രാവിലെ എഴുന്നാറ്റാൽ പത്രവും ചായയും ചില ആളുകൾക്ക് നിർബന്ധമുള്ള കാര്യമാണ്. ധാരാളം പാൽ ബ്രാൻഡുകൾ മത്സരിച്ച് വിപണി കീഴടക്കുന്ന സമയത്ത് പാലിൽ മായം ചേർത്ത് വിൽക്കുന്നൊരു പറ്റം ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈ അന്ധേരി വെസ്റ്റിലെ കപസ്വാഡിയിലാണ് സംഭവം. പ്രദേശത്ത് പാൽ വിതരണം ചെയ്യുന്ന ഒരു വിതരണ ശൃംഖല പ്രവർത്തിച്ചു വരുന്നു. സമീപവാസികൾക്ക് ഇവിടെ നിന്നാണ് പാൽ എത്തിച്ചു കൊടുക്കുന്നത്. എന്നാൽ അവർ കൊടുക്കുന്ന പാലിൽ മായം കലർന്നിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ചോദ്യം ചെയ്തു. എന്നാൽ വിതരണക്കാർ ഇത് നിരസിക്കുകയയാണുണ്ടായത്. സഹികെട്ട് വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി സംഭവം ചോദ്യം ചെയ്തപ്പോഴും സമാന അവസ്ഥയായിരുന്നു. പോലീസുകാരും പാൽ വിതരണക്കാരനും തമ്മിൽ വാക്കേറ്റം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോ വൈറലായതോടെ നിരവധി നെറ്റിസൺമാർ കമന്റുമായെത്തി. ഇത്തരത്തിലുള്ള പാൽ റാക്കറ്റുകൾ പതിറ്റാണ്ടുകളായി നിലവിലുണ്ടെന്നാണ് ഇവർ…
Read MoreCategory: Today’S Special
പപ്പാ പൂരത്തിന് താളമിടാനൊരുങ്ങി തൃശൂർ നഗരം
തൃശൂർ: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്… ക്രിസ്മസ് രാവുകൾക്ക് ആഘോഷക്കുളിരേകുന്ന പപ്പാ പൂരം ബോണ്‍ നത്താലെയുടെ വിസ്മയക്കാഴ്ചകൾക്കായി തൃശൂർ ഒരുങ്ങി. കൈനിറയെ സമ്മാനങ്ങളും കരോൾഗാനത്തിനു നൃത്തച്ചുവടുകളുമായി ഇന്നു വൈകുന്നേരം 15,000 പ പ്പാമാർ നഗരം കീഴടക്കും. വൈകിട്ട് അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് റാലി ആരംഭിക്കും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. നൃത്തച്ചുവടുകളുമായി സ്വരാജ് റൗണ്ട് ചുറ്റി കോളജിൽതന്നെ സമാപിക്കും. പപ്പാമാർക്കു നൃത്തം ചവിട്ടാൻ പ്രത്യേകം പാട്ടും ചിട്ടപ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ വിസ്മയമാണ് ഇത്തവണത്തെ ബോണ്‍ നത്താലെയുടെ ഹൈലൈറ്റ്. നാലു ഫ്ളോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികപൈതൃകം വിളിച്ചോതുന്ന 15 വലിയ ഫ്ളോട്ടുകളും റാലിയിൽ അണിനിരക്കും. ജ്യോതി എൻജിനിയറിംഗ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണ് ചലിക്കുന്ന ഫ്ളോട്ടുകൾ നിർമിക്കുന്നത്. തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായാണ് ബോണ്‍ നത്താലെ സംഘടിപ്പിക്കുന്നത്. ബോണ്‍…
Read Moreരാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ; ദിയ ബിനു തദ്ദേശ ഇലക്ഷന് ബംപറിലെ മഹാഭാഗ്യവതി
പാലാ: പാലാ നഗരത്തിന്റെ അമരക്കാരി മാത്രമല്ല രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സണായി മാറുമെന്നത് ഇലക്ഷന് ഫലം വരുന്നതുവരെ ദിയ പുളിക്കക്കണ്ട(21) ത്തിനു മനസില്പോലും ചിന്തിക്കാനാകുമായിരുന്നില്ല. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്തശേഷം എംബിഎ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരത്തിനിറങ്ങിയത്. അച്ഛന് ബിനു അച്ഛന്റെ ജ്യേഷ്ഠന് ബിജു ഉള്‍പ്പെടെ മൂന്നു പേര് സ്വതന്ത്രരായി ഒരേ വീട്ടില്‍നിന്ന് മത്സരിച്ച് മൂവരും വിജയിച്ചു. പാലാ നഗരസഭയില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ലാതെ വരികയും ഏതു മുന്നണി ഭരിക്കണം എന്നത് പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും എന്ന നിലയില്‍ എത്തുകയും ചെയ്തു. മുരിക്കുംപുഴ 13-ാം വാര്‍ഡില്‍ ബിജു94 വോട്ടിനും പരിപ്പില്‍കുന്ന് 14-ാം വാര്‍ഡില്‍ ബിനു140 വോട്ടിനും പാലംപുരയിടം 15-ാം വാര്‍ഡില്‍ ദിയ 91 വോട്ടിനുമാണ് വിജയിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായി തുടരുന്ന ബിനു പുളിക്കക്കണ്ടം അഞ്ചാം തവണയാണ് നഗരസഭയിലെത്തുന്നത്. ഇവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ…
Read Moreചങ്കാണ് ചങ്കിടിപ്പാണ് അവർ; തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായിപ്രവർത്തിച്ചവർക്ക് വിനോദയാത്ര സംഘടിപ്പിച്ച് വാർഡ് കൗൺസിലർ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് സഹപ്രവർത്തകർക്കു വിനോദയാത്ര ഒരുക്കി വാർഡ് കൗൺസിലർ. കോഴിക്കോട് കോർപറേഷൻ എട്ടാം വാര്‍ഡ് (മലാപ്പറമ്പ്) കൗൺസിലർ കെ.സി. ശോഭിതയാണ് തനിക്കൊപ്പം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചവർക്ക് വയനാട്ടിലെ റിസോർട്ടിലേക്കു വിനോദയാത്ര ഒരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളജിനുമുന്നിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. എം.കെ. രാഘവൻ എംപി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മാനന്തവാടി കൊയിലേരി 30 ഏക്കർ ഫാം ഹൗസിലേക്കാണു യാത്ര. 28ന് യാത്ര അവസാനിക്കും. വിനോദയാത്രയുടെ സംഘാടകരായ യുഡിഎഫ് എട്ടാം വാർഡ് കമ്മിറ്റി അംഗങ്ങളടക്കം 60 പേരുമായി ടൂറിസ്റ്റ് ബസിലാണ് യാത്ര. രാവും പകലും പൊരി വെയിലിലും വോട്ട് അഭ്യർഥനയുമായി ഒപ്പം ചേർന്നവർക്ക് ഒരു ഉല്ലാസയാത്ര വേണമെന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഴ്ച പിന്നിട്ടപ്പോൾ ശോഭിത ആഗ്രഹം പങ്കുവച്ചിരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പില്‍ നാലാം തവണയാണ് ശോഭിത വിജയിച്ചത്.
Read Moreവിശ്വസിച്ചപോലെയല്ല കാര്യങ്ങൾ: മനുഷ്യൻ തീ ഉണ്ടാക്കിയത് നാലു ലക്ഷം വർഷം മുന്‍പ്!
ലണ്ടൻ: മനുഷ്യൻ തീ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ. ആദ്യകാല മനുഷ്യരെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സുപ്രധാന വഴിത്തിരിവായത് ഇംഗ്ലണ്ടിലെ സഫോക്കിലെ ബണ്‍ഹാം എന്ന ഗ്രാമത്തില്‍ നടന്ന ഖനനപ്രവര്‍ത്തനങ്ങളാണ്. മനുഷ്യ പരിണാമവഴികളിലെ സുപ്രധാനഘട്ടമായിരുന്നു തീ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടെത്തല്‍. ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം, നമ്മള് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ മുമ്പുതന്നെ, ഏകദേശം 400,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിമ മനുഷ്യര്‍ തീ ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. മനുഷ്യന് തീ ഉണ്ടാക്കുന്നത് എപ്പോള്‍ ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കണ്ടെത്തിയതില്‍നിന്ന്, മനുഷ്യര്‍ തീ ഉണ്ടാക്കിയതിന്റെ വ്യക്തമായ തെളിവ് ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഫ്രാന്‍സില്‍നിന്നാണ് ലഭിച്ചത്. പത്തു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ പ്രകൃതിദത്ത തീ ഉപയോഗിച്ചിരുന്നതായി അറിയപ്പെട്ടിരുന്നെങ്കിലും, അവര്‍ക്ക് സ്വയം തീ കത്തിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ കുറവായിരുന്നു. പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ വൈദഗ്ധ്യം…
Read Moreഎസ്ഐആര്‍ ഫോം ഫില്‍ എപികെ തട്ടിപ്പ്: പുതിയ സൈബർ തട്ടിപ്പില്‍ വീഴല്ലേ…
കൊച്ചി. ഇന്ന് സൈബര്‍ തട്ടിപ്പുകള്‍ പല വിധത്തിലാണ് വരുന്നത്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കല്‍, സര്‍വേ എന്നിവയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പു നടത്തുന്നതാണ് (എസ്ഐആര്‍ ഫോം ഫില്‍ എപികെ സ്കാം) ഇത്തരം തട്ടിപ്പുകളിലെ ലേറ്റസ്റ്റ്. ഇതോടെ പുതിയ തരം സൈബര്‍ തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസും രംഗത്തെത്തി. ആ മൊബൈല്‍ ആപ്പ് വ്യാജം വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍, എസ്ഐആര്‍ ഫോം ഫില്‍ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (എപികെ ഫയല്‍) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഇത്തരം വ്യാജ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ്, ഒടിപി, കോണ്ടാക്ട് ലിസ്റ്റ് എന്നിവ തട്ടിപ്പുകാര്‍ക്ക് പൂര്‍ണമായും ചോര്‍ത്താന്‍ സാധിക്കും. മൊബൈല്‍ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാര്‍, ഒടിപി പിടിച്ചെടുത്ത് ബാങ്ക്…
Read Moreകളിക്കാൻ നിക്കല്ലേ, പണി കിട്ടും… ഓൺലൈൻ വാതുവയ്പ്: നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; 18കാരൻ ജീവനൊടുക്കി
ഓൺലൈൻ വാതുവെപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് തെലങ്കാനയിൽ 18 വയസുകാരൻ ആത്മഹത്യചെയ്തു. സംഗറെഡ്ഡി ജില്ലയിലെ കണ്ടുകൂർ പ്രദേശത്തെ താമസക്കാരനായ വിക്രം ആണു മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ വിക്രമിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണു മരണം. ഓൺലൈൻ വാതുവയ്പ് ആപ്പുകളിൽ കടബാധ്യത വർധിച്ചതിനെത്തുടർന്ന് ഹൈദരാബാദിലെ ടാക്സി ഡ്രൈവർ ആഴ്ചകൾക്കു മുന്‍പ് ജീവനൊടുക്കിയിരുന്നു. യാദാദ്രി-ഭുവനഗരി ജില്ല സ്വദേശിയായ പാലഡുഗു സായ് (24) ആയിരുന്നു മരിച്ചത്. രണ്ടു വർഷമായി ഇയാൾ ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, സമാനമായ മറ്റൊരു കേസ് അടുത്തിടെ മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിൽ ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഭോപ്പാലിൽ 32 കാരനായ സിവിൽ കോൺട്രാക്ടർ തന്റെ വീട്ടിൽ ജീവനൊടുക്കി. ഏവിയേറ്റർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ വേണ്ടി ആളുകളിൽനിന്ന് കടം വാങ്ങിയതായി വീട്ടിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി പോലീസ്.
Read Moreഎങ്ങനെ നടന്ന മനുഷ്യനൊക്കെയാ… കാലങ്ങളായി മാറ്റാത്ത ശീലമാണ് കൊച്ചുമോള് വന്നപ്പോൾ മാറിയത്: പോസ്റ്റ് പങ്കുവച്ച് യുവാവ്
കൊച്ചു മക്കളുണ്ടായാൽ അവരുടെ ഏറ്റവും വലിയ ചങ്ങാതിമാർ മുത്തശ്ചനും മുത്തശ്ശിയും തന്നെയാകും. ചെറുപ്പ കാലത്ത് നമ്മളെ വിറപ്പിച്ചിരുന്ന അച്ഛനും അമ്മയുമൊക്കെ നമ്മുടെ മക്കളുടെ മുന്നിൽ വെറും പൂച്ചയായി എന്നൊക്കെ പലരും ട്രോളുകളിലൂടെയൊക്കെ ഇടയ്ക്ക് പറയാറുള്ളതാണ്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിതേഷ് ലഖാനി എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണിത്. ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവമായിരുന്നു തന്റെ പിതാവിന്റേത്. എന്നാൽ മുത്തച്ഛനായതിനുശേഷം അത് എങ്ങനെ മൃദുവായി മാറി എന്നതിനെ കുറിച്ചാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. പ്രിതേഷിന്റെ അച്ഛനും മകളും തമ്മിലുള്ള സവാരിയാണ് ചിത്രത്തിൽ. ടോയ് കാറിൽ തന്റെ കൊട്ടുമകളെ ഉന്തിക്കൊണ്ട് നടക്കുകയാണ് മുത്തശ്ചൻ. വർഷങ്ങളായി ജോലിക്കായി ഓഫീസിലേക്ക് അച്ഛൻ രാവിലെ 8.45 -ന് വീട്ടിൽ നിന്നും ഇറങ്ങും. ആ സമയത്ത് ടിഫിൻ തയാറായിരുന്നോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. ചുറ്റും എന്താണ്…
Read Moreങേ! ഇത് പ്ലാസ്റ്റിക്കാണോ… റീബോണ്‍ ക്രിസ്മസ് ട്രീയുമായി ശുചിത്വമിഷന്
ഇടുക്കി: ജില്ലാ ശുചിത്വ മിഷന് റീബോണ്‍ എന്ന പേരില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഒരുക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു. ഇടുക്കി സെന്റ് ജോര്‍ജ് പള്ളിക്കു സമീപം ജില്ലാ ശുചിത്വ മിഷന് കാര്യാലയത്തിനു മുന്നിലായാണ് നാലു മീറ്റര്‍ ഉയരത്തില്‍ കുപ്പി മരം ഒരുക്കിയത്. ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ച പച്ചനിറത്തിലുള്ള ശീതളപാനീയ കുപ്പികളാണ് നിര്‍മാണത്തിനായി കൂടുതല്‍ ഉപയോഗിച്ചത്. അഞ്ചു ലിറ്ററിന്റെയും, ഒരു ലിറ്ററിന്റെയും കുടിവെള്ള കുപ്പികളും ഉപയോഗിച്ചിട്ടുണ്ട്. ആറായിരത്തോളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇലയുടെ ആകൃതിയില്‍ മുറിച്ചെടുത്താണ് ഉപയോഗിച്ചത്. ട്രീയുടെ ഫ്രെയിം നിര്‍മാണത്തിനായി ആക്രി കടകളില്‍നിന്നും ശേഖരിച്ച പഴയ ഇരുമ്പു കമ്പികളും മറ്റുമാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക്ക് കുപ്പികളുടെ ചുവടു ഭാഗം ഉപയോഗിച്ചു നിര്‍മിച്ച സാന്താ ക്ലോസിന്റെ വടിയാണ് മറ്റൊരു ആകര്‍ഷണം. കുപ്പിയുടെ അടപ്പുകള്‍, ചുവട് എന്നിവകൊണ്ട് തയാറാക്കി നിറം പകര്‍ന്ന അലങ്കാരബോളുകളും കുപ്പിമരത്തിനു പകിട്ടേകുന്നു. ആര്‍ട്ടിസ്റ്റായ ജയകൃഷ്ണന്റെ സഹായത്തോടെയാണ് ജില്ലാശുചിത്വമിഷന്‍…
Read Moreപ്രിൻസ് ആൻഡ് ഫാമിലി… ക്രിസ്മസ് സെൽഫി പോയിന്റ് ഒരുക്കി പ്രിൻസ്
വെട്ടൂരിലെ പ്രിൻസിന്റെ വീട് എന്നും വ്യത്യസ്തമാണ്. ഹരിതാഭമായ അന്തരീക്ഷത്തിലാണ് വെട്ടൂരിൽ പ്രിൻസ് കുന്പുക്കാട്ട് വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പച്ചപ്പടർപ്പുകളും ചെടികളും നിറഞ്ഞു കിടക്കുന്ന വീടിനു മുന്പിൽ ഇത്തവണ വ്യത്യസ്തമായ ഒരു ക്രിസ്മസ് കാഴ്ചയാണ് പ്രിൻസ് ഒരുക്കിയത്. ക്രിസ്മസ് പപ്പായുടെ രൂപവും പപ്പാ എത്തിയ ട്രെയിനും വലിയ പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളുമെല്ലാം വെട്ടൂർ റോഡരികിൽ വ്യത്യസ്തത പകരുന്നു. സന്ധ്യ മയങ്ങുന്നതോടെ പ്രദേശം അലങ്കാര ബൾബുകളാൽ വെട്ടിത്തിളങ്ങും. വിദൂരങ്ങളിൽ നിന്നു പോലും കുന്പുക്കാട്ട് വീടിന്റെ മുന്‍പിലേക്ക് ക്രിസ്മസ് ഒരുക്കങ്ങൾ കാണാനെത്തി. നിരവധിയാളുകളാണ് സെൽഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്. പച്ച പടർന്ന വീടിന്റെ മുന്‍പിലായുള്ള ക്രിസ്മസ് കാഴ്ചകൾ വ്യത്യസ്തതയുടെ ലോകമാണ് ആളുകൾക്ക് തുറന്നു നൽകിയത്. പ്രിൻസ് കുന്പുക്കാട്ടും ഭാര്യ സോണിയയും മക്കളും ചേർന്നാണ് ഒരുക്കങ്ങളെല്ലം നടത്തിയത്. എല്ലാവർഷവും ഇത്തരത്തിൽ വീടിനു മുൻവശത്തെ ഒരുക്കങ്ങളുണ്ടെങ്കിലും ഇത്തവണ ഇത് കൂടുതൽ ആകർഷണീയമാക്കി.
Read More