എടത്വ: കോവിഡാനന്തര വ്യായാമത്തിന്റെ ഭാഗമായി 18 മണിക്കൂര്‍ നിര്‍ത്താതെ നടന്ന സച്ചിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. നീരേറ്റുപുറം പട്ടരുപറമ്പില്‍ സോമകുറുപ്പിന്റെയും വിജയലക്ഷ്മി യുടെയും മകനായ സച്ചിന് സോമനാണ് (24) ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്. കോവിഡ് രോഗം ഭേദമായതിന് ശേഷം നടത്തം പരിശീലിച്ചിരുന്ന സച്ചിന് കഴിഞ്ഞ ജൂലൈ 10 ന് രാത്രി 12 മണി മുതല്‍ അടുത്ത ദിവസം വൈകിട്ട് 10.55 വരെ 18 മണിക്കൂര്‍കൊണ്ട് 75.5 കിലോമീറ്റര്‍ നടന്ന് 1,10,972 സ്റ്റെപ്സ് മൊബൈല്‍ അപ്പുകളുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചാണ് റെക്കോര്‍ഡിന് അര്‍ഹത നേടിയത്. നടത്തം പൂര്‍ത്തിയാക്കിയ സച്ചിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ ഭാഗമായി ജൂറി അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് സച്ചിന് അവാര്‍ഡിന് അര്‍ഹനായത്. മുംബൈ സ്വദേശി ബാലാജി സൂര്യവന്‍ഷിയുടെ റിക്കാര്‍ഡായ 20 മണിക്കൂറില്‍ 67.8…
Read MoreCategory: Today’S Special
പാവയെ രാജ്ഞിയാക്കി, ഇതേ ചെയ്തുള്ളു! സുന്ദരികളായ പാവയെ കണ്ട് അമ്പരന്ന് മാതാവ്; ഒരു പാവയും കൂടെ ഉണ്ടായിരുന്നെന്ന് കുട്ടികൾ…
വീട്ടിലെ കുസൃതിക്കുടുക്കകളാണു കുഞ്ഞുങ്ങള്‍. അവരുടെ അനക്കമൊന്നും കേള്‍ക്കാതിരുന്നാല്‍ മാതാപിതാക്കള്‍ അപ്പോഴേ അന്വേഷിക്കും. മിക്കവാറും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കുകയാവും അവർ. അങ്ങനെയൊരു കുസൃതി ഒപ്പിച്ചിരിക്കുകയാണ് എസ്മെ എന്ന കുഞ്ഞ്. ചിരിക്കണോ കരയണോവിക്ടോറിയ ഇന്‍ഹാം എന്ന അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിലുണ്ട് മകള്‍ എസ്മെ ഒപ്പിച്ച വികൃതി. അതു കണ്ടിട്ട് ഞാന്‍ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയെന്നാണ് വിക്ടോറിയ പറയുന്നത്. കുഞ്ഞ് എസ്മെ അവളുടെ പ്രിയപ്പെട്ട രണ്ട് പാവകള്‍ക്കൊപ്പം കളിക്കുന്നതു കണ്ടിട്ടാണ് വിക്ടോറിയ താഴത്തെ നിലയിലേക്ക് ഇറങ്ങിപ്പോന്നത്. കുറെ നേരമായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ എന്തു പറ്റിയെന്നറിയാനാണ് മുകളിലത്തെ നിലയിലെത്തിയത്. അപ്പോഴും അവള് പാവകള്‍ക്കൊപ്പം കളിക്കുകയായിരുന്നു. പാവയെ ഒന്നു സുന്ദരിയാക്കിയതാഅവള് കളിച്ചോട്ടെ എന്നു കരുതി തിരികെ പോരാന്‍ ഒരുങ്ങുമ്പോഴാണ് വിക്ടോറിയ ആ കാഴ്ച കണ്ടത്. എസ്മെയുടെ കയ്യിലൊരു കത്രിക, നിലത്ത് എന്തോ കടലാസ് കഷണങ്ങള്‍. രണ്ടു പാവകള്‍ക്കും മുഖംമൂടി…
Read More“അയാം എ മെയില്‍” പക്ഷേ..! ആരോടും പറയേണ്ട ഞാന്‍ ഒരുപാടു കാലം വിദേശത്ത് ജീവിച്ചത് സ്ത്രീയാട്ടെന്ന് നടനവിസ്മയം മോഹന്‍ലാല്‍
ഇന്ത്യക്കു പുറത്ത് വളരെക്കാലം ഞാനൊരു സ്ത്രീയായിട്ടാണു ജീവിച്ചതെന്നുപറയാം. എന്റെ പാസ്പോര്ട്ടില് നെയിം മോഹന്‍ലാല്‍, സെക്സ് എന്നിടത്ത് എഫ് എന്നായിരുന്നു എഴുതിയിരുന്നത്. എഫ് എന്നാല്‍ ഫീമെയില്‍. വലിയൊരു തെറ്റായിരുന്നു അത്. അറിയാതെ സംഭവിച്ചതാണ്. ഒരുപാടു കാലത്തിനു ശേഷം ഒരാളാണ് അതു കണ്ടുപിടിച്ചതെന്ന് മോഹൻലാൽ പറയുന്നു അയാള്‍ ഇതു നോക്കിയിട്ട് എന്നെ നോക്കി. എന്നിട്ട് ഇവിടെ ഫീമെയില്‍ എന്നാണല്ലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു: “അയാം എ മെയില്‍.” ആരോടും പറയേണ്ട ഞാന്‍ ഒരുപാടു കാലം വിദേശത്ത് ജീവിച്ചത് സ്ത്രീയായിട്ടാണ്.
Read Moreരാകുല്‍ പ്രീത് സിംഗും റാണാ ദഗുപതിയും ഇഡിയ്ക്ക് മുന്നിലേക്ക്; കുരുക്കു മുറുകിയാൽ ജീവിക്കേണ്ടത് മേയ്ക്കപ്പില്ലാത്ത ലോകത്ത്…
തെലുങ്ക് സിനിമാതാരങ്ങളായ റാണാ ദഗുപതി, രവി തേജ, രാകുല്‍ പ്രീത് സിംഗ് എന്നിവരുപ്പടെ 12 പേരെ മയക്കുമരുന്നു കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലുവർഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബർ ആറിനും റാണയോട് സെപ്റ്റംബർ എട്ടിനും രവി തേജയോട് സെപ്റ്റംബർ ഒന്‍പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ പുരി ജഗന്നാഥ് സെപ്റ്റംബർ 31-നാണ് ഹാജരാകേണ്ടത്. 30 ലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലുങ്കാന എക്സൈസ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന അന്വേഷണം ഇഡി ആരംഭിച്ചത്. അതേസമയം രാകുൽ പ്രീത് സിംഗ്, റാണാ, രവി തേജ, പുരി ജഗന്നാ ഥ് എന്നിവരെ ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇവർ കള്ളപ്പണം വെളുപ്പിക്കലിൽ…
Read Moreകേറ്ററിംഗ് മേഖലയ്ക്കൊപ്പം സിനിമാ ലോകത്തും നൗഷാദ് ടച്ച്
തിരുവല്ല: വര്‍ഷങ്ങളായി കേറ്ററിംഗ് മേഖലയില്‍ മാത്രമല്ല പൊതുരംഗത്തും സിനിമാ ലോകത്തുമെല്ലാം തിരുവല്ലയില്‍ ഒരു നൗഷാദ് ടച്ചുണ്ട്. നൗഷാദിന്റെ മരണത്തോടെ തിരുവല്ലയ്ക്ക് ഇതു നഷ്ടമാകുകയാണ്. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്റോറന്റ്, കേറ്ററിംഗ് സ്ഥാപനത്തിലൂടെ തിരുവല്ലയുടെ കെ.നൗഷാദ് ശ്രദ്ധേനായി മാറുന്നത്. പിതാവ് കനിയാണ് തിരുവല്ലയില്‍ ഹോട്ടല്‍ കനി ദീപ ജംഗ്ഷനില്‍ തുടങ്ങുന്നത്. പിന്നീട് ഇത് നൗഷാദ് ഹോട്ടലായി മാറി. ഇഷ്ടഭക്ഷണങ്ങളൊരുക്കി തിരുവല്ലയ്ക്കു രുചിയേകിയ കെ.നൗഷാദ് കേറ്ററിംഗ് രംഗത്തേക്കു കടന്നു. പാചകരംഗത്ത് നൗഷാദിന്റേതായ രുചിക്കൂട്ടുകള്‍ ഏറെ പ്രശസ്തമായി. കേറ്ററിംഗ് ശൃംഖല വിപുലപ്പെട്ടതോടെ അദ്ദേഹത്തിന്റെ കീഴില്‍ നിരവധി പേര്‍ക്കു ജോലിയായി. തൊഴില്‍ രഹിതരായ നിരവധി യുവാക്കളെ നൗഷാദ് കേറ്ററിംഗ് സ്ഥാപനം കൈപിടിച്ചുയര്‍ത്തി. കേറ്ററിംഗ് രംഗത്ത് ആദ്യകാലത്ത് ഏറെ പ്രശസ്തമായി മാറിയ നൗഷാദിനെത്തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തിത്തുടങ്ങി. വലിയ ശരീര പ്രകൃതം കൗണ്ട് ശ്രദ്ധേയനായ നൗഷാദ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത് തന്റെ ഉത്തമ…
Read Moreചെറിയൊരു തെറ്റിദ്ധാരണ, പൊരിഞ്ഞ പോരാട്ടം വേസ്റ്റായി..! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ; ഭക്ഷണം തേടി ഇറങ്ങിയതായിരുന്നു ആ കൊമ്പൻ….
തായ്ലന്ഡിലെ ഖാവോ യായ് നാഷണല്‍ പാര്‍ക്കിലെ ഒരു ആനയുടെ പരാക്രമങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ചെറിയൊരു തെറ്റിദ്ധാരണയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നിൽ. നിനക്കെന്താ ഇവിടെ കാര്യം ഭക്ഷണം തേടി ഇറങ്ങിയതായിരുന്നു ആ കൊമ്പൻ. തേടിത്തേടി നാഷണല്‍ പാര്‍ക്കില്‍ എത്തി. നോക്കുമ്പോള്‍ ദേ തന്റെ മുന്നില്‍ മറ്റൊരു കൊമ്പന് തലയൊക്കെ ഉയര്‍ത്തി ഗമയില്‍ അങ്ങനെ നില്ക്കുന്നു. കാട്ടില്‍ നിന്നു വന്ന കൊമ്പന് ആദ്യം പാര്‍ക്കില്‍ നില്ക്കുന്ന കൊമ്പനെ ചുറ്റിപ്പറ്റിയൊക്കെ നടന്നു. ആകെയൊന്നു വീക്ഷിച്ചു. തരക്കേടില്ലാത്ത കൊന്പൻ! തന്നെക്കാള്‍ അല്‍പ്പം തലയെടുപ്പുണ്ടോ എന്നൊരു സംശയം. ചെറുതായൊന്നു മുട്ടി നോക്കി. അവന് കുലുക്കമൊന്നുമില്ല. ആഹാ അത്രയ്ക്കായോ. കാട് വിറപ്പിച്ചു നടക്കുന്ന എന്നെ കണ്ടിട്ടും എന്താ ഒരു ബഹുമാനക്കുറവ്. നിനക്കെന്താ ഇവിടെ കാര്യം എന്ന മട്ടിലില്‍ പിന്നെ ചെറുതായൊന്നു ചിന്നം വിളിച്ചു. അപ്പോഴും പാര്‍ക്കിലെ കൊമ്പന് കുലുക്കമൊന്നുമില്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ പിന്നെ…
Read Moreഎന്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമല്ല ! ശ്രീനാഥ് ഭാസിയുടെ തുറന്നു പറച്ചില് കേട്ട് കണ്ണുതള്ളി യുവാക്കള്‍…
അടുത്തിടെ ഒടിടി റിലീസിലെത്തിയ ഹോം എന്ന സിനിമ വളരെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, ശ്രീകാന്ത് മുരളി, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം സോഷ്യല്‍ മീഡിയ അഡിക്ട് കൂടിയാണ്. എന്നാല്‍ താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുമായി അകലം പാലിക്കുന്നയാളാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന് ഇപ്പോള്‍. ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കുറെ നാളുകളായി എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായി കാണാത്തത് എന്നായിരുന്നു അവതാരകന് ശ്രീനാഥിനോടു ചോദിച്ചത്. ‘സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ല’ എന്നായിരുന്നു ശ്രീനാഥിന്റെ പ്രതികരണം. ”സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം ഞാന്‍ കുറച്ച് ഡിസ്റ്റന്‍സ് വച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര…
Read Moreഎന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന് ! മറുപടി കണ്ട് ചോദ്യം ചോദിച്ചവരുടെ വയറു നിറഞ്ഞു…
ജനപ്രിയ നായകന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീര നന്ദന് വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അതില്‍ നിന്നും പ്രേക്ഷകരുടെ ഇഷ്ടം മീര നന്ദന് പിടിച്ചു പറ്റിയിരുന്നു. മിനിസ്ക്രീന്‍ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന് ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു.മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായില്‍ ആണ് മീര ആര്‍ജെ ആയി ജോലി ചെയ്യുന്നത്.2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അവസാനം…
Read Moreഅവിടത്തെ എം എല്‍ എയെ വിളിച്ചുചോദിക്കാതെ എങ്ങനെയാ ബ്രോ? ആരാധകന്റെ കമന്റിന് ഉഗ്രന്‍ മറുപടിയുമായി ഷമ്മി തിലകന്…
സിനിമയില്‍ വില്ലന്‍ വേഷങ്ങളിലാണ് എത്താറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഷമ്മി തിലകന് വില്ലനല്ല സഹൃദയനാണ്. ഷമ്മി തിലകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും, അതിനു താഴെയുള്ള കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘തിരുവോണം കഴിഞ്ഞു..!തമ്പുരാന് മാവേലിയെ യാത്രയാക്കി..!ഇനി….?’ എന്ന അടിക്കുറിപ്പോടെ നടന് തന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിനുതാഴെയാണ് രസകരമായ കമന്റ്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ ഈ കൊല്ലം കാരനുണ്ടോ ഹായ് എന്ന് ഒരു ആരാധകന് ചോദിച്ചിരുന്നു. ‘ അവിടത്തെ എംഎല്‍എയെ വിളിച്ചുചോദിക്കാതെ എങ്ങനെയാ ബ്രോ?’ എന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. നടന് മുകേഷിനെ ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും, ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അടുത്ത കാലത്ത് ട്രെന്‍ഡാണ്. ഇതായിരുന്നു ഷമ്മിയുടെ മറുപടിയുടെയും കാതല്‍.
Read Moreസിനിമാ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍
സിനിമാ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. നൗഷാദ് ആലത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു.
Read More