട്ടിലെ സ്വർണമനുഷ്യൻ; ഇന്ത്യൻ സിനിമയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകൻ ബപ്പി ലഹിരി വിടപറയുമ്പോൾ…
വി.ആർ. ഹരിപ്രസാദ് കേൾക്കുന്നവരെയെല്ലാം മിഥുൻ ചക്രവർത്തിമാരാക്കുന്ന ഒരു പാട്ടുണ്ട്- അതിന്റെ ആദ്യത്തെ വരികേട്ടാൽ മനസ്സൊന്നിളകും, ഒന്ന് ഒപ്പംപാടും- അതെ, ഐ ആം എ ഡിസ്കോ ഡാൻസർ! രചയിതാവും സംഗീതസംവിധായകനും പോട്ടെ, പാടിയയാളെപ്പോലും അറിയാത്തവരും ഉള്ളിൽ കൊണ്ടുനടക്കുന്ന പാട്ടാണത്. അൻജാൻ എഴുതിയ ഈ പാട്ടു പാടിയത് വിജയ് ബെനഡിക്ട് ആണ്. ചിത്രത്തിന്റെ പേരും ഡിസ്കോ ഡാൻസർ. 1982ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെത്തന്നെ, ഉഷ ഉതുപ്പ് പാടിയ ഒൗവ്വ ഒൗവ്വ കോയി യഹാ നാചേ എന്നപാട്ടും സൂപ്പർഹിറ്റാണ്- അന്നും ഇന്നും. ഈ പാട്ടുകളൊരുക്കിയ സംഗീതസംവിധായകനാണ് ഇന്നു വിടപറഞ്ഞ ബപ്പി ലഹിരി. ഇന്ത്യൻ ചലച്ചിത്രഗാനരംഗത്തെ ഒരേയൊരു ഡിസ്കോ കിംഗ്! ബംഗാളി സംഗീതജ്ഞരായ അപരേഷ് ലഹിരിയുടെയും ബാൻസുരിയുടെയും മകനായി ജയ്പാൽഗുഡിയിലാണ് അലോകേഷ് എന്ന ബപ്പി ലഹിരിയുടെ ജനനം. മൂന്നാം വയസുമുതൽ തബല പഠനം. സാക്ഷാൽ കിഷോർ കുമാർ അടുത്ത ബന്ധു.19-ാം വയസിൽ സംഗീതസംവിധായകനായി…
Read Moreദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങൾ പറയരുത്; വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാര്ക്കും യോഗ്യതയില്ലെന്ന് ഗണേഷ് കുമാർ
വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാര്ക്കും യോഗ്യതയില്ല. സർക്കാരിൽ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോൾ അതു വേണ്ടെന്നുവച്ചയാളാണ് വാവ സുരേഷെന്ന് ഗണേഷ് കുമാർ. പണക്കാരനാകാൻ വനം വകുപ്പിൽ ഉദ്യോഗസ്ഥനായി കയറിൽ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങൾ പറയരുത്. പറയുന്നവർ ലജ്ജിക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സർക്കാർ ജോലി നിങ്ങളുടെ മുന്നിൽവച്ച് നീട്ടിയാൽ അത് വേണ്ടെന്നു വയ്ക്കാൻ നിങ്ങൾക്കാകുമോ? അതില്ലാത്തവർ ഇത് പറയരുത്. എനിക്ക് പാമ്പിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ നമ്മൾ വിളിക്കുന്നതും വാവ സുരേഷിനെയാണ്. ്പാമ്പ് പിടുത്തത്തിന്റെ പരിഷ്കാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണെന്ന് -ഗണേഷ് കുമാർ
Read Moreവിവാഹം ഉടൻ? രണ്ടു വർഷത്തോളമായി നീണ്ടു നിൽക്കുന്ന പ്രണയം; ചിമ്പുവും നിധി അഗർവാളിനെയും കുറിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
ചിന്പുവും നിധി അഗർവാളും ഉടൻ ഉണ്ടാകുമെന്നു വിവാഹത്തീയതി ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ.ഈശ്വരൻ എന്ന സിനിമയിൽ ചിമ്പുവിന്റെ നായികയായിരുന്ന നിധി അഗർവാളുമായി ചിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും ലിവിംഗ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു. കേട്ടതൊന്നും സത്യമല്ലെന്ന് മാത്രമാണ് അന്ന് നിധി പ്രതികരിച്ചത്. അതേസമയം താരം വാർത്തയിലെ ഉള്ളടക്കം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നതും ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ചുകൂടി ഉറച്ച് വിശ്വസിക്കാൻ കാരണമായി. ഇപ്പോൾ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇരുവരും വിവാഹിതരാകാൻ തയാറെടുക്കുന്നുവെന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാൻ ചിമ്പുവും തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്പ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയൻതാരയും ഹൻസികയും വ്യത്യസ്ത കാലഘട്ടങ്ങളിൽ ചിമ്പുവിന്റെ കാമുകിമാരായിരുന്നു. പല കാരണങ്ങളാൽ ആ ബന്ധങ്ങൾ ദീർഘകാലം…
Read Moreമേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു; വരൻ എംഎൽഎ; എസ്എഫ്ഐ പ്രവർത്തന കാലത്തെ സുഹൃത്ത് ബന്ധം വിവാഹത്തിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു. ബാലുശേരി എംഎൽഎ കെ.എം. സച്ചിൻദേവാണ് വരൻ. വിവാഹത്തീയതി തീരുമാനമായിട്ടില്ല. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരുപത്തിയെട്ടുകാരനായ സച്ചിൻദേവ് നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. കോഴിക്കോട് ഗവണ്മെന്റ് ആർട്സ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളജിൽ നിന്നും നിയമബിരുദവും നേടിയ സച്ചിൻ നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. 21-ാം വയസിൽ തിരുവനന്തപുരം നഗരസഭയുടെ മേയറായതിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ വിദ്യാർഥി നേതാവാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ നിലവിൽ സിപിഎം…
Read Moreകാണാതായ “കുഞ്ഞുകുട്ടനെ’ തിരികെ കിട്ടിയ സന്തോഷത്തിൽ ഡെയ്സി; കറങ്ങിത്തിരിഞ്ഞെ ത്തിയത് ഇറച്ചിക്കടയുടെ മുന്നിൽ; പോസ്റ്ററിൽ കണ്ട പൂച്ചയെ കയ്യൊടെ കുടുക്കി ജോമോനും…
കാഞ്ഞിരപ്പള്ളി: നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ “കുഞ്ഞുകുട്ടനെ’ തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ എറണാകുളം സ്വദേശിയായ ഡെയ്സി ജോസഫ്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഡെയ്സിക്ക് തന്റെ കുഞ്ഞുകുട്ടനെന്ന വളര്‍ത്തു പൂച്ചയെ ഇപ്പോള്‍ തിരികെ ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തില്‍ മീറ്റ് ആൻഡ് ചിക്കന്‍ സെന്റര്‍ ഉടമ ജോമോനാണ് തന്റെ കടയിലെത്തിയ പൂച്ചയെ കെണിവച്ച് പിടിച്ച് ഡെയ്സിക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ഇവിടെയെത്തി പൂച്ചയെ കൈമാറുകയായിരുന്നു. തുടര്‍ന്ന് താന്‍ പ്രഖ്യാപിച്ച പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്സി ഇവര്‍ക്ക് നല്കി.പൂച്ചയെ തിരികെ ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഡെയ്സി പറഞ്ഞു. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്സി ആയുര്‍വേദ ചികിത്സയ്ക്കായാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. ഫ്ളാറ്റിലെ തന്റെ സന്തത സഹചാരിയായ കുഞ്ഞുകുട്ടനെയും ഇവര്‍ ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍വച്ച് ഒരു ദിവസം കുഞ്ഞുകുട്ടനെ കാണാതായി. തുടര്‍ന്നാണ് തന്റെ വളര്‍ത്തു…
Read Moreഅയ്മനത്തിന്റെ ഗ്രാമകാഴ്ചകൾ ഇനി ലോക ഉത്തരവാദിത്വ ടൂറിസം ഭൂപടത്തിൽ
കോട്ടയം: അരുന്ധതി റോയിയിലൂടെ ലോകം അറിഞ്ഞ അയ്മനം മൂന്നു പതിറ്റാണ്ടിനുശേഷം ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി വീണ്ടും ലോക ശ്രദ്ധയിലേക്ക്. ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനും ജില്ലയ്ക്കും ഈ ചരിത്രനേട്ടം നേടിക്കൊടുത്തത് ഉത്തരവാദിത്വ ടൂറിസം മിഷൻ അയ്മനം പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയാണ്. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ, ഇസ്താംബുൾ, ഉസ്ബെക്കിസ്ഥാൻ, സെർബിയ, ഒക് ലഹാമ – യുഎസ്എ എന്നിവക്കൊപ്പമാണ് അയ്മനം മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ലോകത്തെ ഏറ്റവും മികച്ച ട്രാവൽ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലറാണു പട്ടിക തയാറാക്കിയത്. ഇന്ത്യയിൽനിന്നും സിക്കിം, മേഘാലയ, ഗോവ, കോൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീം റ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്. സംസ്ഥാന സർക്കാർ…
Read Moreഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്… മീരാ ജാസ്മിന്റെ ജന്മദിനം! ‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്’; കുറിപ്പുമായി സത്യൻ അന്തിക്കാട്
മീര ജാസ്മിൻ നായികയായി എത്തുന്ന മകൾ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മീര ജാസ്മിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ‘മകൾ’ ഒരുങ്ങുകയാണ്.കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു.കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. ‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്.നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു.…
Read Moreഅഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള് അടുത്ത ദിവസം മുതല്‍ വീട്ടില്‍ ഇരിക്കേണ്ടി വരും! മാലാ പാര്‍വതി പറയുന്നത് ഇങ്ങനെ…
താരസംഘടനയായ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ട്. പക്ഷേ അത് പ്രാവര്‍ത്തികമാവില്ല. അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമയല്ല. വിശാഖ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് തൊഴിലുടമ-തൊഴിലാളി ബന്ധത്തെക്കുറിച്ചാണ്. അതില്‍ താരസംഘടന ഒരിക്കലും വരില്ല. അമ്മ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിംഗിലോ പരിപാടികളിലോ ഒരു പ്രശ്നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാമെന്ന് മാത്രമാണ് ഉള്ളത്. അമ്മ എന്ന സംഘടന ഇതുവരെ ഒന്നും നിര്‍മിച്ചിട്ടില്ല. ഏതെങ്കിലും ചാനല്‍ ആയിരിക്കാം അവരുടെ ഷോ ഒക്കെ നിര്‍മിക്കുന്നത്. അതുമല്ലെങ്കില്‍ വേറേഏതെങ്കിലും ടീമായിരിക്കും. എന്നാല്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. അതിന് പ്രൊഡ്യൂസര്‍മാരുടെ പിന്തുണ വേണം. ചേംബര്‍ ഇത് ഗൗരവമായി തന്നെ എടുക്കേണ്ട വിഷയമാണ്. സിനിമ നിയന്ത്രിക്കുന്ന നിര്‍മാതാക്കളും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ്. അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള് അടുത്ത ദിവസം മുതല്‍ വീട്ടില്‍ ഇരിക്കേണ്ടി വരും.
Read Moreകുറുപ്പ് ആശ്വാസം! ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്; മനസുതുറന്ന് ദുൽഖർ സൽമാൻ
ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്. എന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ഥത്തില്‍ ഒരല്പം ആശ്വാസമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ എന്നതു തന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ല. എനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍നിന്ന് ഞാന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്. കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദം തന്നെയാണ്. ഞാന്‍ എപ്പോഴും നിര്‍മാതാക്കളെക്കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷേ, താന്‍ തന്നെ നിര്‍മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കൺട്രോള് എന്റെ കൈയിലായിരിക്കും. അതുകൊണ്ടുതന്നെ കുറച്ച് റിസ്ക് എടുക്കാന്‍ സാധിക്കും. – ദുൽഖർ സൽമാൻ
Read More