സെന്റ് സേവ്യേഴ്സ് സ്കൂളിലെ ക്ലാസ് മുറിയിലെ പഴയ ഹാജർ ബുക്കിൽ എം.എ. യൂസഫലി ഒരിക്കൽകൂടി കണ്ണോടിച്ചു. 51 വർഷങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്ന ഓർമകൾ മനസിലേക്ക് ഓടിയെത്തി. പതിനാലാമനായി പേരുചേർത്ത വിദ്യാർഥി ഈ നിൽക്കുന്ന ഞാൻ തന്നെ. പുഞ്ചിരിക്കാൻ പഠിപ്പിച്ച അധ്യാപകരെയും കൂടെ കളിച്ച കൂട്ടുകാരെയുംകണ്ട് വീണ്ടും സ്നേഹം പങ്കിട്ടു. പ്രധാനാധ്യാപകനോടും തന്നെ പഠിപ്പിച്ച ലോനപ്പൻ മാഷിനോടും സഹപാഠികളോടുമായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ചുറ്റും കൂടിയവർക്കിടയിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, അടുത്തുചെന്ന് കുശലാന്വേഷണം. “പഴയ യൂസഫലി തന്നെയാണ്. പേര് വിളിച്ചാൽ മതി’- ടീ ഷർട്ടും മുണ്ടും ഉടുത്ത് ക്ലാസിൽ വന്നിരുന്ന സഹപാഠിയെ ഓർത്തെടുത്തെങ്കിലും പേര് വിളിക്കാൻ മടിച്ച് മാറിനിന്ന ഫിലോമിനയോടായിരുന്നു ഈ വാക്കുകൾ. ദേവസിച്ചേട്ടന്റെ ചായപ്പീടികയെക്കുറിച്ചും അന്വേഷിക്കാൻ മറന്നില്ല. എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. സ്കൂൾ മുറ്റത്ത് മാവിൻ തൈ…
Read MoreCategory: Today’S Special
കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടത്! ചര്‍മ രോഗം വെളിപ്പെടുത്തി നടി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി യാമി ഗൗതം. കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്. കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു. തൊലി പുറത്ത് തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചര്‍മരോഗമാണ് കെരാട്ടോസിസ് പിലാരിസ്.
Read Moreഎനിക്കും തീപിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത് അവസാന നിമിഷമാണ്..! ‘മിന്നല്‍ മുരളി’ സിനിമയുടെ ക്ലൈമാസ്റ്റ് ഫൈറ്റിലെ അനുഭവം തുറന്നുപറഞ്ഞ് കെ.എസ്. പ്രതാപൻ
‘മിന്നല്‍ മുരളി’ സിനിമയുടെ ക്ലൈമാസ്റ്റ് ഫൈറ്റിൽ ഡ്യൂപ്പില്ലാതെ ശരീരം തീപിടിപ്പിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ് കെ.എസ്. പ്രതാപൻ. സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദറിന്റെയും സംവിധായകൻ ബേസിൽ ജോസഫിന്റെയും പിന്തുണയിലാണ് വെല്ലുവിളി നിറഞ്ഞ ഈ രംഗം അഭിനയിച്ച് തീർത്തതെന്ന് പ്രതാപൻ പറയുന്നു. കെ.എസ്. പ്രതാപന്റെ വാക്കുകൾ മിന്നൽ മുരളി… ഏറെ സന്തോഷം… സിനിമയിൽ ഈ തയാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷേ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കർണാടകയിലെഒരു വിദൂര ഗ്രാമത്തിൽ സെറ്റിട്ട് , ഷിബു നാട് മുഴുവൻ കത്തിച്ച് താണ്ഡവമാടുമ്പോൾ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്. അതെടുക്കാനായിരുന്നു ഈ തയാറെടുപ്പ്. എനിക്കും തീപിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത് ലൊക്കേഷനിൽ എത്തി അവസാന നിമിഷമാണ്. സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ, പഴയ പരിചയം പുതുക്കിയിട്ട് (അജഗജാന്തരത്തിൽ വച്ച് പരിചയപെട്ടിരുന്നു ) പറഞ്ഞു, ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാൻ…
Read Moreഓർമയുണ്ടാവും… ഈ മുഖം… നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..! വാക്കുപാലിച്ച് സുരേഷ് ഗോപി; ഓർമയുണ്ടാവും.. ഈ മുഖമെന്ന് പിഷാരടി
മിമിക്രി കലാകാരൻമാരുടെ സംഘനയ്ക്ക് രണ്ടു ലക്ഷം രൂപ നൽകി നടൻ സുരേഷ് ഗോപി. താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഘടയ്ക്ക് നൽകുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും രണ്ടും ലക്ഷം രൂപ സംഘടനയ്ക്ക് നൽകിയതായി നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പോസ്റ്റിന്റെ പൂർണരൂപം ഓർമയുണ്ടാവും..ഈ മുഖം..നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്.. “ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും” സുരേഷ് ഗോപി. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട്…
Read Moreരാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെട്രോൾ പന്പ് ഉടമ അന്തരിച്ചു
ചങ്ങനാശേരി : രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെട്രോൾ പന്പ് ഉടമയായ ചങ്ങനാശേരി കോഹിന്നൂറിൽ എ.പി മറിയം ബീവി (88) നിര്യാതയായി. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓണ്‍ലൈനായി നടന്ന ചടങ്ങിൽ മറിയം ബീവിയെ ആദരിച്ചിരുന്നു. 1965 ൽ ആണ് ചങ്ങനാശേരിയിൽ കോഹിനൂർ ഗാരിജ് എന്ന പേരിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലർഷിപ്പ് എടുത്തത്. ഖബറടക്കം ചൊവ്വാഴ്ച 12.30 ന് പഴയ പള്ളി ഖബർസ്ഥാനിൽ. മക്കൾ : ഹാജി എസ് .എം ഫുവാദ് (മുൻ നഗരസഭ ചെയർമാൻ ) , മുഹമ്മദ് സിയാദ് , മുഹമ്മദ് നിഷാദ് , സബീന റഷീദ്. മരുമക്കൾ : സഫിയ , ബീന, സുഹാരിയ , റഷീദ് പാലയ്ക്കൽ (കോട്ടയം )
Read Moreഗേറ്റിന്റെ കന്പികൾക്കിടയിൽ കുരുങ്ങിയ തെരുവ് നായയെ രക്ഷിച്ച് യുവാക്കൾ
പൊൻകുന്നം: ഗേറ്റിന്റെ കന്പികൾക്കിടയിൽ കുടുങ്ങിപ്പോയ തെരുവുനായയെ പ്രദേശവാസികളായ യുവാക്കൾ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം മുസ്ലിം ജുമാ മസ്ജിദിന് മുൻപിൽ സംസ്ഥാന പാതയോട് ചേർന്ന് കടയിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള ഗേറ്റിന്റെ കന്പികൾക്കിടയിൽ തെരുവ് നായ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ തെരുവ് നായ. രാത്രി കട അടയ്ക്കാൻ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്റ്റോഴ്സ് ഉടമ മുഹമ്മദ് റാഫി നോക്കുന്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ നവീൻ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്റ്റെനിയേയും വിവരറിയിച്ചു. ഇവർ മൂന്നുപേരും ചേർന്ന് നായയെ രക്ഷിക്കാൻ ശ്രമിച്ചു. ഇവരുടെ ശ്രമം കണ്ട് വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേർന്ന് അര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്റ്റെനി സുഹൃത്തുക്കളായ തോണിപ്പാറ സ്വദേശികളായ ശ്യാം ബാബു, കെ.കെ.സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഇവരും…
Read Moreഎങ്കിൽ ഒരു ടാക്സി പിടിച്ചു വരൂ…പൈസ ഞാൻ തരാം ! അനിൽ കപൂറിന്റെ പ്രണയകഥ ഇങ്ങനെ…
സിനിമയില്‍ റൊമാന്റിക് ഹീറോയായി വിലസിയിരുന്ന അനിൽ കപൂറിന് യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അതിനെക്കാൾ മികച്ച പ്രണയകഥ. ഇക്കാര്യം അനിൽ കപൂർ തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്. ഇൻഡസ്ട്രിയിലെത്തി അധികനാൾ കഴിയും മുന്‍പു തന്നെ അനിൽ സുനിതയുമായി പ്രണയത്തിലായി.അന്ന് പ്രശസ്ത മോഡലായിരുന്ന സുനിതയോടു പ്രണയം പറയാനോ അങ്ങനെ അടുത്ത് പോയി സംസാരിക്കാനോ പോലും അനില്‍ കപൂറിന് പേടിയായിരുന്നു. എന്നാല്‍ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു സുഹൃത്തില്‍ നിന്നു സുനിതയുടെ ഫോണ്‍ നമ്പര്‍ അനിലിന് ലഭിച്ചു. ശേഷം അനില്‍ സുനിതയെ വിളിച്ച് തുടങ്ങി. അങ്ങനെ പതുക്കെ ഇരുവരും സംസാരിച്ച് തുടങ്ങി. മണിക്കൂറുകളോളം രണ്ടാളും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനൊരു ദിവസം തന്നെ വന്ന് കാണാന്‍ അനിലിനോട് സുനിത ആവശ്യപ്പെട്ടു. അവളുടെ അടുത്തെത്താന്‍ എത്ര സമയമെടുക്കുമെന്ന് സുനിത ചോദിച്ചപ്പോള്‍, കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ആവും. കാരണം തനിക്ക് ബസില്‍ വരാനുള്ള പൈസ മാത്രമേ…
Read Moreഇതെല്ലാം ഞാൻ നേരത്തെ ഊഹിച്ചിരുന്നു ! നിക്കിന്റെ പേരു വെട്ടിയതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നതിങ്ങനെ…
ട്വിറ്ററിൽ നിന്നു ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടിയത് എന്തിനായിരുന്നു എന്നു വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലെ പേരുമായി സാമ്യമുളളതാക്കാന് വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്റെ പേരിനൊപ്പമുളള ‘ജൊനാസ്’ ഒഴിവാക്കിയതെന്ന് താരം വ്യക്തമാക്കി. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര തുറന്നത്. എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാന്‍ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടര്‍ന്നുണ്ടായ ചര്‍ച്ചകളെല്ലാം ഞാന്‍ നേരത്തെ ഊഹിച്ചതാണ്. ഇതൊക്കെ ആളുകള്‍ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണു ഞാന്‍ കാണുന്നത്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ- എന്നാണ് പ്രിയങ്ക പറഞ്ഞത്. ബോളിവുഡ് താരം പ്രിയങ്ക തന്റെ പേരില്‍ നിന്ന് ഭര്‍ത്താവും അമേരിക്കന്‍ പോപ്പ് ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടി മാറ്റിയത് സോഷ്യല്‍ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ…
Read Moreയുവതിയ്ക്കു നേരെ ചെന്നായക്കൂട്ടം പാഞ്ഞടുത്തു ! കണ്ടു നിന്നവർ ഭയചകിതരായി; ഒടുവിൽ സംഭവിച്ചത്…
ചെന്നായ… പേരു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു ആധിയാണ് മനുഷ്യര്‍ക്ക്. അപ്പോള്‍ പിന്നെ ചെന്നായക്കൂട്ടങ്ങളുടെ ഇടയിലെങ്ങാനും പെട്ടുപോയാലോ. പറയുകയും വേണ്ട. ഇവ കൂട്ടത്തോടെ മനുഷ്യരെ ആക്രമിക്കും. ഇവറ്റകളുടെ ആക്രമണം ഏറ്റാല്‍ ജീവന് പോയതു തന്നെ. എന്നാല്‍ അപകടകാരിയായ ചെന്നായക്കൂട്ടങ്ങളുടെ സ്നേഹം അടുത്തിടെ ഒരു യുവതി ഏറ്റുവാങ്ങിയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് യുവതിയും ചെന്നായക്കൂട്ടങ്ങളും തമ്മിലുള്ള അസുലഭ സന്ദര്‍ഭം ഉള്ളത്. സംഭവം നോര്‍വെയിലാണ്. യുവതിയുടെ പേര് അനിത. ഈ അനിതയ്ക്ക് ചെന്നായകളെ പരിപാലിക്കുന്ന ജോലിയായിരുന്നു മുമ്പ്. പിന്നെ കുറേക്കാലം ചെന്നായകളുമായി സഹവാസം ഇല്ലാതെ അവറ്റകളുാമയി മാറി നില്‍ക്കേണ്ടി വന്നു. അങ്ങനെ ഒരു ദിവസം ചെന്നായകളെ കാണാന്‍ അനിത എത്തി. മാസങ്ങള്‍ കഴിഞ്ഞെങ്കിലും അനിതയുടെ മണം കിട്ടിയതോടെ ചെന്നായക്കൂട്ടങ്ങള്‍ വരിവരിയായി ഓടി വന്നു. മഞ്ഞുമൂടിയ തറയില്‍ ഇരിക്കുകയായിരുന്നു അനിത.…
Read Moreകോൺഗ്രസ് സ്ഥാപക ദിനാഘോഷം ! എഐസിസി ആസ്ഥാനത്ത് ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങിൽ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയർത്തിയത്. എന്നാൽ, ഉയർത്തി അൽപ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി. ശരീരത്തിലേക്കു വീണ പാർട്ടി പതാക സോണിയാ ഗാന്ധി കൈകൾക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.രാഹുൽഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Read More