പുതിയ വീട്ടിലേക്ക് എത്തിയിട്ട് അധിക നാൾ ആയിട്ടില്ലായിരുന്നു എമിയും കുടുംബവും. ഒരു ദിവസം വീടൊക്കെ ഒന്നു വൃത്തിയാക്കിയേക്കാം എന്നു കരുതിയാണ് മകന്റെ മുറിയിലേക്ക് എത്തിയത്. അപ്പോഴതാ ആ മുറിയിലെ അലമാരയ്ക്കുള്ളിൽ ഒരു വിചിത്ര കാഴ്ച്ച. വലിയൊരു മുട്ട എമി കണ്ട കാഴ്ച്ച അലമാരയുടെ ഭിത്തിയോട് ചേർന്ന് ഒരു വലിയ മുട്ട പോലെ ഒരു വസ്തുവായിരുന്നു.ആദ്യം ഇതെന്താകുമെന്ന് കരുതി ഒന്നു ഞെട്ടി. നേരത്തെ ഈ വീട്ടിലുണ്ടായിരുന്നോ? അതോ പെട്ടന്നെങ്ങാനും വളർന്നതാണോ? അങ്ങനെ നിരവധി സംശയങ്ങളും എമിക്കുണ്ടായി. ഇത് എന്താണെന്ന് എങ്ങനെ കണ്ടുപിടിക്കും എന്ന ആലോചനകൾക്കൊടുവിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആർക്കെങ്കിലും ഇത് എന്താണെന്ന് അറിയാമോ എന്ന് ചോദിക്കാം എന്ന് എമി തീരുമാനിച്ചത്. ഉത്തരങ്ങൾ നിരവധി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുട്ടയുടെ വലുപ്പം കണ്ട് ദിനോസറിന്റെ മുട്ടായാണ് എന്നു പറഞ്ഞ് എത്തിയവരുണ്ടായിരുന്നു. ചിലർ എട്ടുകാലി മുട്ടയാണെന്നു പറഞ്ഞു. ചിലർ എമിയോട് അതിൽ തൊടേണ്ട.ചെറുപ്രാണികളെയും…
Read MoreCategory: Today’S Special
ഇന്ന് അവൾ ആങ്കറും ഞാൻ നടനും ആയിരുന്നു…! ഒരുപാട് നാളുകള്‍ക്ക് ശേഷം രഞ്ജിനിയെ കണ്ടുമുട്ടിയ വിശേഷവുമായി കിഷോര്‍ സത്യ
അവാര്‍ഡ് ഷോകളിൽ അവതാരകനായി എത്തി മിനിസ്ക്രീനിൽ തിളങ്ങുന്ന താരമാണ് കിഷോർ സത്യ. ഏറ്റവും കൂടുതല്‍ അവാര്‍ഡ് ഷോകള്‍ ഒന്നിച്ച് ചെയ്ത ജോഡികളാണ് കിഷോര്‍ സത്യയും രഞ്ജിനി ഹരിദാസും. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് രഞ്ജിനിയെ കണ്ടുമുട്ടിയ വിശേഷവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കിഷോർ. സ്റ്റേജില്‍ തനിക്ക് ഏറ്റവും കണ്‍ഫര്‍ട്ടബിള്‍ ആയ കോ-ഹോസ്റ്റ് രഞ്ജിനിയാണെന്ന് കിഷോര്‍ പറയുന്നു. കിഷോറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു. സ്റ്റേജിൽ എനിക്ക് ഏറ്റവും comfortable ആയ co host രഞ്ജിനി ആയിരുന്നു. തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം . കുറെ വർഷം മുമ്പ് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും…
Read Moreശോഭന ഉറങ്ങാതെ കേട്ടിരുന്ന സിനിമാ കഥ! ശോഭനയെ താന്‍ ആ സിനിമയിലേക്ക് കൊണ്ട് വന്നതിന്റെ അനുഭവം പങ്കുവച്ച് സംവിധായകന് അനൂപ് സത്യന്
ശോഭന മലയാളത്തിലേക്ക് രണ്ടാമത് തിരിച്ചു വന്ന ചിത്രമായിരുന്നു ജോഷി-മോഹന്‍ലാല്‍ ടീമിന്റെ മാമ്പഴക്കാലം. സിനിമ വലിയ വിജയമായെങ്കിലും സിനിമാ രംഗത്ത് സജീവമാകാതെ ശോഭന നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തനിക്ക് മുന്നില്‍ വരുന്ന സിനിമയുടെ കഥകള്‍ അത്ര ശക്തമല്ലാത്തത് കൊണ്ട് സിനിമ സ്വീകരിക്കാതിരുന്ന ശോഭന അനൂപ് സത്യന്റെ സിനിമയ്ക്ക് വേണ്ടിയാണു പിന്നീട് ഡേറ്റ് നല്‍കിയത്. തന്റെ മൂന്നാം വരവ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആഘോഷമാക്കിയ ശോഭനയെ താന്‍ ആ സിനിമയിലേക്ക് കൊണ്ട് വന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് അനൂപ് സത്യന്. “ശോഭന മാമിനോട് ആദ്യം സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് നോ പറഞ്ഞു. പുതിയ സിനിമ ചെയ്യാന്‍ പോകുന്നത് കൊണ്ട് ഒരു ഓള് ദി ബെസ്റ്റും അറിയിച്ചു. ഞാന്‍ അച്ഛന് വഴിയല്ല ശോഭന മാമിനെ കോണ്ടാക്റ്റ് ചെയ്തത്. നമ്പര്‍ സംഘടിപ്പിച്ചിട്ടു വാട്സ്ആപ്പില്‍ മെസേജ് ചെയ്തപ്പോഴാണ് ശോഭന മാം എന്നോട് നോ…
Read Moreഗപ്പി സിനിമ കണ്ടവർ ആരും അതിലെ ആമിനയെ മറക്കില്ല! സാരിയിൽ തിളങ്ങി നന്ദന; ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഗപ്പി ഫെയിം നന്ദന വർമയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ. മേക്കപ്പ് ആർട്ടിസ്റ്റ് ജോ നന്ദനയെ അതീവ സുന്ദരിയാക്കിയിട്ടുണ്ട്. ഗപ്പിയിൽ ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന അവതരിപ്പിച്ചത്. ആമിനയെ കാണിക്കുന്പോഴുള്ള പശ്ചാത്തല സംഗീതത്തിനൊപ്പമാണ് നന്ദനയുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല, ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടതെന്ന് മോഹൻലാൽ
പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതുപോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്നു ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും എന്നാല്‍ അതാണ് യഥാര്‍ഥത്തില്‍ ശരിയെന്ന് മോഹൻലാൽ. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടതെന്നും ലാൽ പറയുന്നു
Read Moreതസ്തികയുടെ വലുപ്പ ചെറുപ്പമില്ലാതെ കല്ലും കട്ടയും ചുമക്കാനെത്തിയത് കാഞ്ഞിരപ്പള്ളി താലൂ ക്കിലെ റവന്യൂ ഉദ്യോഗസ്ഥർ; കാൻസർ ബാധിത നായ മകനും അമ്മയ്ക്കും വീട് വയ്ക്കാൻ അവർ ഒന്നിച്ചു
കണമല: അർബുദബാധിതനായ മകനൊപ്പം വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്ന പമ്പാവാലി പുതുപ്പറമ്പിൽ ഓമനയമ്മക്ക് വേണ്ടി പുതിയ വീടിന്റെ പണിപ്പുരയിലായിരുന്നു ഇന്നലെയും ഒരു സംഘം ഉദ്യോഗസ്ഥർ. സ്വാതന്ത്ര്യ ദിന ആഘോഷം നിർധനയായ വീട്ടമ്മക്ക് വീട് നിർമിക്കാനുള്ള ശ്രമദാനമാക്കി മാറ്റുകയായിരുന്നു ഈ ഉദ്യോഗസ്ഥർ. കാഞ്ഞിരപ്പള്ളി താലൂക്കിലെ റവന്യൂ വകുപ്പ് ജീവനക്കാരാണ് തസ്തികയുടെ വലുപ്പചെറുപ്പമില്ലാതെ കല്ലും കട്ടയും സിമന്റും മണ്ണുമൊക്കെ ചുമന്ന് ഇന്നലെയും കഴിഞ്ഞ ദിവസവും സൗജന്യ ശ്രമദാനം നടത്തിയത്. ഓമനയമ്മയുടെ മൂത്ത മകൻ അർബുദം ബാധിച്ചാണ് മരിച്ചത്. ഇളയമകനും അർബുദ ബാധിതനായതോടെ ജീവിതം കടുത്ത പ്രാരാബ്ധങ്ങളിൽ കുടുങ്ങുകയായിരുന്നു. പോലിസ് മുഖേന കുടുംബത്തിന്റെ ദയ നീയ സ്ഥിതി അറിഞ്ഞ കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ നിർദേശ പ്രകാരം താലൂക്ക് ഓഫീസിലെയും താലൂക്കിലെ 13 വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരുടെ സഹായത്തോടെയാണ് കുടുംബത്തിന് വീടൊരുങ്ങുന്നത്. പഞ്ചായത്തംഗം മറിയാമ്മ സണ്ണിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിവിധ ദിവസങ്ങളിൽ ശ്രമദാനങ്ങൾക്ക് നേതൃത്വം…
Read More1981ലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണവും ‘ഭഗവാനെന്തിനാണ് പാറാവ്’ എന്ന ഇ.കെ നായനാരുടെ പ്രയോഗവും വീണ്ടും ചർച്ചയാകുന്നു….
eഏറ്റുമാനൂർ: മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ‘ഭഗവാനെന്തിനാണ് പാറാവ് ’ എന്ന പ്രയോഗം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയതാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ മോഷണം ഇതാദ്യത്തെ സംഭവമല്ല. 1981 മേയ് 21ന് ഇവിടെനിന്ന് മഹാദേവന്റെ തങ്കവിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രതികരണമായിരുന്നു ഭഗവാനെന്തിനാണ് പാറാവ്. ഇതു കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കി. ലോക്കൽ പോലീസിൽനിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പരിശോധനയിൽ പോലീസ് നായ അസാധാരണമായി ക്ഷേത്ര കുളത്തിലേക്ക് ഓടുകയും തിരികെ വരികയുമുണ്ടായി. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ക്ഷേത്ര കുളത്തിൽ കിടന്ന ഒരു വെളുത്ത കടലാസ് ശ്രദ്ധിച്ചു. പരിപാവനമായ ക്ഷേത്ര കുളങ്ങളിൽ അത്തരത്തിൽ കടലാസ് ആരും വലിച്ചെറിയില്ലെന്നു തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ കടലാസ് പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിനി രമണിയെന്ന കുട്ടിയുടെ പേരും സ്കൂൾ മേൽവിലാസവും അതിൽ രേഖപ്പെടുത്തിയിരുന്നു.…
Read Moreഓണക്കോടിയിൽ കുത്താമ്പുള്ളിയിലെ തറികളിൽ നെയ്തെടുക്കുന്നത് പ്രതീക്ഷയുടെ സ്വർണക്കസവുകൾ
ശശികുമാർ പകവത്ത്തിരുവില്വാമല: ഓണക്കോടിയില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം… അതും കുത്താന്പുള്ളിയിലെ ഓണക്കോടിയില്ലാതെ. മഹാമാരിയാണെങ്കിലും മലയാളിയുടെ മനംകവർന്ന കുത്താന്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങൾക്ക് ഈ ഓണത്തിനും ഡിമാൻഡേറെയാണ്. മലയാളിയുടെ ഓണം കുത്താന്പുള്ളിയിലെ ഒരു മുണ്ടെങ്കിലും വീട്ടിലെത്തിയാലേ പൂർണമാകൂ എന്നു പറയാറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണാഘോഷം പേരിനു മാത്രമായി പ്രളയവും കോവിഡും ചുരുക്കിയതോടെ കുത്താന്പുള്ളിയിലെ നെയ്ത്തു തറികൾക്കും കഷ്ടകാലമായിരുന്നു. ഇത്തവണ പ്രതീക്ഷയുടെ വർഷമാണ് ഇവർക്ക്. ഇഴപൊട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമെന്ന പ്രതീക്ഷ. കേരളത്തിനു പുറമെ ഇപ്പോൾ വിമാനസർവീസുകൾ ഉള്ള പല വിദേശരാജ്യങ്ങളിലേക്കും ഈ ഓണക്കാലത്തും കുത്താന്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ചിങ്ങമാസം വിവാഹ സീസണ് കൂടി ആയതിനാൽ വൻതോതിൽ കൈത്തറി തുണിയെടുക്കാൻ കുത്താന്പുള്ളിയിലേക്കു ദിവസേന ആളുകൾ എത്തുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കുത്താന്പുള്ളിയിൽ തിരക്കേറി. ഓണ്‍ലൈൻ വ്യാപാരവും ഈ ഓണക്കാലത്തു പൊടിപൊടിക്കുന്നുണ്ട്.. കോവിഡ് മഹാമാരി മൂലം…
Read Moreആ കാരണം കൊണ്ട് ഒട്ടേറെ അവസരങ്ങൾ നഷ്ടമായി; ശരിക്കും പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു! ബോളിവുഡ് താരം നർഗീസ് ഫക്രി പറയുന്നു…
പ്രശസ്തിയേക്കാൾ മൂല്യങ്ങൾക്ക് വിലകല്പിച്ചതുകൊണ്ട് തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായെന്ന് ബോളിവുഡ് താരം നർഗീസ് ഫക്രി. തനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ലെന്നും അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധായകനൊപ്പം കിടക്കാനും ഒന്നും തയാറാകാതിരുന്നതെന്നും താരം പറഞ്ഞു. അതിനാല്‍ തന്നെ അനവധി അവസരങ്ങള്‍ നഷ്ടമായി. ശരിക്കും അത് ഹൃദയഭേദകമാണെന്നും നർഗീസ് കൂട്ടിച്ചേർത്തു. ‘ഞാന്‍ എവിടെപ്പോയാലും എന്റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.’- നർഗീസ് പറയുന്നു. മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. തന്റെ മൂല്യങ്ങളാണ് എന്തിനെക്കാളും തനിക്ക് വലുതെന്നും താരം പറഞ്ഞു.
Read Moreനിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍? ആ ചിത്രത്തിൽ ദുൽഖറിന് രണ്ടു കാര്യങ്ങളിൽ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു; ലാല്‍ജോസ് പറയുന്നു…
ദുൽഖർ സൽമാനെയും ഉണ്ണി മുകുന്ദനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ ചിത്രമായിരുന്നു വിക്രമാദിത്യൻ. നമിത പ്രമോദ് നായികയായെത്തിയ ചിത്രം വലിയ വിജയമാകുകയും ചെയ്തു. ഇപ്പോഴിതാ, വിക്രമാദിത്യന് ചെയ്യുമ്പോള്‍ ദുല്‍ഖറിന് രണ്ടു കാര്യങ്ങളില്‍ ആത്മവിശ്വാസക്കുറവുണ്ടായിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്. അതില്‍ ഒന്ന് ഒരു സീന്‍ താന്‍ എങ്ങനെ ചെയ്യും എന്നോര്‍ത്തായിരുന്നു. അതുവരെ സെന്റി സീനുകളില്‍ അധികം കയറി കളിക്കാതിരുന്ന ദുല്ഖറിനു മുന്നിലേക്ക് ആദ്യമായാണ് അങ്ങനെയൊരു രംഗം വരുന്നതെന്നും ലാൽജോസ് പറഞ്ഞു. ‘നിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍ നിനക്ക് എങ്ങനെയാണു അത് ഫീല്‍ ചെയ്യുന്നത് അത് അങ്ങനെ ചെയ്യുക എന്ന് മാത്രമാണ് ഞാന്‍ ദുല്ഖറിനു പറഞ്ഞു കൊടുത്തത്. അത് ഇങ്ങനെ ഒരു ഷേപ്പില്‍ പറയണം എന്നൊന്നുമില്ല എന്ന് പറഞ്ഞു, അപ്പോള്‍ ദുല്‍ഖര്‍ ഓക്കെയായി. പിന്നീട് സിനിമയുടെ അവസാനം ദുല്‍ഖര്‍ മീശ മാത്രം വച്ച് വരുന്നതാണ്. അത് ചെയ്യാനായിരുന്നു ഏറെ വിഷമം-…
Read More